മലയാള സാഹിത്യകാരനാണ് കെ.വി. മോഹൻകുമാർ.ഒൻപത് നോവലുകളും പന്ത്രണ്ട് കഥാസമാഹാരവും ഉൾപ്പെടെ 33 പുസ്തകങ്ങൾ രചിച്ചു. 'ഉഷ്‌ണരാശി' എന്ന കൃതിക്ക് 2018-ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ പതിനഞ്ചോളം പുരസ്കാരങ്ങൾ ലഭിച്ചു.

കെ.വി.മോഹൻകുമാർ

ജീവിതരേഖ തിരുത്തുക

ആലപ്പുഴ പട്ടണത്തിൽ കെ.വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു .[1]

ആലപ്പുഴ ഗവ. എൽ പി സ്കൂൾ, ചേർത്തല തെക്ക്‌ ഗവ. യു.പി.സ്കൂൾ,അർത്തുങ്കൽ സെന്റ്‌ ഫ്രാൻസിസ്‌ അസീസ്സി ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. മധുര കാമരാജ്‌ സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദം.കൊച്ചി ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ.ഇഗ്‌ നുവിൽ നിന്ന് എം.ബി.എ. കേരള കൗമുദി, മലയാള മനോരമ ദിനപ്പത്രങ്ങളിൽ ജില്ലാ ലേഖകനായും സബ്‌ എഡിറ്ററായും പന്ത്രണ്ട്‌ വർഷത്തെ പത്ര പ്രവർത്തനം.തുടർന്ന് 1993-ൽ സംസ്ഥാന സിവിൽ സർവ്വീസിൽ ഡെപ്യൂട്ടി കലക്ടറായി നിയമിതനായി.അടൂർ, കൊല്ലം , തിരുവനന്തപുരം എന്നിവിടങ്ങളിൽ ആർ.ഡി.ഒ, ഖാദി ബോർഡ്‌ സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി, ടൂറിസം വകുപ്പിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ ഡയറക്ടർ, സുനാമി പുനരധിവാസ പദ്ധതി ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2004 ബാച്ചിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്‌ സർവ്വീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.പാലക്കാട്ടും കോഴിക്കോട്ടും ജില്ലാ കലക്ടറായിരുന്നു.നോർക്ക റൂട്ട്സ്‌ സി.ഇ.ഒ, ഗ്രാമ വികസന കമ്മീഷണർ, ഹയർ സെക്കൻഡറി ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതു വിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.അഞ്ചുവർഷം സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ പ്രഥമ ചെയർമാൻ ആയിരുന്നു (2019-2023). പാലക്കാട്‌ ജില്ലാ കലക്ടരായിരിക്കെ 2011 ലെ ദേശീയ സെൻസസിന്റെ നിർവഹണമികവിന് 'മെറിറ്റോറിയസ് സർവീസി'നുള്ള രാഷ്ട്രപതിയുടെ കീർത്തിമുദ്രയും പ്രശംസാപത്രവും ലഭിച്ചു.

പാലക്കാട്‌ ജില്ലാ കലക്ടറായിരിക്കെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ ഭൂമികയായ തസ്രാക്ക്‌ സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിനും 'ഇതിഹാസ' കഥാപാത്രങ്ങൾക്ക്‌ കരിങ്കല്ലിൽ ജീവൻ നൽകുന്നതിനും പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി.പാലക്കാട്‌ കോട്ടമൈതാനത്ത്‌ കേരളത്തിലെ ആദ്യത്തെ കരിങ്കൽ ശിൽപ ഉദ്യാനമായ 'ശിലാവാടിക' സ്ഥാപിച്ചു.കോഴിക്കോട്ട്‌ രാജ്യാന്തര പ്രശസ്തരായ ശിൽപികളെ ഉൾപ്പെടുത്തി 'ശിൽപ നഗരം' പദ്ധതി നടപ്പാക്കി. പതിമൂന്നാമത്തെ വയസ്സിൽ ആദ്യകഥ കുട്ടികളുടെ മാസികയായ 'ബാലയുഗ'ത്തിൽ പ്രസിദ്ധീകരിച്ചു.ബിരുദ വിദ്യാർത്ഥിയായിരിക്കെ കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കഥാ രചനയിൽ സമ്മാനം ലഭിച്ചു.1985 -ൽ 'പാതിയാത്രാച്ചീട്ട്‌' എന്ന കഥയ്ക്ക്‌ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കാരൂർ പ്രൈസ്‌ ലഭിച്ചു. 1992-ൽ ആദ്യ നോവലായ 'ശ്രാദ്ധശേഷം' പ്രസിദ്ധീകരിച്ചു. ഉഷ്ണരാശി, പ്രണയത്തിന്റെ മൂന്നാം കണ്ണ് , എടലാക്കുടി പ്രണയ രേഖകൾ, മാഴൂർ തമ്പാൻ രണ്ടാം വരവ്‌, ജാരനും പൂച്ചയും, ഹേ രാമ, ഏഴാമിന്ദ്രിയം എന്നീ നോവലുകളും സമ്പൂർണ്ണ കഥകൾ(1983-2020), പേപ്പർ വെയ്റ്റ്‌, സൗന്ദര്യ ബിലഹരി തുടങ്ങിയ കഥാ സമാഹാരങ്ങളും ഉൾപ്പെടെ നോവൽ, കഥ, യാത്ര, ഓർമ്മ, ബാല സാഹിത്യം, ലേഖനങ്ങൾ എന്നീ വിഭാഗങ്ങളിലായി മുപ്പത്തി രണ്ട്‌ കൃതികൾ.'ഉഷ്ണരാശി'ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ് , വയലാർ അവാർഡ്‌, കെ.സുരേന്ദ്രൻ നോവൽ അവാർഡ്‌, ഫൊക്കാനാ സാഹിത്യ പുരസ്കാരം, ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ(അയ്മ) അക്ഷരമുദ്ര പുരസ്കാരം ഉൾപ്പെടെ പതിനഞ്ചോളം പുരസ്കാരങ്ങൾ ലഭിച്ചു.ഇതര കൃതികൾക്ക്‌ തോപ്പിൽ രവി പുരസ്കാരം, അങ്കണം അവാർഡ്‌, ബഷീർ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്‌.'ഉഷണരാശി'അതേ പേരിൽ തമിഴിലും 'Man Hunt ‌' എന്ന പേരിൽ ഇംഗ്ലീഷിലും 'പ്രണയത്തിന്റെ മൂന്നാം കണ്ണ് ' 'The Third Eye of Love 'എന്ന പേരിൽ ഇംഗ്ലീഷിലും 'പ്രണയ്‌ കീ തീസരീ ആംക്‌' എന്ന പേരിൽ ഹിന്ദിയിലും 'ശ്രാദ്ധശേഷം' 'End of A Journey ' എന്ന പേരിൽ ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ 'കേശു','മഴനീർത്തുള്ളികൾ'. 'ക്ലിന്റ്‌' എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയെഴുതി. ആദ്യ നോവലായ 'ശ്രാദ്ധശേഷം' ചലച്ചിത്രമായി. ഭാര്യ: രാജലക്ഷ്മി.മക്കൾ: ലക്ഷ്മിയും ആര്യയും. വിലാസം:സോപാനം, നവമി ഗാർഡൻസ്‌, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം -17 email : kvmohankumar@yahoo.com മൂന്ന് വർഷത്തോളം ടോക്യോ ആസ്ഥാനമായുള്ള ഓയിസ്ക ഇന്റർ നാഷണലിന്റെ ദക്ഷിണേന്ത്യ പ്രസിഡന്റ് ആയിരുന്നു .[2]

[3]

കൃതികൾ തിരുത്തുക

നോവലുകൾ തിരുത്തുക

  • ശ്രാദ്ധശേഷം
  • ഹേ രാമ
  • ജാരനും പൂച്ചയും
  • ഏഴാമിന്ദ്രിയം
  • പ്രണയത്തിൻറെ മൂന്നാംകണ്ണ്
  • ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം
  • എടലാക്കുടി പ്രണയരേഖകൾ
  • മാഴൂർതമ്പാൻ രണ്ടാം വരവ്
  • മഹായോഗി

കഥാസമാഹാരങ്ങൾ തിരുത്തുക

  • അകംകാഴ്ചകൾ
  • ക്നാവല്ലയിലെ കുതിരകൾ
  • അളിവേണി എന്ത് ചെയ്‌വൂ
  • ഭൂമിയുടെ അനുപാതം
  • ആസന്ന മരണൻ
  • പുഴയുടെ നിറം ഇരുൾ നീലിമ
  • എന്റെ ഗ്രാമ കഥകൾ
  • കരപ്പുറം കഥകൾ
  • രണ്ട് പശുക്കച്ചവടക്കാർ
  • സമ്പൂർണ്ണ കഥകൾ (1983-2020)
  • പേപ്പർ വെയ്റ്റ്‌
  • സൗന്ദര്യബിലഹരി

മറ്റ് കൃതികൾ തിരുത്തുക

  • ദേവരതി (യാത്രാനുഭവങ്ങൾ )
  • മനസ് നീ,ആകാശവും നീ (ലേഖനങ്ങൾ)
  • അപ്പൂപ്പൻ മരവും ആകാശ പൂക്കളും (ബാലസാഹിത്യം)
  • മീനുക്കുട്ടി കണ്ട ലോകം (ബാലസാഹിത്യം )
  • അമ്മുവും മാന്ത്രികപേടകവും(ബാലസാഹിത്യം)
  • കുഞ്ഞനുറുമ്പും മാടപ്രാവും (ബാലസാഹിത്യം )
  • അലിഗയിലെ കലാപം (നോവലെറ്റ് സമാഹാരം)
  • ദേവി നീ പറയാറുണ്ട് (ഓർമകുറിപ്പുകൾ) ഈ കൃതി 'ജീവൻറെ അവസാനത്തെ ഇല' എന്ന പേരിൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • മസ്സൂറി സ്‌കെച്ചുകൾ (യാത്ര)
  • റൊമീല ഒരോർമ്മച്ചിത്രം(ഓർമകുറിപ്പുകൾ)
  • ജാരവൃക്ഷത്തിന്റെ തണൽ (നോവൽ സമാഹാരം )
  • രാമനും വാല്മീകിയും ഞാനും (ലേഖനങ്ങൾ)

ഇംഗ്ലീഷ്‌ പരിഭാഷകൾ തിരുത്തുക

  • The Third Eye Of Love (Dr.Manjula Cherkil )
  • ManHunt (Dr .Manjula Cherkil )
  • End of A Journey(N.Haridas Menon )
  • Mother Dove& Magic Box((Arya Mohan )

ഹിന്ദി പരിഭാഷ തിരുത്തുക

प्रणय की थीसरी आँख (Dr.P.K.Radhamani )


തമിഴ് പരിഭാഷ :

உஷ்ணராசி

ഉഷ്ണരാശി ( കെ വി ജയശ്രീ )

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2019)[4]
  • വയലാർ സാഹിത്യ പുരസ്കാരം (2018)
  • മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷന്റെ സമസ്തകേരളം നോവൽ പുരസ്‌കാരം (2019)

അങ്കണം ഷംസുദ്ദീൻ സ്മൃതി നോവൽ പുരസ്കാരം (2019)

  • കാരൂർ പുരസ്കാരം (1986)
  • തോപ്പിൽ രവി അവാർഡ് (2013)
  • ഫൊക്കാന സാഹിത്യ പുരസ്കാരം(2017)
  • അയ്മ അക്ഷരമുദ്ര പുരസ്കാരം (2017)
  • കെ .സുരേന്ദ്രൻ നോവൽ അവാർഡ്(2018)
  • ഡോ .കെ .എം .തരകൻ സുവർണ്ണരേഖ നോവൽ പുരസ്കാരം (2017)
  • പ്രഥമ ഒ വി വിജയൻ ഖസാക്ക് നോവൽ പുരസ്കാരം (2018)
  • തിക്കുറിശി ഫൗണ്ടേഷൻ അവാർഡ് (2016)
  • പ്ലാവില സാഹിത്യ പുരസ്കാരം (2017)
  • തൃശൂർ സഹൃദയവേദി സാഹിത്യ പുരസ്കാരം (2017)
  • കോഴിക്കോട് സഹൃദയ വേദി അവാർഡ് (2018)
  • ഇ.കെ നായനാർ സാംസ്‌കാരിക സമിതി ഭാവയിത്രി പുരസ്കാരം (2016)
  • പി എൻ പണിക്കർ സ്മാരക സാഹിത്യ പുരസ്‌കാരം 2019
  • മലയാളി രത്ന പുരസ്‌കാരം 2019
  • അങ്കണം ഷംസുദ്ദീൻ സ്മൃതി നോവൽ പുരസ്കാരം (2019)
  • കോവിലൻ നോവൽ പുരസ്‌കാരം
  • വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം (2022)
  • കാക്കനാടൻ പുരസ്കാരം (2023)'സമ്പൂർണ്ണ കഥകൾ'എന്ന കൃതിക്ക്.
  • കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ബാലസാഹിത്യ പുരസ്കാരം (2023)'ഉണ്ടക്കണ്ണന്റെ കാഴ്ചകൾ 'എന്ന കൃതിക്ക്‌.

അവലംബം തിരുത്തുക

  1. "കെ.വി.മോഹൻകുമാർ". പുഴ.കോം. Archived from the original on 2012-09-28. Retrieved 2013 ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help)
  2. http://news.keralakaumudi.com/beta/news.php?NewsId=TlRWTTAzMjY2Mzc=&xP=RExZ&xDT=MjAxNi0wNi0yNSAwMDoxMDowMA==&xD=MQ==&cID=Mw==
  3. http://news.keralakaumudi.com/beta/news.php?NewsId=TlRWTTAzMjY2Mzc=&xP=RExZ&xDT=MjAxNi0wNi0yNSAwMDoxMDowMA==&xD=MQ==&cID=Mw==
  4. http://keralasahityaakademi.org/pdf/Award_2018.pdf
"https://ml.wikipedia.org/w/index.php?title=കെ.വി._മോഹൻകുമാർ&oldid=4077641" എന്ന താളിൽനിന്ന് ശേഖരിച്ചത്