സജിത ശങ്കർ
പ്രശസ്ത ചിത്രകാരിയാണ് സജിത ആർ ശങ്കർ (ജനനം : 1967 ഡിസംബർ 9). ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന ഗ്യാലറികളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. ഇരുപതോളം സോളോ ചിത്ര പ്രദർശനങ്ങളും അൻപതോളം ഗ്രൂപ്പ് പ്രദർശനങ്ങളിലും പങ്കെടുത്തു.
സജിത ശങ്കർ | |
---|---|
ജനനം | 1967 ഡിസംബർ 9 |
ദേശീയത | ഭാരതീയ |
തൊഴിൽ | ചിത്രകാരി |
സജീവ കാലം | ൧൯൮൭ (1987) മുതൽ |
പുരസ്കാരങ്ങൾ | സീനിയർ ഫെലോഷിപ്പ്, മിനിസ്ട്രി ഓഫ് കൾച്ചർ, ഭാരത സര്ക്കാർ |
വെബ്സൈറ്റ് | http://www.sajithashankar.com/ |
ജീവിതരേഖ
തിരുത്തുകകോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ ജനിച്ചു. 1987ൽതിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു ലളിതകലാ ബിരുദം (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) നേടി.[1] മൂന്നു വർഷം ചെന്നൈയിലെ ലളിത കലാ അക്കാദമി സ്റ്റുഡിയോയിലും പിന്നീട് പതിന്നാറ് വർഷത്തോളം ചോളമണ്ഡലം കലാഗ്രാമം കേന്ദ്രീകരിച്ചും പ്രവർത്തിച്ചു. 2002 മുതൽ 2011 വരെ കേരള ലളിത കലാ അക്കാദമി അംഗമായും വൈലോപ്പിള്ളി സംസ്കൃതി ഭവൻ അംഗമായും പ്രവർത്തിച്ചു. [2] കമലാദാസിന്റേതടക്കം നിരവധി കവിതകൾക്കും കഥകൾക്കും മലയാളം ഇന്ത്യാ ടുഡേയിലും രേഖാ ചിത്രങ്ങളും ചിത്രീകരണവും നടത്തി. 2007 മുതൽ ഗൗരി കലാ കേന്ദ്രം എന്ന പേരിൽ കല്ലാറിൽ കലാ പഠന കേന്ദ്രം നടത്തുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- ചാൾസ് വാലസ് ഫെല്ലോഷിപ്പ്
- സീനിയർ ഫെല്ലോഷിപ്പ്, സാംസ്കാരിക വകുപ്പ്, ഇന്ത്യ
- ക്ലീവ് ലാൻഡ് അന്തർദേശീയ ചിത്രകലാ ബിനലെ, യു.കെ (1995)
- കേരള ലളിത കലാ അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുക- ↑ Saraswathy Nagarajan (August 28, 2010). "Strokes of genius". Thehindu. Retrieved 26 ഏപ്രിൽ 2013.
- ↑ "An artist's journey". frontline. 2013 ഓഗസ്റ്റ് 13. Retrieved 2013 ഓഗസ്റ്റ് 13.
{{cite news}}
: Check date values in:|accessdate=
and|date=
(help)