വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Roshan

Roshan

Roshan (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))ഭാവിയിലെ കേസുകൾ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Roshan എന്നതിനു കീഴിൽ കൊണ്ടുവരുക.2014 മാർച്ച് 10
തിരുത്തുക
‌സംശയിക്കുന്ന സോക്ക് പപ്പറ്റുകൾ
 • ഈ തിരഞ്ഞെടുപ്പിൽ റോഷൻ എന്ന അക്കൗണ്ട് ചെയ്തതുപോലെ അനുകൂലിച്ചോ എതിർത്തോ വോട്ട് ചെയ്തവരിൽ ആരെങ്കിലും (ഇതിൽ ഞാനും ഉൾപ്പെടും).
കൂടുതൽ വിവരങ്ങൾ

കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പിന്റെ സംവാദത്തിനിടെ സുജിത്ത് എന്ന ഉപയോക്താവ് റോഷൻ സോക്കാണെന്ന അഭിപ്രായം പറയുകയുണ്ടാ‌യി. ഇതിന് മറുപടിയായി റോഷൻ എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത മറുപടി താഴെ ഉദ്ധരിക്കുന്നു

ചെക്ക് യൂസർ പരിശോധന നടത്താനുള്ള സമ്മതമാണ് ഈ പ്രസ്താവനയിലൂടെ സൂചിപ്പിച്ചിരിക്കുന്നതെന്ന് ഊഹിക്കുന്നു. മാത്രമല്ല, ഈ വോട്ടെടുപ്പിന്റെ ഫലം (അനുകൂലം 22, പ്രതികൂലം 10) എന്ന നിലയിലായിരുന്നു. അപരമൂർത്തിത്വം വോട്ടെടുപ്പിൽ അനുകൂലവോട്ടിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ ചില വോട്ടുകൾ അസാധുവാകുകയും ഒരുപക്ഷേഫലം മറ്റൊന്നാകുകയും ചെയ്യുമായിരുന്നു. ഈ വോട്ടെടുപ്പി‌ൽ അപരമൂർത്തി വോട്ട് ചെയ്തിട്ടുണ്ടാകും (റോഷൻ വോട്ട് ചെയ്തതിനാൽ) എന്ന സംശയം ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാൽ ചെക്ക് യൂസർ പരിശോധന നടത്തണം എന്ന തീരുമാനമെടുക്കണം എന്നപേക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:55, 10 മാർച്ച് 2014 (UTC)[മറുപടി]

ഏതെങ്കിലും അക്കൗണ്ട് റോഷന്റെ സോക്കാണെന്ന് സംശയമുയർന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. റോഷൻ തന്നെ സോക്ക് ആണെന്ന ആരോപണത്തെത്തുടർന്ന് അത് കണ്ടുപിടിക്കാനുള്ള സംവിധാനം ചൂണ്ടിക്കാട്ടിയത് ചെക്ക് യൂസർ പരിശോധന നടത്തുവാനുള്ള സമ്മതമായി തോന്നിയതുകൊണ്ടാണ് അപേക്ഷ നൽകിയത്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:00, 10 മാർച്ച് 2014 (UTC)[മറുപടി]
"വിവാദപരമായ ഉള്ളടക്കങ്ങളിൽ ഒരു ഉപയോക്താവ് തന്റെ ഇതര അക്കൗണ്ടുകളുപയോഗിച്ച് വിക്കി നയങ്ങൾക്കെതിരെ(വോട്ട് ഹൈജാക്കിംഗ്, മറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഇരട്ട വോട്ടിംഗ് നടത്തി തന്റെ പ്രസ്ഥാവനയ്ക്ക് കൂടുതൽ പേരുടെ അനുകൂലം ഉണ്ടന്ന് കാണിക്കൽ) പ്രവർത്തിച്ചോ എന്ന് സമൂഹത്തിന്റെ സമവായം അനുസരിച്ച് അന്വേഷിക്കാവുന്നതാണ്" എന്ന് നയമുള്ള സ്ഥിതിക്ക് സമൂഹത്തിന്റെ സമവായമുണ്ടെങ്കിൽ ഇക്കാര്യത്തിൽ പരിശോധന നടത്താൻ ചെക്ക് യൂസർമാർക്ക് തീരുമാനമെടുക്കാവുന്നതാണ് എന്നും തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:04, 10 മാർച്ച് 2014 (UTC)[മറുപടി]

റോഷൻ എന്ന അക്കൗണ്ട് ചെയ്തതുപോലെ അനുകൂലിച്ചോ എതിർത്തോ വോട്ട് ചെയ്തവരിൽ ആരെങ്കിലും (ഇതിൽ ഞാനും ഉൾപ്പെടും). ഇതിൽ തന്നെ ഒരു വ്യക്തതയില്ല. അറിയേണ്ടത് എന്താണ് എന്ന് വ്യക്തമാക്കുക. ഈ ചോദ്യം ആർക്കും മനസിലാകുമെന്ന് തോന്നുന്നില്ല.

 1. വോട്ടെടുപ്പിൽ റോഷൻ മറ്റാരുടെയെങ്കിലും അപരനാണോ?
 2. വോട്ടെടുപ്പിൽ റോഷന് അപരനുണ്ടോ?
 3. വോട്ടെടുപ്പിൽ റോഷൻ അല്ലാതെ മറ്റുള്ളവരിൽ 2 അപരന്മാരുണ്ട് എന്നാണോ?

ഒന്നു വ്യക്തമാക്കിയാൽ നന്നാകും.--Roshan (സംവാദം) 10:48, 10 മാർച്ച് 2014 (UTC)[മറുപടി]

അപരമൂർത്തികൾ എപ്പോഴും ഒരുപോലെ വാദിക്കു‌ന്നവരായിരിക്കണെമെന്നില്ല. Good cop, bad cop കളി കളിക്കുന്ന അപരമൂർത്തികളുണ്ട്. അതിനാലാണ് അനുകൂലിച്ചോ എതിർത്തോ വോട്ട് ചെയ്തവർ എന്ന് പറഞ്ഞത്. വോട്ടെടുപ്പിൽ ഞാനും പങ്കെടു‌ത്തിരുന്നു, റോഷനും ഞാനും ഒരുപോലെ തന്നെയാണ് വോട്ട് ചെയ്തതും. അതിനാലാണ് "ഇതിൽ ഞാനും ഉൾപ്പെടും" എന്ന് പറഞ്ഞത്. അവ്യക്തതയുണ്ടെങ്കിൽ ദയവായി ക്ഷമിക്കൂ.

 1. റോഷൻ മറ്റാരുടെയോ അപരമൂർത്തിയാണെന്ന ആരോപണമാണ് വോട്ടെടുപ്പിനോടനുബന്ധിച്ച ചർച്ചയിൽ ഉന്നയിക്കപ്പെട്ടതും അതിനുമറുപടിയായി ചെക്ക് യൂസർ സംവിധാനത്തെപ്പറ്റി റോഷൻ പ്രസ്താവിച്ചതും. പക്ഷേ റോഷൻ സോക്കാണോ മാസ്റ്ററാണോ എന്നത് പ്രധാനമല്ല. ആദ്യം തുറക്കപ്പെടുന്ന അക്കൗണ്ടാണ് പപ്പറ്റ് മാസ്റ്ററായി കണക്കാക്കുക. മറ്റ് അക്കൗണ്ടുകൾ സോക്കുകളായാണ് കണക്കാക്കപ്പെടുന്നത്. പലപ്പോഴും പരിശോധനയ്ക്കു ശേഷമാണ് ആരാണ് ശരിയായ മാസ്റ്റർ എന്ന് വ്യക്തമാകുന്നത്.
 2. എന്തായാലും റോഷൻ എന്ന അക്കൗണ്ടിന്റെ ഉടമസ്ഥൻ തന്നെ മറ്റൊരു അക്കൗണ്ടിലൂടെ (മാസ്റ്ററോ പപ്പറ്റോ ആയിക്കോട്ടെ) വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് അപരമൂർത്തിത്ത്വം സംബന്ധിച്ച നയത്തിനെതിരാണ്. ഒരേ വോട്ടിംഗിനോ സംവാദങ്ങൾക്കോ ഉപയോഗിക്കാത്ത രണ്ട് അക്കൗണ്ടുകൾ റോഷൻ എന്ന അക്കൗണ്ടിന്റെ ഉടമസ്ഥനുണ്ടെങ്കിൽ അത് നയ‌ത്തിനെതിരല്ല താനും.
 3. ഇനി പരിശോധനയിൽ മറ്റൊരു ഉപയോക്താവ് രണ്ട് അക്കൗണ്ടുകളുപയോഗിച്ച് വോട്ടുചെയ്തതായി തെളിഞ്ഞാൽ അതും നയത്തിനു വിരുദ്ധമാണ്. വോട്ടെടുപ്പിന്റെ ഫലം വളരെ ക്ലോസ് ആയ സാഹചര്യത്തിൽ ഈ സംവിധാനം ഉപയോഗിക്കാൻ തീരുമാനമെടുക്കുന്ന സ്ഥിതി വന്നാൽ ചെക്ക് യൂസർമാർക്ക് ആവശ്യമെങ്കിൽ അതും പരിശോധിക്കാവുന്നതാണ്. ചെക്ക് യൂസർ പരിശോധന നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നയങ്ങളുടെ അടിസ്ഥാനത്തിൽ ചെക്ക് യൂസർമാർ തന്നെയാണ്.

മറുപടി വ്യക്തമാണെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:08, 10 മാർച്ച് 2014 (UTC)[മറുപടി]

റോഷൻ ആരുടെ സോക്കാണെന്നാണ് കരുതുന്നത് ? അതല്ലെങ്കിൽ റോഷന്റെ സോക്ക് ആരാണ് ? ഇത്തരം കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തിയാൽ കൂടുതൽ എളുപ്പമായേക്കും.ബിപിൻ (സംവാദം) 11:27, 10 മാർച്ച് 2014 (UTC)[മറുപടി]

ബിപിൻ ജീ, എനിക്ക് ഒരു അക്കൗണ്ടിനെയും ഇക്കാര്യത്തിൽ പ്രത്യേകം സംശയമില്ല. വെളിപ്പെടുത്താൻ എനിക്ക് ഇക്കാര്യത്തിൽ സ്വകാര്യമായ അറിവുകളുമില്ല. അതിനാലാണ് വോട്ടെടുപ്പിൽ പങ്കെടുത്ത എല്ലാ അക്കൗണ്ടുകളെയും പപ്പറ്റുകളായി സംശയിക്കുന്നതായി റിക്വസ്റ്റിട്ടത്. താഴത്തെ വിഭാഗത്തിൽ ഇതു സംബന്ധിച്ച് വിശദീകരിച്ച പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ അഥവാ പരിശോധന നടത്തി റോഷൻ എന്ന അക്കൗണ്ടിന്റെ ഉടമസ്ഥൻ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമായാൽ പോലും ഡബിൾ വോട്ടിംഗോ സംവാദത്തിലെ തെറ്റായ ഇടപെടലോ നടത്തിയിട്ടില്ലെങ്കിൽ ഏതൊക്കെ അക്കൗണ്ടുകളാണ് അപരമൂർത്തികൾ എന്ന് പരസ്യമാക്കേണ്ട ആവശ്യം തന്നെയില്ല എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:01, 10 മാർച്ച് 2014 (UTC)[മറുപടി]

മറ്റുപയോക്താക്കളുടെ അഭിപ്രായങ്ങൾ

തിരുത്തുക
 •   - ഒരു കാര്യം കൂടി, ഈ റോഷൻ-സോക്ക് ആരോപണം ഉന്നയിച്ച സുജിത്ത് മാഷ് - എന്തുകൊണ്ടാണ് അദ്ദേഹത്തിന് റോഷൻ ഒരു സോക്കാണെന്ന് തോന്നിയത്? റോഷന്റെ എന്തെങ്കിലും പ്രത്യേക തിരുത്തലുകൾ ചൂണ്ടിക്കാണിക്കാനുണ്ടോ? ഇവിടെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ താളിന്റെ മുകളിൽ തന്നെ വെണ്ടക്കാ(അല്ലെങ്കിലും ഒരു ചുണ്ടക്കാ) അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ടല്ലോ?

ഇതെന്തായാലും അജയ് മാഷ് ഉന്നയിച്ചതല്ലാത്തതിനാൽ സുജിത്ത് മാഷ് ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിവരങ്ങൾ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:29, 10 മാർച്ച് 2014 (UTC)[മറുപടി]

 •   മനുജി പറഞ്ഞതുപോലെ ചെക്ക് യൂസർ പരിശോധന നടത്താൻ നൽകാവുന്ന ഏറ്റവും അനുയോജ്യമായ തെളിവാണ് ഡിഫുകൾ. പക്ഷേ എപ്പോഴും ഇത് ലഭ്യമാക്കാൻ സാധിച്ചെന്നുവരില്ല. ഉദാഹരണത്തിന് ഡബിൾ വോട്ടിംഗ്. ഏത് ഉപയോക്തൃ അക്കൗണ്ടുപയോഗിച്ചാണ് ഡബിൾ വോട്ടിംഗ് നടത്തിയതെന്ന് ഡിഫു‌പയോഗിച്ച് എങ്ങനെ ചൂണ്ടിക്കാട്ടും? വേണമെങ്കിൽ എല്ലാ അനുകൂലവോട്ടിന്റെയും ഡിഫുകൾ നൽകാമെന്നല്ലാതെ അതുകൊണ്ട് എന്തു പ്രയോജനം?
ഇവിടെ വോട്ടെടുപ്പ് തുടങ്ങിവച്ചയാൾക്കാണ് ഈ വിഷയത്തിൽ താല്പര്യമുണ്ടാകുമെന്ന് ന്യായമായി സംശയിക്കാവുന്നത്. റോഷനാണ് നാമനിർദ്ദേശത്തിലൂടെ വോട്ടെടുപ്പ് തുടങ്ങിവച്ചതെന്നതിനാൽ റോഷനാണ് ഈ വിഷയത്തിൽ താ‌ല്പര്യമുണ്ടാകുമെന്ന് സംശയിക്കാവുന്നത്. റോഷൻ നാമനിർദ്ദേശം ചെയ്ത വ്യക്തിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ആരും ഡബിൾ വോട്ടിംഗ് നടത്തിയെന്ന് സംശയിക്കാവുന്നതാണ് (ഞാനുൾപ്പെടെ). എന്റെ അറിവിൽ ആർക്കും റോഷനെ നേരിട്ടറിയില്ലാത്തതിനാൽ അദ്ദേഹം എനിക്കറിയാവുന്ന ആളുകളുടെ പോലും അപരമൂർത്തിയാണെന്ന് എനിക്ക് സംശയിക്കാവുന്നതാണ്. റോഷൻ എന്റെ അപരമൂർത്തിയാണെന്ന് മറ്റുള്ളവർക്കും ന്യായമായി സംശയിക്കാം (ഞങ്ങൾ മായാവി-ലുട്ടാപ്പി കളിക്കുകയാണെന്നും). ഈ വോട്ടെടുപ്പിന്റെ ഫലം വളരെ ക്ലോസ് ആയതിനാൽ അപരമൂർത്തിത്ത്വം ഉപയോഗിക്കപ്പെട്ടു എന്ന് സംശയമുയർന്നാൽ പരിശോധിക്കുകയാവും കരണീയം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ കേസിൽ ഡിഫുകൾ തെളിവായി നൽകുക സാധ്യവുമല്ല. കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ ഡ‌ബിൾ വോട്ടിംഗ് സംശയി‌ച്ചാൽ പോലും ഡിഫുകൾ ഇല്ലെങ്കിൽ അത് പരിശോധിക്കുക സാധ്യമല്ല എന്നാണ് സ്ഥിതിയെങ്കിൽ വോട്ടെടുപ്പുകളിൽ ഫലത്തിൽ ആർക്കും കള്ളവോട്ട് ചെയ്യാം എന്ന സ്ഥിതിയായിരിക്കും സംജാതമാവുക. WP:NOTFISHING എന്ന നയവും പരിശോധിക്കാവുന്നതാണ്. "സോക്ക് മാസ്റ്റർ ആരാണെന്ന് അറിയില്ലാത്തതും എന്നാൽ സോക്ക് പപ്പറ്ററിക്ക് ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ന്യായമായ സംശയമുള്ളതുമായ അക്കൗണ്ട് പരിശോധിക്കുന്നത് ഫിഷിംഗ് അല്ല." എന്നാണ് നയം. ഇവിടെ ന്യായമായ സംശയം എന്നാൽ എന്താണെന്ന് എങ്ങനെ പറയാം? വളരെ ക്ലോസ് ആയ വോട്ടെടുപ്പ് ഫലം ന്യായമായ സംശയത്തിനിടനൽകുന്നില്ലേ? ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും സുജിത്ത് ജിയുടെ അഭിപ്രായത്തിനായി കാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:38, 10 മാർച്ച് 2014 (UTC)[മറുപടി]


അപരമൂർത്തിത്വം പരിശോധിക്കാനായി സംശയിക്കപ്പെടുന്നയാളുടെ സമ്മതമൊന്നും ആവശ്യമില്ല. ഒന്നിലധികം ആൾക്കാർ ഒന്നിച്ചാവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ലെന്ന് മാത്രമല്ല, ഈ സൗകര്യം ദുരുപയോഗിക്കുകയല്ലെന്ന് സ്ഥാപിക്കാൻ സഹായവുമാണ്. എന്നാൽ വോട്ടെടുപ്പിലൂടെ തീരുമാനിക്കേണ്ട ഒന്നല്ല ഈ പരിശോധന എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 13:09, 10 മാർച്ച് 2014 (UTC)[മറുപടി]

ഏതൊക്കെ അക്കൗണ്ടുകളാണ് സോക്കാണെന്ന് സംശയിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ ഉത്തരവാദിത്വമുണ്ട്. ഇവിടെ ചർച്ചയ്ക്ക് വച്ചിരിക്കുന്നത് മനുവിനെ തിരഞ്ഞെടുക്കാൻ ഞാൻ മറ്റ് അക്കൗണ്ടുകൾ ഉപയോഗിച്ചോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം വച്ചിരിക്കുന്നത്. മനുവിനെ നിർദ്ദേശിച്ച ഞാൻ ജയിപ്പിക്കാനായി മറ്റ് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടാകാം എന്ന് വയ്.--Roshan (സംവാദം) 13:27, 10 മാർച്ച് 2014 (UTC)[മറുപടി]

ഇനി റോഷൻ ഒരു അക്കൗണ്ട് കൊണ്ട് എതിർത്തുള്ള വോട്ടും മറ്റ് മൂന്ന് അക്കൗണ്ടുകൊണ്ട് അനുകൂലവോട്ടുമാണ് ചെയ്തതെങ്കിലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 13:33, 10 മാർച്ച് 2014 (UTC)[മറുപടി]

എനിക്ക് പ്രവീൺജി സമ്മാനിച്ച ഒരാഴ്ചത്തെ തടവൽ ആജീവനന്താ തടവലാക്കി കിട്ടും. മനുവിന്റെ കാര്യനിർവാഹകസ്ഥാനം തിരിച്ചെടുക്കപ്പെടും.--Roshan (സംവാദം) 13:48, 10 മാർച്ച് 2014 (UTC)[മറുപടി]

@വളരെ നന്ദി മാഷേ. ഇനി വോട്ടെടുപ്പിൽ അപരമൂർത്തി ഉപയോഗപ്പെടുത്തിയാലും ഇല്ലെങ്കിലും വോട്ടെടുപ്പു തുടങ്ങുന്നതിനു മുൻപേ തന്നെ സുജിത്ത് മാഷിന് ഈ സോക്ക് സംശയം ഉണ്ടെന്നതാണ് അദ്ദേഹത്തിന്റെ സംവാദത്തിൽ നിന്നും മനസ്സിലാകുന്നത്.

അപ്പോൾ തിരഞ്ഞെടുപ്പിനിടയിൽ വെറുതേ ചെക്ക് യൂസർ എന്നും പറഞ്ഞു ബഹളമുണ്ടാകാതിരിക്കാൻ അതു കഴിഞ്ഞു നമ്മൾ കേസ് ഇപ്പോൾ എടുത്തു. എന്തായാലും ഈ ചെക്ക് യൂസർ പരിശോധനയുടെ ആണി എന്നത് സുജിത്ത് മാഷിന്റെ ആരോപണമാണ്. അല്ലാതെ വിജയ് മാഷിന്റെ ഒരു സംശയമല്ലെന്നു ഞാൻ ന്യായമായും വിശ്വസിക്കുന്നു. അപ്പോൾ വോട്ടെടുപ്പിനു മുൻപേ തന്നെ സുജിത്ത് മാഷിനു സംശയം ജനിപ്പിക്കത്തക്ക വണ്ണം എന്തെങ്കിലും കാര്യം റോഷൻ ചെയ്തതു പുള്ളി നോട്ടു ചെയ്തു കാണണമെല്ലോ! അതിന്റെ തെളിവു കാണിച്ചു കുടേ? അല്ലാതെ വോട്ടെടുപ്പിനെ സശയിക്കണമെങ്കിൽ, എല്ലാ തെരഞ്ഞെടുപ്പു കഴിഞ്ഞും ചെക്ക് യൂസർ പരിപാടി വേണ്ടി വരില്ലേ? വോട്ടെടുപ്പിൽ ഇതു വരെയും ആരെല്ലാം സോക്കുകളെ ഉപയോഗിച്ചെന്നും നോക്കേണ്ടി വരില്ലേ? മൊത്തം അനുകൂലമായ വോട്ടു കിട്ടിയതിൽപ്പോലും ഒന്നോ അതിലധികമോ സോക്കുകളെ ഉപയോഗിച്ചാൽ അവരുടെയെല്ലാം വോട്ട് അസാധുവാകില്ലേ? ഇനി ഈ തിരഞ്ഞെടുപ്പിലെ അനുകൂലവും പ്രതികൂലവും വോട്ടുകളുടെ എണ്ണത്തിലെ അടുപ്പമാണോ പ്രശ്നം? എന്റെ സംശയം ന്യായമാണെന്നു കരുതുന്നു --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:51, 10 മാർച്ച് 2014 (UTC)[മറുപടി]

 •   -റോഷൻ എന്നത് ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഒരക്കൗണ്ടാണ്. അദ്ദേഹം ആരാണെന്നോ എവിടുത്തുകാരനാണെന്നോ പ്രൊഫൈലിൽ ഇല്ല. എനിക്കറിയാവുന്ന ആർക്കും അദ്ദേഹത്തെക്കുറിച്ച് അറിയുകയുമില്ല. അത് രണ്ട് കാരണങ്ങൾ കൊണ്ടായിരിക്കാം:
 1. അയാൾ അജ്ഞാതനായിരിക്കാൻ -anonymous- ആയിരിക്കാൻ ആഗ്രഹിക്കുന്നു. അതായത് വ്യക്തമായ കാരണങ്ങൾകൊണ്ട് സ്വയം വെളിപ്പെടുത്താതിരിക്കാൻ ആഗ്രഹിക്കുന്നു.
 2. അയാൾ വിക്കിയിലെ സജീവമായ ഏതോ ഒരക്കൗണ്ടിന്റെ സോക്കാണ്. അതുകൊണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ നിർവ്വാഹമില്ലാതിരിക്കുന്നു.

ആദ്യത്തേതിന് സാദ്ധ്യത കുറവാണ്. താൻ anonymous ആയിരിക്കുവാൻ ആഗ്രഹിക്കുന്നതായി റോഷൻ ഇതുവരെ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല.

രണ്ടാമത്തേതാണെങ്കിൽ എനിക്ക് വ്യക്തിപരമായി സങ്കടമുണ്ടാക്കുന്ന കാര്യമാണത്. ഞാൻ ഊഹിക്കുന്നത് വളരെ നല്ല ഒരു വിക്കിപീഡിയ യൂസറിന്റെ അപരമൂർത്തിയാണിതെന്നാണ്. അപരമൂർത്തിയെ റിവീൽ ചെയ്യാനുള്ള ഉദ്യമം നടക്കുകയാണെങ്കിൽ താഴ്ത്തിക്കെട്ടപ്പെടുന്നത് ആ മികച്ച വിക്കിയൂസറാണ്. ആ ബുദ്ധിമുട്ടൊഴിവാക്കാനാണ് ഇതുവരെ റോഷന്റെ വെല്ലുവിളികളൊന്നും ഞാൻ പിടിക്കാതിരുന്നത്...

മനുവിന്റെ നിഗമനം വളരെ ശരിയാണ്. റോഷൻ ഒരു സോക്കാണോ എന്ന സംശയം മനുവിന്റെ തെരഞ്ഞെടുപ്പോടെയൊന്നും തുടങ്ങിയതല്ല. കുറച്ചു നാളുകളായി ശ്രദ്ധിക്കുന്ന കാര്യമാണത്. ഒരു ലേഖനം പ്രഥമദൃഷ്ട്യാ ഒഴിവാക്കാനായി സാധിക്കാത്തപക്ഷം, ആ ലേഖനം ഏതുവിധേനയും ഇല്ലാതാക്കണം എന്ന തോന്നൽ ഒരാൾക്കുണ്ടാവുക. അതിന്റെ പടിയായി, ആ ലേഖനത്തിന് ശ്രദ്ധേയതാ ഫലകം ചാർത്തുക. അതിനായി ആദ്യം റോഷൻ രംഗത്ത് പ്രത്യക്ഷപ്പെടും. പിന്നീട് അതു സംബന്ധിച്ച ചർച്ചകളും ഉടലെടുക്കും. ഇതു സംബന്ധിച്ച് വിക്കിപീഡിയന്മാരെയും കാര്യനിർവ്വാഹകരേയും പുറത്തെല്ലാവരും തെറിവിളിക്കുമ്പോൾ - സോഷ്യൽ മീഡിയയിലടക്കം - ആളുകൾ മറുപടി പറഞ്ഞ് വശം കെടുമ്പോഴും, പരിണിതപ്രജ്ഞനായ റോഷൻ മാത്രം പുറം ലോകത്ത് വിക്കിയിൽ നടക്കുന്ന കാര്യങ്ങൾ ന്യായീകരിക്കാൻ എത്താതിരിക്കുക. മറ്റു പലരും ആ ചുമതല ഏറ്റെടുക്കുക. ഈ പറഞ്ഞതിന്റെയൊക്കെ തെളിവുകൾ പരിശോധിച്ച് പോയാൽ കിട്ടും.

പക്ഷേ, ഇപ്പോൾ വളരെയേറെ തിരക്കുള്ള സമയമായതിനാലും ഇക്കാര്യത്തിൽ മുൻകൈയ്യൊന്നും എടുക്കാൻ എനിക്ക് കഴിയില്ല. അതോടൊപ്പം മുൻപറഞ്ഞ വിഷമകരമായ സാഹചര്യം ഒഴിവാക്കണമെന്നുമുണ്ട്.

പക്ഷേ, ഒരു സോക്ക് / ബിനാമി (anonymus - അല്ല) വിക്കിപീഡിയയിലെ നയങ്ങളും നിയമങ്ങളും തീരുമാനിക്കുന്നുവെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാനാകില്ല. അത് അനുവദിച്ചാൽ അത്തരം വിഷയങ്ങളിൽ നൂറകണക്കിന് സോക്കുകളെ രംഗത്തിറക്കി വിക്കിപീഡിയയിലെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ആളുകളെ അനുവദിക്കലാകും എന്നതു നാം മനസ്സിലാക്കുകയും വേണം.

ഇനി ഒരു പക്ഷേ, എന്റെ ഈ അഭിപ്രായങ്ങളൊക്കെ വെറും തോന്നലുകളാകാം. അങ്ങിനെയെങ്കിൽ -മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിൽ റോഷൻ സ്വയം വെളിപ്പെടുത്തുക. പൊതുവായി വേണമെന്നില്ല. ഏതെങ്കിലും കാര്യനിർവ്വാഹകരോടോ, വിശ്വസ്ത ഉപയോക്താക്കളോടോ ആയാൽ മതിയാകും. അല്ലെങ്കിൽ ആർക്കെങ്കിലും അയാളെ അറിയാമെങ്കിൽ അത് പറയുക. എനിക്കറിയാവുന്ന വ്യക്തിയാണെന്ന് പ്രഖ്യാപിക്കുക. അങ്ങനെയെങ്കിൽ ഞാനിതുവരെയുള്ള ആരോപണങ്ങൾ എല്ലാം പിൻവലിച്ച് മാപ്പുപറയാനും തയ്യാറാണ്. എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവുമില്ല.

ഇത് ഐ.പി. കളെയോ, അനോണികളെയോ, സോക്കുകളെത്തന്നെയോ ചോദ്യം ചെയ്യുകയല്ല. അവർ വിക്കിപീഡിയയിൽ വേണ്ട എന്ന അഭിപ്രായവുമില്ല. പക്ഷേ വിക്കിപീഡിയയുടെ നയപരിപാടികളും ദൈനം ദിന നടത്തിപ്പും തീരുമാനിക്കുന്നതിൽ അവർ ആ നിലയിൽ ഇടപെടുന്നതിനോട് വ്യക്തിപരമായി യോജിക്കാത്തതുകൊണ്ട് മാത്രമാണ് പറയുന്നത്. അതേ സമയം ഈ പരിശോധനയോട് പോലും നിഷ്പക്ഷ നിലപാട് പുലർത്തുവാനാണ് ഇപ്പോഴും ഞാനുദ്ദേശിക്കുന്നത്. സമൂഹത്തിന്റെ തീരുമാനം ഇക്കാര്യത്തിൽ അംഗീകരിക്കുവാനാണ് താല്പര്യം. -- Adv.tksujith (സംവാദം) 16:53, 10 മാർച്ച് 2014 (UTC)[മറുപടി]

 •   എതിർക്കുന്നു - വോട്ട് ചെയ്തവരുടെ മുഴുവൻ ഐ.പി-യും മറ്റ് വിവരങ്ങളും പരിശോധിക്കുന്നത് സ്വകാര്യതയ്ക്ക് എതിരാണ്. സോക്ക് ആണെന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ മാത്രമേ പരിശോധിക്കാൻ പാടുള്ളൂ. ഞാൻ റോഷന്റെ സോക്ക് ആണെന്ന് തെളിവ് സഹിതം ആരെങ്കിലും സംശയം ഉന്നയിച്ചാൽ മാത്രമേ എന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ പാടുള്ളതുള്ളൂ. --ശ്രീജിത്ത് കെ (സം‌വാദം) 16:35, 10 മാർച്ച് 2014 (UTC)[മറുപടി]
 •   എതിർക്കുന്നു - റോഷൻ എന്തെങ്കിലും തെറ്റായ രീതിയിലുള്ള പ്രവർ‌‌ത്തനം ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. എവിടെയെങ്കിലും വെച്ച് റോഷൻ അതു ചെക്ക് യൂസർ നോക്കിക്കോളൂ എന്നു പറഞ്ഞതു ചൂണ്ടിക്കാണിച്ച് അനാവശ്യമായി ചെക്ക് യൂസർ റിക്വസ്റ്റിട്ടതിൽ പ്രതിഷേധവും അറിയിക്കുന്നു,. -Hrishi (സംവാദം) 10:20, 11 മാർച്ച് 2014 (UTC)[മറുപടി]
 •   സ്വകാര്യതാസംരക്ഷണം ഈ വിഷയത്തിൽ പരമ പ്രാധാന്യമുള്ളതാണ് എന്നതിനോട് യോജിക്കുന്നു. ശ്രീജിത്ത് ജിയുടെ അഭിപ്രായത്തിൽ റോഷൻ എന്ന അക്കൗണ്ടിന്റെ ഉടമസ്ഥൻ മറ്റ് അക്കൗണ്ടുകളിൽ നിന്നും വോട്ട് ചെയ്തിട്ടുണ്ടോ എന്നു മാത്രം ഈ സാഹചര്യത്തിൽ പരിശോധിക്കാൻ സാധിക്കുമോ? റോഷന്റെ അപരമൂർത്തിത്വം ഉൾപ്പെട്ട ഇരട്ട വോട്ടിംഗ് നടന്നു എന്നുണ്ടെങ്കിൽ മാത്രം ഇതിൽ ഉൾപ്പെട്ട അക്കൗണ്ടുകളുടെ വിവരം പരസ്യമാക്കുന്ന സാഹചര്യം താങ്കളുടെ അഭിപ്രായത്തിൽ നയങ്ങൾക്കനുസൃതമാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:55, 10 മാർച്ച് 2014 (UTC)[മറുപടി]
 •   ഞാനും ശ്രീമാൻ ശ്രീജിത്തിനോട് ന്നൂറു ശതമാനവും യോജിക്കുന്നു. എങ്കിലും എന്റെ നേരേയും ഇതിൽ ഒരു കുന്തമുന ഉള്ളതിനാൽ ശ്രീജിത്തിനെപ്പോലെ പ്രതികൂല അഭിപ്രായം പറയാൻ കഴിയുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:27, 11 മാർച്ച് 2014 (UTC)[മറുപടി]

എനിക്ക് പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടുണ്ട്. നന്ദി.--Roshan (സംവാദം) 06:21, 11 മാർച്ച് 2014 (UTC)[മറുപടി]

 •   എതിർക്കുന്നു -- പരിതാപകരം! ഈ സംശയം ഉന്നയിക്കാനുള്ള അടിസ്ഥാനപരമായ കാരണമുണ്ടോ എന്നു തന്നെ തോന്നുന്നില്ല. ഒരു അഭിപ്രായസ്വാതന്ത്യത്തിൽ തുടങ്ങി, വിക്കിപീഡിയ കാര്യനിർവ്വാഹകരെ നർമ്മരൂപത്തിൽ വിമർശിച്ചതേയുള്ളൂ, ഇത് പരിശോധന നടത്താനുള്ള സമ്മതമോ/നയമോ അല്ലല്ലോ, ഉപയോക്താവിന്റെ അഭിപ്രായ സ്വാതന്ത്യം ഐപി കളിൽ കൂടെപ്പോലും സ്വീകരിക്കുന്ന വിക്കിപീഡിയ ഉപയോക്താക്കളെ ഇത് ചൊടിപ്പിച്ചുവോ? വാച്യവ്യാഖ്യാനങ്ങൾ വിക്കിപീഡിയയിൽ നിന്നും ഉപയോക്താവിനെ പിന്തിരിപ്പിക്കുന്ന രീതിയിൽ ദയവുചെയ്ത് നടത്തരുത്. അനാവശ്യമായി പാഴാക്കിയ ഈ സമയം തിരിച്ചെടുക്കുവാൻ കഴിയുന്നതല്ലല്ലോ. ഈ അപരമൂർത്തി അന്വേഷണം ഇവിടെ അവസാനിപ്പിക്കണം. --എഴുത്തുകാരി സംവാദം 17:00, 11 മാർച്ച് 2014 (UTC)[മറുപടി]
 • റോഷൻ എന്ന നാമത്തിന് ഇതുമാത്രമേ ചെയ്യാനാവൂ. അതു വ്യക്തവുമായിരുന്നു. ഇവിടെ ആരും അഭിപ്രായ സ്വാതന്ത്ര്യത്തെയോ, വ്യക്തിസ്വാതന്ത്ര്യത്തെയോ, സ്വകാര്യതയെയോ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല. ഒളിഞ്ഞിരുന്നുകൊണ്ട് മറ്റു ഉപയോക്താക്കളെ നിരന്തരം ആക്രമിക്കുന്നതിനെയും അധിക്ഷേപിക്കുന്നതിനെയും എങ്ങനെയാണ് സ്വാന്ത്ര്യം എന്ന് വിളിക്കാനാവുന്നത് എന്ന് മനസ്സിലാകുന്നില്ല. മലയാളം വിക്കിപീഡിയയുടെ നയങ്ങളെയും നിലപാടുകളെയും ഇവിടുത്തെ ജനാധിപത്യപ്രക്രിയകളെയും അട്ടിമറിക്കുന്നതിന് ഇത്തരക്കാരെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കാനാവുക എന്ന് മനസ്സിലാകുന്നില്ല.
 • "ഇത് ഐ.പി. കളെയോ, അനോണികളെയോ, സോക്കുകളെത്തന്നെയോ ചോദ്യം ചെയ്യുകയല്ല. അവർ വിക്കിപീഡിയയിൽ വേണ്ട എന്ന അഭിപ്രായവുമില്ല" എന്ന് വ്യക്തമായി മുകളിൽ എഴുതിയിട്ടുണ്ടല്ലോ. ഇവിടെ ആരും ഐഡിന്റിറ്റി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടില്ല. ഇങ്ങനെയൊരു വ്യക്തിയുണ്ടെന്ന് ആരെങ്കിലും ഉറപ്പാക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. റോഷൻ എന്നയാളിന്റെ നാളും പേരും അറിയണമെന്ന അദമ്യമായ ആഗ്രഹം ഇവിടെ ആർക്കുമില്ല. പക്ഷേ മറഞ്ഞിരുന്നുകൊണ്ട് വിക്കിപീഡിയ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യും. എഴുത്തുകാരി പറഞ്ഞതുപോലെ അനാവശ്യമായി സമയം പാഴാക്കിക്കുന്ന ഈ ടൈപ്പ് ആളുകളെ ആജിവനാന്തം വിലക്കാനുള്ള സംവിധാനവും ഉണ്ടാവണമെന്നാണ് എന്റെ അഭിപ്രായം. --Adv.tksujith (സംവാദം) 01:24, 12 മാർച്ച് 2014 (UTC)[മറുപടി]
ആവശ്യമില്ലാത്ത സ്ഥാനമോഹവും കസേരകളിയും ഉപേക്ഷിച്ച് പഴയൊരു കവി പറഞ്ഞപോലെ 'കവിതകളെഴുതിക്കൂട്ടുവിൻ നാട്ടുകാരെ" എന്നു മാത്രം അപേക്ഷിക്കുന്നു --ദിനേശ് വെള്ളക്കാട്ട്:സംവാദം 01:58, 12 മാർച്ച് 2014 (UTC)[മറുപടി]
 •   എതിർക്കുന്നു - സ്വന്തം അഭിപ്രായത്തെ എതിർക്കുന്നവരെയെല്ലാം സോക്ക് എന്നു വിളിക്കുന്നതും ചെക്ക് യൂസർ ചെയ്യുന്നതും ഒരു ശീലമാകാൻ ചാൻസുണ്ട്. മാത്രമല്ല ഇവിടെ ചെക്ക് യൂസർ ചെയ്യാൻ മാത്രം ഒന്നും കാണാനില്ല. --അൽഫാസ് ( ) 04:54, 12 മാർച്ച് 2014 (UTC)[മറുപടി]

എന്തും നയത്തിന്റെ അടിസ്ഥാനത്തിലല്ലേ. ഇങ്ങനെയൊരു വ്യക്തിയുണ്ടെന്ന് ആരെങ്കിലും ഉറപ്പാക്കി പ്രവർത്തിക്കണമെന്ന് പറയാൻ ഇവിടെ അങ്ങനെയൊരു നയമില്ല. പ്രത്യേകിച്ച് ഐപികൾക്ക് പോലും ഇവിടെ തിരുത്താൻ അവകാശമുണ്ട്. താങ്കളുടെ പേജിൽ ഓഫീസിന്റെ അഡ്രസും തൊഴിലും ചേർത്തെന്നു വച്ച് എല്ലാവർക്കും അങ്ങനെ ചെയ്യാൻ കഴിയില്ല. എന്തായാലും ഞാൻ പരിപാടി അവസാനിപ്പിക്കുന്നതിൽ നിന്നും പിന്മാറി. ഒളിഞ്ഞിരുന്നുകൊണ്ട് മറ്റു ഉപയോക്താക്കളെ നിരന്തരം ആക്രമിക്കുന്നതിനെയും അധിക്ഷേപിക്കുകയും ചെയ്തു എന്നു കണ്ടു. ഒരു താൾ മായ്ക്കാൻ നിർദ്ദേശിച്ചവനെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ എനിക്കെന്തു ചെയ്യാൻ കഴിയും. എല്ലാവരെയും സന്തോഷിപ്പിച്ച് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

പക്ഷേ മറഞ്ഞിരുന്നുകൊണ്ട് വിക്കിപീഡിയ അലങ്കോലപ്പെടുത്താനുള്ള ശ്രമം ചോദ്യം ചെയ്യും

ഇതെങ്ങനെ എനിക്കു മാത്രം ബാധകമായി എന്നു പറഞ്ഞാൽ കൊള്ളാം. ഇവിടെ എത്ര പേർ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി പ്രവർത്തിക്കുന്നു.--Roshan (സംവാദം) 04:59, 12 മാർച്ച് 2014 (UTC)[മറുപടി]

റോഷൻ, പോകാനുള്ള തീരുമാനം ഉപേക്ഷി‌ച്ചതിന് നന്ദി. താങ്കൾ ഈ ചർച്ചയ്ക്കിടെ പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ചാണ് ഈ (നീണ്ട) കുറിപ്പ്.
 • ഐ.പി. കൾക്ക് തിരു‌ത്താൻ അവകാശമുണ്ടെന്നതിനോട് യോജിക്കുന്നു.
 • സംവാദങ്ങളിലും ഐ.പി.കൾക്ക് പങ്കെടുക്കാം.
 • നയരൂപീകരണത്തിൽ പോലും ഐ.പി.കൾക്ക് പങ്കെടുക്കാനുള്ള അധികാരമുണ്ട്.
 • കാര്യനിർവാഹക തിരഞ്ഞെടുപ്പിലെ സംവാദങ്ങളിലും ഐ.പി.കൾക്ക് പങ്കെടുക്കാം.
 • എങ്കിലും ഐ.പി.കൾക്ക് വിക്കിപീഡിയയിലെ വോട്ടെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.
 • പക്ഷേ അജ്ഞാതരായ ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ടിൽ നിന്ന് ലോഗിൽ ചെയ്ത് വോട്ടെടുപ്പുകളിൽ തീർച്ചയായും പങ്കെടുക്കാം. പക്ഷേ വോട്ടെടുപ്പുകളിലും സംവാദങ്ങളിലും താഴെപ്പറയുന്ന കാര്യങ്ങൾ അനുവദനീയമല്ല
 1. ഒരാൾ തന്നെ ഒന്നിലധികം അക്കൗണ്ടുകളുപയോഗിച്ച് വോട്ടു ചെയ്യുകയോ സംവദിക്കുകയോ ചെയ്യുക
 2. ഒരു അക്കൗണ്ടിൽ നിന്നും (ലോഗിൻ ചെയ്തുകൊണ്ട്) ഒരു ഐ.പി. അഡ്രസ്സിൽ നിന്നുമായി (ലോഗൗട്ട് ചെയ്തശേഷം) തന്റെ ഭാഗത്തിനനുകൂലമായി വാദിച്ചുകൊണ്ട് സംവദിക്കുക.

മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും തന്റെ അഭിപ്രായം സോക്ക് പപ്പറ്ററിയിലൂടെ കൂടുതൽ ശക്തമായി അവതരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് വിക്കിപീഡിയയിലെ നയങ്ങൾക്കെതിരാണ്. Roshan എന്ന അക്കൗണ്ടിന്റെ ഉടമസ്ഥൻ ഈ നയങ്ങൾക്കെതിരായി പ്രവർത്തിച്ചു എന്ന സംശയമുയർന്നതുകൊണ്ടാണ് ചെക്ക് യൂസർ പരിശോധനയ്ക്ക് നാമനിർദ്ദേശം ചെയ്തത്. ഇത്തരമൊരു സംശയമുയരാനുള്ള സാദ്ധ്യത അനോനിമസ് ആയ ഒരു ഉപയോക്താവിന് മറ്റുപയോക്താക്കളേക്കാൾ കൂടുതലാണ്. ഉദാഹരണത്തിന് താങ്കൾ സംവാദം താളുകളിൽ താങ്കളുടെ വശത്തിനനുകൂലമായി വാദിക്കുന്നത്ര തന്നെ സുഗീഷ് വാദിക്കാറുണ്ടായിരുന്നു. സുഗീഷ് ഈയിടെയായി അത്തരം ഇടപെടലുകൾ കുറയ്ക്കുകയും താങ്കൾ കൂടുതൽ ശക്തമായി ആ മേഖലയിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ചിലപ്പോൾ ഞാനും സുഗീഷും തമ്മിൽ നടക്കുന്ന വാദപ്രതിവാദങ്ങൽക്കിടയിൽ മറ്റു ചില അക്കൗണ്ടുകളും വന്ന് സംവദിക്കാറുണ്ടായിരുന്നു. പക്ഷേ സുഗീഷ് എനിക്കറിയുന്ന വ്യക്തിയായതിനാൽ അദ്ദേഹം മറ്റെന്തെങ്കിലും അക്കൗണ്ടുകൂടി ഇത്തരം വേദികളിൽ വിക്കി നയത്തിനെതിരായി തന്റെ വശം ഉയർത്തിപ്പിടിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം എനിക്കുണ്ടായിട്ടില്ല. ഇത് മനുഷ്യസഹജമായ ഒരു പോരായ്മയാണെന്ന് തോന്നുന്നു. താങ്കൾ അനോനിമസായിരിക്കുന്നതുകൊണ്ട് ഇത്തരം ചില സംശയങ്ങൾ താങ്കൾക്കെതിരേ വല്ലപ്പോഴും ഉയരാൻ സാദ്ധ്യതയുണ്ട്. ഇത് താങ്കളുടെ "അനോനിമസ് പോരാട്ടങ്ങളുടെ" ഒരു പാർശ്വഫലമായി കരുതി ധീരമായി മുന്നോട്ടുപോകാവുന്നതേ‌യുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്  .

വിക്കിപീഡിയ:ഡക്ക് ടെസ്റ്റ് അനുസരിച്ചോ മറ്റോ മറ്റേതെങ്കിലും ഉപയോക്താവുമായി വിക്കിപീഡിയയിലെ താങ്കളുടെ ഇടപെടലുകളെ ബന്ധിപ്പിക്കാൻ സാധിക്കുമെങ്കിൽ ഈ അപരമൂർത്തി അന്വേഷണം നടക്കാനുള്ള സാദ്ധ്യത ഇപ്പോഴുള്ളതിനേക്കാൾ വളരെ കൂടുതലാണ് (ഇതുവരെ രണ്ട് ചെക്ക് യൂസർമാരും ഉപയോക്തൃനിർണ്ണയം വേണ്ട എന്ന നിലപാടാണെടുത്തിട്ടു‌ള്ളത് - തീരുമാനം അവരുടേതാണ്). താങ്കളുടേയും ഈ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത മറ്റുള്ളവരുടെയും അക്കൗണ്ടുകളിലെ ആക്റ്റിവിറ്റിയും എഡിറ്റ് ചെയ്ത പേജുകളിലെ പാറ്റേണുകളും മറ്റും വിശകലനം ചെയ്താൽ കൂടുതൽ സ്വീകാര്യമാകാൻ സാദ്ധ്യതയുള്ള ഒരു ചെക്ക് യൂസർ നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ ഒരുപക്ഷേ എനിക്ക് സാധിക്കുമായിരുന്നു. സമയമില്ലായ്മ ഒരു വലിയ പ്രശ്നമായിരുന്നു.

അതെന്തായാലും പോകാനുള്ള തീരുമാനം ഉപേക്ഷിച്ചതിന് താങ്കൾക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ. താങ്കൾ സൃഷ്ടിപരമായ ധാരാളം തിരുത്തലുകൾ ലേഖനങ്ങളിൽ വരുത്തിയിട്ടുണ്ട് എന്നത് ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും അറിവുള്ളതാണ് എന്നു കരുതുന്നു. ഈ നിർദ്ദേശത്തിനുപിന്നിൽ എനിക്ക് താങ്കളോടുള്ള വിദ്വേഷമോ താങ്കൾ ഏതോ ഒരു വിക്കിപീഡിയന്റെ സോക്കാണെന്നുള്ള പാരനോയയോ ഒന്നുമല്ല. താങ്കൾ സോക്കാണെന്ന സംശയമുയർന്നപ്പോൾ താങ്കളും സുഗീഷും അത് ചെക്ക് യൂസർ പരിശോധനയ്ക്ക് വിധേയമാക്കിക്കൂടേ എന്ന മട്ടിൽ പ്രതികരിച്ചതിനാൽ ചെയ്തതാണ്. ഇത് താങ്കൾക്കോ മറ്റാർക്കെങ്കിലുമോ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:45, 12 മാർച്ച് 2014 (UTC)[മറുപടി]

ഈ പ്രശ്നത്തിനു മുഴുവൻ കാരണം ഇതിലെ ഇവിടെ കാര്യ നിർവാഹകർ വളരെ കുറവാണ്. ഉള്ളവർ സ്വയം ഓടുകയും ചിലരെ ഓടിക്കുകയും ചെയ്യുന്നതിനാൽ താങ്കൾ സമ്മതിക്കണം. എന്ന് ഞാനെഴുതിയതാണ്.

അതിനു താഴെയായി പ്രവീൺ എഴുതി.

നിലവിലുള്ള കാര്യനിർവാഹകരുടെ പ്രവർത്തനത്തിനോടുള്ള വിരോധം കൊണ്ടാണ് മനു എസ്. പണിക്കരെ നിർദ്ദേശിക്കുന്നതെന്ന കുറിപ്പ് തന്നെ മതിയാവും നിർദ്ദേശം സദുദ്ദേശത്തോടെയല്ല തുടങ്ങിയതെന്ന് മനസ്സിലാക്കാൻ. നിലവിലുള്ള കാര്യനിർവാഹകരിലാരോടെങ്കിലുമെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ഉപയോക്താക്കളെ തമ്മിലടിപ്പിക്കാനുള്ള ഇത്തരം തരികിട പരിപാടികളല്ലാതെ അത് പരിഹരിക്കാനുള്ള മാർഗ്ഗം നോക്കുകയാവും സന്നദ്ധപ്രവർത്തകരുടെ സഹകരണത്താൽ വളരുന്ന പദ്ധതിയെന്ന നിലയ്ക്ക് വിക്കിപീഡിയയ്ക്ക് നല്ലതെന്നെന്റെ അഭിപ്രായം. മനു എസ്. പണിക്കരെ അപേക്ഷിച്ച് കൂടുതൽ യോഗ്യതയുള്ളവരും ഇവിടെയുണ്ടെന്ന് കാര്യവും ഓർക്കേണ്ടതുണ്ട്. എതിർത്തുള്ള വോട്ട് വോട്ടെടുപ്പ് ഭാഗത്ത് ചേർത്തു.

ഇതെങ്ങനെ എന്റെ കുറിപ്പിനെ ഇങ്ങനെ വളച്ചൊടിക്കപ്പെട്ടു എന്നു മനസിലായില്ല. അതിലെങ്ങനെ നിലവിലുള്ള കാര്യനിർവാഹകരോട് എനിക്ക് പ്രശ്നമുണ്ടെന്ന് മനസിലായി. നിലവിലുള്ള കാര്യനിർവാഹകരുടെ പ്രവർത്തനത്തിനോടുള്ള വിരോധം കൊണ്ടാണ് മനു എസ്. പണിക്കരെ നിർദ്ദേശിക്കുന്നതെന്ന് ഇങ്ങനെ ഞാൻ എഴുതിയിട്ടില്ല. എന്റെ കമന്റിനെ പ്രവീൺ വളച്ചൊടിച്ച് മറ്റുള്ളവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതാണ്. ആ ഒരു കമന്റിലാണ് എല്ലാവരും എതിർത്ത് വോട്ട് ചെയ്തത്. സുജിത്തിന്റെ വോട്ട് കണ്ടപ്പോൾ കൂടുതൽ വോട്ടുകൾ രാഷ്ട്രീയമായി ഭിന്നിപ്പിക്കപ്പെട്ടു. അതിന് കാരണമായി വന്നത് മനുവിന്റെ കേരളരക്ഷാ മാർച്ച് മായ്ക്കാൻ നിർദ്ദേശിച്ച നടപടിയും രാഷ്ട്രീയമായ എതിർപ്പുമാണ് ഇതിനെ ഇങ്ങനെയെല്ലാം വളച്ചൊടിക്കപ്പെട്ടത്. വോട്ടെടുപ്പിനെ ഭിന്നിപ്പിക്കാനുള്ള ആ കമന്റ് ഞാൻ നീക്കം ചെയ്തു. പ്രവീൺ അത് തിരിച്ചിട്ടു. ഞാൻ എഴുതുന്ന കമന്റുകൾ പ്രവീൺ മായ്ച്ചിട്ട് പ്രവീണിന്റെ നെഗറ്റീവ് കമറ്റുകൾ നിലനിർത്തി വോട്ടെടുപ്പിനെ കീഴ്മേൽ മറിച്ചു. എന്നിട്ട് അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് എന്നെ തടയുകയും ചെയ്തു. ഞാൻ നോക്കിയിട്ട് ഇവിടുള്ള കാര്യനിർവാഹകർക്കെ എന്നോട് വൈരാഗ്യം ഉണ്ടാകാൻ സാധ്യതയുള്ളു. എനിക്കാരോടും വൈരാഗ്യമില്ല.

ഈ കാര്യങ്ങളെല്ലാം ഇങ്ങനെ പറയുന്നത് ഇനിയും എതിർപ്പുകൾ വിളിച്ചുവരുത്താനും മറ്റുമേ ഉപകരിക്കൂ. ഒരു തടയൽ നടത്തിയത് കാരണമായി ചൂണ്ടിക്കാട്ടി ഇനി എന്റെ സംവാദം മോശമെന്ന് പറഞ്ഞ് ഇനി ആജീവനാന്തം തടയപ്പെട്ടാൻ വളരെ എളുപ്പമാണ്. (അതാണ് നയം‌) ഇതാണ് പ്രവീണിന്റെ കമന്റ്. അതിന്റെ തലക്കെട്ടിൽ തന്നെ കാണാം തടഞ്ഞിരിക്കുന്നു എന്ന അധികാരസ്വരം. കക്ഷിരാഷ്ട്രീയം ഉപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിച്ചത് ഞാനല്ല. മറ്റൊരുകൂട്ടം ഉപയോക്താക്കളാണ്. --Roshan (സംവാദം) 06:31, 12 മാർച്ച് 2014 (UTC)[മറുപടി]

 •   എതിർക്കുന്നു - റോഷൻ സോക്ക് ആണെന്നുള്ള ഒരു തേളിവു പോലും ഇതേ വരെ കണ്ടെത്തുകയൊ സംശയം തോന്നുന്ന തിരുത്തലുകളോ ഇല്ലാത്തതിനാൽ അപരമൂർത്തി അന്വേഷണം അനിവാര്യം ഇല്ല എന്ന അഭിപ്രായം. സംവാദം ആകുമ്പോൾ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ വരും--atnair (സംവാദം) 11:22, 12 മാർച്ച് 2014 (UTC)[മറുപടി]

@ റോഷൻ: താങ്കൾ എഴുതാപ്പുറം വായിക്കരുതെന്ന് അപേക്ഷിക്കുന്നു. വിക്കിപീഡിയ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുവാൻ നമുക്കോരോരുത്തർക്കും ബാദ്ധ്യതയുണ്ട്. എനിക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ട്. പക്ഷേ കാര്യനിർവ്വാഹകന്റെ തെരഞ്ഞെടുപ്പിലോ വിക്കിപീഡിയ എഡിറ്റിങ്ങിലോ ഒരിക്കലും അതൊന്നും വലിച്ചിഴയ്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അല്ലെങ്കിൽ മനുവിനോട് തന്നെ ചോദിച്ചോളൂ. എന്റെ പ്രതികരണങ്ങൾ അങ്ങനെ തോന്നിപ്പിച്ചോ എന്ന്. മനുവിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകൾക്ക് താങ്കളല്ലാതെ മറ്റാരും ഉത്തരവാദിയല്ല. സംയമനത്തോടെയും പരസ്പര ബഹുമാനത്തോടെയും ഇടപെടേണ്ട വിക്കിപീഡിയയെ അലങ്കോലപ്പെടുത്താൻ അവിടെയും മറ്റ് പലയിടങ്ങളിലും ഇടയാക്കിയത് താങ്കളുടെ ഭാഷയും പ്രതികരണങ്ങളുമാണ്. ദയവായി എന്നെ വിട്ടേക്കുക. ഇത്തരം അർത്ഥരഹിതമായ സംവാദങ്ങളിൽ ഇടപെട്ട് കളയുവാൻ ഇപ്പോൾ എന്റെ പക്കൽ ഒട്ടും സമയമില്ല. നന്ദി. --Adv.tksujith (സംവാദം) 16:55, 12 മാർച്ച് 2014 (UTC)[മറുപടി]


ഈ ചർച്ചയിൽ കൂടുതൽ അഭിപ്രായങ്ങൾ ഒന്നും കാണുന്നില്ല.

ഓടുകയും ഓടിക്കുകയും ചെയ്യുന്നു എന്നു ഞാൻ പറഞ്ഞതിൽ ഇതാ മറ്റൊരു തെളിവ്. ആവേശത്തിനു പറഞ്ഞതാണെങ്കിലും സത്യം അതു തന്നെ. User:Manojk സ്വയം ഓടിയിരിക്കുന്നു. മലയാളം വിക്കിയിലെ ചരിത്രത്തിൽ ആദ്യ സംഭവമായിരിക്കാം ഇത്. ഒരാൾ സ്വയം തടയുക. അതിനു കാരണം ഞാൻ പറഞ്ഞ User:Praveenp തന്നെയെന്നതിന് ഇതാ തെളിവ്. ഇവിടെ ശരിക്കും പ്രവീണിനാണ് വാണിങ് നൽകി തടയേണ്ടിയിരുന്നത്. ഇതിപ്പോ അമൃതാനന്ദമയി സംഭവം ഓർത്തു പോകുന്നു. അധികാരികൾ തന്നെ കുറ്റക്കാർക്ക് തണലാകുന്നു. അതിനാൽ അന്വേഷണവും ഇല്ല ശിഷയും ഇല്ല.--Roshan (സംവാദം) 06:21, 15 മാർച്ച് 2014 (UTC)[മറുപടി]

പറയുന്നത് കാര്യനിർവ്വാഹകനാണോ അല്ലയോ എന്ന് നോക്കിയല്ല, തെറ്റാണെന്ന് ഉത്തമബോദ്ധ്യമുള്ള കാര്യങ്ങൾ പറയുന്നത്. ഒരു സ്വതന്ത്രസമൂഹത്തിൽ അങ്ങനെയാണ് വേണ്ടതെന്നാണ് എന്റെ വിശ്വാസം. ആ അഭിപ്രായം മാറുന്നതുവരെ അങ്ങനെ തന്നെ പ്രവർത്തിക്കാനാണ് ഉദ്ദേശവും. എനിക്ക് എന്തായാലും ചഞ്ചലതയൊന്നുമില്ല, ഓടാനും തിരിച്ചുവരാനും ഒന്നും പോകുന്നുമില്ല. ഇത് റോഷനെക്കുറിച്ചുള്ള ചർച്ചയായതിനാൽ ഇവിടെയൊട്ട് കൂടുതൽ വിശദീകരണം ഇടാൻ ഉദ്ദേശിക്കുന്നുമില്ല. ആശംസകൾ--പ്രവീൺ:സംവാദം 16:32, 15 മാർച്ച് 2014 (UTC)[മറുപടി]

പ്രവീൺ മാഷ്, വലിയ ആദർശങ്ങളെപ്പറ്റി വാചാലനാകുകയും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ ചെറുപ്പം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ആർക്കും ഭൂഷണമല്ല.സമീപകാലത്തെ താങ്കളുടെ വാക്കുകളിലെ പാരുഷ്യം ആർക്കെങ്കിലും മനമ്മടുപ്പ് ഉണ്ടാക്കുന്നതായി തോന്നിയെങ്കിൽ അദ്ഭുതപ്പെടുന്നില്ല. ദയവായി വിയൊജിപ്പ് പ്രകടിപ്പിക്കാൻ കൂടുതൽ സൗമ്യമായ വാക്കുകൾ ഉപയോഗിക്കുക--ബിനു (സംവാദം) 17:02, 15 മാർച്ച് 2014 (UTC)[മറുപടി]

കേരളത്തിന്റെ സ്വതസ്സിദ്ധമായ ചില ദൂഷ്യ-സഹജ-സ്വഭാവങ്ങളിൽനിന്നു വിട്ട് മുന്നേറുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ മലയാളം വിക്കിപീഡിയയെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന ഒരു മനസ്സിനു് ഇപ്പോൾ ഭയങ്കര സങ്കടം തോന്നുന്നുണ്ടു്. എനിക്കു രോഷനേയും വേണം, മനുവിനേയും വേണം, ബിനുവിനേയും സുജിത്തിനേയും മനോജിനേയും സുനിലിനേയും പ്രവീണിനേയും വേണം.

:(

നമ്മുടെ സ്വന്തം കൈയിലെ അഞ്ചു വിരലുകളും എന്നുമുതലാണു് തമ്മിൽ യുദ്ധം ചെയ്യുവാൻ തുടങ്ങിയതു്? :( വിശ്വപ്രഭViswaPrabhaസംവാദം 10:22, 16 മാർച്ച് 2014 (UTC) [മറുപടി]

വിശ്വേട്ടൻ ഇതിനെ ഒരു യുദ്ധമായി കരുതേണ്ട.വിയോജിപ്പുകൾ പ്രകടിപ്പിച്ചെന്നേയുള്ളൂ.പറയാനുള്ളത് പറയുമ്പോഴും അല്പം സൗമ്യത വാക്കിൽ കലർത്താൻ മറക്കരുതെന്ന് പറഞ്ഞെന്നേയുള്ളൂ.ഇതിൽ വ്യ്ക്തിവിദ്വേഷത്തിന് ഞാനോ മറ്റാരെങ്കിലുമോ ഇടം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല--ബിനു (സംവാദം) 18:26, 16 മാർച്ച് 2014 (UTC) [മറുപടി]

ചെക്ക് യൂസർമാരുടെ അഭിപ്രായങ്ങൾ

തിരുത്തുക

ഏതെങ്കിലും പ്രത്യേക അക്കൗണ്ട് രോഷന്റെ സോക്കാണെന്ന് സംശയം? -- റസിമാൻ ടി വി 07:54, 10 മാർച്ച് 2014 (UTC)[മറുപടി]

വ്യക്തമായ സംശയം/തെളിവ് ഇല്ലാതെ ചെക്ക്‌യൂസർ പരിപാടിയുമായി മുന്നോട്ട് പോകാൻ കഴിയുകയില്ല, ഇവിടെ സംശയിക്കത്തക്കതായ ഐഡികൾ/ഐപികൾ ഇല്ലാത്ത സ്ഥിതിക്ക് മുഴുവൻ അക്കൌണ്ടുകളും പരിശോധിക്കുക എന്നതും നല്ല കീഴ്വഴക്കമല്ല.--KG (കിരൺ) 19:05, 10 മാർച്ച് 2014 (UTC)[മറുപടി]
 •   ചെക്ക്‌യൂസർ ഇന്റർഫേസിൽ അതിന് രണ്ട് ഉപയോക്തൃനാമങ്ങൾ (അല്ലെങ്കിൽ ഉപയോക്തൃനാമവും ഐപിയും) താരതമ്യം ചെയ്ത് നോക്കുകയാണോ? ചേർച്ചയുള്ള ഉപയോക്തൃനാമങ്ങൾ / ഐപികൾ / തിരുത്തുകൾ കാണാനുള്ള റേഡിയോ ബട്ടണുകൾ അല്ലേ? സ്വകാര്യതാലംഘനം കഴിയുന്നത്ര ഒഴിവാക്കാൻ വിക്കിമീഡിയയിൽ മാറ്റമുണ്ടായിരിക്കാം.--പ്രവീൺ:സംവാദം 02:10, 11 മാർച്ച് 2014 (UTC)[മറുപടി]

ചെക്ക് യൂസർ പരിശോധനാഫലം

തിരുത്തുക

സോക്ക് പപ്പട്രി നടന്നിരിക്കാം എന്ന സംശയത്തിൽ മാത്രം ഒരു ഉപയോക്താവിനുമേൽ ചെക്ക് യൂസർ നടത്താൻ നിർവാഹമില്ല. രോഷന്റെ പെരുമാറ്റവും അഭിപ്രായങ്ങളും ഇഷ്ടപ്പെട്ടില്ല എന്നതുകൊണ്ടു മാത്രം ചെക്ക് യൂസർ അന്വേഷണം നടത്താൻ നിർദ്ദേശിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. അനോണിമസ് ആയി വിക്കിപീഡിയ എഡിറ്റ് ചെയ്യാൻ പലരും ഇഷ്ടപ്പെടുന്നു, അവരുടെയെല്ലാം സംഭാവനകളും വിക്കിക്ക് ആവശ്യമാണ്. ഏതെങ്കിലും അനോണിമസ് അക്കൗണ്ട് പ്രശ്നമുണ്ടാക്കുന്നുവെങ്കിൽ വിക്കിപീഡിയ നയങ്ങളനുസരിച്ചുതന്നെ അതിനെ നേരിടുകയാണ് വേണ്ടത്.

പൊതു അഭിപ്രായത്തിനെതിരായി പ്രവർത്തിച്ചതുകൊണ്ടു മാത്രമാണ് രോഷനെതിരായ ഈ അന്വേഷണം എന്നാണ് ചർച്ചയിൽ നിന്ന് മനസ്സിലാവുന്നത്. അക്കാരണം കൊണ്ടു മാത്രം രോഷനെ അനുകൂലിച്ച് വോട്ടുചെയ്തവർ അപരമൂർത്തികളാണെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ല. അപരമൂർത്തിത്വത്തിന് ഒരു ഉദാഹരണം പോലും കാണിക്കാത്തതുകൊണ്ട് ചെക്ക് യൂസർ റിക്വസ്റ്റ് നിരാകരിക്കുന്നു -- റസിമാൻ ടി വി 07:24, 25 മാർച്ച് 2014 (UTC)[മറുപടി]