സംവാദം:മിസ് കേരള മത്സ്യം
ചെങ്കണ്ണിയാൻ അല്ല ചെങ്കണിയാൻ എന്നാണ് പ്രാദേശിക പേര്. ആ പേരിൽ തന്നെ താളാക്കിയാൽ പോരെ?--പ്രവീൺ:സംവാദം 18:25, 11 ഫെബ്രുവരി 2010 (UTC)
- ചെങ്കണിയാൻ എന്നാക്കണമെന്നാണ് എന്റെയും അഭിപ്രായം. മിസ് കേരള എന്നത് വിളിപ്പേരാണ്. അതിന് തിരിച്ചുവിടൽ മതിയാകും.--മനോജ് .കെ (സംവാദം) 17:55, 23 ഒക്ടോബർ 2013 (UTC)
സഹ്യാദ്രിയ ഡെനിസോണി
തിരുത്തുകസഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്ന് ഇതിന്റെ ശാസ്ത്രീയനാമം മാറ്റി കണ്ടു , http://digitalpaper.mathrubhumi.com/190541/Mathrubhumi/27-November-2013#page/21/1 ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ആണ് ഇത് ചെയ്തത് എങ്കിൽ ഇത് പഠനവും പ്രോപോസലും മാത്രം ആണ് ഈ പഠനത്തിന് അംഗീകാരം കിട്ടിയാൽ മാത്രം പേര് മാറ്റിയാൽ മതി. സയന്റിഫിക് പേപ്പറിൽ കൊടുത്തിരിക്കുന്ന വാചകങ്ങൾ ശ്രദ്ധിക്കു ,http://www.threatenedtaxa.org/ZooPrintJournal/2013/November/o367326xi134932-4938.pdf , പേപ്പറിൽ പേര് മാറുന്നു എന്ന് ആണ് മാറി എന്ന് അല്ല എന്നതും ശ്രദ്ധിക്കുക.
ഈ പഠനം അംഗീകരിച്ച ശേഷം തീർച്ചയായും നമ്മുക്ക് ഇവ രണ്ടിന്റെയും (ചെങ്കണിയാൻ = സഹ്യാദ്രിയ ഡെനിസോണി , ചോരക്കണിയാൻ =സഹ്യാദ്രിയ ചാലക്കുടിയെൻസിസ് ) ജെനുസ് സഹ്യാദ്രിയ എന്ന് മാറ്റാം - Irvin Calicut....ഇർവിനോട് പറയു 10:26, 27 നവംബർ 2013 (UTC)
- 'we propose the name Sahyadria' എന്നു തന്നെയാണ് പഠനറിപ്പോർട്ടിൽ ഉള്ളത്. അതുകൊണ്ടു ശാസ്ത്രീയനാമം പുനർനിർണ്ണയത്തിന് നിർദ്ദേശമുണ്ട് എന്നു തിരുത്താം.
--ജോസ് ആറുകാട്ടി 13:28, 27 നവംബർ 2013 (UTC)
[1] തിരുത്തൽ കണ്ടു - Irvin Calicut....ഇർവിനോട് പറയു 09:06, 28 നവംബർ 2013 (UTC)