ലയനം തിരുത്തുക

ഇതേ വിഷയത്തിലുള്ള അതിവേഗ റെയിൽ ഗതാഗതം എന്ന ലേഘനം ഈ ലേഘനത്തിലേക്ക് ലയിപ്പിക്കണമെന്ന് തോന്നുന്നു. അഭിപ്രായങ്ങൾ ദയവായി ഇവിടെ ചേർക്കുക. ജോസ് മാത്യൂ (സംവാദം) 04:01, 1 ഡിസംബർ 2015 (UTC)Reply[മറുപടി]

ലയിപ്പിക്കേണ്ടതില്ല തിരുത്തുക

അതിവേഗ റെയിൽ ഗതാഗതം എന്ന ലേഖനം കൈകാര്യം ചെയ്യുന്നത് ശരാശരി മണിക്കൂറിൽ 75 കി മീ യിൽ താഴെ വേഗതയുള്ള തീവണ്ടികളെയാണല്ലോ. മണിക്കൂറിൽ 200 കി മീ യിൽ കൂടുതൽ വേഗതയുള്ള അതിവേഗതീവണ്ടികളുടെ ഗണത്തിൽ ഇതൊന്നും പെടുന്നില്ല. അവ മെട്രോകൾ മാത്രമാണല്ലോ. അതുകൊണ്ട് ലയനം വേണ്ടെന്നാണ് എന്റെ അഭിപ്രായം. അതിവേഗ റെയിൽ ഗതാഗതം എന്ന തലക്കെട്ട് മെട്രോ ട്രെയിനുകൾ എന്നോ മറ്റോ തിരുത്തുന്നതായിരിക്കും ഉചിതം.--Chandrapaadam (സംവാദം) 14:41, 1 ഡിസംബർ 2015 (UTC)Reply[മറുപടി]

ശരിയാണ്. "അതിവേഗ റെയിൽ ഗതാഗതം" High-Speed Rail ആണെങ്കിലും അതിൽ കൊടുത്തിരിക്കുന്നത് Rapid Rail transit/Urban Rail Transit ആണ്. മാത്രമല്ല അതിവേഗഗതാഗതം (Rapid Transit),അതിവേഗ ബസ് ഗതാഗതം (Rapid Bus Transit) എന്നീ ലേഘനങ്ങൾ കൂടിയുണ്ട്. "അതിവേഗ റെയിൽ ഗതാഗതം" എന്നത് "അതിവേഗ നഗര ഗതാഗതം (റെയിൽ)" എന്ന് പേരുമാറ്റി പഴയ താളിനെ ഈ രണ്ട് ലേഘനങ്ങളിലേക്കുമുള്ള ഡിസാംബിഗുവേഷൻ ആക്കണമെന്നു തോന്നുന്നു. ജോസ് മാത്യൂ (സംവാദം) 03:01, 3 ഡിസംബർ 2015 (UTC)Reply[മറുപടി]
"മെട്രോ" തന്നെ ആകണമെന്നില്ല. മോണോറെയിൽ, ട്രാം, ലൈറ്റ് റെയിൽ (സബർബ്ബൻ റെയിൽ) എന്നിവയും ഈ വർഗ്ഗത്തിൽപ്പെടുമല്ലോ. എങ്കിലും പറയാൻ സൗകര്യമുണ്ട്. ഒറ്റവാക്കിൽ കാര്യം തീരുമല്ലോ. ജോസ് മാത്യൂ (സംവാദം) 03:01, 3 ഡിസംബർ 2015 (UTC)Reply[മറുപടി]

Rapid Rail transit/Urban Rail Transit എന്നത്തിനു തുല്യമായ ഒരു പദം എന്താണ് ? ഈ Rapid Rail transit എന്നു പേരു വീഴുമ്പോൾ അതായിരിക്കാം അതിവേഗ ട്രയിനുകൾ. അങ്ങനെ വീണതാവാം ഈ പേരു്. അല്ലെങ്കിൽ നഗരത്തിനകത്ത് അതിവേഗത്തിൽ എത്താൻ സാധിക്കുന്നതിനാലാവാം. നല്ല അനുയോജ്യമായ തലക്കെട്ട് ഉണ്ടെങ്കിൽ മാറ്റാം പക്ഷെ ലയിപ്പിക്കേണ്ടത്തില്ല. --ark Arjun (സംവാദം) 18:45, 5 ഡിസംബർ 2015 (UTC)Reply[മറുപടി]

"നഗര റെയിൽ ഗതാഗതം" എന്നാക്കിയാലോ? --ജോസ് മാത്യൂ (സംവാദം) 14:57, 6 ഡിസംബർ 2015 (UTC)Reply[മറുപടി]
"നഗര റെയിൽ ഗതാഗതം" എന്നു പറയുമ്പൊൾ‌ ട്രാം പോലെ പതുക്കെ പോകുന്നവയും, മുംമ്പൈയിലെ പോലത്തെ ലോകൽ ട്രയിനുകളും അവയിൽ പെടും. എന്നാൽ അവ മെട്രോയിൽ നിന്നും വ്യത്യസ്ഥമാണ്.--ark Arjun (സംവാദം) 18:02, 8 ഡിസംബർ 2015 (UTC)Reply[മറുപടി]
"അതിവേഗതീവണ്ടികൾ" താളിലേക്ക് മടങ്ങുക.