കലാഭവൻ ഷാജോൺ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ഷാജി ജോൺ എന്ന കലാഭവൻ ഷാജോൺ (ജനനം:30 നവംബർ 1977) 2013-ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. [1]2019-ൽ പ്രിഥിരാജ് നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമ സംവിധാന രംഗത്തും സാന്നിധ്യമറിയിച്ചു.

കലാഭവൻ ഷാജോൺ
ജനനം
ഷാജി ജോൺ

(1977-11-30) 30 നവംബർ 1977  (46 വയസ്സ്)
തൊഴിൽചലച്ചിത്ര നടൻ,സംവിധായകൻ, മിമിക്രി ആർട്ടിസ്റ്റ്
സജീവ കാലം1998–present
ജീവിതപങ്കാളി(കൾ)ഡിനി
കുട്ടികൾഹന്ന ,യോഹാൻ

ജീവിതരേഖ

തിരുത്തുക

കേരള പോലീസിലെ റിട്ട.എ.എസ്.ഐ ആയിരുന്ന ഇ.എസ്.ജോണിൻ്റെയും നഴ്സായി വിരമിച്ച റെജീനയുടേയും മകനായി 1977 നവംബർ 30-ന് കോട്ടയത്ത് ജനിച്ചു. മിമിക്രി കലാകാരനായിരുന്ന സഹോദരൻ ഷിബു ജോണിനോടൊപ്പം കോട്ടയത്തെ ചെറുകലാ സമിതികളിൽ മിമിക്രി ചെയ്ത് മിമിക്രി രംഗത്തേക്ക് എത്തിയ ഷാജോൺ കലാഭവനിൽ അംഗമായതോടെയാണ് കലാരംഗത്ത് സജീവമാകുന്നത്. ഇതോടെ ഷാജി ജോൺ എന്ന പേര് കലാഭവൻ ഷാജോൺ എന്നാക്കി മാറ്റി.

1998-ൽ കലാഭവൻ മണി നായകനായി അഭിനയിച്ച മൈ ഡിയർ കരടി എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചെറുവേഷങ്ങളിൽ കോമഡി റോളുകൾ അഭിനയിച്ചു.

2012-ലെ മൈ ബോസ് എന്ന ചിത്രത്തിൽ നായകനായ ദിലീപിൻ്റെ കൂട്ടുകാരനായി ആദ്യാവസാനം വേഷമിട്ടു. സിനിമ ഹിറ്റായതോടെ വലിയ വേഷങ്ങൾ ഷാജോണിനെ തേടിയെത്തി.

2012-ലെ താപ്പാന എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും 2013-ൽ ലേഡീസ് & ജൻ്റിൽമെൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും മുഴുനീള കോമഡി വേഷവും ചെയ്തു.

2013-ൽ മോഹൻലാൽ നായകനായി അഭിനയിച്ച ജിത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യം എന്ന സിനിമയാണ് ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. പതിവ് കോമഡി വേഷങ്ങൾക്ക് പകരം ഗൗരവക്കാരനായ നെഗറ്റീവ് ടച്ചുള്ള ക്യാരക്ടർ വേഷമായ ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന് 2013-ലെ കേരള സംസ്ഥാന ഫിലിം അവാർഡിലെ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.

2019-ൽ പ്രിഥിരാജ് സുകുമാരൻ നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്ത് മലയാള സിനിമ സംവിധായക രംഗത്തും ശ്രദ്ധേയനായി[2] [3] [4][5][6]

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കലാഭവൻ ഷാജോൺ

 • ബ്രദേഴ്സ് ഡേ 2019


ആലപിച്ച ഗാനങ്ങൾ

 • മായേ മായേ നീയെൻ...
 • ഞങ്ങളുടെ വീട്ടിലെ അതിഥികൾ 2014

സ്വകാര്യ ജീവിതം

 • ഭാര്യ : ഡിനി ജോൺ
 • മക്കൾ : ഹന്ന, യോഹാൻ

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2001 അപരന്മാർ നഗരത്തിൽ
ഈ പറക്കും തളിക പോലീസ് കോൺസ്റ്റബിൾ
2002 ചിരിക്കുടുക്ക ഡോ. ശങ്കർ
കാശില്ലാതേയും ജീവിക്കാം
ബാംബൂ ബോയ്സ് പോലീസ്
നമ്മൾ
അഖില ലൈൻമാൻ
2003 തിളക്കം പാപ്പാൻ
സി.ഐ.ഡി. മൂസ പോലീസ് കോൺസ്റ്റബിൾ
2004 താളമേളം ശരവണൻ
റൺവേ പരമശിവത്തിന്റെ കൂട്ടുകാരൻ
രസികൻ
2005 കൊച്ചിരാജാവ്
രാജമാണിക്യം
2006 അച്ഛനുറങ്ങാത്ത വീട്
തുറുപ്പുഗുലാൻ
കിസാൻ
2007 ഇൻസ്പെക്ടർ ഗരുഡ് പോലീസ് കോൺസ്റ്റബിൾ
കാക്കി സുരാജ്
2008 അണ്ണൻ തമ്പി
മാജിക് ലാമ്പ്
പച്ചമരത്തണലിൽ മുരുകൻ
ക്രേസി ഗോപാലൻ
2009 ഹെയ്‌ലസാ കുട്ടായി
വെള്ളത്തൂവൽ
ഈ പട്ടണത്തിൽ ഭൂതം
ഡൂപ്ലിക്കേറ്റ് മൈക്കാട്ട് മൂസ്സ്
സ്വ.ലേ.
ശംഭു കുമാരൻ
2010 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ വാൻ ഡ്രൈവർ
കന്മഴ പെയ്യും മുൻപേ ഖാദർ
പാപ്പീ അപ്പച്ചാ
കാര്യസ്ഥൻ
ശിക്കാർ
എൽസമ്മ എന്ന ആൺകുട്ടി
മേരിക്കുണ്ടൊരു കുഞ്ഞാട്
2011 കുടുംബശ്രീ ട്രാവൽസ് സുമൻ
പ്രിയപ്പെട്ട നാട്ടുകാരേ മണി
ക്രിസ്ത്യൻ ബ്രദേഴ്സ്
ജനപ്രിയൻ
ഡോക്ടർ ലൗ
ഉലകം ചുറ്റും വാലിഭൻ
മഹാരാജ ടാക്കീസ്
ആഴക്കടൽ ബോസ്കോ
2012 കുഞ്ഞളിയൻ
ഉന്നം
മാസ്റ്റേഴ്സ്
മായാമോഹിനി ശിശുബാലൻ
ജോസേട്ടന്റെ ഹീറോ ചന്ദ്രൻ
മുല്ലമൊട്ടും മുന്തിരിച്ചാറും
നമുക്ക് പാർക്കാൻ മോഹനൻ
താപ്പാന
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം
മാന്ത്രികൻ ശേഖരൻ കുട്ടി
മൈ ബോസ് അലി
ചാപ്റ്റേഴ്സ് ബസ് കണ്ടക്ടർ
2013 ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് ASI സിങ്കംപുലി രാജു
72 മോഡൽ S.R.പവനൻ
ശൃംഗാരവേലൻ വാസു
കഥവീട് ജോണി
ലേഡീസ് & ജൻ്റിൽമെൻ മണി
കമ്മത്ത് & കമ്മത്ത് കള്ളൻ പത്രോസ്
സൗണ്ട് തോമ സാബു
ദൃശ്യം കോൺസ്റ്റബിൾ സഹദേവൻ
2014 മാന്നാർ മത്തായി 2 ബാബുമോൻ
പ്രെയ്സ് ദി ലോർഡ് ഫാ.ആൻറണി
റിംഗ്മാസ്റ്റർ ഡോ.മുത്തു
ഉത്സാഹക്കമ്മറ്റി ബാബുമോൻ
ഗർഭശ്രീമാൻ ഗോപാലകൃഷ്ണൻ
ഞങ്ങളുടെ വീട്ടിലെ അതിഥികൾ രാജൻ
മൈലാഞ്ചി മൊഞ്ചുള്ള വീട് ഇസ്മായീൽ
കസിൻസ് വീരപ്പഗൗണ്ടർ
2015 ഭാസ്കർ ദി റാസ്കൽ അബ്ദുൾ റസാക്ക്
രുദ്രസിംഹാസനം അബ്ദുള്ള
ഉറുമ്പുകൾ ഉറങ്ങാറില്ല കാർലോസ്
അമർ അക്ബർ അന്തോണി ജഡായു സാബു
വിശ്വാസം അതല്ലേ എല്ലാം ഫ്രാങ്ക്ളിൻ
രാജമ്മ @ യാഹൂ പവിത്രൻ നായർ
2016 പാവാട എൽദോ
ഒപ്പം മധു
കട്ടപ്പനയിലെ ഹൃതിക് റോഷൻ ഡയറക്ടർ ജയിംസ് ആൻറണി
2017 മുന്തിരിവള്ളികൾ തളിർക്കുമ്പോൾ മോനായി
ഒരു മെക്സിക്കൻ അപാരത ഷിയാസ്
ദി ഗ്രേറ്റ് ഫാദർ സത്യൻ
അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ വിനായക ഹെഗ്ഡേ
രാമലീല തോമസ് ചാക്കോ
പരീത് പണ്ടാരി
ഷെർലക് ടോംസ് സുഗുണൻ മാസ്റ്റർ
2018 കല്ലായ് എഫ്.എം. അബ്ദുള്ള കോയ
ഒരായിരം കിനാക്കളാൽ ഷാജഹാൻ
കൈതോല ചാത്തൻ
നോൺസെൻസ് പി.റ്റി. സാർ
ജോണി ജോണി യെസ് പാപ്പാ ചവറംപ്ലാക്കൽ ജോസ്
തട്ടിൻപുറത്ത് അച്യുതൻ എസ്.ഐ. ജസ്റ്റിൻ ജോൺ
2.0 മിനിസ്റ്റർ തമിഴ്
2019 ഇരുപത്തിയൊന്നാം നൂറ്റാണ്ട്
ലൂസിഫർ അലോഷി ജോസഫ്
ഉണ്ട എസ്.പി. സാം
ബ്രദേഴ്സ് ഡേ പോലീസ് ഓഫീസർ സംവിധാനം ചെയ്ത സിനിമ
2020 ഷൈലോക്ക്‌ പ്രതാപ വർമ്മ
 1. https://www.mathrubhumi.com/mobile/movies-music/news/drishyam-movie-viral-post-kalabhavan-shajon-mohanlal-meena-jeetu-joseph-1.4258207
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-05. Retrieved 2013-12-21.
 3. http://www.cochinkalabhavan.com/contribution.html
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-22. Retrieved 2013-12-21.
 5. "Mangalam-varika-18-Feb-2013". mangalamvarika.com. Archived from the original on 2013-11-01. Retrieved 2013 October 30. {{cite web}}: Check date values in: |accessdate= (help)
 6. "ഷൈലോക്ക്".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലാഭവൻ_ഷാജോൺ&oldid=3802783" എന്ന താളിൽനിന്ന് ശേഖരിച്ചത്