സരയു മോഹൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ സരയൂ മോഹൻ.(ജനനം : 10 ജൂലൈ 1989[1] 2006-ൽ ദിലീപ് നായകനായ ചക്കരമുത്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. 2009-ൽ റിലീസായ കപ്പൽമുതലാളി എന്ന സിനിമയാണ് സരയൂ നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ.[2][3][4]

സരയൂ മോഹൻ
ജനനം (1989-07-10) 10 ജൂലൈ 1989  (35 വയസ്സ്)
തൃപ്പൂണിത്തുറ, എറണാകുളം ജില്ല
തൊഴിൽ
  • തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി
  • മലയാളം ടെലി-സീരിയൽ അഭിനേത്രി
  • കവിതയെഴുത്തുകാരി
സജീവ കാലം2006-തുടരുന്നു
ജീവിതപങ്കാളി(കൾ)സനൽ വി. ദേവൻ

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ താലൂക്കിലെ ചോറ്റാനിക്കര ഗ്രാമത്തിൽ മോഹൻ്റെയും ഉമയുടേയും ഏക മകളായി 1989 ജൂലൈ 10ന് ജനനം. ലേഡി കോൺവെൻ്റ് സ്കൂൾ തോപ്പുംപടി, ജി.വി.എച്ച്.എസ്.എസ് എറണാകുളം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സരയൂ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടി. വേളാങ്കണ്ണി മാതാവ് എന്ന ടെലി-സീരിയലിലൂടെ വെള്ളിത്തിരയിലെത്തിയ സരയൂ 2009-ൽ റിലീസായ കപ്പൽമുതലാളി എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി. മലയാളത്തിലും തമിഴിലും അഭിനയിക്കുന്ന സരയൂ ടെലിസീരിയലിലും റിയാലിറ്റി ഷോകളിലും നിലവിൽ സജീവ സാന്നിധ്യമാണ്.

അഭിനയിച്ച മലയാള സിനിമകൾ

തിരുത്തുക

2006

  • ചക്കരമുത്ത്

2008

  • വെറുതെ ഒരു ഭാര്യ
  • സുൽത്താൻ

2009

  • കപ്പൽ മുതലാളി

2010

  • ചേകവർ
  • നിഴൽ
  • ഇങ്ങനെയും ഒരാൾ
  • ഫോർ ഫ്രണ്ട്സ്
  • കന്യാകുമാരി എക്സ്പ്രെസ്
  • കരയിലേക്ക് ഒരു കടൽ ദൂരം
  • സഹസ്രം

2011

  • നാടകമെ ഉലകം
  • ജനപ്രിയൻ
  • നായിക
  • ബോംബെ മിഠായി

2012

  • ഓർക്കുട്ട് ഒരു ഓർമക്കൂട്ട്
  • പത്മശ്രീ ഡോ.സരോജ് കുമാർ
  • ഹസ്ബൻസ് ഇൻ ഗോവ
  • നിദ്ര
  • ഹീറോ
  • ബാങ്കിംഗ് അവേഴ്സ് 10 ടു 4
  • ഭൂമിയുടെ അവകാശികൾ
  • കർമ്മയോദ്ധ

2013

  • ഹൗസ്ഫുൾ
  • റേഡിയോ
  • മണി ബാക്ക് പോളിസി
  • ടൂറിസ്റ്റ് ഹോം

2014

  • തോംസൺ വില്ല
  • കൊന്തയും പൂണുലും
  • ഒന്നും മിണ്ടാതെ
  • വർഷം

2015

  • നമുക്കൊരെ ആകാശം
  • സാൾട്ട് മാംഗോ ട്രീ
  • എൻ്റെ സിനിമ

2016

  • എൻ്റെ വെള്ളിത്തൂവൽ

2017

  • ഷെർലക് ടോംസ്
  • ആകാശമിഠായി

2018

  • മരുഭൂമിയിലെ മഴത്തുള്ളികൾ
  • ആനക്കള്ളൻ

2019

  • സൂത്രക്കാരൻ
  • നാൻ പെറ്റ മകൻ
  • കക്ഷി അമ്മിണിപ്പിള്ള
  • ഫാൻസി ഡ്രസ്
  • അപ്പുവിൻ്റെ സത്യാന്വേഷണം

2021

  • വിധി

2022

  • ഉല്ലാസം

2023

  • ഖാലിപേഴ്സ്
  • വിതിൻ സെക്കൻസ്
"https://ml.wikipedia.org/w/index.php?title=സരയു_മോഹൻ&oldid=3926660" എന്ന താളിൽനിന്ന് ശേഖരിച്ചത്