ഇന്ദ്രജിത്ത് (നടൻ)
ഇന്ദ്രജിത്ത് | |
---|---|
ജനനം | 17 ഡിസംബർ 1979 |
തൊഴിൽ | അഭിനേതാവ്, ചലച്ചിത്രനടൻ |
സജീവ കാലം | 2001 - |
ജീവിതപങ്കാളി(കൾ) | പൂർണ്ണിമ ഇന്ദ്രജിത്ത് (ആദ്യനാമം: പൂർണ്ണിമ മോഹൻ) |
കുട്ടികൾ | പ്രാർഥന നക്ഷത്ര |
മാതാപിതാക്ക(ൾ) | സുകുമാരൻ, മല്ലിക സുകുമാരൻ |
ജീവിതരേഖ
തിരുത്തുകമലയാള സിനിമയിലെ താരദമ്പതികളായിരുന്ന സുകുമാരൻ്റെയും മല്ലിക സുകുമാരൻ്റെയും മൂത്ത മകനായി 1979 ഡിസംബർ 17ന് ജനിച്ചു. 1986-ലെ പടയണി എന്ന സിനിമയിൽ മോഹൻലാലിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് സിനിമാ പ്രവേശനം. പിന്നീട് 2002-ൽ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച എസ്.ഐ. ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രം അദ്ദേഹത്തിന് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ഇന്ദ്രജിത്തിനുള്ള കഴിവ് പല ചിത്രങ്ങളിലും വിവിധ വേഷങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് സഹായകരമായി. സന്തോഷ് ശിവൻ സംവിധാനം ചെയ്ത റോഡ് ടു ദ ടോപ്പ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ഒരു ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. പ്രശസ്ത മലയാള ചലച്ചിത്ര അഭിനേതാവ് പ്രിഥിരാജ് സുകുമാരൻ സഹോദരനാണ്.
ആലപിച്ച ഗാനങ്ങൾ
- അന്തിനിലാ ചെമ്പരുന്തേ...
(സിനിമ) മുല്ലവള്ളിയും തേന്മാവും 2003
- ഒരു മഞ്ഞക്കിളിക്കൂട്...
(സിനിമ) ഹാപ്പി ഹസ്ബൻ്റ്സ് 2010
- രണധീരധീര രൗദ്രഭാവം...
(സിനിമ) നായകൻ 2010
- പോരിൽ തെയ്യാരം ഘടകം...
(സിനിമ) ചേകവർ 2010
- ഇതു വഴി പോരാമോ...
(സിനിമ) അരികിൽ ഒരാൾ 2010
- കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണെ...
(സിനിമ) മസാല റിപ്പബ്ലിക് 2014
- ഈ മിഴിയിമകൾ...
(സിനിമ) ഏഞ്ചൽസ് 2014
- പ്രേമമെന്നാൽ എന്താണ് പെണ്ണെ...
(സിനിമ) അമർ അക്ബർ അന്തോണി 2014
- നാടും വിട്ടെ...
(സിനിമ) മോഹൻലാൽ 2018
സ്വകാര്യ ജീവിതം
- ഭാര്യ : പൂർണ്ണിമ
- മക്കൾ : പ്രാർത്ഥന, നക്ഷത്ര[1]
ചിത്രങ്ങൾ
തിരുത്തുകമലയാളം
തിരുത്തുകനമ്പർ | വർഷം | ചിത്രം | കഥാപാത്രം |
---|---|---|---|
1 | 1986 | പടയണി | ബാലതാരം |
2 | 2002 | ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ | ശ്യാം ഗോപാൽ വർമ |
3 | 2002 | മീശമാധവൻ | ഈപ്പൻ പാപ്പച്ചി |
4 | 2003 | പട്ടാളം | അതിഥി താരം |
5 | 2003 | മിഴി രണ്ടിലും | ഡോ. അരുൺ |
6 | 2003 | മുല്ലവള്ളിയും തേന്മാവും | ആൻഡ്രൂ |
7 | 2004 | റൺവേ | ബാലു |
8 | 2004 | വേഷം | ഹരിപ്രസാദ് |
9 | 2005 | ഫിംഗർ പ്രിന്റ് | |
10 | 2005 | പോലീസ് | ആനന്ദ് |
11 | 2005 | ചാന്തുപൊട്ട് | കൊമ്പൻ കുമാരൻ |
12 | 2006 | അച്ഛനുറങ്ങാത്ത വീട് | |
13 | 2006 | ക്ലാസ്‌മേറ്റ്സ് | പയസ് ജോർജ്ജ് |
14 | 2006 | ഒരുവൻ | ശിവൻ |
15 | 2006 | ബാബാ കല്യാണി | ബാബു |
16 | 2007 | ഛോട്ടാ മുംബൈ | ടോമിച്ചൻ |
17 | 2007 | അറബിക്കഥ | അൻവർ |
18 | 2007 | ആയുഃർ രേഖ | ആനന്ദ് |
19 | 2007 | ഹാർട്ട് ബീറ്റ്സ് | ഇടിക്കുള |
20 | 2007 | ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | ഹരീന്ദ്ര വർമ്മ |
21 | 2007 | ഫ്ലാഷ് | പ്രിയൻ |
22 | 2008 | കൽക്കട്ടാ ന്യൂസ് | ഹരി |
23 | 2008 | മലബാർ വെഡ്ഡിംഗ് | മനു കുട്ടൻ |
24 | 2008 | സൂര്യകിരീടം | ശിവറാം |
25 | 2008 | മിന്നാമിന്നിക്കൂട്ടം | സിദ്ധാർത്ഥ് |
26 | 2008 | ട്വന്റി:20 | അരുൺ കുമാർ |
27 | 2009 | നമ്മൾ തമ്മിൽ | ജോണി |
28 | 2009 | സീതാ കല്യാണം | അംബി |
29 | 2010 | ഹാപ്പി ഹസ്ബൻഡ്സ് | രാഹുൽ വലിയത്താൻ |
31 | 2010 | നായകൻ | വരദൻ |
32 | 2010 | എൽസമ്മ എന്ന ആൺകുട്ടി | എബി |
34 | 2010 | ചേകവർ | കാശിനാഥൻ |
35 | 2010 | കോളേജ് ഡെയ്സ് | രോഹിത് മേനോൻ |
36 | 2010 | കരയിലേക്ക് ഒരു കടൽ ദൂരം | അനൂപ് ചന്ദ്രൻ |
37 | 2011 | റേസ് | നിരഞ്ജൻ |
38 | 2011 | സിറ്റി ഓഫ് ഗോഡ് | സ്വർണ്ണവേൽ |
39 | 2011 | ത്രീ കിംഗ്സ് | ഭാസ്കരനുണ്ണി രാജ |
40 | 2011 | വീട്ടിലേക്കുള്ള വഴി | റസാക്ക് |
41 | 2011 | വെള്ളരിപ്രാവിന്റെ ചങ്ങാതി | മാണികുഞ്ഞ് |
42 | 2012 | ഈ അടുത്ത കാലത്ത് | വിഷ്ണു |
43 | 2012 | കർമ്മയോഗി | രുദ്രൻ ഗുരുക്കൾ |
44 | 2012 | ഔട്ട്സൈഡർ | മുകുന്ദൻ |
45 | 2012 | ബാച്ച്‌ലർ പാർട്ടി | ഗീവർഗ്ഗീസ് |
46 | 2012 | മുല്ലമൊട്ടും മുന്തിരിച്ചാറും | ചുരട്ട ജോസ് |
47 | 2013 | ആമേൻ | വട്ടോളി |
48 | 2013 | ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | വട്ട് ജയൻ |
49 | 2014 | നാക്കു പെന്റ നാക്കു ടാക്ക | വിനയൻ |
50 | 2017 | ലക്ഷ്യം | വിമൽ |
51 | 2017 | ടിയാൻ | പട്ടാഭിരാമഗിരി |
52 | 2018 | മോഹൻലാൽ | സേതുമാധവൻ |
53 | 2018 | ലൂസിഫർ | ഗോവർധൻ |
54 | 2019 | വൈറസ് | ഡോ.ബാബുരാജ് |
55 | 2019 | താക്കോൽ | ഫാ.അംബ്രോസ് പൂച്ചംപള്ളി |
56 | 2020 | ഹലാൽ ലവ് സ്റ്റോറി | ഷെരീഫ് |
ഹിന്ദി
തിരുത്തുക- ദ വെയിറ്റിംഗ് റൂം (2010)
ഇംഗ്ലീഷ്
തിരുത്തുക- ബിഫോർ ദ റെയിൻസ് (2008)
തമിഴ്
തിരുത്തുക- എൻ മനവാനിൽ (2002)
- സർവ്വം (2009)
തെലുങ്ക്
തിരുത്തുക- കാവ്യാസ് ഡയറി (2009)