ഒരേ കടൽ

2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ഒരേ കടൽ. മമ്മൂട്ടി, മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

ഒരേ കടൽ
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംവിന്ധ്യൻ
രചനശ്യാമപ്രസാദ്
അഭിനേതാക്കൾമമ്മൂട്ടി,
മീര ജാസ്മിൻ,
നരേൻ,
രമ്യ കൃഷ്ണൻ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംവിനോദ് സുകുമാരൻ
റിലീസിങ് തീയതിഓഗസ്ത് 27, 2007
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം100 മിനുട്ടുകൾ

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു[1]. ഈ ചിത്രത്തിലെ സംഗീതസംവിധാനത്തിനു ഔസേപ്പച്ചൻ മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.

അഭിനേതാക്കൾ

തിരുത്തുക

വിവിധ ചലച്ചിത്രോത്സവങ്ങളിൽ

തിരുത്തുക
  • ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2007
  • ഏഷ്യാറ്റിക് - റോം, 2008
  • ഫ്രിബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സ്വിറ്റ്സർലാന്റ്, 2008
  • ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ്, 2008
  • ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് മിന്നെപ്പൊളിസ്, 2008
  • സിനെ ഡെൽ സുർ, ഗ്രാനഡ, സ്പെയിൻ, 2008
  • സ്റ്റുഗാർട്ട് ഫെസ്റ്റിവൽ ഓഫ് ബോളിവുഡ് ആന്റ് ബിയോണ്ട്, ജൂലൈ 2008
  • ഫെസ്റ്റിവൽ ഓഫ് മലയാളം ഫിലിംസ്, വൊള്ളോഡോയ്ഡ്, സ്പെയിൻ, ജൂൺ 2008
  • അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം, 2007
  • ഹൈദരാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്
  • പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
  • മാമി ഫെസ്റ്റിവൽ, മുംബൈ
  • ഹാബിറ്റാർ ഫിലിം ഫെസ്റ്റിവൽ, ന്യൂഡൽഹി
  • ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, അബുദാബി

ഗാനങ്ങൾ

തിരുത്തുക
ഒരേ കടൽ
Soundtrack album by ഔസേപ്പച്ചൻ
Released2007
GenreFilm soundtrack
ഔസേപ്പച്ചൻ chronology
ജൂലൈ 4
2007ജൂലൈ 4String Module Error: Match not found
ഒരേ കടൽ
2007
നസ്രാണി
2007നസ്രാണിString Module Error: Match not found

ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവ്വഹിച്ച അഞ്ചു ഗാനങ്ങളാണു ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ സംഗീതത്തിനു ഔസേപ്പച്ചനു മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

ഗാനം പാടിയത്
"മനസ്സിന്റെ" സുജാത മോഹൻ, ജി. വേണുഗോപാൽ
"നഗരം വിദുരം" വിനീത് ശ്രീനിവാസൻ
"ഒരു കടലായ്" നവീൻ അയ്യർ
"പ്രണയ സന്ധ്യയൊരു" ബോംബെ ജയശ്രീ
"യമുന വെറുതെ" ശ്വേത മോഹൻ
"യമുന വെറുതേ" ഔസേപ്പച്ചൻ

പുരസ്കാരങ്ങൾ

തിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരം

  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം
  • മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ഔസേപ്പച്ചൻ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2007

ദുബായ് അമ്മ അവാർഡ് 2007

കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവം - 2007

  • മികച്ച മലയാളചലച്ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ്
  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരം

ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2007

ഫിലിം ക്രിട്ടിക്സ് അവാർഡ് 2007

  • മികച്ച ചലച്ചിത്രം
  • മികച്ച സംവിധായകൻ
  • മികച്ച പിന്നണിഗായിക
  • മികച്ച ഛായാഗ്രഹണം
  • മികച്ച ശബ്ദസന്നിവേശം

വനിത ഫിലിം അവാർഡ് 2007

ഫൊക്കാന ഫിലിം അവാർഡ് 2007

സിഫി അവാർഡ് 2007

അമൃത ഫിലിം അവാർഡ് 2007

മറ്റുള്ളവ

  • ജോൺ എബ്രഹാം അവാർഡ് - ഒരേ കടൽ
  • മികച്ച നടിക്കുള്ള വി.ശാന്താറാം പുരസ്കാരം - മീര ജാസ്മിൻ
  • മികച്ച നടിക്കുള്ള ആദ്യ ശ്രീവിദ്യ പുരസ്കാരം - മീര ജാസ്മിൻ
  • ബോളിവുഡ് & ബിയോണ്ട് (2008) : മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം - ഒരേ കടൽ [2]
  1. "Indian entries for IFFI". The Hindu. 2007-10-17. Archived from the original on 2007-10-18. Retrieved 2007-11-28.
  2. "Malayalam Film Wins Award at Germany's Indian Festival"[പ്രവർത്തിക്കാത്ത കണ്ണി]. Daijiworld.com (2008-07-22) Retrieved on 2008-08-04

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒരേ_കടൽ&oldid=3652147" എന്ന താളിൽനിന്ന് ശേഖരിച്ചത്