ശ്യാമപ്രസാദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദൃശ്യമാദ്ധ്യമപ്രവർത്തകനും ചലച്ചിത്ര ഡോക്യുമെന്ററീ സംവിധായകനുമാണ് ശ്യാമപ്രസാദ്. അമൃത ടിവിയുടെ പ്രോഗ്രം വിഭാഗം പ്രസിഡന്റ്. ശ്രദ്ധേയമായ നിരവധി ടെലിവിഷൻ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് കലാജീവിതം ആരംഭിക്കുന്നത്. ബി.ജെ.പി. നേതാവും നേമം എം.എൽ.എ.യും മുൻ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന്റെ മകനാണ്. 1998ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് രംഗത്തുവന്ന അദ്ദേഹം ഇതുവരെ പതിനഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മിക്കവയും വൻ ജനപ്രീതി നേടിയവയാണ്.
ശ്യാമപ്രസാദ് | |
---|---|
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1998-തുടരുന്നു |
ജീവിതപങ്കാളി(കൾ) | ഷീബ |
ജീവിതരേഖ
തിരുത്തുക1960ൽ മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഒ. രാജഗോപാലിന്റെയും പരേതയായ ഡോ. ശാന്തകുമാരിയുടെയും ഇളയമകനായി പാലക്കാട്ട് ജനിച്ചു. വിവേകാനന്ദ് എന്ന ജ്യേഷ്ഠൻ അദ്ദേഹത്തിനുണ്ട്. ഭാരതീയ ജനസംഘ് സ്ഥാപകനും മുൻ കേന്ദ്രമന്ത്രിയുമായ ശ്യാമപ്രസാദ് മുഖർജിയുടെ സ്മരണാർത്ഥമാണ് അദ്ദേഹത്തിന് പേരിട്ടതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴിൽ പഠനം. തിയ്യേറ്റർ ആർട്സിൽ ബാച്ചിലർ ബിരുദം നേടിയശേഷം ആകാശവാണിയിലും ദൂരദർശനിലും പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തു. 1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി യു.കെയിലെ ഹൾ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡൿഷനിൽ മാസ്റ്റർ ബിരുദം നേടി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ മാദ്ധ്യമഗവേഷകനായും ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ചാനൽ ഫോറിൽ ശ്രദ്ധേയമായ നിരവധി പരിപാടികൾ ഇക്കാലത്ത് നിർമ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
ഷീബയാണ് ശ്യാമപ്രസാദിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് താമസിയ്ക്കുന്നു
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുക- കല്ലു കൊണ്ടൊരു പെണ്ണ് (1998)
- അഗ്നിസാക്ഷി (1999)
- അകലെ (2004)
- ഒരേ കടൽ (2007)
- ഋതു (2009)
- ഇലക്ട്ര (2010)
- അരികെ (2012)
- ഇംഗ്ലീഷ് (2013)
- "ഇവിടെ" (2015)
- ഹെയ് ജൂഡ് (2018)
- ഒരു ഞായറാഴ്ച (2019)
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാര ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് (2023)
- 1998 – മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം: അഗ്നിസാക്ഷി
- 2004 – മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം: അകലെ
- 2007 – മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം: ഒരേ കടൽ
- 2018- കേരള ഫോക്കസ് - ലളിതാംബിക അന്തർജനം ഫൗണ്ടേഷൻ അവാർഡ്
- 1998 – മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : അഗ്നിസാക്ഷി
- 1998 – മികച്ച സംവിധാനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : അഗ്നിസാക്ഷി
- 2004 – മികച്ച സംവിധാനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : അകലെ
- 2004 – മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : അകലെ
- 2007 – മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം : ഒരേ കടൽ
- 2010 – മികച്ച സംവിധാനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : ഇലക്ട്ര
- 2013 – മികച്ച സംവിധാനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : ആർട്ടിസ്റ്റ്
- 2018 – മികച്ച സംവിധാനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : ഒരു ഞായറാഴ്ച
- 2018 - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം : ഒരു ഞായറാഴ്ച
- 1999 – മികച്ച മലയാള ചലച്ചിത്ര സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം : അഗ്നിസാക്ഷി
- 2013 – മികച്ച മലയാള ചലച്ചിത്ര സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം : ആർട്ടിസ്റ്റ്
- 1999 - മികച്ച ചലച്ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം : അഗ്നിസാക്ഷി
- 1999 - മികച്ച സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം : അഗ്നിസാക്ഷി
- 2007 - മികച്ച ചലച്ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം : ഒരേ കടൽ
- 2007 - മികച്ച സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം : ഒരേ കടൽ
- Other awards
- 1999 - Asianet Film Award for Best Director : അഗ്നിസാക്ഷി
- 1999 - Gollapudi Srinivas Award : അഗ്നിസാക്ഷി
- 1999 - Aravindan Puraskaram for Best Debutant Director : അഗ്നിസാക്ഷി
- 2004 - Film Fans Association Awards : അകലെ
- 2004 - Mathrubhumi Film Awards for Special Jury Prize : അകലെ
- 2007 - FIPRESCI Award for Best Malayalam Film at IFFK : ഒരേ കടൽ
- 2007 - NETPAC Award for Best Malayalam film at IFFK : ഒരേ കടൽ
- 2007 - The German Star at the Stuttgart Film Festival : ഒരേ കടൽ
- 2007 - Amrita Film Award for Best Director : ഒരേ കടൽ
- 2007 - AMMA Annual Movie Award for Best Film : ഒരേ കടൽ
- 2007 - John Abraham Award for Best Feature Film : ഒരേ കടൽ
- 2007 - Malayalam Viewers Award for Best Film : ഒരേ കടൽ