ഷമ്മി തിലകൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളചലച്ചിത്ര അഭിനേതാവും, ഡബ്ബിങ് കലാകാരനുമാണ് ഷമ്മി തിലകൻ (ജനനം:20 മെയ് 1971). പ്രശസ്ത നടനായിരുന്ന തിലകന്റെ മകനാണ് ഇദ്ദേഹം. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്[2][3][4].

ഷമ്മി തിലകൻ
ജനനം (1971-05-20) 20 മേയ് 1971  (53 വയസ്സ്)
പത്തനംതിട്ട
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേതാവ്, ഡബ്ബിങ് കലാകാരൻ
സജീവ കാലം1986-തുടരുന്നു[1]

ജീവിതരേഖ

തിരുത്തുക

മലയാള ചലച്ചിത്ര അഭിനേതാവ്, അസിസ്റ്റൻറ്, അസോസിയേറ്റ് ഡയറക്ടർ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ് ഷമ്മി തിലകൻ. പ്രശസ്ത മലയാള ചലച്ചിത്ര അഭിനേതാവായിരുന്ന തിലകൻ്റേയും ശാന്തയുടേയും മകനായി 1971 മെയ് 20ന് പത്തനംതിട്ട ജില്ലയിൽ ജനിച്ചു.

ഷാജി തിലകൻ, ഷോബി തിലകൻ എന്നിവർ സഹോദരൻമാരാണ് ഷിബു തിലകൻ, സോണിയ തിലകൻ, സോഫിയ തിലകൻ എന്നിവർ അർധ സഹോദരങ്ങളാണ്. ഷമ്മി തിലകൻ്റെ പ്രാഥമിക വിദ്യാഭ്യാസം തടിയൂർ എൻ.എസ്.എസ്. ഹൈസ്കൂളിലായിരുന്നു.

1986-ൽ തൻ്റെ പതിനഞ്ചാം വയസിൽ നാടകങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഷമ്മി തിലകൻ കൊല്ലം രശ്മി തീയേറ്റേഴ്സ്, ട്യൂണ, ചാലക്കുടി സാരഥി, പി.ജെ.തീയേറ്റേഴ്സ്, കലാശാല തൃപ്പൂണിത്തുറ എന്നീ നാടക സമിതികളിൽ അംഗമായി പ്രവർത്തിച്ചു ഒപ്പം തന്നെ ഇരുപത്തഞ്ച് നാടകങ്ങൾ സംവിധാനം ചെയ്തു.

1986-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2001-ൽ റിലീസായ മോഹൻലാൽ നായകനായി അഭിനയിച്ച പ്രജ എന്ന സിനിമയിലെ ഷമ്മിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പിന്നീട് ഹാസ്യവേഷങ്ങളിലും മികച്ച പ്രകടനം നടത്തി. അതിലൊന്ന് 2013-ലെ നേരം സിനിമയിലെ ഊക്കൻ ടിൻറു എന്ന പോലീസ് ഓഫീസർ വേഷമാണ്.

ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകൻ നിരവധി മലയാള സിനിമകളിൽ വിവിധ അഭിനേതാക്കൾക്ക് അദ്ദേഹം ശബ്ദം നൽകി. അതിൽ പ്രശസ്തമായവ കടത്തനാടൻ അമ്പാടിയിലെ പ്രേംനസീറിനും, ദേവാസുരത്തിലെ നെപ്പോളിയനും, ഗസലിലെ നാസറിനും, ഒടിയനിലെ പ്രകാശ് രാജിനും ശബ്ദം കൊടുത്തതാണ്.

ഇതുവരെ 150-ഓളം മലയാള സിനിമകളിൽ അഭിനയിച്ച ഷമ്മി തിലകൻ മലയാള സിനിമയിൽ അസോസിയേറ്റ്, അസിസ്റ്റൻറ് ഡയറകടറായും പ്രവർത്തിച്ചു. 1989-ലെ ജാതകം എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായ ഷമ്മി 1987-ലെ കഥയ്ക്ക് പിന്നിൽ, 1990-ലെ രാധാമാധവം എന്നീ സിനിമകളുടെ അസിസ്റ്റൻറ് ഡയറക്ടറായിരുന്നു[5][6]

അവാർഡുകൾ

  • കേരള സംസ്ഥാന ഫിലിം അവാർഡ് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് : ഒടിയൻ (2018), ഗസൽ (1993)
  • മികച്ച ഹാസ്യതാരം,വനിതാ ഫിലിം അവാർഡ് : നേരം (2013), ശൃംഗാരവേലൻ (2013)


സ്വകാര്യ ജീവിതം

  • ഭാര്യ : ഉഷ
  • ഏക മകൻ : അഭിമന്യു

ശബ്ദം നൽകിയ സിനിമകൾ

തിരുത്തുക
  • ഒടിയൻ 2018[7]
  • ബ്ലാക്ക് ബട്ടർഫ്ലൈ 2013
  • ചൈനാ ടൗൺ 2011
  • കുലം 1997
  • ഇതാ ഒരു സ്നേഹഗാഥ 1997
  • ഇന്ദ്രപ്രസ്ഥം 1996
  • അറേബ്യ 1995
  • സ്ഫടികം 1995
  • വൃദ്ധൻമാരെ സൂക്ഷിക്കുക 1995
  • സോപാനം 1994
  • സമൂഹം 1993
  • ഗസൽ 1993
  • കടത്താനാടൻ അമ്പാടി 1990

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
അഭിനയരംഗത്തെ പ്രകടനങ്ങൾ[8] (Selected Filmography)
# വർഷം ചലച്ചിത്രം കഥാപാത്രം സംവിധായകൻ
116 2022 പാപ്പൻ ഇരുട്ടൻ ചാക്കോ
115 2021 ജനഗണമന
114 2019 സൂത്രക്കാരൻ
113 2019 കളിക്കൂട്ടുകാർ
112 2019 സകലകലാശാല
111 2018 തീവണ്ടി
110 2018 കളി
109 2017 പോക്കിരി സൈമൺ
108 2017 തരംഗം
107 2017 ബോബി
106 2017 മാച്ച് ബോക്സ്
105 2017 ലക്ഷ്യം
104 2017 ചങ്ക്സ്
103 2016 സൂം
102 2016 ഡാർവിൻ്റെ പരിണാമം
101 2016 പാപ്പനും വർക്കിയും
100 2015 അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ
99 2015 ഇലഞ്ഞിക്കാവ് പി.ഒ
98 2014 കുരുത്തം കെട്ടവൻ
97 2014 മഞ്ഞ
96 2014 വേഗം
95 2014 ഭയ്യാ ഭയ്യാ
94 2014 മാന്നാർ മത്തായി സ്പീക്കിംഗ് 2
93 2014 അവതാരം
92 2013 വീപ്പിംഗ് ബോയ്
91 2013 നാടോടിമന്നൻ
90 2013 ശൃംഗാരവേലൻ
89 2013 ലോക്പാൽ
88 2013 നി കൊ ഞാ ചാ
87 2013 ഹൗസ്ഫുൾ
86 2013 നേരം എസ്.ഐ. ഉക്കൻ ടിന്റു
85 2012 മാസ്റ്റേഴ്സ്
84 2012 റൺ ബേബി റൺ
83 2012 സിംഹാസനം
82 2011 ദി മെട്രോ
81 2011 സീനിയേഴ്സ്
80 2011 രതിനിർവേദം
79 2011 കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്
78 2011 ആഴക്കടൽ പോളച്ചൻ
77 2010 നമ്പർ 9 കെ.കെ.റോഡ്
76 2010 എഗെയ്ൻ കാസർകോട് കാദർഭായ് സിജു
75 2010 24 ഹവേഴ്സ് ഇൻസ്പെക്ടർ അജയ്
74 2010 ഞാൻ സഞ്ചാരി
73 2009 പുതിയ മുഖം ഗിരി
72 2009 ആയിരത്തിൽ ഒരുവൻ വിശ്വംഭരൻ
71 2008 സുൽത്താൻ
70 2008 രൗദ്രം ജോയി
69 2008 സൈക്കിൾ
68 2008 ആയുധം
67 2008 ട്വന്റി 20 ഗണേശൻ
66 2007 ഇൻസ്പെക്ടർ ഗരുഡ് ഗോപിനാഥ്
65 2007 സൂര്യകിരീടം
64 2007 ജൂലൈ 4 റിപ്പർ മുരുകൻ
63 2007 നാദിയ കൊല്ലപ്പെട്ട രാത്രി സുദർശൻ
62 2007 അലിഭായ്
61 2006 ലയൺ
60 2006 വടക്കുംനാഥൻ
59 2006 കീർത്തിചക്ര ഹരി
58 2006 പതാക മോനിപ്പള്ളി ദിനേശൻ
57 2006 ദി ഡോൺ സുലൈമാൻ
56 2006 ബാബ കല്യാണി വക്കീൽ
55 2005 ഉടയോൻ
54 2005 ഇസ്ര
53 2004 കൂട്ട് ജോസഫ്
52 2004 റൺവേ
51 2004 സേതുരാമയ്യർ സി.ബി.ഐ.
50 2004 മാമ്പഴക്കാലം ചാക്കോച്ചൻ
49 2003 കസ്തൂരിമാൻ രാജേന്ദ്രൻ
48 2003 എന്റെ വീട് അപ്പൂന്റേം ഇൻസ്പെക്ടർ ചന്ദ്രൻ
47 2002 ഫാന്റം
46 2001 പ്രജ
45 2001 മാർക്ക് ആൻ്റണി
44 2000 ഓട്ടോ ബ്രദേഴ്സ്
43 2000 ദി വാറൻറ്
42 2000 ഇന്ത്യ ഗേറ്റ്
41 1999 വാഴുന്നോർ
40 1999 പത്രം സി.ഐ. ഹരിദാസ്
39 1999 എഴുപുന്ന തരകൻ കമ്മീഷണർ
38 1998 ഹർത്താൽ
37 1997 നഗരപുരാണം മണികണ്ഠൻ
36 1997 മൂന്നുകോടിയും മുന്നൂറ് പവനും
35 1997 കിളിക്കുറിശിയിലെ കുടുംബമേള
34 1997 മാണിക്യകൂടാരം
33 1997 ലേലം പോലീസ് ഉദ്യോഗസ്ഥൻ
32 1998 ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ.
31 1997 ഭൂപതി ചിണ്ടൻ
30 1996 കെ.എൽ.7/95 എറണാകുളം നോർത്ത്
29 1996 മിമിക്സ് സൂപ്പർ 1000
28 1996 സുൽത്താൻ ഹൈദരലി
27 1996 കാഞ്ഞിരപ്പള്ളി കറിയാച്ചൻ
26 1996 കാതിൽ ഒരു കിന്നാരം ലോറൻസ്
25 1995 സർഗവസന്തം
24 1995 മംഗല്യസൂത്രം
23 1995 മാന്ത്രികം
22 1995 സ്ട്രീറ്റ്
21 1995 ബോക്സർ
20 1995 മാണിക്യ ചെമ്പഴുക്ക ധർമ്മരാജ് തുളസിദാസ്
19 1995 അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
18 1995 രാജകീയം അരവിന്ദ്
17 1995 കീർത്തനം
16 1994 ചുക്കാൻ
15 1994 കടൽ
14 1994 പുത്രൻ
13 1994 ഇലയും മുള്ളും
12 1994 ദാദ
11 1994 വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി
10 1994 ഭരണകൂടം
9 1993 സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
8 1993 എന്റെ ശ്രീക്കുട്ടിക്ക്
7 1993 ചെങ്കോൽ
6 1993 ധ്രുവം അലി ജോഷി
5 1992 തലസ്ഥാനം ഷാജി കൈലാസ്
4 1991 ഒറ്റയാൾ പട്ടാളം ടി.കെ. രാജീവ് കുമാർ
3 1990 രാധാമാധവം
2 1989 ജാതകം ചെണ്ടക്കാരൻ
1 1986 ഇരകൾ ബേബിയുടെ സുഹൃത്ത് കെ.ജി. ജോർജ്ജ്
  1. "ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്- ഷമ്മി തിലകൻ". ഐ.എം.ഡി.ബി. Retrieved 2013 ഓഗസ്റ്റ് 4. {{cite web}}: Check date values in: |accessdate= (help)
  2. https://www.mathrubhumi.com/mobile/movies-music/news/shammy-thilakan-rejects-siddique-s-statement-during-press-meet-1.3229076
  3. https://www.manoramaonline.com/movies/movie-news/2020/06/26/viral-note-about-shammy-thilakan.html
  4. https://www.manoramaonline.com/movies/movie-news/2018/08/09/shammi-thilakan-mukesh-amma-meeting.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-19. Retrieved 2021-03-31.
  6. https://m3db.com/shammy-thilakan
  7. https://www.manoramaonline.com/movies/movie-news/2019/01/07/shammi-thilakan-on-odiyan-and-mohanlals-assurance.html
  8. അഭിനയിച്ച ചലച്ചിത്രങ്ങൾ: മലയാളസംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=ഷമ്മി_തിലകൻ&oldid=3996369" എന്ന താളിൽനിന്ന് ശേഖരിച്ചത്