ഡോൺ മാക്സ്
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും എഡിറ്ററും ആണ് ഡോൺമാക്സ്.(ജനനം:1980 നവംബർ 16). കൈരളി ചാനലിൽ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. അൻപതോളം ചിത്രങ്ങളുടെ ട്രൈലെർ ചെയ്തിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ദ് ടൈഗർ,വി.കെ പ്രകാശ് സംവിധാനം ചെയ്ത മൂന്നാമതൊരാൾ എന്നീ ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളായ സുറ,ആദവൻ,ജില്ല,തുടങ്ങിയവ എഡിറ്റ് ചെയ്തു. തമിഴ്,മലയാളം,കന്നഡ,തെലുങ്ക്, എന്നീ ഭാഷകളിൽ ആയി നിരവധി ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത പത്ത് കല്പനകൾ 2014 ൽ പ്രദശനത്തിന് എത്തി. അനൂപ് മേനോൻ, മീര ജാസ്മിൻ തുടങ്ങിയവർ ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡോൺ മാക്സ് | |
---|---|
ജനനം | 1980 നവംബർ 16 |
തൊഴിൽ | ചിത്രസംയോജകൻ , സംവിധയകാൻ |
കുടുംബം
തിരുത്തുകകോട്ടയം ജില്ലയിൽ മുണ്ടക്കയത്ത് 1980 നവംബർ 16 ന് കെ.എൽ വർഗ്ഗീസിൻറ്റെയും ടി.വി ചിന്നമ്മയുടെയും മകൻ ആയാണ് ഡോൺമാക്സ് ജനിച്ചത്.
ചലച്ചിത്രങ്ങൾ
തിരുത്തുക- ദ് ടൈഗർ (2005)
- ബാബ കല്യാണി (2006)
- ടൈം (2007)
- ചോട്ടാ മുംബൈ (2007)
- അലിഭായ് (2007)
- മൂന്നാമതൊരാൾ (2007)
- ഹലോ (2007)
- പരദേശി (2007)
- രൗന്ദ്രം (2008)
- അണ്ണൻ തമ്പി (2008)
- കുരുവി (2008)
- തലപ്പാവ് (2008)
- Silambattam (2008)
- ബ്ലാക് ഡാലിയ (2009)
- ആദവൻ (2009)
- ദ്രോണ 2010 (2010)
- ജഗ്ഗുഭായ് (2010)
- സുറ (2010)
- ത്രീ ചാർ സൗ ബീസ് (2010)
- കന്യാകുമാരി എക്സ്പ്രസ്സ് (2010)
- ബെസ്റ്റ് ആക്ടർ (2010)
- കാണ്ഡഹാർ (2010)
- ചൈന ടൗൺ (2011)
- മനുഷ്യ മൃഗം (2011)
- ചാപ്പാ കുരിശ് (2011)
- ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ (2011)
- പുലി വേഷം (2011)
- മമ്പട്ടിയാൻ (2011)
- സിംഹാസനം (2011)
- മദിരാശി (2012)
- കർമ്മയോദ്ദ (2012)
- എന്റെ (2013)
- എൻട്രി (2013)
- എ.ബി.സി.ഡി (2013)
- 10:30 am ലോക്കൽ കോൾ (2013)
- 100 ഡിഗ്രീ സെൽഷ്യസ് (2014)
- മൺസൂൺ മംഗോസ് (2016)
- സാഗസം (2016)
- പത്ത് കല്പനകൾ (2016)
ട്രെയിലറുകൾ എഡിറ്റ് ചെയ്ത സിനിമകളുടെ പേരുകൾ
തിരുത്തുക- ലൂസിഫർ (2019)