പാർവ്വതി തിരുവോത്ത്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
പാർ‌വ്വതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാർ‌വ്വതി (വിവക്ഷകൾ) എന്ന താൾ കാണുക. പാർ‌വ്വതി (വിവക്ഷകൾ)

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് പാർവ്വതി തിരുവോത്ത്. . 2006-ൽ റിലീസ് ചെയ്ത 'ഔട്ട് ഓഫ് സിലബസ്' എന്ന ചലച്ചിത്രത്തിലൂടെയാണ് പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി ( 2015) ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു[1]. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.[2]

പാർവ്വതി തിരുവോത്ത്
Parvathy in 2018
ജനനം
പാർവ്വതി തിരുവോത്ത്

(1987-04-07) 7 ഏപ്രിൽ 1987  (37 വയസ്സ്)
മറ്റ് പേരുകൾപാർവ്വതി ടി.കെ. , പാർവ്വതി
തൊഴിൽഅഭിനേത്രി, നർത്തകി
സജീവ കാലം2006–ഇതുവരെ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ 1987ൽ ജനിച്ചു. പി വിനോദ്കുമാറും, ടി.കെ. ഉഷകുമാരിയും ആണ് പാർ‌വ്വതിയുടെ മാതാപിതാക്കൾ. കരുണാകരൻ ഒരു സഹോദരനും ഉണ്ട്[3]. പാർവതിയുടെ സ്കൂൾ കാലത്ത് കുടുബം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. പാങ്ങോട് കേന്ദ്രീയവിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളത്തിലെ തിരുവനന്തപുരം സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ നേടി.

സിനിമ ജീവിതം

തിരുത്തുക

2006 ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിൽ സഹതാരമായി പാർവ്വതി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്[4]. പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് ഔട്ട് ഓഫ് സിലബസ്. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
അഭിനയിച്ച ചിത്രങ്ങൾ

വര്ഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2006 ഔട്ട്  ഓഫ്  സിലബസ് ഗായത്രി മലയാളം
2006 നോട്ട്ബുക്ക്_(ചലച്ചിത്രം) പൂജ  കൃഷ്ണ മലയാളം
2007 വിനോദയാത്ര രശ്മി മലയാളം
2007 മിലാന അഞ്ജലി കന്നട
2007 ഫ്ലാഷ് ധ്വനി മലയാളം
2008 പൂ മാരി തമിഴ്
  1. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= (help)
  2. "Kerala Film Awards 2018 Best Actress".
  3. Nita Sathyendran. "My name is Parvathy". The Hindu.
  4. "പാർവതി ഔട്ട് ഓഫ് സിലബസ്". Daily hunt. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=പാർവ്വതി_തിരുവോത്ത്&oldid=4098132" എന്ന താളിൽനിന്ന് ശേഖരിച്ചത്