ശങ്കർ (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു പ്രശസ്ത ചലച്ചിത്രനടനാണ് ശങ്കർ. മലയാളം, തമിഴ് എന്നീ ഭാഷാചിത്രങ്ങളിൽ‍ ശങ്കർ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ നായക/താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കർ. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. 1980കളിൽ പ്രശസ്ത നടൻ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.[2][3]

ശങ്കർ
ജനനം
ശങ്കർ പണിക്കർ

(1960-01-22) 22 ജനുവരി 1960  (64 വയസ്സ്)[1]
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾOru Thalai Ragam Shankar
Shankar, Romantic Hero of Mollywood
തൊഴിൽനടൻ
നിർമ്മാതാവ്
സംവിധായകൻ
സജീവ കാലം1979–ഇതുവരെ
ജീവിതപങ്കാളി(കൾ)രൂപരേഖ (divorced)
ചിത്രാ ലക്ഷ്മി എരടത്ത്(2013 – ഇതുവരെ)
മാതാപിതാക്ക(ൾ)
  • കേച്ചേരിയിൽ തെക്കേവീട്ടിൽ എൻ.കെ. പണിക്കർ
  • സുലോചന പണിക്കർ

ജീവിതരേഖ

തിരുത്തുക

തൃശൂർ ജില്ലയിലെ കേച്ചേരിയിൽ തെക്കെ വീട്ടിൽ എൻ.കെ.പണിക്കരുടേയും സുലോചനയുടേയും മകനായി 1960 ജനുവരി 22ന് ജനനം. ശങ്കറിന്റെ നാലാം വയസിൽ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. കൃഷ്ണകുമാർ, ഇന്ദിര എന്നിവർ സഹോദരങ്ങളാണ്. ചെന്നെ സെന്റ്. ബർണാഡ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശങ്കർ ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ ബിരുദം നേടി.[4]

സ്വകാര്യ ജീവിതം

  • ആദ്യ ഭാര്യ : രാധിക (വിവാഹ മോചനം)
  • രണ്ടാം ഭാര്യ : രൂപരേഖ (വിവാഹ മോചനം)
  • മകൻ : ഗോകുൽ
  • മൂന്നാം ഭാര്യ : ചിത്രലേഖ (2013 മുതൽ)

ചലച്ചിത്രജീവിതം

തിരുത്തുക

ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഈ ചിത്രം ശങ്കറിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഇത് അദ്ദേഹത്തിന് മലയാളചലച്ചിത്രവേദിയിലേക്കുള്ള വഴി തുറന്നു. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രവും ഇതായിരുന്നു. ശങ്കറിന്റെ പ്രശസ്തിയെ അശ്രയിച്ച് ധാരാളം ചലച്ചിത്രങ്ങൾ 80-കളിൽ പുറത്തിറങ്ങി. അവയിൽ മിക്കവയും വിജയിച്ചു. തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹൻലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളിൽ നായകവേഷങ്ങളിൽ ശങ്കർ തിളങ്ങി. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങൾ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. പഴയകാല നായിക നടിമാരായിരുന്ന മേനക, അംബിക തുടങ്ങിയവർ ധാരാളം ശങ്കർ-ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കർ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാൽ യു.എസ്.എ (USA) യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് ശങ്കറിന്റെ ചലച്ചിത്രരംഗത്തെ വളർച്ചയെ ബാധിച്ചു.

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ ഭാഷ സംവിധായകൻ കഥാപാത്രം കുറിപ്പുകൾ
2018 ഡ്രാമ മലയാളം
2017 ഒരു വാതിൽ കോട്ടൈ മലയാളം
2016 നീരാജന പൂക്കൾ മലയാളം
2015 ഞാൻ സംവിധാനം ചെയ്യും മലയാളം ബാലചന്ദ്ര മേനോൻ
2015 വിശ്വാസം... അതല്ലേ എല്ലാം മലയാളം Jayaraj Vijay A S A Luca
2015 മണൽ നഗരം തമിഴ് Himself Ibrahim Rabbani
2015 ആകാശങ്ങളിൽ മലയാളം Rixon Xavier Devadathan
2015 സാൻറ് സിറ്റി മലയാളം Ibrahim Rabbani
2014 നാക്കു പെൻഡ് നാക്കു ടാക്ക മലയാളം Iyer
2013 മിസ് ലേഖാ തരൂർ കാണുന്നത് മലയാളം Dr Balasubramanyiam
2013 ക്ലിയോപാട്ര മലയാളം
2013 ഹോട്ടൽ കാലിഫോർണിയ മലയാളം Aby Mathew
2012 ഹൈഡ് ൻ സീക്ക് മലയാളം Niranjan
2012 ഭൂമിയുടെ അവകാശികൾ മലയാളം
2012 ബാങ്കിംഗ് അവേർസ് 10 to 4 മലയാളം Fernandez
2012 ഫാദേർസ് ഡേ മലയാളം
2012 ഊമക്കുയിൽ പാടുമ്പോൾ മലയാളം
2012 കാസനോവ[5] മലയാളം Ajoy
2011 ചൈനാ ടൌൺ മലയാളം Rafi Mecartin Jayakrishnan
2010 കൂട്ടുകാർ മലയാളം Prasad Vaalacheril Masthan Bhai
Year Film Language Director Role Notes
2009 കേരളോത്സവം 2009[5] മലയാളം Himself
2009 ഇവിടം സ്വർഗ്ഗമാണ്[5] മലയാളം Roshan Andrews Sudheer
2008 റോബോ മലയാളം Venu
2007 സൈക്കിൾ മലയാളം Johny Antony Jayadevn Guest
2007 Ninaithu Ninaithu Parthen തമിഴ് Manikandan
2007 Virus[5] മലയാളം Himself Unreleased
2003 The Fire[5] മലയാളം Shankar Krishna Sidharthan
2002 Madhuram മലയാളം Hari
2002 സുന്ദരിപ്രാവ് മലയാളം Dennis
2002 Sravu മലയാളം Marakkar
2001 Bhadra[5] മലയാളം Mummy Century Rocky
Year Film Language Director Role Notes
1999 സ്റ്റാലിൻ ശിവദാസ് മലയാളം T. S. Suresh Babu ജയചന്ദ്രൻ
1998 സൂര്യവനം മലയാളം Rishikesh അജിത്
1997 സ്നേഹ സിന്ദൂരം മലയാളം കൃഷ്ണനുണ്ണി Guest
1997 ഗുരു മലയാളം രാജീവ് അഞ്ചൽ Singer Guest
1996 എന്‌റെ സോണിയ മലയാളം അരുൺ
1995 തക്ഷശില മലയാളം K Sreekuttan
1994 മാനത്തെ കൊട്ടാരം മലയാളം സുനിൽ Himself Guest
1993 ഗാന്ധർവ്വം മലയാളം സംഗീത് ശിവൻ Chandran Guest
1992 ഓസ്ട്രേലിയ മലയാളം രാജീവ് അഞ്ചൽ Alex Unreleased
1991 കിഴക്കുണരും പക്ഷി മലയാളം വേണു നാഗവള്ളി Gopi Krishnan
1991 അഭിമന്യു[5] മലയാളം പ്രിയദർശൻ Shekhar
1991 മാസ്റ്റർ പ്ലാൻ മലയാളം കുമാർ മഹാദേവൻ SI Vijay Varma
1991 MGR നഗറിൽ തമിഴ് ആലപ്പി അഷ്റഫ് Remake of In Harihar Nagar
1991 തായമ്മ തമിഴ് Gopi Bhimsingh Remake of Thooval Sparsam
Year Film Language Director Role Notes
1990 നിയമം എന്തുചെയ്യും മലയാളം
1990 പന്തയ കുതിരൈഗൾ തമിഴ് MKI Sukumaran Unreleased
1989 ഭദ്രച്ചിറ്റ മലയാളം Nazir Madhu
1989 Kadhal Enum Nadhiyinile തമിഴ് MKI Sukumaran Prem Kumar
1988 എവിഡൻസ് മലയാളം Raghavan Prince
1987 ഇത്രയും കാലം മലയാളം Sulaiman
1987 ഒന്നാം മാനം പൂമാനം മലയാളം Sandhya Mohan Ravi
1987 ഇതെൻറെ നീതി മലയാളം J. Sasikumar Ravi
1987 അമ്മേ ഭഗവതി മലയാളം Sreekumaran Thampi Unni
1987 ആലിപ്പഴങ്ങൾ മലയാളം Ramachandranpillai Sudheer
1987 അജന്ത മലയാളം Manoj Babu
1986 വിശ്വസിച്ചാലും ഇല്ലെങ്കിലും മലയാളം Alleppey Ashraf
1986 അയൽവാസി ഒരു ദരിദ്രവാസി മലയാളം Priyadarshan Balu
1986 സുഖമോ ദേവി മലയാളം Venu Nagavally Nandan
1986 പൊന്നും കുടത്തിനു പൊട്ട് മലയാളം T. S. Suresh Babu Gopan
1986 ഒരു യുഗസന്ധ്യ മലയാളം Madhu Babu
1986 ഇത്രമാത്രം മലയാളം P. Chandrakumar Guest at the wedding
1986 ഒപ്പം ഒപ്പത്തിനൊപ്പം മലയാളം Soman Gopinath
1986 നിമിഷങ്ങൾ മലയാളം Radhakrishnan Ravi
1986 നാളെ ഞങ്ങളുടെ വിവാഹം മലയാളം Sajan Haridas
1986 ഇലഞ്ഞിപ്പൂക്കൾ മലയാളം Sandhya Mohan Satheesh
1986 ധിം തരികിട ധോം മലയാളം Priyadarshan Suresh Menon
1986 ചേക്കേറാൻ ഒരു ചില്ല മലയാളം Sibi Malayil Unni
1986 അഷ്ടബന്ധം മലയാളം Askkar
1986 അടുക്കാൻ എന്തെളുപ്പം മലയാളം Jeassy Satheeshan
1985 വസന്ത സേന മലയാളം K. Vijayan Mahesh Varma
1985 വന്നു കണ്ടു കീഴടക്കി മലയാളം Joshiy Dr Ravi
1985 സൌന്ദര്യപ്പിണക്കം മലയാളം Rajasenan Anil
1985 സീൻ നമ്പർ 7 മലയാളം Ambili
1985 പച്ചവെളിച്ചം മലയാളം
1985 ബോയിംഗ് ബോയിംഗ് മലയാളം Priyadarshan
1985 ശാന്തം ഭീകരം മലയാളം Rajasenan
1985 സമ്മേളനം മലയാളം CP.Vijaykumar Ramu
1985 പറയാനുംവയ്യ പറയാതിരിക്കാനുംവയ്യാ മലയാളം Priyadarshan T. G. Raveendran
1985 ഒരു സന്ദേശം കൂടി മലയാളം Cochin Haneefa Gopi
1985 ഒരുനാൾ ഇന്നൊരു നാൾ മലയാളം Reji Sukumaran
1985 ഒരു കുടക്കീഴിൽ മലയാളം Joshiy Ravi
1985 ഒന്നിങ്ങു വന്നെങ്കിൽ മലയാളം Joshiy Baby
1985 ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ മലയാളം Priyadarshan Anand
1985 നേരറിയും നേരത്ത് മലയാളം Salam Chembazhanthi Rajeev
1985 മുഖ്യമന്ത്രി മലയാളം Alleppey Ashraf Venu
1985 മൌനനൊമ്പരം മലയാളം J. Sasikumar
1985 ചൂടാത്ത പൂക്കൾ മലയാളം Baby
1985 ആരോടും പറയരുത് മലയാളം Ross A J Gopi
1985 അർച്ചന ആരാധന മലയാളം Sajan Vimal Kumar
1985 അരം + അരം = കിന്നരം മലയാളം Priyadarshan Balan
1985 അമ്പട ഞാനേ! മലയാളം Antony Eastman Kuttikrishnan
1985 പുന്നാരം ചൊല്ലി ചൊല്ലി മലയാളം Priyadarshan
1984 വീണ്ടും ചലിക്കുന്ന ചക്രം മലയാളം P. G. Viswambharan Vinayan
1984 ആരാന്റെ മുല്ല കൊച്ചുമുല്ല മലയാളം Balachandra Menon Omanakuttan
1984 ജീവിതം മലയാളം K Vijayan Narayanankutty
1984 ഉമാനിലയം മലയാളം Joshiy Vinod
1984 തിരക്കിൽ അൽപ്പ സമയം മലയാളം P. G. Viswambharan Rahim
1984 പിരിയില്ല നാം മലയാളം Joshiy Babu
1984 പാവം ക്രൂരൻ മലയാളം Rajasenan Madhusoodanan
1984 ഒരു തെറ്റിന്റെ കഥ മലയാളം P. K. Joseph
1984 അമ്മേ നാരായണാ മലയാളം Suresh
1984 ഓടരുതമ്മാവാ ആളറിയാം മലയാളം Priyadarshan Anil
1984 മുത്തോടുമുത്ത് മലയാളം M.Mani Anil
1984 വനിതാ പോലീസ് മലയാളം Alleppey Ashraf Shankar
1984 ഇതാ ഇന്നുമുതൽ മലയാളം Reji 'Vaikuntam' Shankar
1984 എതിർപ്പുകൾ മലയാളം Unni Aranmula Ravi
1984 ആരോരുമറിയാതെ മലയാളം KS Sethumadhavan Raju
1984 അതിരാത്രം മലയാളം I.V. Sasi Abu
1984 പുച്ചക്കൊരു മൂക്കുത്തി മലയാളം Priyadarsan Shyam
1984 എന‍്‍റെ കളിത്തോഴൻ മലയാളം M.Mani
1984 അന്തിച്ചുവപ്പ് മലയാളം Kurian Varnasala
1984 കൃഷ്ണാ ഗുരുവായുരപ്പാ മലയാളം Unni
1983 മൌനരാഗം മലയാളം Ambily Shankaran
1983 ഹിമം മലയാളം Joshiy Vijay
1983 തിമിംഗിലം മലയാളം Crossbelt Mani Vijayan
1983 അങ്കം മലയാളം Joshiy Johny
1983 മോർച്ചറി മലയാളം Baby Venu
1983 മറക്കില്ലൊരിക്കലും മലയാളം Fazil Pradeep
1983 ഹലോ മദ്രാസ് ഗേൾ മലയാളം J. Williams
1983 കൊടുങ്കാറ്റ് മലയാളം Joshiy
1983 സംരംഭം മലയാളം Baby
1983 സന്ധ്യക്കു വിരഞ്ഞ പൂവ് മലയാളം P. G. Viswambharan Thilakan
1983 കൂലി മലയാളം Ashok Kumar Sethu
1983 എങ്ങനെ നീ മറക്കും മലയാളം M.Mani Prem
1983 ഈ വഴി മാത്രം മലയാളം Ravi Guptan
1983 ഈറ്റപ്പുലി മലയാളം Crossbelt Mani Kabeer
1982 പുവിരിയും പുലരി മലയാളം G Premkumar Balan
1982 പാളങ്ങൾ മലയാളം Bharathan Ravi/Rails
1982 പടയോട്ടം മലയാളം Jijo Punnoose Chandrootty
1982 അനുരാഗക്കോടതി മലയാളം Hariharan Shivadas
1982 വെളിച്ചം വിതറുന്ന പെൺകുട്ടി മലയാളം Durai
1982 അരഞ്ഞാണം മലയാളം P. Venu Madhu
1982 Punitha Malar തമിഴ് Durai
1982 രാഗം തേടും പല്ലവി തമിഴ്
1982 Kanalukku Karaiyethu തമിഴ്
1982 ഉദയം അരികത്ത് തമിഴ്
1982 കാളിയ മർദ്ദനം മലയാളം J. Williams
1982 കയം മലയാളം P. K. Joseph
1982 എൻറെ മോഹങ്ങൾ പൂവണിഞ്ഞു മലയാളം Bhadran
1982 നടമാടും സിലൈഗൾ തമിഴ് Malleshwar
1981 കാട്ടുപോത്ത് മലയാളം P Gopikumar Unreleased
1981 കൊയിൽ പുറാ തമിഴ്
1981 മൌനയുദ്ധം തമിഴ്
1981 ഊതിക്കാച്ചിയ പൊന്ന് മലയാളം P. K. Joseph Vishwanathan
1981 കടത്ത് മലയാളം P. G. Viswambharan Rajappan
1981 കനകച്ചിലങ്ങ കിലുങ്ങെ കിലുങ്ങെ മലയാളം Vijayaraghavan Unreleased
1981 ഗുഹ മലയാളം M R Jose Das
1980 സുജാത തമിഴ്
1980 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ[5] മലയാളം Fazil Prem Kishan
1980 ഒരു തലൈ രാഗം തമിഴ് T.rajendar Raja
1979 ശരപഞ്ജരം മലയാളം ഹരിഹരൻ അൺ ക്രെഡിറ്റഡ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Archived copy". Archived from the original on 12 ജൂലൈ 2012. Retrieved 27 ജൂലൈ 2011.{{cite web}}: CS1 maint: archived copy as title (link)
  2. ഒറ്റപ്പാലത്ത് മൊട്ടിട്ട് മഞ്ഞിൽ വിരിഞ്ഞ പൂവ്
  3. നടൻ ശങ്കർ വീണ്ടും നിർമ്മാണ രംഗത്തേക്ക്
  4. ആ പ്രതിനായക വേഷം ചോദിച്ചു വാങ്ങിയത്, ശങ്കർ തിരിച്ചെത്തുന്നു
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 Parvathy S Nayar (22 December 2009). "I believe in destiny: Shankar Panicker". Indian Express. Archived from the original on 2015-12-23. Retrieved 23 December 2015.
"https://ml.wikipedia.org/w/index.php?title=ശങ്കർ_(നടൻ)&oldid=4101249" എന്ന താളിൽനിന്ന് ശേഖരിച്ചത്