അഗസ്റ്റിൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു അഗസ്റ്റിൻ (മരണം: നവംബർ 14, 2013). നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു.

അഗസ്റ്റിൻ
Augustine (actor).jpg
ജനനം
മരണം2013 നവംബർ 14
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1986-2013
പങ്കാളി(കൾ)ഹാൻസി[1]
കുട്ടികൾആൻ അഗസ്റ്റിൻ, ജീത്തു
Parent(s)കുന്നുമ്പുറത്ത് മാത്യു
റോസി[1]

ജീവിതരേഖതിരുത്തുക

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു[2] . ഹാൻസി ഭാര്യയും ചലച്ചിത്രനടി ആൻ അഗസ്റ്റിൻ, ജീത്തു എന്നിവർ മക്കളുമാണു്[3].

നാടക രംഗത്തു നിന്നാണു അഗസ്റ്റിൻ സിനിമയിലേക്കു വരുന്നത്. ദേവാസുരം, സദയം, ആറാം തമ്പുരാൻ, ചന്ദ്രലേഖ,ഇന്ത്യൻ റുപ്പി തുടങ്ങിയവയാണ് അഗസ്റ്റിൻ അഭിനയിച്ച ചില പ്രധാന സിനിമകൾ. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്[3].

പക്ഷാഘാതത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിൻ കരൾ രോഗം മൂലം 2013 നവംബർ 14-ന് രാവിലെ പത്തുമണിയോടെ കോഴിക്കോട്ടെ ബേബി മെമോറിയൽ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[3][4]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 മാധ്യമം ദിനപത്രം, 2013-11-14
  2. "നടനും നിർമ്മാതാവുമായ അഗസ്റ്റിൻ അന്തരിച്ചു". മലയാള മനോരമ. 2013 നവംബർ 14. മൂലതാളിൽ നിന്നും 2013 നവംബർ 14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 14.
  3. 3.0 3.1 3.2 "നടൻ അഗസ്റ്റിൻ അന്തരിച്ചു". മാതൃഭൂമി. 2013 നവംബർ 14. ശേഖരിച്ചത് 2013 നവംബർ 14.
  4. ദേശാഭിമാനി വാർത്ത
"https://ml.wikipedia.org/w/index.php?title=അഗസ്റ്റിൻ&oldid=3089292" എന്ന താളിൽനിന്ന് ശേഖരിച്ചത്