മലയാളചലച്ചിത്ര രംഗത്തെ പ്രശസ്തനായ ഒരു മേക്കപ്പ്മാനാണ് (ചമയം) പട്ടണം റഷീദ് (ഇംഗ്ലീഷ്: Pattanam Rasheed).[1][2][3] അൻപത്തിയഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരദാനച്ചടങ്ങിൽ മികച്ച മേക്കപ്പ്മാനുള്ള പുരസ്കാരം ഇദ്ദേഹം നേടിയിരുന്നു.[4][5][6]

ഒരു സ്വതന്ത്ര മേക്കപ്പ്മാൻ എന്ന നിലയിൽ ഇദ്ദേഹം ചമയമൊരുക്കിയ ആദ്യ ചിത്രം ഒന്നു മുതൽ പൂജ്യം വരെയാണ്.[7] പിന്നീട് പൊന്തൻമാട, ഗുരു, ഉടയോൻ, അനന്തഭദ്രം, കുട്ടിസ്രാങ്ക്, പരദേശി, യുഗപുരുഷൻ എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിൽ ചമയമൊരുക്കി. പൊന്തൻമാടയിലെ മാടയെയും (മമ്മൂട്ടി), പരദേശിയിലെ വലിയകത്ത് മൂസയെയും (മോഹൻലാൽ) അണിയിച്ചൊരുക്കിയതിലൂടെ സംസ്ഥാന, ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടി. മലയാളം കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലെ ചിത്രങ്ങളിലും ഡാം 999 എന്ന ഹോളിവുഡ് ചിത്രത്തിലും ചമയമൊരുക്കിയിട്ടുണ്ട്. ചമയം പഠിപ്പിക്കുന്നതിനായി 2011-ൽ കൊച്ചിയിൽ ഇദ്ദേഹം ആരംഭിച്ച 'പട്ടണം ഡിസൈനറി' എന്ന സ്ഥാപനം കേരളത്തിലെ ആദ്യത്തെ സമ്പൂർണ മേക്കപ്പ് അക്കാദമിയാണ്.[7]

കുടുംബം

തിരുത്തുക

കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് റഷീദ് ജനിച്ചത്. പിതാവ് ഹുസൈൻ ഗായകനായിരുന്നു. ജ്യേഷ്ഠൻ പട്ടണം ഷായും മേക്കപ്പ്മാനാണ്. ചമയത്തോട് ചെറുപ്പം മുതൽ താല്പര്യമുണ്ടായിരുന്ന റഷീദ് ഇരുപത്തിയൊന്നാം വയസിൽതന്നെ ഈ രംഗത്തേക്കു കടന്നുവന്നു. മേക്കപ്പ് പഠിക്കുന്നതിനായി മദ്രാസിലേക്കും വിദേശത്തേക്കും പോയി. വൈകാതെ തന്നെ ചലച്ചിത്രരംഗത്തേക്കും പ്രവേശിച്ചു.

ചമയമൊരുക്കിയ പ്രധാന ചലച്ചിത്രങ്ങൾ

തിരുത്തുക

ഈ പട്ടിക പൂർണ്ണമല്ല.

  • മദ്രാസ് പട്ടണം
  • കാവ്യതലൈവൻ
  • ആഗ്

ഇംഗ്ലീഷ്

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

മികച്ച മേക്കപ്പ്മാനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

  1. George, Liza (September 7, 2007). "'Making up' a character". The Hindu. Archived from the original on 2010-08-06. Retrieved 2012 December 7. {{cite news}}: Check date values in: |accessdate= (help); Italic or bold markup not allowed in: |publisher= (help)
  2. George, Liza (September 11, 2009). "Turning actors into characters". The Hindu. Archived from the original on 2012-04-29. Retrieved 2012 December 7. {{cite news}}: Check date values in: |accessdate= (help); Italic or bold markup not allowed in: |publisher= (help)
  3. George, Liza (September 14, 2011). "The makeover artiste". The Hindu. Retrieved 2012 December 7. {{cite news}}: Check date values in: |accessdate= (help); Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-05. Retrieved 2016-03-20.
  5. "Mangalam-varika-26-Aug-2013". mangalamvarika.com. Archived from the original on 2016-04-05. Retrieved 2013 November 12. {{cite web}}: Check date values in: |accessdate= (help)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-19. Retrieved 2016-03-20.
  7. 7.0 7.1 "അഭ്രപാളിയിലെ ചമയമാന്ത്രികൻ". എമേർജിങ് കേരള. 2013 ഒക്ടോബർ 5. Archived from the original on 2015-04-20. Retrieved 2016 മാർച്ച് 21. {{cite web}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=പട്ടണം_റഷീദ്&oldid=3776757" എന്ന താളിൽനിന്ന് ശേഖരിച്ചത്