കൊച്ചുപ്രേമൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാളചലച്ചിത്രനടനാണ് കൊച്ചു പ്രേമൻ. കെ.എസ്. പ്രേംകുമാർ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇദ്ദേഹം 100 ചലച്ചിത്രങ്ങളിൽ കൂടുതൽ അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്.[2] യുഎഇയിൽ ചിത്രീകരിച്ച, സാദിഖ് കാവിൽ രചന നിർവഹിച്ച ഷവർമ എന്ന ഹ്രസ്വ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.

കൊച്ചു പ്രേമൻ
തൊഴിൽചലച്ചിത്രനടൻ
ജീവിതപങ്കാളി(കൾ)ഗിരിജ[1]
മാതാപിതാക്ക(ൾ)കമലാരമത്തിൽ ശിവരാമൻ ശാസ്ത്രി, ടി. എസ്. കമലം.

പശ്ചാത്തലംതിരുത്തുക

1955-ൽ ശ്രീവരാമൻ ശാസ്ത്രി, കമലം എന്നിവരുടെ മകനായാണ് ഇദ്ദേഹം ജനിച്ചത്. തിരുവനന്തപുരം എം.ജി. കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഇദ്ദേഹം പതിനെട്ടുവർഷം കാളിദാസകലാകേന്ദ്രം എന്ന നാടക ട്രൂപ്പിൽ ജോലി ചെയ്തു. 1996-ൽ ഇദ്ദേഹം ദില്ലിവാല രാജകുമാരൻ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്രാഭിനയരംഗത്ത് പ്രവേശിച്ചു. മലയാളം നടിയായ ഗിരിജ പ്രേമനാണ് ഇദ്ദേഹത്തിന്റെ ഭാര്യ.

ചലച്ചിത്രങ്ങൾതിരുത്തുക

 • വൺ‌ഡേ - 2015
 • അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് - 2013
 • വല്ലാത്ത പഹയൻ!!! - 2013
 • സൗണ്ട് തോമ - 2013
 • മിസ്റ്റർ ബീൻ - 2013
 • റോമൻസ് - 2013
 • ഭൂപടത്തിൽ ഇല്ലാത്ത ഒരിടം - 2012
 • മായാമോഹിനി - 2012
 • മദിരാശി - 2012
 • 101 വെഡ്ഡിംഗ്സ് - 2012
 • മുല്ലമൊട്ടും മുന്തിരിച്ചാറും - 2012
 • വാദ്ധ്യാർ - 2012
 • ട്രിവാൻഡ്രം ലോഡ്ജ് - 2012
 • തൽസമയം ഒരു പെൺകുട്ടി - 2012
 • ഒഴിമുറി - 2012
 • പുലിവാൽ പട്ടണം - 2012
 • ശങ്കരനും മോഹനനും - 2011
 • ആഗസ്റ്റ് 15 - 2011
 • രാമ രാവണൻ - 2010
 • മേരിക്കുണ്ടൊരു കുഞ്ഞാട് - 2010
 • ഇൻ ഗോസ്റ്റ് ഹൗസ് ഇൻ - 2010

അവലംബംതിരുത്തുക

 1. http://cinidiary.com/peopleinfo.php?pigsection=Actor&picata=1&no_of_displayed_rows=4&no_of_rows_page=10&sletter=K
 2. "കൊച്ചുപ്രേമൻ ഇപ്പോൾ ബഡാ പ്രേമൻ". വൺ ഇന്ത്യ. 2012 ഒക്റ്റോബർ 16. മൂലതാളിൽ നിന്നും 2013 സെപ്റ്റംബർ 28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 28. |first= missing |last= (help); Check date values in: |accessdate=, |date=, and |archivedate= (help)

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME Preman, Kochu
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 1955
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കൊച്ചുപ്രേമൻ&oldid=3629612" എന്ന താളിൽനിന്ന് ശേഖരിച്ചത്