ലാലു അലക്സ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് മൂവാറ്റുപുഴ താലൂക്കിലുള്ള പിറവം സ്വദേശിയായ ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്. 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്[1][2]

ലാലു അലക്സ്
പ്രമാണം:Lalu Alex.jpg
ജനനം
ലാലു അലക്സ്

(1954-11-30) 30 നവംബർ 1954  (69 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1978 - ഇതുവരെ
ഉയരം5'9"
ജീവിതപങ്കാളി(കൾ)ബെറ്റി
കുട്ടികൾ3

ജീവിതരേഖ തിരുത്തുക

എറണാകുളം ജില്ലയിലെ പിറവം താലൂക്കിൽ വി.ഇ.ചാണ്ടിയുടേയും അന്നമ്മയുടേയും മകനായി 1954 നവംബർ 30ന് ജനിച്ചു. റോയ്, ലൈല എന്നിവർ സഹോദരങ്ങളാണ്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നിവർ മക്കൾ.

1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്. തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ജോഷി, കെ.മധു, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്.

1990-ന് ശേഷം വില്ലൻ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായും, സഹനടനായും അഭിനയിച്ച ശേഷം കോമഡിയിലേക്ക് വഴിമാറി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി. ഇക്കാലയളവിൽ 250ലധികം മലയാള സിനിമകളിലഭിനയിച്ച ലാലു അലക്സ് 3 തമിഴ് സിനിമകളിലും വേഷമിട്ടു. 2004-ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മഞ്ഞ് പോലൊരു പെൺകുട്ടിയിലെ അഭിനയത്തിന് ലാലു അലക്സിന് ലഭിച്ചു[3]

അഭിനയിച്ച സിനിമകൾ തിരുത്തുക

 • ഇമ്പം 2023
 • ഗോൾഡ് 2022
 • മഹാവീര്യർ 2022
 • ബ്രോ ഡാഡി 2022
 • പിടികിട്ടാപ്പുള്ളി 2021
 • വരനെ ആവശ്യമുണ്ട് 2020
 • ഡ്രൈവിംഗ് ലൈസൻസ് 2019
 • പതിനെട്ടാം പടി 2019
 • സൂത്രക്കാരൻ 2019
 • വകതിരിവ് 2019
 • നോൺസെൻസ് 2018
 • ഐക്കരക്കോണത്തെ ഭിക്ഷഗ്വരൻമാർ 2018
 • ഒരു കുട്ടനാടൻ ബ്ലോഗ് 2018
 • പരോൾ 2018
 • ഷാജഹാനും പരീക്കുട്ടിയും 2016
 • ശിഖാമണി 2016
 • ജോ & ബോയ് 2015
 • ആകാശവാണി 2015
 • ചിറകൊടിഞ്ഞ കിനാവുകൾ 2015
 • അമ്മക്കൊരു താരാട്ട് 2015
 • ഹൗ ഓൾഡ് ആർ യു 2014
 • മൈ ഡിയർ മമ്മി 2014
 • സലാം കാശ്മീർ 2014
 • ഒന്നും മിണ്ടാതെ 2014
 • ഹാപ്പി ജേർണി 2014
 • വില്ലാളി വീരൻ 2014
 • വെള്ളിവെളിച്ചത്തിൽ 2014
 • പട്ടം പോൽ 2013
 • എബിസിഡി 2013
 • പ്രോഗ്രസ് റിപ്പോർട്ട് 2013
 • റോമൻസ് 2013
 • മാഡ് ഡാഡ് 2013
 • ഓർഡിനറി 2012
 • സീൻ ഒന്ന് നമ്മുടെ വീട് 2012
 • മോളി ആൻ്റി റോക്ക്സ് 2012
 • കലികാലം 2012
 • നവാഗതർക്ക് സ്വാഗതം 2012
 • കാസനോവ 2012
 • സിനിമ കമ്പനി 2012
 • കോട്ടയം ബ്രദേഴ്സ് കോബ്ര 2012
 • ഇന്ത്യൻ റുപ്പി 2012
 • ഓർമ മാത്രം 2011
 • ഉലകം ചുറ്റും വാലിബൻ 2011
 • സാൻവിച്ച് 2011
 • കില്ലാടി രാമൻ 2011
 • സീനിയേഴ്സ് 2011
 • ശങ്കരനും മോഹനനും 2011
 • വെൺശംഖ്പോൽ 2011
 • ജനപ്രിയൻ 2011
 • പയ്യൻസ് 2011
 • ഇത് നമ്മുടെ കഥ 2011
 • ഓഗസ്റ്റ് 15 2010
 • ശിക്കാർ 2010
 • മമ്മി & മി 2010
 • നായകൻ 2010
 • ദി ത്രില്ലർ 2010
 • പുതുമുഖങ്ങൾ 2010
 • ഫോർ ഫ്രണ്ട്സ് 2010
 • ഒരു നാൾ വരും 2010
 • ഇവിടം സ്വർഗമാണ് 2009
 • ഏഞ്ചൽ ജോൺ 2009
 • പഴശ്ശിരാജ 2009
 • ഹെയ്ലസാ 2009
 • ലവ് ഇൻ സിംഗപ്പൂർ 2009
 • വെള്ളത്തൂവൽ 2009
 • ഡൂപ്ലിക്കേറ്റ് 2009
 • ഉത്തരാസ്വയംവരം 2008
 • സുൽത്താൻ 2008
 • ട്വൻറി-20 2008
 • മായാബസാർ 2008
 • രൗദ്രം 2008
 • പച്ചമരത്തണലിൽ 2008
 • കംഗാരു 2007
 • ചോക്ലേറ്റ് 2007
 • നസ്രാണി 2007
 • മിഷൻ 90 ഡേയ്സ് 2007
 • രക്ഷകൻ 2007
 • നവംബർ റെയിൻ 2007
 • ഇൻസ്പെക്ടർ ഗരുഡ് 2007
 • പതാക 2006
 • ദി ഡോൺ 2006
 • ഭരത്ചന്ദ്രൻ IPS 2005
 • വെക്കേഷൻ 2005
 • ഡിസംബർ 2005
 • ബോയ്ഫ്രണ്ട് 2005
 • സത്യം 2004
 • മഞ്ഞ് പോലൊരു പെൺകുട്ടി 2004
 • ഞാൻ സൽപ്പേര് രാമൻകുട്ടി 2004
 • സസ്നേഹം സുമിത്ര 2004
 • എന്നിട്ടും 2004
 • പുലിവാൽ കല്യാണം 2003
 • ക്രോണിക് ബാച്ച്ലർ 2003
 • മുല്ലവള്ളിയും തേന്മാവും 2003
 • കല്യാണരാമൻ 2002
 • ചതുരംഗം 2002
 • ഫാൻറം 2002
 • സായവർ തിരുമേനി 2001
 • കൊച്ച് കൊച്ച് സന്തോഷങ്ങൾ 2000
 • ആയിരം മേനി 1999
 • മഴവില്ല് 1999
 • നിറം 1999
 • സിദ്ധാർത്ഥ 1998
 • ഒരാൾ മാത്രം 1997
 • ഇരട്ടക്കുട്ടികളുടെ അച്ഛൻ 1997
 • സയാമീസ് ഇരട്ടകൾ 1997
 • മാന്ത്രികക്കുതിര 1996
 • കാഞ്ഞിരപ്പള്ളി കറിയാച്ചൻ 1996
 • നിർണയം 1995
 • സാദരം 1995
 • വിഷ്ണു 1994
 • ദി സിറ്റി 1994
 • കാശ്മീരം 1994
 • മാനത്തെ വെള്ളിത്തേര് 1994
 • മിന്നാരം 1994
 • ഡോളർ 1994
 • പാഥേയം 1993
 • മെയ്ദിനം 1991
 • അടയാളം 1991
 • കൺകെട്ട് 1991
 • ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990
 • ഒളിയമ്പുകൾ 1990
 • കളിക്കളം 1990
 • അർഹത 1990
 • നമ്മുടെ നാട് 1990
 • ഒരുക്കം 1990
 • സൺഡേ 7 പി.എം. 1990
 • വർത്തമാനകാലം 1990
 • മൃഗയ 1989
 • നായർസാബ് 1989
 • അടിക്കുറിപ്പ് 1989
 • പുതിയ കരുക്കൾ 1989
 • ഉണ്ണികൃഷ്ണൻ്റെ ആദ്യത്തെ ക്രിസ്മസ് 1989
 • വടക്കുനോക്കിയന്ത്രം 1989
 • വിചാരണ 1988
 • മൂന്നാം മുറ 1988
 • ചാരവലയം 1988
 • മൃത്യുഞ്ജയം 1988
 • സൈമൺ പീറ്റർ നിനക്കു വേണ്ടി 1988
 • ആൺകിളിയുടെ താരാട്ട് 1987
 • ഇത്രയും കാലം 1987
 • നൊമ്പരത്തിപ്പൂവ് 1987
 • നിറഭേദങ്ങൾ 1987
 • കഥയ്ക്ക് പിന്നിൽ 1987
 • ഇവിടെ എല്ലാവർക്കും സുഖം 1987
 • ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമയ്ക്ക് 1987
 • ജനുവരി ഒരു ഓർമ 1987
 • വീണ്ടും 1986
 • ന്യായവിധി 1986
 • അടുക്കാൻ എന്തെളുപ്പം 1986
 • സ്നേഹമുള്ള സിംഹം 1986
 • ശ്യാമ 1986
 • എൻ്റെ എൻ്റേതു മാത്രം 1986
 • ഒപ്പം ഒപ്പത്തിനൊപ്പം 1986
 • പ്രത്യേകം ശ്രദ്ധിക്കുക 1986
 • മലരും കിളിയും 1986
 • കണ്ടു കണ്ടറിഞ്ഞു 1985
 • കരിമ്പൂവിനക്കരെ 1985
 • ആ നേരം അൽപ്പദൂരം 1985
 • ഈ ലോകം ഇവിടെ കുറെ മനുഷ്യർ 1985
 • ഒരു നോക്ക് കാണാൻ 1985
 • മുഹൂർത്തം 11:30ന് 1985
 • ഉപഹാരം 1985
 • ഒന്നിങ്ങ് വന്നെങ്കിൽ 1985
 • അക്കച്ചീടെ കുഞ്ഞുവാവ 1985
 • പുഴയൊഴുകും വഴി 1985
 • ഒരു കുടക്കീഴിൽ 1985
 • ഇനിയും കഥ തുടരും 1985
 • അവിടുത്തെ പോലെ ഇവിടെയും 1985
 • വന്നു കണ്ടു കീഴടക്കി 1985
 • ആൾക്കൂട്ടത്തിൽ തനിയെ 1984
 • അലകടലിനക്കരെ 1984
 • അതിരാത്രം 1984
 • ഇണക്കിളി 1984
 • കാണാമറയത്ത് 1984
 • കൂട്ടിനിളംകിളി 1984
 • മനസേ നിനക്ക് മംഗളം 1984
 • സ്വന്തമെവിടെ ബന്ധമെവിടെ 1984
 • തത്തമ്മേ പൂച്ച പൂച്ച 1984
 • ഉണരൂ 1984
 • ചക്കരയുമ്മ 1984
 • എൻ.എച്ച്. 47 1984
 • നിലാവിൻ്റെ നാട്ടിൽ 1984
 • മിനിമോൾ വത്തിക്കാനിൽ 1984
 • കോടതി 1984
 • തിരകൾ 1984
 • ബെൽറ്റ് മത്തായി 1983
 • ഭൂകമ്പം 1983
 • ഇനിയെങ്കിലും 1983
 • തിമിംഗലം 1983
 • കാര്യം നിസാരം 1983
 • പ്രശ്നം ഗുരുതരം 1983
 • കൂലി 1983
 • ഇന്നല്ലെങ്കിൽ നാളെ 1982
 • ഇത്തിരി നേരം ഒത്തിരി കാര്യം 1982
 • എനിക്കും ഒരു ദിവസം 1982
 • ജോൺ ജാഫർ ജനാർദ്ധനൻ 1982
 • വിധിച്ചതും കൊതിച്ചതും 1982
 • ഈ നാട് 1982
 • കാളിയമർദ്ദനം 1982
 • ആശ 1982
 • അഹിംസ 1981
 • തൃഷ്ണ 1981
 • എല്ലാം നിനക്ക് വേണ്ടി 1981
 • തുഷാരം 1981
 • നിദ്ര 1981
 • മീൻ 1980
 • ഇടിമുഴക്കം 1980
 • അമ്മയും മകളും 1980
 • എയർ ഹോസ്റ്റസ് 1980
 • വീരഭദ്രൻ 1979
 • തരൂ ഒരു ജന്മം കൂടി 1979
 • ഈ ഗാനം മറക്കുമൊ 1979 [4] [5]

പുറമേയ്ക്കുള്ള കണ്ണികൾ തിരുത്തുക 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-16. Retrieved 2021-03-17.
 2. https://m.imdb.com/name/nm0018203/
 3. https://m3db.com/lalu-alex
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-16. Retrieved 2021-03-17.
 5. https://m3db.com/films-acted/21163
"https://ml.wikipedia.org/w/index.php?title=ലാലു_അലക്സ്&oldid=3990506" എന്ന താളിൽനിന്ന് ശേഖരിച്ചത്