മെസ്സിയർ 12
സർപ്പധരൻ രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 12 (M12) അഥവാ NGC 6218. 1764 മേയ് 30-ന് ചാൾസ് മെസ്സിയറാണ് ഈ താരവ്യൂഹത്തെ കണ്ടെത്തിയത്. നക്ഷത്രങ്ങളൊന്നുമില്ലാത്ത ഒരു നീഹാരികയാണ് ഇതെന്ന് കരുതിയ അദ്ദേഹം തന്റെ പട്ടികയിൽ ഇതിനെ പന്ത്രണ്ടാം അംഗമായി ചേർത്തു.[8]
മെസ്സിയർ 12 | |
---|---|
Observation data (J2000 epoch) | |
ക്ലാസ്സ് | IX[1] |
നക്ഷത്രരാശി | സർപ്പധരൻ |
റൈറ്റ് അസൻഷൻ | 16h 47m 14.18s[2] |
ഡെക്ലിനേഷൻ | –01° 56′ 54.7″[2] |
ദൂരം | 15.7 kly (4.8 kpc)[3] |
ദൃശ്യകാന്തിമാനം (V) | +7.68[4] |
പ്രത്യക്ഷവലുപ്പം (V) | 16′.0 |
ഭൗതിക സവിശേഷതകൾ | |
പിണ്ഡം | 8.7×104[5] M☉ |
ആരം | 37.2 ly[6] |
ലോഹീയത | –1.14[7] dex |
കണക്കാക്കപ്പെടുന്ന പ്രായം | 12.67 Gyr[7] |
മറ്റ് പേരുകൾ | NGC 6218[4] |
ഇതും കാണുക: ഗോളീയ താരവ്യൂഹം |
നിരീക്ഷണം
തിരുത്തുകമെസ്സിയർ 10ൽ നിന്ന് 3 ഡിഗ്രിയും ലാംബ്ഡ ഒഫ്യൂക്കൈ നക്ഷത്രത്തിൽ നിന്ന് 5.6 ഡിഗ്രിയും കോണീയ അകലത്തിലായാണ് M12 സ്ഥിതിചെയ്യുന്നത്. തെളിഞ്ഞ ആകാശത്ത് ബൈനോക്കുലറുകൾ ഉപയോഗിച്ചാൽ തീരെ പ്രകാശം കുറഞ്ഞ ഒരു വസ്തുവായി ഇതിനെ കാണാനാകും. 8 ഇഞ്ച് (20 സെ.മീ) എങ്കിലും അപ്പെർച്വർ ഉള്ള ദൂരദർശിനി ഉപയോഗിച്ചാലേ താരവ്യൂഹത്തിലെ നക്ഷത്രങ്ങളെ വേർതിരിച്ചു കാണാനാകൂ.[9] 10 ഇഞ്ച് (25 സെ.മീ) അപ്പെർച്വർ ഉള്ള ദൂരദർശിനിയിലൂടെ വീക്ഷിക്കുമ്പോൾ 3 ആർക്‌മിനിറ്റ് വ്യാസമുള്ള കാമ്പും അതിനുചുറ്റും നക്ഷത്രങ്ങളുടെ 10 ആർക്‌മിനിറ്റ് പ്രഭാവലയവും കാണാനാകും.[8]
സവിശേഷതകൾ
തിരുത്തുകഭൂമിയിൽ നിന്ന് M12 ലേക്കുള്ള ദുരം 15700 പ്രകാശവർഷമാണ്.[3] 75 പ്രകാശവർഷമാണ് താരവ്യൂഹത്തിന്റെ വ്യാസം, ഇതിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 12 ആണ്. ഷാപ്‌ലി-സോയർ റേറ്റിങ് IX ഉള്ള ഈ താരവ്യൂഹത്തിന് നക്ഷത്രസാന്ദ്രത കുറവാണ്.[1] ഇക്കാരണത്താൽ M12 ഒരു തുറന്ന താരവ്യൂഹമാണെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു.
M12 ൽ ഇതുവരെ 13 ചരനക്ഷത്രങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 2006-ൽ നടന്ന ഒരു പഠനം ഈ താരവ്യൂഹത്തിൽ പിണ്ഡം കുറഞ്ഞ നക്ഷത്രങ്ങളുടെ എണ്ണം അസാധാരണമാംവിധം കുറവാണെന്ന് കണ്ടെത്തി. ഇത്തരം നക്ഷത്രങ്ങൾ ആകാശഗംഗയുടെ ഗുരുത്വാകർഷണം മൂലം താരവ്യൂഹത്തിൽ നിന്ന് നഷ്ടപ്പെട്ടതാകാമെന്നായിരുന്നു അനുമാനം.[10]
അവലംബം
തിരുത്തുക- ↑ 1.0 1.1 Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S.
{{citation}}
: Unknown parameter|month=
ignored (help) - ↑ 2.0 2.1 Goldsbury, Ryan; et al. (2010), "The ACS Survey of Galactic Globular Clusters. X. New Determinations of Centers for 65 Clusters", The Astronomical Journal, 140 (6): 1830–1837, arXiv:1008.2755, Bibcode:2010AJ....140.1830G, doi:10.1088/0004-6256/140/6/1830.
{{citation}}
: Unknown parameter|month=
ignored (help) - ↑ 3.0 3.1 Boyles, J.; et al. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51.
{{citation}}
: Unknown parameter|month=
ignored (help) - ↑ 4.0 4.1 "SIMBAD Astronomical Database", Results for NGC 6218, retrieved 2006-11-15.
- ↑ Marks, Michael; Kroupa, Pavel (2010), "Initial conditions for globular clusters and assembly of the old globular cluster population of the Milky Way", Monthly Notices of the Royal Astronomical Society, 406 (3): 2000–2012, arXiv:1004.2255, Bibcode:2010MNRAS.406.2000M, doi:10.1111/j.1365-2966.2010.16813.x.
{{citation}}
: Unknown parameter|month=
ignored (help)CS1 maint: unflagged free DOI (link) Mass is from MPD on Table 1. - ↑ distance × sin( diameter_angle / 2 ) = 37.2 ly radius
- ↑ 7.0 7.1 Forbes, Duncan A.; Bridges, Terry (2010), "Accreted versus in situ Milky Way globular clusters", Monthly Notices of the Royal Astronomical Society, 404 (3): 1203–1214, arXiv:1001.4289, Bibcode:2010MNRAS.404.1203F, doi:10.1111/j.1365-2966.2010.16373.x.
{{citation}}
: Unknown parameter|month=
ignored (help)CS1 maint: unflagged free DOI (link) - ↑ 8.0 8.1 Thompson, Robert Bruce; Thompson, Barbara Fritchman (2007), Illustrated guide to astronomical wonders, DIY science O'Reilly Series, O'Reilly Media, Inc., p. 137, ISBN 0596526857.
- ↑ Monks, Neale (2010), Go-To Telescopes Under Suburban Skies, Patrick Moore's Practical Astronomy Series, Springer, p. 118, ISBN 1441968504.
- ↑ How to Steal a Million Stars?, ESO, February 7, 2006, archived from the original on 2007-02-08, retrieved 2012-11-16.