സർപ്പധരൻ രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 14 (M14) അഥവാ NGC 6402. ചാൾസ് മെസ്സിയറാണ് ഇത് കണ്ടെത്തി തന്റെ പട്ടികയിൽ പതിനാലാമത്തെ അംഗമായി ചേർത്തത്.

മെസ്സിയർ 14
M14HunterWilson.jpg
M14, അമേച്വർ ദൂരദർശിനിയിലൂടെ
Observation data (J2000 epoch)
ക്ലാസ്സ്VIII[1]
നക്ഷത്രരാശിസർപ്പധരൻ
റൈറ്റ് അസൻഷൻ17h 37m 36.15s[2]
ഡെക്ലിനേഷൻ–03° 14′ 45.3″[2]
ദൂരം30.3 kly (9.3 kpc)[3]
ദൃശ്യകാന്തിമാനം (V)+8.32[2]
പ്രത്യക്ഷവലുപ്പം (V)11.0′
ഭൗതിക സവിശേഷതകൾ
പിണ്ഡം1.04×106[3] M
ആരം50 ly[4]
ലോഹീയത–1.28[3] dex
മറ്റ് പേരുകൾNGC 6402[2]
ഇതും കാണുക: ഗോളീയ താരവ്യൂഹം

നിരീക്ഷണംതിരുത്തുക

ബൈനോകുലറുകളുപയോഗിച്ച് താരവ്യൂഹത്തെ എളുപ്പത്തിൽ കാണാനാകും ഇടത്തരം ദൂരദർശിനികൾക്ക് ഇതിനെ നക്ഷത്രങ്ങളെയും വേർതിരിക്കാൻ സാധിക്കും. M14 ലെ പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 14 ആണ്. M14 ന് മൂന്ന് ഡീഗ്രി തെക്കുപടിഞ്ഞാറായി NGC 6366 എന്ന ഗോളീയ താരവ്യൂഹം സ്ഥിതിചെയ്യുന്നു.

സവിശേഷതകൾതിരുത്തുക

ഭൂമിയിൽ നിന്ന് 30,000 പ്രകാശവർഷം അകലെയായാണ് M14-ന്റെ സ്ഥാനം. ലക്ഷക്കണക്കിന് നക്ഷത്രങ്ങളടങ്ങിയ ഈ താരവ്യൂഹത്തിന്റെ തേജസ്സ് സൂര്യന്റേതിന് നാല് ലക്ഷം മടങ്ങ് വരും, കേവലകാന്തിമാനം -9.12 ആണ്. 100 പ്രകാശവർഷം വ്യാസമുള്ള താരവ്യൂഹത്തിന് ദീർഘവൃത്താകൃതിയാണുള്ളത്.

70 ചരനക്ഷത്രങ്ങൾ M14 ൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയിലധികവും ഡബ്ല്യു വർജിനിസ് ചരങ്ങളാണ്. 1938-ൽ ഒരു നോവയും താരവ്യൂഹത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇക്കാലത്തെ ഫോട്ടോഗ്രാഫുകളിൽ നിന്ന് 1964-ൽ മാത്രമാണ് ഇക്കാര്യം മനസ്സിലാക്കാനായത്. നോവയ്ക്ക് ഏറ്റവും പ്രകാശം കൂടിയ സമയത്ത് ദൃശ്യകാന്തിമാനം 9.2 വരെ ആയിരുന്നു.

 
M14 ന്റെ സ്ഥാനം

അവലംബംതിരുത്തുക

  1. Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S. Unknown parameter |month= ignored (help)
  2. 2.0 2.1 2.2 2.3 "SIMBAD Astronomical Database". Results for NGC 6402. ശേഖരിച്ചത് 2006-11-15.
  3. 3.0 3.1 3.2 Boyles, J.; മറ്റുള്ളവർക്കൊപ്പം. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51. Unknown parameter |month= ignored (help)
  4. distance × sin( diameter_angle / 2 ) = 50 ly radius

നിർദ്ദേശാങ്കങ്ങൾ:   17h 37m 36.15s, −03° 14′ 45.3″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_14&oldid=1716140" എന്ന താളിൽനിന്ന് ശേഖരിച്ചത്