വൃശ്ചികം (നക്ഷത്രരാശി)
ഭാരതത്തിൽ തേളിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് വൃശ്ചികം രാശി. സൂര്യൻ മലയാള മാസം വൃശ്ചികത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂലൈ മാസത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. M6,M7,NGC 6231 എന്നീ നക്ഷത്രസമൂഹങ്ങൾ ഇതിനടുത്ത് കാണാം. ആകാശഗംഗ കടന്നുപോകുന്നത് ഈ നക്ഷത്രഗണം നോക്കിയാൽ കാണാം. ദൂരദർശിനിയിലൂടെ നോക്കിയാൽ ഈ ഭാഗത്ത് അനേകം നക്ഷത്രങ്ങളെ കാണാം.
നക്ഷത്രങ്ങൾ
തിരുത്തുകവൃശ്ചികത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് അന്റാറെസ് (α Sco). ഒറിയൺ നക്ഷത്രഗണത്തിലെ തിരുവാതിരയെക്കാൾ വലിയ ചുവപ്പു ഭീമനാണിത്. ഗ്രാഫിയാസ്(β1 Sco), ഡ്ഷുബ(δ Sco), സർഗാസ്(θ Sco), ഷാവുല(λ Sco), ജബ്ബാ(ν Sco), ഗിർതാബ്(ξ Sco), ഇക്ലിൽ(π Sco), അൽ നിയാത്(σ Sco), σ Sco, ലെസാത്(υ Sco) തുടങ്ങിയവയാണ് പ്രധാന നക്ഷത്രങ്ങൾ. പതിമൂന്ന് നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
അന്റാറിസും അതിനു മുകളിലും താഴെയുമായി കാണുന്ന രണ്ടു നക്ഷത്രങ്ങളും ചേർന്നതാണ് തൃക്കേട്ട. ഇവക്കു താഴെ വാലറ്റം വരെ കാണുന്നത് മൂലം. തലയിൽ കാണുന്ന അഞ്ചു നക്ഷത്രങ്ങളെ അനിഴം എന്നു പറയുന്നു.
വിദൂരാകാശപദാർത്ഥങ്ങൾ
തിരുത്തുകആകാശഗംഗയിൽ കിടക്കുന്ന ഗണമായതുകൊണ്ട് ധാരാളം വിദൂരാകാശപദാർത്ഥങ്ങൾ (Deep sky objects) ഇതിൽ അടങ്ങിയിട്ടുണ്ട്. തുറന്ന താരവ്യൂഹങ്ങളായ Messier 6 (Butterfly Cluster), Messier 7 (Ptolemy Cluster), NGC 6231 എന്നിവയും Messier 4, Messier 80 എന്നീ ഗോളീയ താരവ്യൂഹങ്ങളും വൃശ്ചികത്തിലുണ്ട്.
നക്ഷത്രങ്ങൾ
തിരുത്തുകപേര് | കാന്തികമാനം | അകലം |
---|---|---|
അന്റാറെസ് | 0.46 മാഗ്നിറ്റ്യൂഡ് | 326 പ്രകാശവർഷം |
ഗ്രാഫിയാസ് | 2.60 മാഗ്നിറ്റ്യൂഡ് | 815 പ്രകാശവർഷം |
ഡ്ഷുബ | 2.32 മാഗ്നിറ്റ്യൂഡ് | 554 പ്രകാശവർഷം |
ഷാവുല | 1.63 മാഗ്നിറ്റ്യൂഡ് | 274 പ്രകാശവർഷം |
സർഗാസ് | 1.87 മാഗ്നിറ്റ്യൂഡ് | 913 പ്രകാശവർഷം |
വെയി | 2.30 മാഗ്നിറ്റ്യൂഡ് | 65 പ്രകാശവർഷം |
ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം | ||||||||||||
മേടം | ഇടവം | മിഥുനം | കർക്കടകം | ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | |
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |