സോവിയറ്റ് യൂണിയനിൽ മോസ്കോ കേന്ദ്രമാക്കി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന പ്രസാധക സ്ഥാപനമായിരുന്നു പ്രോഗ്രസ്സ്പബ്ലിഷേഴ്സ്. ലോകത്തെ പ്രധാന ഭാഷകളിൽ നിരവധി ശാസ്ത്ര- സാമൂഹ്യ - രാഷ്ട്രീയ ഗ്രന്ഥങ്ങൾ ഈ സ്ഥാപനം പ്രസിദ്ധീകരിച്ചിരുന്നു. 1966ൽ ആണ് മലയാള വിഭാഗം ആരംഭിച്ചത്. തുടർന്ന് സാഹിത്യ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനായി റാദുഗ പബ്ലിഷേഴ്സ് എന്ന വിഭാഗവും തുടങ്ങി.ഗോപാലകൃഷ്ണൻ, ഓമന, ഏ പാറേക്കുന്നേൽ, എന്നിവർ റഷ്യൻ പുസ്തകങ്ങളുടെ മലയാള വിവർത്തകരായിരുന്നു. വിവിധ റിപ്പബ്ലിക്കുകളിൽ നിന്നുള്ള നാടോടിക്കഥകൾ അടങ്ങിയ ബാലസാഹിത്യ ഗ്രന്ഥങ്ങൾ, രാഷ്ട്രീയ-തത്വശാസ്ത്രഗ്രന്ഥങ്ങളുടെ പരമ്പര, റഷ്യൻ സാഹിത്യകാരരായ ലിയോ ടോൾസ്റ്റോയ് ,ഗൊഗോൾ, പുഷ്കിൻ, ഫിയോദർ ദസ്തയേവ്‌സ്കി, മാക്സിം ഗോർക്കി തുടങ്ങിയവരുടെ കൃതികൾ, കാറൽ മാർക്സ്, ഫ്രെഡറിക് എംഗൽസ്, ലെനിൻ തുടങ്ങിയവരുടെ സമ്പൂർണ്ണ കൃതികൾ, പോപ്പുലർ സയൻസ് പരമ്പര എന്നിവ വളരെ പ്രസിദ്ധങ്ങളായിരുന്നു.സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഇതിന്റെ പ്രവർത്തനം മന്ദീഭവിച്ചു.

പ്രോഗ്രസ്സ് പബ്ലിഷേഴ്സ്
പ്രസാധകർ
സ്ഥാപിതം1931
ആസ്ഥാനം,
ഉത്പന്നങ്ങൾപുസ്തകങ്ങൾ
വെബ്സൈറ്റ്moscow.progresspublishers.org Edit this on Wikidata

പ്രോഗ്രസ്സ് പബ്ലിഷേഴ്സിന്റെ സവിശേഷമായ വായനക്കാരോടുള്ള അഭ്യർത്ഥന

തിരുത്തുക

താഴെക്കൊടുത്തപോലെ വായനക്കാരോടുള്ള പ്രത്യേക അഭ്യർത്ഥന ഈ പ്രസാധകരുടെ പ്രത്യേകതയായിരുന്നു.[1]}}

വായനക്കാരോട്
ഈ പുസ്തകത്തെക്കുറിച്ചും അതിന്റെ വിവർത്തനം,
ഗെറ്റപ്പ്, അച്ചടി, എന്നിവയെ സംബന്ധിച്ചുമുള്ള നി
ങ്ങളുടെ അഭിപ്രായങ്ങളും മറ്റെന്തെങ്കിലും നിർദ്ദേശങ്ങളു
മുണ്ടെങ്കിൽ അവയും ഞങ്ങളെ അറിയിക്കാനപേക്ഷ.
ഞങ്ങളുടെ മേൽ വിലാസം :
Progress Publishers,
21, Zubovsky Boulevard,
Moscow, USSR

പ്രോഗ്രസ്സ് പബ്ലിഷേഴ്സ് മോസ്കോ പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങൾ

തിരുത്തുക
  • ഭൗതികകൗതുകം - യാക്കോവ് പെരൽമാൻ (വിവർത്തനം: ഗോപാലകൃഷ്ണൻ)
  • ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ - എ ഐ മെദോവോയ് (വിവർത്തനം: ഗോപാലകൃഷ്ണൻ)
  • അമേരിക്കൻ കുത്തകകളും വികസ്വര രാഷ്ട്രങ്ങളും - വി ഡി ശെത്തീനിൻ (വിവർത്തനം: ഗോപാലകൃഷ്ണൻ)
  • കമ്യൂണിസ്റ്റു മാനിഫെസ്റ്റോ എന്ന മാർക്സിന്റെയും എങ്കൽസിന്റെയും കൃതി - വി. സസോനൊവ് (വിവർത്തനം: ഏ. പാറേക്കുന്നേൽ)
  • യൂറി അലീമോവ് - ചേരിചേരാപ്രസ്ഥാനം പതിറ്റാണ്ടുകളിലൂടെ (വിവർത്തനം: ഏ. പാറേക്കുന്നേൽ)
  • മനുഷ്യവംശത്തിന്റെ ഉല്പത്തി - വി. പി. അലെക്സേയെവ് (വിവർത്തനം: ഗോപാലകൃഷ്ണൻ, ഏ. പാറേക്കുന്നേൽ)
  • Demography in the Mirror of History - Dmitry Shelestov
  • Marx Engels - On religion

ഇതും കാണൂ

തിരുത്തുക
  1. Polevoi, Boris (1967). A Story About a Real Man. Moscow: Progress Publishers.

പുറംകണ്ണികൾ

തിരുത്തുക