ബാബിലോണിയൻ ജ്യോതിശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും അറിവുകളുടെ രേഖകളാണ് മുൽ.ആപിൻ (MUL.APIN). ആദ്യകാല കാറ്റലോഗുകളിൽ ഒന്നായ ത്രീസ്റ്റാർസ് പട്ടിക എന്നു വിളിച്ചിരുന്ന കാറ്റലോഗിനെക്കാൾ വലുതും കൂടുതൽ കൃത്യമായ നിരീക്ഷണങ്ങളാൽ സമ്പന്നവുമാണ് ഇത്. ഇത് ഏകദേശം ബിസി 1000ൽ ആണ് സമാഹരിച്ചിട്ടുള്ളത്. [1] ഇത് 66 നക്ഷത്രങ്ങളുടെയും നക്ഷത്രരാശികളുടെയും പേരുകൾ പട്ടകപ്പെടുത്തിയിരിക്കുന്നു. കൂടാതെ ബാബിലോണിയൻ നക്ഷത്ര മാപ്പ് നിർമ്മിക്കുന്നതിന് സഹായകമായ ഉദയം, അസ്തമയം, ഉന്നതി എന്നീ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു.

പ്രമാണം:Mulapin.jpg
മുൽ.ആപിൻ, ബാബിലോണിയൻ ജ്യോതിശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും വൈവിധ്യമാർന്ന വശങ്ങൾ രേഖപ്പെടുത്തിയ ബാബിലോണിയൻ ഫലകം.

ഇതുവരെ കണ്ടെത്തിയ പാഠത്തിന്റെ ആദ്യ പകർപ്പ് ബിസി 686 ലാണ് നിർമ്മിച്ചത്; എന്നിരുന്നാലും ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിക്കുന്നത് ഇത് ആദ്യം സമാഹരിച്ചത് ബിസിഇ 1000ലാണ് എന്നാണ്. [2] മുൽ-അപ്പിന്റെ പുതിയ പകർപ്പുകൾ നിലവിൽ ബിസി 300 നാണ്.

ഈ ഫലകങ്ങൾ ബിസിഇ 1370 ൽ അസൂർ പ്രദേശത്ത് നിർമ്മിച്ചതായിരിക്കുമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞനായ ബ്രാഡ്‌ലി ഷേഫർ അവകാശപ്പെടുന്നു. [3]

  1. John H. Rogers, "Origins of the ancient constellations: I. The Mesopotamian traditions", Journal of the British Astronomical Association 108 (1998) 9–28
  2. Mul.Apin edited by Hunger & Pingree, page 9. Earlier scholars such as Papke and Van der Waerden posited a date around 2300 BC, which has been criticised by Hunger & Pingree who opt for a date around 1000 BC.
  3. "Astronomer traces Zodiac's time and place of birth". The Inquirer. 4 June 2007. Retrieved 2009-11-13.
"https://ml.wikipedia.org/w/index.php?title=മുൽ.ആപിൻ&oldid=3277580" എന്ന താളിൽനിന്ന് ശേഖരിച്ചത്