വിദ്യാസാഗർ

ഇന്ത്യൻ ചലചിത്ര സംഗീത സംവിധായകൻ

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതസം‌വിധായകനാണ്‌ വിദ്യാസാഗർ.മനോഹരമായ മെലഡി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനാൽ ഇദ്ദേഹത്തെ മെലഡി കിംഗ് എന്ന് വിളിക്കുന്നു. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. 2005-ൽ മികച്ച സംഗീതസം‌വിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംഗീതം നൽകിയ തിരുവോണകൈനീട്ടം എന്ന ഓണം ആൽബത്തിലെ ' പറനിറയെ പൊന്നളക്കും' എന്ന ഗാനം ഇന്നും ഏറ്റവും മികച്ച ഓണപ്പാട്ടുകളിൽ ഒന്നായി കണക്കാക്കുന്നു .ഗായിക സുജാതയാണ് ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കൂടുതലായി ആലപിച്ചിട്ടുള്ളത്.

വിദ്യാസാഗർ
പശ്ചാത്തല വിവരങ്ങൾ
ജനനം (1963-03-02) മാർച്ച് 2, 1963  (61 വയസ്സ്)
വിഴിയനഗരം, ആന്ധ്ര പ്രദേശ്
ഉത്ഭവംഇന്ത്യ
തൊഴിൽ(കൾ)ചലച്ചിത്രസംഗീതസം‌വിധായകൻ, സംഗീതസം‌വിധായകൻ
വർഷങ്ങളായി സജീവം1989 - തുടരുന്നു

ജീവിതരേഖ

തിരുത്തുക

1963 മാർച്ച് 2-ന് ആന്ധ്രാപ്രദേശിലെ ബൊബ്ബിലി എന്ന സ്ഥലത്ത് സംഗീതജ്ഞനായിരുന്ന യു. രാമചന്ദറിന്റെയും സൂര്യകാന്തത്തിന്റെയും മകനായാണ് വിദ്യാസാഗർ ജനിച്ചത്. പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന് വിദ്യാസാഗർ എന്ന പേരിട്ടത്.

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു വിദ്യാസാഗർ ജനിച്ചത്. പിതാവ് രാമചന്ദറിന്‌ എട്ടു സംഗീതോപകരണങ്ങൾ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹ മൂർത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു.

ആദ്യകാലം

തിരുത്തുക

നാലു വയസ്സു മുതൽ വിദ്യാസാഗർ അച്ഛനിൽ നിന്നും സംഗീതം അഭ്യസിച്ചു തുടങ്ങി. 8 വയസ്സുള്ളപ്പോൾ ധൻ‌രാജ് മാസ്റ്ററുടെ കീഴിൽ നാലു വർഷത്തോളം ഗിത്താറും പിന്നീട് പിയാനോയും അഭ്യസിച്ചു. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസികിൽ നിന്നും പാശ്ചാത്യ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സുള്ളപ്പോൾ തന്നെ പന്ത്രണ്ടോളം സംഗീതോപകരണങ്ങളിൽ വിദഗ്ദ്ധനായി[അവലംബം ആവശ്യമാണ്].

ചലച്ചിത്രസംഗീതരംഗത്തേക്ക്

തിരുത്തുക

അക്കാലത്ത് ചെന്നെയിലായിരുന്നു മിക്ക സിനിമകളുടെയും പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നത്. വിദ്യാസാഗറിന് ചെന്നെയിൽ ശബ്ദലേഖനം ചെയ്ത വിവിധ ഭാഷകളിലെ സിനിമകളിലെ പല സംഗീതസംവിധായകരുടെയും സഹായിയായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. 1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പക്ഷേ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1993-96 കാലഘട്ടത്തിൽ തെലുങ്ക് സിനിമയിൽ ചേക്കേറിയ വിദ്യാസാഗർ അവിടത്തെ മുൻ‌നിര സംഗീതസംവിധായകനായി മാറി.

1994-95 ൽ തമിഴ് സംവിധായകനും നടനുമായ അർജ്ജുൻ അദ്ദേഹത്തെ വീണ്ടും തമിഴിൽ കൊണ്ടുവന്നു. അർജ്ജുന് വേണ്ടി കർണ്ണ, സുഭാഷ് എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. നല്ല മെലഡി ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് സംഗീതസംവിധായകൻ ശ്രദ്ധിക്കപ്പെട്ടില്ല.

മലയാളചലച്ചിത്ര അഭിനേതാവായ മമ്മൂട്ടിയുമായുള്ള പരിചയം 1996-ൽ വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചു. ‘മലയാളചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘താങ്കൾ നായകനാണെങ്കിൽ ചെയ്യാം‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മമ്മൂട്ടി-കമൽ ടീമിന്റെ അഴകിയ രാവണൻ എന്ന വിദ്യാസാഗറിന്റെ ആദ്യ മലയാളചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ ജനപ്രിയമായി. മനോഹരമായ ഒരു മെലഡി ഗാനമെങ്കിലും ഇല്ലാതെ ഒരു ചിത്രവും മലയാളത്തിൽ അദ്ദേഹം ചെയ്തിട്ടില്ല. അഴകിയ രാവണൻ, പ്രണയവർണ്ണങ്ങൾ, നിറം, സമ്മർ ഇൻ ബെതലഹെം[1], കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റി.

സ്വരാഭിഷേകം എന്ന തെലുഗു ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനത്തിനുള്ള 2005-ലെ ദേശീയപുരസ്കാരം ലഭിച്ചു. ആ വർഷം തന്നെ പുറത്തിറങ്ങിയ രജനികാന്തിന്റെ ചന്ദ്രമുഖി എന്ന സിനിമയിലൂടെ വിദ്യാസാഗർ തമിഴിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

വിദ്യാസാഗറിൻ്റെ പാട്ടുകൾ

തിരുത്തുക

സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ (Selected Discography)

 • പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ...
 • വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ...

അഴകിയ രാവണൻ 1996

 • തങ്കത്തിങ്കൾ കിളിയായ് കുറുകാം...
 • മഴവില്ലിൻ കൊട്ടാരത്തിൽ...

ഇന്ദ്രപ്രസ്ഥം 1996

 • മഞ്ഞുമാസപ്പക്ഷി...
 • വിണ്ണിലെ പൊയ്കയിൽ...
 • പിന്നെയും പിന്നെയും...
 • കാത്തിരിപ്പൂ കൺമണി...

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 1997

 • അനുപമ സ്നേഹ ചൈതന്യമെ...
 • ദൂരെ മാമരക്കൊമ്പിൽ...
 • ആകാശങ്ങളിൽ വാഴും...
 • വെള്ളിനിലാ തുള്ളികളോ...
 • മാണിക്യക്കല്ലാൽ...
 • ഓക്കേലാ ഓക്കേലാ...

വർണ്ണപ്പകിട്ട് 1997

 • എത്രയോ ജന്മമായ്...
 • ഒരു രാത്രി കൂടി...
 • കൺഫ്യൂഷൻ തീർക്കണമേ...
 • മാരിവില്ലിൻ ഗോപുരങ്ങൾ...
 • ചൂളമടിച്ച് കറങ്ങി നടക്കണ...
 • കുന്നിമണികൂട്ടിൽ...

സമ്മർ ഇൻ ബത്ലേഹം 1998

 • താറാക്കൂട്ടം കേറാക്കുന്ന്...
 • സുന്ദരിയെ സുന്ദരിയെ...
 • കന്നിനിലാ പെൺകൊടിയെ...
 • കരുണാമയനെ കാവൽ വിളക്കേ...

ഒരു മറവത്തൂർ കനവ് 1998

 • ആരോ വിരൽ മീട്ടി...
 • വരമഞ്ഞളാടിയ...
 • ഒരു കുല പൂ പോലെ...
 • ഒത്തിരിയൊത്തിരി ഒത്തിരി...
 • കണ്ണാടികൂടും കൂട്ടി...

പ്രണയ വർണ്ണങ്ങൾ 1998

 • മായാദേവതയ്ക്ക്...
 • തെയ്യ് ഒരു തെനവയൽ...
 • അമ്പാടിപ്പയ്യുകൾ മേയും...
 • മഞ്ഞ് പെയ്യണ് മരം കുളിരണ്...

ചന്ദ്രനുദിക്കണ ദിക്കിൽ 1999

 • മേലേ വിണ്ണിൻ മുറ്റത്താരൊ...
 • തെക്കൻ കാറ്റേ തിരുമാലി കാറ്റേ...
 • മിന്നും നിലാത്തിങ്കളായ്...
 • തെക്ക് തെക്ക് തെക്കേപ്പാടം...

എഴുപുന്ന തരകൻ 1999

 • പ്രായം നമ്മിൽ മോഹം നൽകി...
 • മിന്നിത്തെന്നും നക്ഷത്രങ്ങൾ...
 • മിഴിയറിയാതെ വന്നു നീ...
 • ഒരു ചിക് ചിക് ചിറകിൽ...
 • യാത്രയായ് സൂര്യാങ്കുരം...

നിറം 1999

 • വെണ്ണിലാക്കൊമ്പിലെ രാപ്പാടി...
 • നാടോടി പൂന്തിങ്കൾ...
 • തീർച്ച ഇല്ലാജനം...

ഉസ്താദ് 1999

 • പൂവെ പൂവെ പാലപ്പൂവേ...
 • എൻ ജീവനെ...
 • കരളെ നിൻ കൈപിടിച്ചാൽ...

ദേവദൂതൻ 2000

 • മണിമുറ്റത്താവണി പന്തൽ...
 • വാർത്തിങ്കൾ തെല്ലല്ലേ...
 • കണ്ണിൽ കാശിത്തുമ്പകൾ...

ഡ്രീംസ് 2000

 • ദ്വാദശിയിൽ മണിദീപിക...
 • പ്രഭാതത്തിലെ നിഴലുപോലെ...
 • ശ്രുതിയമ്മ ലയമച്ഛൻ...
 • മുന്തിരിച്ചേലുള്ള പെണ്ണെ...

മധുരനൊമ്പരകാറ്റ് 2000

 • സൂര്യനായ് തഴുകി...
 • ചന്ദ്രഹൃദയം താനെയുരുകും...
 • ഇളമാൻ കണ്ണിലൂടെ...
 • ഹവ്വാ ഹവ്വാ...

സത്യം ശിവം സുന്ദരം 2000

 • രാര വേണു ഗോപബാലാ...
 • മുത്താരം മുത്തുണ്ടേ...
 • കുണുക്കു പെൺമണിയേ...

മിസ്റ്റർ ബട്ലർ 2000

 • ശ്രാവൺ ഗംഗേ സംഗീത ഗംഗേ...
 • ഓ മുംബൈ...

മില്ലേനിയം സ്റ്റാർസ് 2000

 • മഞ്ഞ് പോലെ...
 • തത്തമ്മ പേര്...
 • വാനം പോലെ...
 • കിളിപ്പെണ്ണേ...

ദോസ്ത് 2001

 • ഒരു പാട്ടിൻ കാറ്റിൽ...

ദുബായ് 2001

 • അമ്മ നക്ഷത്രമെ...
 • മറന്നിട്ടുമെന്തിനോ...

രണ്ടാം ഭാവം 2001

 • എന്തേ ഇന്നും വന്നിലാ...
 • നിനക്കെൻ്റെ മനസിലെ...
 • പൈക്കറുമ്പിയേ മേയ്ക്കും...
 • വിളിച്ചതെന്തിനു...

ഗ്രാമഫോൺ 2002

 • കരിമിഴിക്കുരുവിയെ...
 • മീശക്കാരൻ...
 • വാളെടുത്താൽ...
 • പെണ്ണേ പെണ്ണേ...
 • എൻ്റെ എല്ലാമെല്ലാം അല്ലേ...
 • ചിങ്ങമാസം വന്നു ചേർന്നാൽ...

മീശമാധവൻ 2002

 • ചിലമ്പൊലിക്കാറ്റെ...
 • കാടിറങ്ങി ഓടിവരുമൊരു...
 • തീപ്പൊരി പമ്പരം...

സി ഐ ഡി മൂസ 2003

 • വിളക്ക് കൊളുത്തി വരും...
 • കസവിൻ്റെ തട്ടമിട്ട്...
 • ഒന്നാം കിളി...
 • ഒന്നാനാം കുന്നിൻമേലെ...

കിളിച്ചുണ്ടൻ മാമ്പഴം 2003

 • ആലിലക്കാവിലെ...
 • ആരൊരാൾ പുലർമഴയിൽ...
 • വെണ്ണക്കല്ലിൽ നിന്നെ കൊത്തി...
 • ഡിങ്കിരി ഡിങ്കിരി...
 • പമ്പാ ഗണപതി...

പട്ടാളം 2003

 • ഹര ഹര ശങ്കരാ...
 • തൊട്ടുരുമ്മി ഇരിക്കാൻ...

രസികൻ 2004

 • പൊട്ട് തൊട്ട പൊന്നുമണി...
 • കണ്ണിൽ ഉമ്മ വച്ചു പാടാം...

ആലീസ് ഇൻ വണ്ടർലാൻ്റ് 2005

 • പൊൻമുളം തണ്ട് മൂളും...
 • ആരാരും കാണാതെ ആരോമൽ തൈമുല്ല...
 • മുറ്റത്തെത്തും തെന്നലെ...

ചന്ദ്രോത്സവം 2005

 • ആഴക്കടലിൻ്റെ അങ്ങേ കരയിലായ്...
 • ചാന്ത് കുടഞ്ഞൊരു സൂര്യൻ...

ചാന്ത്പൊട്ട് 2005

 • മൂന്നു ചക്കട വണ്ടിയിത്...
 • മുന്തിരിപ്പാടം പൂത്തു നിൽക്കണ...
 • തങ്കക്കുട്ടാ സിങ്കക്കുട്ടാ...

കൊച്ചിരാജാവ് 2005

 • പുന്നെല്ലിൻ കതിരോലത്തുമ്പത്ത് പൂത്തുമ്പി...
 • താഴുന്ന സൂര്യനെ...

മെയ്ഡ് ഇൻ യു എസ് എ 2005

 • എന്താണെന്നൊടൊന്നും ചോദിക്കല്ലെ...
 • ഓ മരിയാ...

ഗോൾ 2007

 • രാവേറെയായ് പൂവെ...

റോക്ക് N റോൾ 2007

 • കണ്ണിൻ വാതിൽ ചാരാതെ...
 • ആറുമുഖൻ മുമ്പിൽ ചെന്ന്...
 • കനലുകളാടിയ...

മുല്ല 2008

 • അനുരാഗ വിലോചനനായ്...
 • നീലത്താമരെ പുണ്യം ചൂടിയോ...

നീലത്താമര 2009

 • മൂളിപ്പാട്ടും പാടി...
 • ആരു തരും...

മേക്കപ്പ് മാൻ 2011

 • എന്തിനി മിഴി രണ്ടും...
 • സുൻ സുൻ സുന്ദരിത്തുമ്പി...

ഓർഡിനറി 2012

 • തൊട്ട് തൊട്ട് തൊട്ടു നോക്കാമൊ...

ഡയമണ്ട് നെക്ലേസ് 2012

 • ഊരും പേരും പറയാതെ...

താപ്പാന 2012

 • ഒറ്റത്തുമ്പി നെറ്റിത്താളിൽ...

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 2013

 • ഓമനക്കോമളത്താമരപ്പൂവെ...

ഒരു ഇന്ത്യൻ പ്രണയകഥ 2013

 • കൂടില്ലാക്കുയിലമ്മേ...

ഗീതാഞ്ജലി 2013

 • പുലരിപ്പൂപ്പെണ്ണെ...
 • മലർവാക കൊമ്പത്ത്...

എന്നും എപ്പോഴും 2015

 • പൂവിതളായ് ഞാൻ നാഥാ...
 • ചിൽ ചിഞ്ചിലമായ്...

തോപ്പിൽ ജോപ്പൻ 2016

 • നോക്കി നോക്കി നോക്കി നിന്നു...

ജോമോൻ്റെ സുവിശേഷങ്ങൾ 2017 [2]

വിദ്യാസാഗർ മലയാളത്തിൽ ഇതുവരെ സംഗീതം പകർന്ന ചിത്രങ്ങൾ

തിരുത്തുക
നമ്പർ ചിത്രം സംവിധാനം വർഷം ഗാനരചന
1 അഴകിയ രാവണൻ കമൽ 1996 കൈതപ്രം ദാമോദരൻ നമ്പൂതിരി
2 ഇന്ദ്രപ്രസ്ഥം കെ.കെ. ഹരിദാസ് 1996 കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി
3 മഹാത്മ ഷാജി കൈലാസ് 1996 കൈതപ്രം ദാമോദരൻ നമ്പൂതിരി
4 വർണ്ണപ്പകിട്ട് ഐ.വി.ശശി 1997 ഗിരീഷ് പുത്തഞ്ചേരി
5 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കമൽ 1997 ഗിരീഷ് പുത്തഞ്ചേരി
6 സിദ്ധാർത്ഥ ജൊമോൻ 1998 കൈതപ്രം ദാമോദരൻ നമ്പൂതിരി
7 പ്രണയവർണ്ണങ്ങൾ സിബി മലയിൽ 1998 ഗിരീഷ് പുത്തഞ്ചേരി
8 ഒരു മറവത്തൂർ കനവ് ലാൽ ജോസ് 1998 ഗിരീഷ് പുത്തഞ്ചേരി
9 സമ്മർ ഇൻ ബത്‌ലഹേം സിബി മലയിൽ 1998 ഗിരീഷ് പുത്തഞ്ചേരി
10 ഇലവങ്കോട് ദേശം കെ.ജി.ജോർജ്ജ് 1998 ഒ.എൻ.വി. കുറുപ്പ്
11 ഉസ്താദ് സിബി മലയിൽ 1999 ഗിരീഷ് പുത്തഞ്ചേരി
12 എഴുപുന്ന തരകൻ പി.ജി.വിശ്വംഭരൻ 1999 ഗിരീഷ് പുത്തഞ്ചേരി
13 നിറം കമൽ 1999 ഗിരീഷ് പുത്തഞ്ചേരി
14 ചന്ദ്രനുദിക്കുന്ന ദിക്കിൽ ലാൽ ജോസ് 1999 ഗിരീഷ് പുത്തഞ്ചേരി
15 മില്ലെനിയം സ്റ്റാർസ് ജയരാജ് 2000 ഗിരീഷ് പുത്തഞ്ചേരി
16 സത്യം ശിവം സുന്ദരം റാഫി മെക്കാർട്ടിൻ 2000 കൈതപ്രം ദാമോദരൻ നമ്പൂതിരി
17 ദൈവത്തിന്റെ മകൻ വിനയൻ 2000 ഗിരീഷ് പുത്തഞ്ചേരി
18 മിസ്റ്റർ ബട്ട്‌ലർ ശശിശങ്കർ 2000 ഗിരീഷ് പുത്തഞ്ചേരി
19 ഡ്രീംസ് ഷാജൂൺ കാര്യാൽ 2000 ഗിരീഷ് പുത്തഞ്ചേരി
20 മധുരനൊമ്പരക്കാറ്റ് കമൽ 2000 യൂസഫലി കേച്ചേരി
21 ദേവദൂതൻ സിബി മലയിൽ 2000 കൈതപ്രം ദാമോദരൻ നമ്പൂതിരി
22 ദോസ്ത് തുളസിദാസ് 2001 എസ്. രമേശൻ നായർ
23 രണ്ടാം ഭാവം ലാൽ ജോസ് 2001 ഗിരീഷ് പുത്തഞ്ചേരി
24 ദുബായ് ജോഷി 2001 ഗിരീഷ് പുത്തഞ്ചേരി
25 മീശ മാധവൻ ലാൽ ജോസ് 2002 ഗിരീഷ് പുത്തഞ്ചേരി
26 കിളിച്ചുണ്ടൻ മാമ്പഴം പ്രിയദർശൻ 2003 ഗിരീഷ് പുത്തഞ്ചേരി
27 ഗ്രാമഫോൺ കമൽ 2003 ഗിരീഷ് പുത്തഞ്ചേരി
28 സി.ഐ.ഡി. മൂസ ജോണി ആന്റണി 2003 ഗിരീഷ് പുത്തഞ്ചേരി
29 പട്ടാളം ലാൽ ജോസ് 2003 ഗിരീഷ് പുത്തഞ്ചേരി
30 രസികൻ ലാൽ ജോസ് 2003 ഗിരീഷ് പുത്തഞ്ചേരി
31 കൊച്ചിരാജാവ് ജോണി ആന്റണി 2004 ഗിരീഷ് പുത്തഞ്ചേരി
32 ചന്ദ്രോത്സവം രഞ്ജിത്ത് 2005 ഗിരീഷ് പുത്തഞ്ചേരി, അറുമുഖൻ വെടിങ്ങാട്
33 ആലീസ് ഇൻ വണ്ടർ‌ലാന്റ് സിബി മലയിൽ 2005 ഗിരീഷ് പുത്തഞ്ചേരി
34 മെയിഡ് ഇൻ യു.എസ്.എ. രാജീവ് അഞ്ചൽ 2005 ഒ.എൻ.വി. കുറുപ്പ്
35 ചാന്ത്പൊട്ട് ലാൽ ജോസ് 2005 വയലാർ ശരത് ചന്ദ്ര വർമ്മ
36 കയ്യൊപ്പ് രഞ്ജിത്ത് 2007 റഫീക്ക് അഹമ്മദ്
37 രാക്കിളിപ്പാട്ട് പ്രിയദർശൻ 2007 ഗിരീഷ് പുത്തഞ്ചേരി
38 ഗോൾ കമൽ 2007 ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത് ചന്ദ്ര വർമ്മ
39 റോക്ക് ൻ റോൾ രഞ്ജിത്ത് 2007 ഗിരീഷ് പുത്തഞ്ചേരി
40 മുല്ല ലാൽ ജോസ് 2008 വയലാർ ശരത് ചന്ദ്ര വർമ്മ
41 നീലത്താമര ലാൽ ജോസ് 2009 വയലാർ ശരത് ചന്ദ്ര വർമ്മ
42 പാപ്പി അപ്പച്ചാ മമാസ് 2010 ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത് ചന്ദ്ര വർമ്മ
43 അപൂർ‌വ്വരാഗം സിബി മലയിൽ 2010 സന്തോഷ് വർമ്മ
44 മേക്കപ്പ്മാൻ ഷാഫി 2011 കൈതപ്രം ദാമോദരൻ നമ്പൂതിരി
45 സ്പാനിഷ് മസാല ലാൽ ജോസ് 2012 വേണുഗോപാൽ
46 ഓർഡിനറി സുഗീത് 2012 രാജീവ് നായർ
47 ഡയമണ്ട് നെക്‌ലെയ്സ് ലാൽ ജോസ് 2012 റഫീക്ക് അഹമ്മദ്
48 താപ്പാന ജോണി ആന്റണി 2012 മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ, സന്തോഷ് വർമ്മ
49 വൈഡൂര്യം ശശീന്ദ്ര കെ. ശങ്കർ 2012 ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത്ചന്ദ്രവർമ്മ, ശശീന്ദ്ര കെ. ശങ്കർ
50 3 ഡോട്ട്സ് സുഗീത് 2013 വി.ആർ.സന്തോഷ്, രാജീവ് നായർ
51 പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ലാൽ ജോസ് 2013 വയലാർ ശരത്ചന്ദ്രവർമ
52 ഗീതാഞ്ജലി പ്രിയദർശൻ 2013 ഒ.എൻ.വി കുറുപ്പ്
53 നാടോടിമന്നൻ വിജി തന്പി 2013 അനിൽ പനച്ചൂരാൻ, രാജീവ് ആലുങ്കൽ, വയലാർ ശരത്ചന്ദ്രവർമ്മ
54 ഒരു ഇന്ത്യൻ പ്രണയകഥ സത്യൻ അന്തിക്കാട് 2013 റഫീഖ് അഹമ്മദ്
55 ഭയ്യ ഭയ്യ ജോണി ആൻറണി 2014
56 മറിയം മുക്ക് ജയിംസ് ആൽബർട്ട് 2015 വയലാർ ശരത്ചന്ദ്രവർമ
57 എന്നും എപ്പോഴും സത്യൻ അന്തിക്കാട് 2015 റഫീഖ് അഹമ്മദ്
58 അനാർക്കലി സച്ചി 2015 രാജീവ് നായർ
59 തോപ്പില് ജോപ്പന് ജോണി ആന്റണി 2016 റഫീഖ് അഹമ്മദ്, വയലാര് ശരത് ചന്ദ്രവര്മ
60 ജോമോന്റെ സുവിശേഷങ്ങള് സത്യൻ അന്തിക്കാട് 2016 റഫീഖ് അഹമ്മദ്
61 മൈ സാന്ത സുഗീത് 2019 നിഷാദ് അഹമ്മദ് ,സന്തോഷ് വർമ്മ
 1. "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. Retrieved 2013 മാർച്ച് 24. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
 2. https://www.manoramaonline.com/music/music-news/2023/06/10/vidyasagar-celebrates-25-years-of-musical-journey.html
"https://ml.wikipedia.org/w/index.php?title=വിദ്യാസാഗർ&oldid=4094517" എന്ന താളിൽനിന്ന് ശേഖരിച്ചത്