ലാൽ ജോസ്
മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ് (ജനനം: ജനുവരി 11, 1966). സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
ലാൽ ജോസ് | |
---|---|
![]() | |
ജനനം | ലാൽ ജോസ് മേച്ചേരി |
മറ്റ് പേരുകൾ | ലാലു |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1989 - തുടരുന്നു |
ജീവിതപങ്കാളി(കൾ) | ലീന |
കുട്ടികൾ | ഐറീൻ, കാതറിൻ |
മാതാപിതാക്ക(ൾ) | ജോസ്, ലില്ലി |
പുരസ്കാരങ്ങൾ | മാതൃഭൂമി ചലച്ചിത്രപുരസ്കാരം ഹിറ്റ്മേക്കർ ഓഫ് ദ ഇയർ - മീശമാധവൻ |
വെബ്സൈറ്റ് | http://www.directorlaljose.com |
ജീവിതരേഖ തിരുത്തുക
മേച്ചേരി വീട്ടിൽ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11-ന് തൃശ്ശൂർ ജില്ലയിലെ വലപ്പാട്ടാണ് ലാൽ ജോസിന്റെ ജനനം. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയ്ക്ക് താമസം മാറി. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞത്. 1989-ൽ പ്രസിദ്ധ സംവിധായകൻ കമലിന്റെ സഹായിയായി ചലച്ചിത്രലോകത്തെത്തി. കമലിന്റെ നിരവധി പ്രസിദ്ധ ചിത്രങ്ങളിൽ അദ്ദേഹം സഹായിയായി നിന്നിട്ടുണ്ട്. 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും അദ്ദേഹം ചെയ്തു.
1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്.
ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.
ലാൽ ജോസിന്റെ ചിത്രങ്ങൾ തിരുത്തുക
സംവിധായകൻ തിരുത്തുക
സഹസംവിധായകൻ തിരുത്തുക
- പൂക്കാലം വരവായി (1991)
- ഉള്ളടക്കം (1991)
- ചമ്പക്കുളം തച്ചൻ (1992)
- എന്നോടിഷ്ടം കൂടാമോ (1992)
- വധു ഡോക്ടറാണ് (1994)
- മഴയെത്തും മുൻപേ (1995)
- മാന്ത്രികം (1995)
- കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997)
- മാനസം (1997)