കിദൂർ പക്ഷിഗ്രാമം
കേരളത്തിൽ, പക്ഷികളുടെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് കിദൂർ പക്ഷിഗ്രാമം.[1] കാസറഗോഡ് ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണിത്.[2][3][4]
170 ഓളം പക്ഷികളുടേയും ദേശാടനക്കിളികളുടേയും സാന്നിദ്ധ്യം ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. പക്ഷിനിരീക്ഷകരുടേയും പ്രകൃതിസ്‌നേഹികളുടേയും മുഖ്യ ആകർഷണകേന്ദ്രം കൂടിയാണ് കിദൂർ. ഗ്രാമീണ ടൂറിസം പദ്ധതിക്കായി ഈ പ്രദേശത്തെ കേരള സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്. പക്ഷിസങ്കേതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുനൽകിയിട്ടുണ്ട്. പൂർണമായും പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്.[5][6][7][8][9]
പക്ഷിഗ്രാമത്തിൽ കണ്ടെത്തിയ ഇനങ്ങൾ
തിരുത്തുക2016 മുതൽ 2019 വരെയുള്ള കാലത്ത്, പക്ഷിനിരീക്ഷകരായ മാക്സിം റോഡ്രിഗസ്, പ്രശാന്തകൃഷ്ണ, രാജു കിദൂർ, രയാൻ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ, 157 ഇനം പക്ഷികളെ കിദൂരിൽ കണ്ടെത്തി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്.[10]
പക്ഷികളുടെ പട്ടിക
തിരുത്തുകചിത്രശാല
തിരുത്തുക-
Rufous Babbler
-
Fork-Tailed Drongo-Cuckoo
-
Orange Breasted Green Pigeon
അവലംബം
തിരുത്തുക- ↑ Vijayanrajapuram (2021-06-07), English: കേരളത്തിൽ, പക്ഷികളുടെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് കിദൂർ പക്ഷിഗ്രാമം. 2016 മുതൽ 2019 വരെയുള്ള കാലത്ത്, പക്ഷിനിരീക്ഷകരായ മാക്സിം റോഡ്രിഗസ്, പ്രശാന്തകൃഷ്ണ, രാജു കിദൂർ, രയാൻ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ, 156 ഇനം പക്ഷികളെ കിദൂരിൽ കണ്ടെത്തി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ് (PDF), retrieved 2021-06-07
- ↑ "", Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ http://www.mapsofindia.com/villages/kerala/kasaragod/kasaragod/kidoor.html
- ↑ https://www.google.co.in/maps/place/Kidoor,+Kerala/@12.633847,74.9634437,14z/data=!3m1!4b1!4m5!3m4!1s0x3ba49dee6b7ecd51:0xf4a4162ac584dd24!8m2!3d12.6330201!4d74.9851678
- ↑ "|" (in ഇംഗ്ലീഷ്). Retrieved 2021-06-05.
- ↑ Nov 19, Deepthi SanjivDeepthi Sanjiv / Updated:; 2018; Ist, 06:00. "Karnataka: Birds create quite a flutter at biodiversity hotspot Kidoor" (in ഇംഗ്ലീഷ്). Retrieved 2021-05-24.
{{cite web}}
:|last2=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ "|" (in ഇംഗ്ലീഷ്). Retrieved 2021-05-24.
- ↑ "Avian Diversity of Kidoor, a village in the lateritic midlands of Kasaragod district, North Kerala – TROGON Articles" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-05-24. Retrieved 2021-05-24.
- ↑ "പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്‌നേഹികളുടേയും മുഖ്യ ആകർഷണ കേന്ദ്രമാവാൻ കിദൂർ". Retrieved 2021-06-05.
- ↑ "Avian Diversity of Kidoor, a village in the lateritic midlands of Kasaragod district, North Kerala – TROGON Articles" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-05-24. Retrieved 2021-06-05.