ഒരു ദേശത്തു നിന്നും മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് ദേശാടനപക്ഷികൾ. പക്ഷികളുടെ ഈ ദേശാടനം ഋതുക്കളൂമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവക്ക് പൊതുവെ സ്ഥിരമായി ഒരു സ്ഥലം ഉണ്ടായിരിക്കുന്നതല്ല, നിരന്തരം ഇവർ തീറ്റതേടിയും മറ്റും സഞ്ചരിക്കുന്നവയാണ്. പക്ഷികളിലെ പല വിഭാഗങ്ങളൂം ദേശാടനം നടത്തുന്നവയാണ്. ഇതിനിടയിൽ പട്ടിണികൊണ്ടും വേട്ടയാടൽ കൊണ്ടും വലിയ നാശം സംഭവിക്കുന്നെങ്കിലും ഒരു പ്രകൃതിപ്രതിഭാസം എന്നപോലെ അവ ഒരു ദേശത്തു നിന്നും വേറൊരിടത്തെക്ക് പറക്കുന്നു. ഇത് അവയുടെ ഉത്ഭവം മുതൽ ഉണ്ടെന്നനുമാനിക്കണം കാരണം മനുഷ്യനുകിട്ടാവുന്ന ആദ്യ തെളിവുകളിലെല്ലാം പക്ഷികളുടെ സഞ്ചാരത്തെ പറ്റിപറയുന്നുണ്ട്. കാളിദാസന്റെ മേഘസന്ദേശത്തിൽ മാനസസരസ്സിൽ നിന്നും മുട്ടയിടാനായി മാലാകാരത്തിൽ വന്നുപോകുന്ന വലാഹപക്ഷികളെയും[1] താമരത്തളിർ തിന്നുപറക്കുന്ന രാജഹംസങ്ങളെയും സൂചിപ്പിക്കുന്നുണ്ട്[2]

  1. മേഘദൂതം 9
  2. മേഘദൂതം 11
"https://ml.wikipedia.org/w/index.php?title=ദേശാടനപ്പക്ഷികൾ&oldid=3505598" എന്ന താളിൽനിന്ന് ശേഖരിച്ചത്