പൊടിച്ചിലപ്പന്റെ[2] [3][4][5] ആംഗലത്തിലെ പേര് Dark-fronted Babbler എന്നാണ് ശാസ്ത്രീയ നാമം Rhopocichla atriceps എന്നാണ്. ഇവ പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണുന്നു.

പൊടിച്ചിലപ്പൻ
Rhopocichla atriceps nigrifrons at Kanneliya Forest Reserve, Sri Lanka
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Rhopocichla

Oates, 1889
Species:
R. atriceps
Binomial name
Rhopocichla atriceps
(Jerdon, 1839)
Synonyms

Alcippe atriceps

തവിട്ടുനിറമുള്ള ഈ പക്ഷിയുടെ തൊപ്പി കറുത്തതാണ്. വെളുത്ത അടിവശവും മഞ്ഞകണ്ണുകളും ഉണ്ട്. അടിക്കാടുകളിൽ കൂട്ടമായാണ് ഇരതേടുന്നത്. തുടർച്ചയായി ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കും. [6]

 
സിംഹരാജ സംരക്ഷിതവനം, ശ്രീലങ്ക

ഇവയ്ക്ക് 13 സെ.മീ നീളമുണ്ട്. വാലിന്റെ അറ്റം ചതുരാകൃതിയാണ്. ഇളം മഞ്ഞ കണ്ണുകളാണ്. പശ്ചിമഘട്ടത്തിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്.

 
കൂട്

തിങ്ങി നിറഞ്ഞ ചെടികൾക്കിടയിൽ ഇവയെ കണ്ടുപിടിക്കുക എളുപ്പമല്ല. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന ഇവയെ ശബ്ദംകൊണ്ട് തിരിച്ചറിയാം. [7] മറ്റു പക്ഷികളുമായി കൂട്ടംചേർന്ന് ഇരതേടാറുണ്ട്.[8]

പ്രജനനം

തിരുത്തുക

പ്രജനന കാലം മെയ് മുതൽ ജൂലൈ വരെയാണ്. കുറ്റിച്ചെടികളിൽ താഴെഭാഗത്ത് ഇലകൾക്കൊണ്ട് പന്തുപോലെയുള്ള കൂട് ഉണ്ടാക്കുന്നു.ഇതു കണ്ടാൽ കുറ്റിച്ചെടിയിൽ ഇല തങ്ങിയിരിക്കുകയാണേന്നെ തോന്നൂ.[9] രണ്ടു മുട്ടകളാണ് ഇടുന്നത്.[10][11][12]

  1. "Rhopocichla atriceps". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Ali, S & Ripley SD (1996). Handbook of the Birds of India and Pakistan. Volume 6. New Delhi: Oxford University Press. pp. 183–185.
  7. Collar, N. J. & Robson, C. (2007). "Family Timaliidae (Babblers)". In del Hoyo, J., Elliott, A. & Christie, D.A. (ed.). Handbook of the Birds of the World, Vol. 12. Picathartes to Tits and Chickadees. Lynx Edicions, Barcelona. pp. 70–291.{{cite book}}: CS1 maint: multiple names: authors list (link)
  8. Kotagama, SW & E Goodale (2004). "The composition and spatial organisation of mixed-species flocks in a Sri Lankan rainforest" (PDF). Forktail. 20: 63–70.[പ്രവർത്തിക്കാത്ത കണ്ണി]
  9. Wait, WE (1922). "The Passerine birds of Ceylon". Spolia Zeylanica. 12: 48–49.
  10. Betts,FN (1935). "Nidification of the Blackheaded Babbler Rhopocichla a. atriceps (Oates)". J. Bombay Nat. Hist. Soc. 38 (1): 189.
  11. Whistler, Hugh (1949). Popular handbook of Indian birds (4 ed.). Gurney and Jackson, London. pp. 56–57.
  12. Bates,W (1934). "Nidification of the Travancore Laughing Thrush Trochalopteron jerdoni fairbanki (Blanf.) and the Black-headed Babbler Rhopocichla atriceps atriceps (Oates)". J. Bombay Nat. Hist. Soc. 37 (3): 727.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൊടിച്ചിലപ്പൻ&oldid=3867380" എന്ന താളിൽനിന്ന് ശേഖരിച്ചത്