കിന്നരി നീർക്കാക്ക

(Indian Shag എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ ഉൾനാടൻ ജലാശയങ്ങളിലും കിഴക്ക് തായ്‌ലാന്റ് മുതൽ കമ്പോഡിയ വരെയും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് കിന്നരി നീർക്കാക്ക[2] [3][4][5] അഥവാ കിന്നരി മീൻകാക്ക (ശാസ്ത്രീയനാമം: Phalacrocorax fuscicollis) (ഇംഗ്ലീഷ്: Indian Cormorant ,Indian Shag) എന്നറിയപ്പെടുന്നു. ചെറിയ നീർകാക്കകൾക്കൊപ്പം ഇവ കാണപ്പെടുന്നു.[6] പ്രധാനമായും മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം.

കിന്നരി നീർക്കാക്ക
In breeding plumage in Kolkata, West Bengal, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. fuscicollis
Binomial name
Phalacrocorax fuscicollis
Stephens, 1826
Indian Cormorant, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
തായ്‌ലന്റിൽ

നീലക്കണ്ണുകൾ, ചെറിയ തല, ചെരിഞ്ഞ നെറ്റി, അറ്റം വളഞ്ഞ കനം കുറഞ്ഞകൊക്ക് എന്നിവ ഇവയെ ചെറിയ നീർക്കാക്കയിൽ നിന്നും വ്യത്യസ്തമാക്കുന്നു. നെറ്റിയിലേക്ക് ചെരിവുള്ള ചെറിയ തലയാണ്. അറ്റം വളഞ്ഞ, വീതി കുറഞ്ഞ നീളമുള്ള കൊക്കുകളാണ്.

പ്രജനന കലത്ത് ചെവിമൂടികൾ വെള്ളയാണ്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരേ പോലെയാണ്. [7]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും മ്യാൻ‌മാർ , ,തായ്ലന്റ്, കമ്പോഡിയ എന്നിവിടങ്ങളിൽ കാണുന്നു.[8][9][10][11]

പ്രജനനം

തിരുത്തുക

മഴയും വെള്ളത്തിന്റെ അവസ്ഥയും അനുസരിച്ച് ജൂലായ് മുതൽ ഫെബ്രുവരി വരെയാണ് പ്രജനന കാലം. മരത്തിൽ മറ്റു ജലപക്ഷികളോടൊത്ത് കൂട്ടമായാണ് കൂടുണ്ടാക്കുന്നത്. കമ്പുകൾ കൊണ്ടുള്ള പീഠമാണ്, കൂട്. നീല കലർന്ന പച്ച നിറമുള്ള 3-5 മുട്ടകളാണ് ഇടുന്നത്.[8]

  • Birds of periyar, R. sugathan- Kerala Forest & wild Life Department
  1. "Phalacrocorax fuscicollis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 490–91. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Birds of periyar, R. sugathan- Kerala Forest & wild Life Department
  7. Rasmussen PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 52.
  8. 8.0 8.1 Ali S & SD Ripley (1978). Handbook of the birds of India and Pakistan. Volume 1 (2 ed.). New Delhi: Oxford University Press. pp. 39–41.
  9. Thomas WW & CM Poole (2003). "An annotated list of the birds of Cambodia from 1859 to 1970" (PDF). Forktail. 19: 103–127. Archived from the original (PDF) on 2011-06-10. Retrieved 2014-02-23.
  10. Sashikumar, C (1991). "Occurrence of the Indian Shag Phalacrocorax fuscicollis Stephens in Kerala". J. Bombay Nat. Hist. Soc. 88 (3): 442.
  11. Kannan, V; R Manakadan; P Rao; KK Mohapatra; S Sivakumar and V Santharam (2008). "The waterbirds of Pulicat lake, Andhra PRadesh-Tamil Nadu, India, including those of the adjoining wetlands and heronries" (PDF). Journal of the Bombay Natural History Society. 105 (2): 162–180. Archived from the original (PDF) on 2012-03-30. Retrieved 2014-02-23.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കിന്നരി_നീർക്കാക്ക&oldid=3803036" എന്ന താളിൽനിന്ന് ശേഖരിച്ചത്