കിന്നരിപ്പരുന്ത്

(Changeable hawk-eagle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആക്സിപിട്രിഡൈ കുടുംബത്തിൽപ്പെട്ട ഒരു ഇരപിടിയൻ പക്ഷിയാണ് കിന്നരിപ്പരുന്ത്.[2] [3][4][5] കിന്നരിപ്പരുന്തിന് ഇംഗ്ലീഷിൽ Changeable Hawk-Eagle എന്നും Crested Hawk-Eagle എന്നും പേരുകളുണ്ട്. ശാസ്ത്രീയ നാമം Nisaetus cirrhatus എന്നാണ്. ഇതൊരു ഇര പിടിയൻ പക്ഷിയാണ്.

കിന്നരിപ്പരുന്ത്
Crested Hawk-Eagle
Bandipur National Park, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. cirrhatus
Binomial name
Nisaetus cirrhatus
(Gmelin, 1788)
Synonyms

Spizaetus cirrhatus

Crested Hawk-Eagle from koottanad Palakkad Kerala

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. ഹിമാലയത്തിന്റെ തെക്കുകിഴക്കെ അതിരുതൊട്ട് തെക്കു കിഴക്കെ ഏഷ്യയിലും ഇന്തോനേഷ്യവരേയും ഫിലിപ്പീൻസിലും കാണുന്നു.

മരത്തിൽ കമ്പുകൾ കൊണ്ടുണ്ടാക്കിയ കൂട്ടിൽ ഒരു മുട്ടയിടുന്നു.

വിവരണം തിരുത്തുക

60-72 സെ.മീ നീളമുണ്ട്.ചിറകിന് 127- 138 സെ.മീ നീളമുണ്ട്. തൂക്കം 1.2 കി.ഗ്രാം മുതൽ 1,9 കി.ഗ്രാം വരെയാണ്. [6] മുകളിൽ തവിട്ടു നിറം. പറക്കൽ ചിറകുകളുടെ അടിവശവും വാലും വെള്ളയും വരകളോട് കൂടിയതുമാണ്. കഴുത്തിൽ കറുത്ത വരകളുണ്ട്. നെഞ്ചിൽ തവിട്ടു വരകളുണ്ട്. പൂവൻ പിടയേക്കാൾ 15% ചെറുതാണ്. [7]

 
ഉദാവലവെ ദേശീയ ഉദ്യാനം, ശ്രീലങ്ക
 
ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ

ഇര തിരുത്തുക

ഇവ സസ്തനികളേയും ഉരഗങ്ങളേയും പക്ഷികളേയും ഇരയാക്കും. കാടിന്നടുത്തുള്ള തുറസ്സായ സ്ഥലത്തുള്ള ഉയർന്ന മരക്കൊമ്പിൽ ഇരയെ കാത്തിരിക്കും. കാട്ടിൽ നിന്നും പുറത്തു വരുന്ന ഇരയെ നഖം കൊണ്ട് പിടിച്ച് ഉയരും.

പ്രജനനം തിരുത്തുക

ഡിസംബർ മുതല് ഏപ്രിൽ വരെയാണ് മുട്ടയിടുന്ന കാലം. ഉയർന്ന കാട്ടുമരത്തിൽ കമ്പുകൾകൊണ്ട് ഉയർത്തിയുണ്ടാക്കിയ കൂട്ടിൽ പച്ചില വിരിച്ചിരിയ്ക്കും. ചാരനിറം കലർന്ന വെള്ള നിറത്തിലുള്ള ഒരു മുട്ടയിടും. അടയാളങ്ങളില്ലാത്തതാണ് മുട്ട. ചിലപ്പോൾ പരന്ന ഭാഗത്ത് ചുവപ്പു രാശിയുള്ള അടയാളം ഉണ്ടാവാറുണ്ട്.

അവലംബം തിരുത്തുക

  • Ali, Salim & Daniel, J.C. (1983): The book of Indian Birds (Twelfth Centenary edition). Bombay Natural History Society/Oxford University Press, New Delhi
  • Gamauf, Anita; Gjershaug, Jan-Ove; Røv, Nils; Kvaløy, Kirsti & Haring, Elisabeth (2005): Species or subspecies? The dilemma of taxonomic ranking of some South-East Asian hawk-eagles (genus Spizaetus). Bird Conservation International 15(1): 99–117. doi:10.1017/S0959270905000080 (HTML abstract)
  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
  1. "Nisaetus cirrhatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-18. Retrieved 2014-02-05.
  7. Ferguson-Lees & Christie (2001).
"https://ml.wikipedia.org/w/index.php?title=കിന്നരിപ്പരുന്ത്&oldid=3628384" എന്ന താളിൽനിന്ന് ശേഖരിച്ചത്