ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ കാശ്യപി (Cassiopeia). പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ W എന്ന ആകൃതിയിൽ ഉള്ളതിനാൽ ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്‌. അതിനാൽ ധ്രുവനക്ഷത്രത്തെ കണ്ടെത്താൻ ഇത് ഉപയോഗിക്കപ്പെടുന്നു.[1]

കാശ്യപി (Cassiopeia)
കാശ്യപി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കാശ്യപി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cas
Genitive: Cassiopeiae
ഖഗോളരേഖാംശം: 1 h
അവനമനം: +60°
വിസ്തീർണ്ണം: 598 ചതുരശ്ര ഡിഗ്രി.
 (25-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
53
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
5
സമീപ നക്ഷത്രങ്ങൾ: 3
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Cas (ഷെഡാർ)
 (2.23m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
η Cas (അക്കിർഡ്)
 (19.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 2
ഉൽക്കവൃഷ്ടികൾ : Perseids
സമീപമുള്ള
നക്ഷത്രരാശികൾ:
കരഭം (Camelopardalis)
കൈകവസ് (Cepheus)
ഗൗളി (Lacerta)
മിരാൾ (Andromeda)
വരാസവസ് (Perseus)
അക്ഷാംശം +90° നും −20° നും ഇടയിൽ ദൃശ്യമാണ്‌
നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

M52, M103 എന്ന മെസ്സിയർ വസ്തുക്കൾ ഇതിലുണ്ട്. ഇവ രണ്ടും ഓപ്പൺ ക്ലസ്റ്ററുകളാണ്‌. ഈ നക്ഷത്രരാശിയിലെ ടൈക്കോയുടെ നക്ഷത്രം എന്നറിയപ്പെടുന്ന SN1572 1572-ൽ സൂപ്പർനോവയായി മാറി.[2]. ആകാശത്തിലെ ഏറ്റവും ശക്തിയേറിയ റേഡിയോ പ്രഭവകേന്ദ്രമായ കസിയോപ്പിയ ഏ (Cassiopeia A) ഒരു സൂപ്പർനോവാ അവശിഷ്ടമാണ്‌. [3] ഇത് ഒരു ന്യൂട്രോൺ നക്ഷത്രമോ തമോദ്വാരമോ ആണെന്ന് കരുതപ്പെടുന്നു.[4]

കസിയോപ്പിയ ഏ സൂപ്പർനോവാ അവശിഷ്ടം : സ്പിറ്റ്സർ ചിത്രം

അവലംബംതിരുത്തുക

  1. http://www-istp.gsfc.nasa.gov/stargaze/Spolaris.htm
  2. Krause, Oliver (2008). "Tycho Brahe's 1572 supernova as a standard type Ia as revealed by its light-echo spectrum". Nature. 456 (7222): 617–619. Unknown parameter |coauthors= ignored (|author= suggested) (help)
  3. http://web.archive.org/web/20080611031856/http://seds.org/~spider/spider/vars/casa.html
  4. http://www.nasa.gov/centers/marshall/news/background/facts/Cassiopeia_A.html


"https://ml.wikipedia.org/w/index.php?title=കാശ്യപി&oldid=1980418" എന്ന താളിൽനിന്ന് ശേഖരിച്ചത്