ടൈക്കോ ബ്രാഹെ
16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനാണ് ടൈക്കോ ബ്രാഹെ(1546-1601).ദൂരദർശിനി പോലും കണ്ടുപിടിയ്ക്കപ്പെടുന്നതിനു മുൻപ് ചൊവ്വയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു.സൂര്യന്റെയും ,ഗ്രഹങ്ങളുടെയും സ്ഥാനചലനപ്പട്ടികകൾ വളരെ കൃത്യതയോടെ രേഖപ്പെടുത്തി.വർഷത്തിന്റെ നീളം കൃത്യമായി കണക്കാക്കിയതും അദ്ദേഹമാണ്.ജൊഹാൻസ് കെപ്ലർ ബ്രാഹെയുടെ ശിഷ്യനായിരുന്നു. അവരിരുവരും,"ജ്യോതിശാസ്ത്രത്തിലെ ഇരട്ടനക്ഷത്രങ്ങൾ" എന്നറിയപ്പെടുന്നു.
ടൈക്കോ ബ്രാഹെ | |
---|---|
ജനനം | ഡിസംബർ 14,1546 |
മരണം | ഒക്ടോബർ 24,1601 |
ദേശീയത | ഡാനിഷ് |
അറിയപ്പെടുന്നത് | ടൈക്കോയുടെ നക്ഷത്രം,ചൊവ്വയെക്കുറിച്ചുള്ള പഠനം,ഗ്രഹങ്ങളുടെ സ്ഥാന ചലനപ്പട്ടികകൾ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജ്യോതിശാസ്ത്രം |
ബ്രാഹെയുടെ De nova stella(പുതിയ നക്ഷത്രം) എന്ന കൃതി 1573ൽ പുറത്തുവന്നു. ഇതിനെ തുടർന്ന് അരിസ്റ്റോട്ടിലിയൻ വിശ്വാസമായ മാറ്റമില്ലാത്ത ഖഗോളം എന്ന സങ്കല്പം ചോദ്യം ചെയ്യപ്പെട്ടു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക