വരാസവസ്

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശി



ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ വരാസവസ് (Perseus). ഏറ്റവുമധികം പഠിക്കപ്പെട്ട ചരനക്ഷത്രമായ അൽഗോൾ ഈ നക്ഷത്രരാശിയിലാണ്‌.

വരാസവസ് (Perseus)
വരാസവസ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വരാസവസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Per
Genitive: Persei
ഖഗോളരേഖാംശം: 3 h
അവനമനം: +45°
വിസ്തീർണ്ണം: 615 ചതുരശ്ര ഡിഗ്രി.
 (24-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
6, 22
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
65
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
5
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
മിർഫക്ക് ( Per)
 (1.79m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ι Per
 (34.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 2
ഉൽക്കവൃഷ്ടികൾ : Perseids
September Perseids
സമീപമുള്ള
നക്ഷത്രരാശികൾ:
കാശ്യപി (Cassiopeia)
മിരാൾ (Andromeda)
ത്രിഭുജം (Triangulum)
മേടം (Aries)
ഇടവം (Taurus)
പ്രാജിത (Auriga)
കരഭം (Camelopardalis)
അക്ഷാംശം +90° നും −35° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ

തിരുത്തുക

  Per അഥവാ അൽഗോൾ ആണ്‌ ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രം. ഇത് ഒരു ചരനക്ഷത്രമാണ്‌. 2.867 ദിവസത്തിന്റെ കാലയളവിൽ ഇതിന്റെ ദൃശ്യകാന്തിമാനം 2.12 ൽ നിന്നും 3.39 ആയി മാറുന്നു. ഇത് നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ തിരിച്ചറിയാനാകുന്ന വ്യത്യാസമാണ്‌.

രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. M34 പ്രകാശമേറിയ ഒരു ഓപ്പൺ ക്ലസ്റ്ററാണ്‌. M76 ഒരു ഗ്രഹനീഹാരികയാണ്. ഇത് ലിറ്റിൽ ഡംബ്‌ബെൽ നീഹാരിക (Little Dumbbell Nebula) എന്നറിയപ്പെടുന്നു.

NGC 869, NGC 884 എന്നീ ഓപ്പൺ ക്ലസ്റ്ററുകൾ അടുത്തടുത്തായി ഈ നക്ഷത്രരാശിയിലുണ്ട്. ഇവയെ രണ്ടിനെയും ചേർത്ത് h + χ Per എന്നു പറയുന്നു. ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും


"https://ml.wikipedia.org/w/index.php?title=വരാസവസ്&oldid=1716719" എന്ന താളിൽനിന്ന് ശേഖരിച്ചത്