സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ക്ഷീരപഥം അടങ്ങുന്ന താരാപഥങ്ങളുടെ സംഘമാണ്‌ ലോക്കൽ ഗ്രൂപ്പ്. കുള്ളൻ താരാപഥങ്ങൾ ഉൾപ്പെടെ ഈ സംഘത്തിൽ 30 താരാപഥങ്ങളുണ്ട്. ഈ സംഘത്തിന്റെ ഗുരുത്വകേന്ദ്രം ക്ഷീരപഥത്തിന്റേയും ആൻഡ്രോമീഡ താരാപഥത്തിന്റെയും ഇടയിലെവിടെയോ സ്ഥിതി ചെയ്യുന്നു. ലോക്കൽ ഗ്രൂപ്പിലെ താരാപഥങ്ങളെല്ലാം ഒരു കോടി പ്രകാശവർഷം വ്യാസം വരുന്ന ദൂരപരിധിയിൽ സ്ഥിതിചെയ്യുന്നു. യുഗ്മക രൂപമാണിതിനുള്ളത്.[1] ഈ സംഘത്തിന്റെ ആകെ പിണ്ഡം (1.29 ± 0.14)×1012M (സൗരപിണ്ഡങ്ങൾ) ആണെന്ന് കണക്കാക്കപ്പെടുന്നു. വിർഗോ സൂപ്പർക്ലസ്റ്ററിലെ അംഗങ്ങളിൽ ഒന്നാണ്‌ ലോക്കൽ ഗ്രൂപ്പ്.[2]

ലോക്കൽ ഗ്രൂപ്പ് എന്ന താരാപഥ സംഘത്തിലെ ഒരംഗവും അനിയത താരാപഥമായ (irregular galaxy) സെക്സ്റ്റൻസ് എ (Sextans A) 43 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. ചിത്രത്തിൽ മഞ്ഞനിറത്തിൽ വലുതായി പ്രകാശിച്ചു കാണുന്നത് ക്ഷീരപഥത്തിലെ നക്ഷത്രങ്ങളാണ്‌, അതിനു പിന്നിലായി കാണപ്പെടുന്നതാണ്‌ സെക്സ്റ്റൻസ് എ യിലെ നക്ഷത്രങ്ങൾ. അതിലെ പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളുടെ കൂട്ടങ്ങൾ വ്യക്തമായി കാണാം.

ഈ സംഘത്തിലെ ഏറ്റവും ഭാരം കൂടിയ അംഗങ്ങളാണ്‌ ക്ഷീരപഥവും ആൻഡ്രോമീഡയും. ഈ രണ്ട് താരാപഥങ്ങൾക്കും അവയുടേതായ ഉപതാരാപഥങ്ങളുടെ വ്യുഹങ്ങളുണ്ട്.

ക്ഷീരപഥത്തിന്റെ ഉപതാരാവ്യൂഹങ്ങൾ (1) കുള്ളൻ ധനു താരാപഥം (Sagittarius Dwarf Galaxy), (2) വലിയ മഗല്ലെനിക് മേഘം, (3) ചെറിയ മഗല്ലെനിക് മേഘം, (4) കുള്ളൻ ബൃഹച്ഛ്വാനം (Canis Major Dwarf), (5) കുള്ളൻ ലഘുബാലു (Ursa Minor Dwarf), (6) കുള്ളൻ വ്യാളം (Draco Dwarf), (7) കുള്ളൻ ഓരായം (Carina Dwarf), (8) കുള്ളൻ സെക്സ്റ്റന്റ് (Sextans Dwarf), (9) കുള്ളൻ ശില്പി (Sculptor Dwarf), (10) കുള്ളൻ അഗ്നികുണ്ഡം (Fornax Dwarf), (11) ചിങ്ങം I (Leo I), (12) ചിങ്ങം II (Leo II), (13) കുള്ളൻ സപ്തർഷിമണ്ഡലം (Ursa Major Dwarf).

ആൻഡ്രോമീഡയുടെ ഉപതാരവ്യൂഹങ്ങൾ

(1) M32, (2) M110, (3) NGC 147, (4) NGC 185, (5) And I, (6) And II, (7) And III, (8) And IV, (9) And V, (10) ഭാദ്രപദം dSph (Pegasus dSph), (11) കുള്ളൻ കാശ്യപി (Cassiopeia Dwarf), (12) And VIII, (13) And IX, (14) and And X.

  • ഈ സംഘത്തിലെ മൂന്നാമത്തെ വലിയ താരാപഥമാണ് ത്രിഭുജം താരാപഥം (Triangulum Galaxy). സാധാരണ വലിപ്പത്തിലുള്ള ഒരു സ്പൈറൽ താരാപഥമായ ഇത് ആൻഡ്രോമീഡാ താരാപഥത്തിന്റെ സഹചാരി ആയിരിക്കാവുന്നതാണ്‌. കുള്ളൻ മീനം (Pisces Dwarf) എന്ന ഉപതാരാപഥം ഇതിനുണ്ട്.

ഈ വലിയ ഉപസംഘങ്ങളിൽ നിന്ന് ഗുരുത്വപരമായി അകന്നു നിൽക്കുന്ന ലോക്കൽ ഗ്രൂപ്പിലെ അംഗങ്ങൾ ഇവയാണ്‌: (1) IC10, (2) IC1613, (3) ഫീനിക്സ് കുള്ളൻ, (4) ചിങ്ങം എ (Leo A), (5) കുള്ളൻ സാരംഗം (Tucana Dwarf), (6) കുള്ളൻ കേതവസ് (Cetus Dwarf), (7) അനിയത കുള്ളൻ ഭാദ്രപദം (Pegasus Dwarf Irregular), (8) വോൾഫ്-ലൻഡ്മാർക്ക്-മിലോട്ടെ (Wolf-Lundmark-Melotte), (9) കുള്ളൻ കുംഭം (Aquarius Dwarf), (10) അനിയത കുള്ളൻ ധനു (Sagittarius Dwarf Irregular)

ഘടക താരാപഥങ്ങൾ

തിരുത്തുക

ഞെക്കാൻ കഴിയുന്ന മാപ്പുകൾ

തിരുത്തുക
 Sextans BSextans AMilky WayLeo I (dwarf galaxy)Canes DwarfLeo II (dwarf galaxy)NGC 6822Phoenix DwarfTucana DwarfWolf-Lundmark-MelotteCetus DwarfIC 1613SagDIGAquarius DwarfTriangulum GalaxyNGC 185NGC 147IC 10Andromeda GalaxyMessier 110Leo ANGC 3109Antlia DwarfLGS 3Pegasus DwarfAndromeda IIAndromeda IIIAndromeda I
ലോക്കൽ ഗ്രൂപ്പ് (ഞെക്കാൻ സാധിക്കുന്ന മാപ്പ്)
 Milky WaySagittarius Dwarf Elliptical GalaxySextans DwarfLarge Magellanic CloudSmall Magellanic CloudSculptor DwarfFornax DwarfCarina DwarfBootes DwarfUrsa Major IIUrsa Major IUrsa Minor DwarfDraco Dwarf
ക്ഷീരപഥത്തിന്റെ ഉപതാരപഥങ്ങൾ (ഞെക്കാൻ സാധിക്കുന്ന മാപ്പ്)

താരാപഥ അംശങ്ങൾ

തിരുത്തുക
സ്പൈറൽ താരാപഥങ്ങൾ
പേര് തരം നക്ഷത്രരാശി കുറിപ്പുകൾ
ക്ഷീരപഥം SBbc n/a സംഘത്തിൽ വലിപ്പത്തിൽ രണ്ടാമത്തെ അംഗം, ഏറ്റവും പിണ്ഡമുള്ളത് ഇതായിരിക്കാം.[3]
ആൻഡ്രോമീഡ താരാപഥം (M31, NGC 224) SA(s)b മിരാൾ സംഘത്തിലെ ഏറ്റവും വലിപ്പം കൂടിയ അംഗം, ബാർഡ് സ്പൈറൽ (barred spiral) താരാപഥം കൂടിയാണെന്ന് അടുത്ത കാലത്ത് മനസ്സിലാക്കി (2006 ൽ). ക്ഷീരപഥത്തേക്കാൾ പിണ്ഡം കുറഞ്ഞതായിരിക്കാം ഇത്.
ത്രിഭുജം താരാപഥം (M33, NGC 598) SAc ത്രിഭുജം സാധാരണ സ്പൈറൽ താരാപഥം, ആൻഡ്രോമീഡയുടെ ഉപതാരാപഥമായിരിക്കാൻ സാധ്യതയുണ്ട്.
ദീർഘവൃത്ത താരാപഥങ്ങൾ
പേര് തരം നക്ഷത്രരാശി കുറിപ്പുകൾ
M110 (NGC 205) E6p മിരാൾ ആൻഡ്രോമീഡയുടെ ഉപതാരാപഥം
M32 (NGC 221) E2 മിരാൾ ആൻഡ്രോമീഡയുടെ ഉപതാരാപഥം
അനിയത താരാപഥങ്ങൾ (Irregular galaxies)
പേര് തരം നക്ഷത്രരാശി കുറിപ്പുകൾ
Wolf-Lundmark-Melotte (WLM, DDO 221) Ir+ കേതവസ്
IC 10 KBm or Ir+ കാശ്യപി
Small Magellanic Cloud (SMC, NGC 292) SB(s)m pec സാരംഗം ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Canis Major Dwarf Irr ബൃഹച്ഛ്വാനം ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Pisces Dwarf (LGS3) Irr മീനം ത്രിഭുജം താരാപഥത്തിന്റെ ഉപതാരാപഥമായിരിക്കാൻ സാധ്യത?
IC 1613 (UGC 668) IAB(s)m V കേതവസ്
Phoenix Dwarf Irr അറബിപക്ഷി
Large Magellanic Cloud (LMC) Irr/SB(s)m സ്രാവ് ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Leo A (Leo III) IBm V ചിങ്ങം
Sextans B (UGC 5373) Ir+IV-V സെക്സ്റ്റന്റ്
NGC 3109 Ir+IV-V ആയില്യൻ
Sextans A (UGCA 205) Ir+V സെക്സ്റ്റന്റ്
ദീർഘവൃത്ത കുള്ളൻ താരാപഥങ്ങൾ
പേര് തരം നക്ഷത്രരാശി കുറിപ്പുകൾ
NGC 147 (DDO 3) dE5 pec കാശ്യപി ആൻഡ്രോമീഡയുടെ ഉപതാരാപഥം
SagDIG (Sagittarius Dwarf Irregular Galaxy) IB(s)m V ധനു Most remote from barycenter member thought to be in the Local Group.[4]
NGC 6822 (Barnard's Galaxy) IB(s)m IV-V ധനു
Pegasus Dwarf (Pegasus Dwarf Irregular, DDO 216) Irr ഭാദ്രപദം
ദീർഘഗോള കുള്ളൻ താരാപഥങ്ങൾ
പേര് തരം നക്ഷത്രരാശി കുറിപ്പുകൾ
Boötes Dwarf dSph അവ്വപുരുഷൻ
Cetus Dwarf dSph/E4 കേതവസ്
Canes Venatici Dwarf dSph വിശ്വകദ്രു
Andromeda III dE2 മിരാൾ ആൻഡ്രോമീഡയുടെ ഉപതാരാപഥം
NGC 185 dE3 pec കാശ്യപി ആൻഡ്രോമീഡയുടെ ഉപതാരാപഥം
Andromeda I dE3 pec മിരാൾ ആൻഡ്രോമീഡയുടെ ഉപതാരാപഥം
Sculptor Dwarf (E351-G30) dE3 ശില്പി ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Andromeda V dSph മിരാൾ ആൻഡ്രോമീഡയുടെ ഉപതാരാപഥം
Andromeda II dE0 മിരാൾ ആൻഡ്രോമീഡയുടെ ഉപതാരാപഥം
Fornax Dwarf (E356-G04) dSph/E2 അഗ്നികുണ്ഡം ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Carina Dwarf (E206-G220) dE3 ഓരായം ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Antlia Dwarf dE3 ശലഭശുണ്ഡം
Leo I (DDO 74) dE3 ചിങ്ങം ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Sextans Dwarf dE3 സെക്സ്റ്റന്റ് ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Leo II (Leo B) dE0 pec ചിങ്ങം ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Ursa Minor Dwarf dE4 ലഘുബാലു ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Draco Dwarf (DDO 208) dE0 pec വ്യാളം ക്ഷീരപഥത്തിന്റെ ഉപതാരാപഥം
SagDEG (Sagittarius Dwarf Elliptical Galaxy) dSph/E7 ധനു ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Tucana Dwarf dE5 സാരംഗം
Cassiopeia Dwarf (Andromeda VII) dSph കാശ്യപി ആൻഡ്രോമീഡയുടെ ഉപതാരാപഥം
Pegasus Dwarf Spheroidal Galaxy (Andromeda VI) dSph ഭാദ്രപദം ആൻഡ്രോമീഡയുടെ ഉപതാരാപഥം
Ursa Major Dwarf dSph സപ്തർഷിമണ്ഡലം ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Identification Unclear
പേര് തരം നക്ഷത്രരാശി കുറിപ്പുകൾ
Virgo Stellar Stream dSph (remnant)? കന്നി ക്ഷീരപഥവുമായി കൂടിചേർന്നുകൊണ്ടിരിക്കുന്നു.
Willman 1 കുള്ളൻ ഗോളീയ താരാപഥം അല്ലെങ്കിൽ ഗോളീയ നക്ഷത്രക്കൂട്ടം? സപ്തർഷിമണ്ഡലം 147,000 light-years away
Andromeda IV Irr? മിരാൾ താരാപഥമാരിക്കാൻ സാധ്യതയില്ല
UGC-A 86 (0355+66) Irr, dE or S0 കരഭം
UGC-A 92 (EGB0427+63) Irr or S0 കരഭം
Probable non-members
പേര് തരം നക്ഷത്രരാശി കുറിപ്പുകൾ
GR 8 (DDO 155) Im V കന്നി
IC 5152 IAB(s)m IV സിന്ധു
NGC 55 SB(s)m ശില്പി
Aquarius Dwarf (DDO 210) Im V കുംഭം
NGC 404 E0 or SA(s)0- മിരാൾ
NGC 1569 Irp+ III-IV കരഭം
NGC 1560 (IC 2062) Sd കരഭം
Camelopardalis A Irr കരഭം
Argo Dwarf Irr ഓരായം
2318-42 Irr ബകം
UKS 2323-326 Irr ശില്പി
UGC 9128 (DDO 187) Irp+ അവ്വപുരുഷൻ
Palomar 12 (Capricornus Dwarf) മകരം ഒരു ഗോളീയ നക്ഷത്രക്കൂട്ടം, മുൻപ് കുള്ളൻ ഗോളീയ താരാപഥമായി കണക്കാക്കിയിരുന്നു
Palomar 4 (originally designated Ursa Major Dwarf) സപ്തർഷിമണ്ഡലം ഒരു ഗോളീയ നക്ഷത്രക്കൂട്ടം, മുൻപ് കുള്ളൻ ഗോളീയ താരാപഥമായി കണക്കാക്കിയിരുന്നു
Sextans C
  1. Karachentsev, I. D.; Kashibadze, O. G. (2006). "Masses of the local group and of the M81 group estimated from distortions in the local velocity field". Astrophysics. 49 (1): 3–18. doi:10.1007/s10511-006-0002-6.{{cite journal}}: CS1 maint: multiple names: authors list (link)
  2. R. B. Tully (1982). "The Local Supercluster". Astrophysical Journal. 257: 389–422. doi:10.1086/159999.
  3. "Milky Way 'bigger than thought'". BBC News. 2009-01-06.
  4. van den Bergh, Sidney (April 2000), "Updated Information on the Local Group", The Publications of the Astronomical Society of the Pacific, 112 (770): 529–536, doi:10.1086/316548{{citation}}: CS1 maint: date and year (link)
"https://ml.wikipedia.org/w/index.php?title=ലോക്കൽ_ഗ്രൂപ്പ്&oldid=3093778" എന്ന താളിൽനിന്ന് ശേഖരിച്ചത്