അയനാന്തങ്ങൾ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. ഈ ബിന്ദുക്കൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും എന്ന് അറിയപ്പെടുന്നു. വിഷുവങ്ങൾ പോലെ പ്രാധാന്യം ഉള്ള രണ്ട് ബിന്ദുക്കളാണ് ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും. സൂര്യൻ സെപ്റ്റംബർ 23-നു അപരവിഷുവത്തിൽ (Autumnal Equinox) നിന്ന് തെക്കോട്ട് സഞ്ചരിച്ച് ഡിസംബർ 22-ന് ഏറ്റവും തെക്കുഭാഗത്തെത്തുന്നു. ഈ ബിന്ദുവിനെ ദക്ഷിണ അയനാന്തം (Winter Solistic) എന്നു പറയുന്നത്. പിന്നീട് അവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ച് മാർച്ച് 21-നു മഹാവിഷുവത്തിൽ (മേഷാദി) (Vernal Equinox) എത്തുന്നു. പിന്നീട് അവിടെ നിന്ന് യാത്ര തുടർന്ന് ജൂൺ 22-നു ഏറ്റവും വടക്ക് ഭാഗത്തുള്ള ബിന്ദുവിൽ എത്തുന്നു. ഈ ബിന്ദുവിനെയാണ് ഉത്തര അയനാന്തം (Summer Solistic) എന്ന് പറയുന്നത്. കൂടുതൽ വിവരത്തിന് ചിത്രം കാണുക.