രാഗിണി
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
തെക്കേ ഇന്ത്യയിലെ ഒരു മികച്ച നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു രാഗിണി (1937-1976). തിരുവിതാംകൂർ സഹോദരിമാർ എന്നു പേരുകേട്ട ലളിത, പത്മിനി, രാഗിണിമാരിൽ ഇളയവളായിരുന്നു രാഗിണി.[1] സഹോദരി പത്മിനിയോടുകൂടി രാഗിണിയുടെ സിനിമാ ജീവിതം 1950 കളുടെ മധ്യത്തോടുകൂടി ആരംഭിക്കുകയും ഹിന്ദി, മലയാളം, തമിഴ്, തെലുഗു എന്നീ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മറ്റു ദക്ഷിണേന്ത്യൻ നടികളെ പോലെ രാഗിണിയുടെ സിനിമാ ജീവിതവും ഹിന്ദിസിനിമയിലെ നൃത്തരംഗങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരംഭിച്ചു.[2] 1976-ൽ കാൻസർ രോഗബാധിതയായി രാഗിണി മരണപ്പെട്ടു.
രാഗിണി | |
---|---|
ജനനം | മാർച്ച് 27, 1937 |
മരണം | ഡിസംബർ 30, 1976 |
തിരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ
തിരുത്തുക- ജയ് ജഗത് ജനനി (1976, ഹിന്ദി)
- എറണാകുളം ജഗ്ഷൻ (1971, മലയാളം)
- ലങ്കാദഹനം (1971, മലയാളം)
- പഞ്ചവൻകാട് (1971, മലയാലം)
- അരനാഴികനേരം (1970, മലയാളം)
- തുറക്കാത്ത വാതിൽ (1970, മലയാളം)
- ഒതേനന്റെ മകൻ (1970, മലയാളം)
- ആധീ രാത് കെ ബാദ് (1965, ഹിന്ദി)
- മണവാട്ടി (1964, മലയളം)
- യെ ദിൽ കിസ്കൊ ദൂം (1963, ഹിന്ദി)
- ഗഹരാ ദാഗ് (1963, ഹിന്ദി)
- നാഗ് റാണി (1963, ഹിന്ദി)
- ശിക്കാരി (1963, ഹിന്ദി)
- ഭാര്യ (1962, മലയാളം)
- പുതിയ ആകാശം പുതിയ ഭൂമി (1962, മലയാളം)
- ഉണ്ണിയാർച്ച (1961, മലയാളം)
- ആയി ഫിർസേ ബഹാർ (1960, ഹിന്ദി)
- കല്പന (1960, ഹിന്ദി)
- അമർ ഷഹീദ് (1959, ഹിന്ദി)
- വീരപാണ്ഡ്യ കട്ടബൊമ്മൻ (1959, തമിഴ്)
- നയരു പിടിച്ച പുലിവാല് (1958, മലയാളം)
- അമർ ദീപ് (1958, ഹിന്ദി)
- മുജ്റിം (1958, ഹിന്ദി)
- സിതാംഘർ (1958, ഹിന്ദി)
- മിസ്റ്റർ എക്സ് (1957, ഹിന്ദി)
- പായൽ" (1957, ഹിന്ദി)
- കൈദി (1957, ഹിന്ദി)
- തൂക്കു തൂക്കി (1954, തമിഴ്)
അവലംബം
തിരുത്തുക- ↑ Pandya, Haresh (2 October 2006). "Padmini Ramachandran, 74, Actress and Dancer". The New York Times. Retrieved 07-12-2009.
{{cite news}}
: Check date values in:|accessdate=
(help) - ↑ Gulzar; Nihalani, Govind; Chatterjee, Saibal (2008). Encyclopaedia of Hindi cinema. Encyclopaedia Britannica (India) Pvt. Ltd.