മേലേപ്പറമ്പിൽ ആൺവീട്

മലയാള ചലച്ചിത്രം

രാജസേനൻ സംവിധാനം ചെയ്ത്, ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, ശോഭന തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേലേപ്പറമ്പിൽ ആൺ‌വീട്. ഓ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാ‍പ്പൻ നിർമ്മിച്ച ഈ ചിത്രം ഓ.കെ. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് കഥ. തിരക്കഥയും, സംഭാഷണവും രഘുനാഥ് പലേരി നിർവ്വഹിച്ചിരിക്കുന്നു.

മേലേപ്പറമ്പിൽ ആൺ‌വീട്
സംവിധാനംരാജസേനൻ
നിർമ്മാണംമാണി സി. കാപ്പൻ
കഥഗിരീഷ് പുത്തഞ്ചേരി
തിരക്കഥരഘുനാഥ് പലേരി
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
ജനാർദ്ദനൻ
നരേന്ദ്രപ്രസാദ്
ശോഭന
സംഗീതംജോൺസൺ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഐ.എസ്. കുണ്ടൂർ
കണ്ണദാസൻ‍
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഓ.കെ. പ്രൊഡക്ഷൻസ്
വിതരണംഓ.കെ. റിലീസ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം160 മിനിറ്റ്

ഈ ചിത്രം ബോറോലർ ഘർ എന്ന പേരിൽ അസാമി ഭാഷയിൽ 2012-ൽ റീമേക്ക് ചെയ്തിരുന്നു. മാണി സി. കാപ്പനാണ് സംവിധാനം ചെയ്തത്. ഉത്പൽദാസ്, ദേവസ്മിത ബാനർജി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
ജയറാം ഹരികൃഷ്ണൻ
ജഗതി ശ്രീകുമാർ ജയകൃഷ്ണൻ
ജനാർദ്ദനൻ കണ്ണപ്പൻ
വിജയരാഘവൻ ഗോപീകൃഷ്ണൻ
നരേന്ദ്രപ്രസാദ് തൃവിക്രമൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ കുട്ടൻ നായർ
വിനു ചക്രവർത്തി‍ വീരമുത്തു ഗൗണ്ടർ
പറവൂർ ഭരതൻ പരമശിവൻ
ഇന്ദ്രൻസ് ബ്രോക്കർ
വി.ഡി. രാജപ്പൻ സാമി
ശോഭന പവിഴം
മീന ഭാനുമതി
പ്രിയങ്ക കുട്ടൻ നായരുടെ മകൾ

സംഗീതംതിരുത്തുക

ഗിരീഷ് പുത്തഞ്ചേരി, ഐ.എസ്. കുണ്ടൂർ, കണ്ണദാസൻ‍ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. വെള്ളിത്തിങ്കൾ – കെ.ജെ. യേശുദാസ്
  2. മധുരസ്വപ്നങ്ങൾ ഊയലാടുന്ന – കെ.ജെ. യേശുദാസ്, സുജാത മോഹൻ (ഗാനരചന: ഐ.എസ്. കുണ്ടൂർ)
  3. വെള്ളിത്തിങ്കൾ പൂങ്കിണ്ണം – കെ.ജെ. യേശുദാസ്, മിൻമിനി
  4. ഊര് സനം ഓടി വന്ന് – കെ.ജെ. യേശുദാസ്, മിൻമിനി, കോറസ് (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ‍)

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം ജി. മുരളി
കല വത്സൻ
ചമയം കരുമം മോഹൻ
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
നൃത്തം മാധുരി
സംഘട്ടനം മലേഷ്യ ഭാസ്കർ
പരസ്യകല സാബു കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ പീറ്റർ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം ഗിരീഷ് വൈക്കം
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്
ടൈറ്റിൽ‌സ് ഗംഗൻ തലവിൽ

അവലംബംതിരുത്തുക

  1. "മേലേപ്പറമ്പിൽ ആൺവീട് അസമിലും ഹിറ്റ്, ഇനി ഹിന്ദിയിലേക്ക്". ഏഷ്യാനെറ്റ് ന്യൂസ്. ശേഖരിച്ചത് 2013 സെപ്റ്റംബർ 23.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ മേലേപ്പറമ്പിൽ ആൺവീട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=മേലേപ്പറമ്പിൽ_ആൺവീട്&oldid=2429413" എന്ന താളിൽനിന്ന് ശേഖരിച്ചത്