രേവതി (നടി)
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് രേവതി (ജനനം: ജൂലൈ 8, 1966) . ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്[1]. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്]. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരം ലഭിച്ചു[1].
രേവതി | |
---|---|
![]() | |
ജനനം | ആശ കേളുണ്ണി കുട്ടി |
തൊഴിൽ | അഭിനേത്രി, സംവിധായിക |
സജീവ കാലം | 1982 - present |
ജീവിതപങ്കാളി(കൾ) | Suresh Menon (1988-2002) |
പുരസ്കാരങ്ങൾ | Tamil Nadu State Film Award for Best Actress |
വെബ്സൈറ്റ് | http://www.revathy.com |
സ്വകാര്യ ജീവിതംതിരുത്തുക
1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ൽ വിവാഹം സുരേഷ് മേനോനുമായി കഴിഞ്ഞു. 2002 ൽ വിവാഹ മോചനം നേടി.
2002 ൽ മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം ,ദേവാസുരം, വരവേല്പ്, മായാമയൂരം, അദ്വൈതം, നന്ദനം എന്നിവ എടുത്തു പറയാവുന്ന ചിത്രങ്ങളാണ്.
സംവിധാനം ചെയ്തത്തിരുത്തുക
- ഫിർ മിലേംഗെ (2004)
- മിത്ര് (2002)
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Revathi's blog Archived 2008-09-04 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Revathi
- Official Website Archived 2019-12-06 at the Wayback Machine.