കാലം മാറി കഥ മാറി
മൊയ്തു പടിയത്തിന്റെ കഥയ്ക്കു വി.ദേവൻ തിരക്കഥയും സിദ്ദിഖ് ഷമീർ സംഭാഷണവുമെഴുതി എം. കൃഷ്ണൻ നായർസംവിധാനം ചെയ്ത്, 1987ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് കാലം മാറി കഥ മാറി.ജയ്‌ജയ കമ്പൈൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.
കാലം മാറി കഥ മാറി | |
---|---|
പ്രമാണം:.jpg | |
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | മൊയ്തു പടിയത്ത് |
തിരക്കഥ | വി ദേവൻ |
സംഭാഷണം | സിദ്ദിഖ് ഷമീർ |
അഭിനേതാക്കൾ | മമ്മൂട്ടി, മുകേഷ്, സുകുമാരി, സുധാ ചന്ദ്രൻ, ശോഭന, തിലകൻ |
സംഗീതം | എ.ടി. ഉമ്മർ |
പശ്ചാത്തലസംഗീതം | ജയശേഖർ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | കെ ബി ദയാളൻ |
ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | പ്രേമാ കമ്പൈൻസ് |
ബാനർ | ജയ്ജയാ കമ്പൈൻസ് |
വിതരണം | മുരളി ഫിലിംസ് |
പരസ്യം | പി എൻ മേനോൻ |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
മമ്മൂട്ടി, മുകേഷ്, സുകുമാരി, സുധാ ചന്ദ്രൻ, ശോഭന, തിലകൻ, ലാലു അലക്സ്, ബാലൻ കെ. നായർ, രാഗിണി[൧], കെ.ആർ. സാവിത്രി, ശാന്തകുമാരി തുടങ്ങിയവർ അഭിനയിച്ച 'കാലം മാറി കഥ മാറി' 1987 മേയ്29നു പ്രദർശനശാലകളിലെത്തി.[1][2]പി ഭാസ്കരന്റെ വരികൾക്ക് എ.ടി. ഉമ്മർ ഈണം പകർന്നു.[3]
കഥാംശം തിരുത്തുക
മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യം സുന്ദരമായി വരച്ചുവച്ച ഇതിവൃത്തം. നാട്ടുമ്പുറങ്ങളിലെ സുന്ദരമായ ബന്ധങ്ങൾക്കിടയിൽ മനുഷ്യരുടെ ചെറിയചെറിയ സ്വാർത്ഥതകളും അഭിമാനങ്ങളും ജീവിതങ്ങളിൽ വരുത്തുന്ന ഗതികേടുകളാണ് ഇതിന്റെ കഥ. നാട്ടുകാർക്ക് ഉപകാരിയായ ഹമീദ് (തിലകൻ) എന്ന ചായക്കടക്കാരൻ അംഗപരിമിതനെങ്കിലും സമ്പന്നനായ കമറുവിനു(മമ്മൂട്ടി) തന്റെ മകൾ ഉമ്മുക്കുൽസുവിനെ (ശോഭന)വിവാഹം ചെയ്യിക്കുന്നു. ഭാര്യയുടെയും(സുകുമാരി) മകളുടെയും എതിർപ്പ് വകവെക്കാതെ ആണ് അയാൾ അത് ചെയ്തത്. പക്ഷേ ആലിക്കുഞ്ഞിഹാജി(ബാലൻ കെ നായർ) എന്ന കമറുവിന്റെ ബാപ്പയും പെങ്ങൾ താഹിറയും(രാഗിണി) അവളോട് വേലക്കാരിയെ പോലെ പെരുമാറുന്നു. അമ്മ(വത്സല മേനോൻ) മാത്രമാണ് ആശ്വാസം. കുട്ടിക്കാലം മുതലേ അടുപ്പത്തിലായിരുന്ന അയൽക്കാരനായ ഇറച്ചിവെട്ടുകാരൻ മുസ്തഫയുടെ(അടൂർ ഭാസി) മകൻ റസാക്കിനെ(ലാലു അലക്സ്) തള്ളിപ്പറഞ്ഞാണ് ഹമീദ് ഈ വിവാഹം കഴിപ്പിച്ചത്. അതുകൊണ്ട് തന്നെ മകളുടെ അവസ്ഥ അയാളെ വല്ലാതെ വിഷമിപ്പിക്കുന്നു. എന്നാൽ മുസ്തഫയും മകനും മരുമകൾ അരീഫയും(സുധ ചന്ദ്രൻ) ആ ദേഷ്യമൊന്നും കാണിക്കാതെ അയാളെ വിഷമങ്ങളിൽ സഹായിക്കുന്നു. കടം കേറി മുടിഞ്ഞ ഹോട്ടൽ അവിടുത്തെ സപ്ലയർ കോയ(മാള അരവിന്ദൻ) ഏറ്റെടുത്ത് നന്നാക്കുന്നു. ഭാര്യയുടെ ഗതികേട് സഹിക്കാതെ കമറു അവളെയും കൂട്ടി വീട്ടിൽനിന്നും ഇറങ്ങുന്നു. അവളും റസാക്കുമായുള്ള ബന്ധത്തിൽ അയാൾ സംശയിക്കുന്നെങ്കിലും പിന്നീറ്റ് അത് മാറുന്നു. അരീഫ()സുധ ചന്ദ്രൻ മരിക്കുന്നു. റസാക്ക്(ലാലു അലക്സ്) ഉമ്മുവിനെ(ശോഭന) കെട്ടട്ടെ എന്ന സങ്കല്പത്തിൽ കമറു ഉമ്മുവിനെ മൊഴിചൊല്ലുന്നു. പക്ഷേ അവളും കമറുവും ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക് ലയിക്കുന്നു.
അഭിനേതാക്കൾ[4] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | കമറുദ്ദീൻ |
2 | ശോഭന | ഉമ്മുക്കുൽസു |
3 | തിലകൻ | ഹമീദ് (ഉമ്മുവിന്റെ ബാപ്പ) |
4 | ബാലൻ കെ നായർ | ആലിക്കുഞ്ഞിഹാജി (കമറുവിന്റെ വാപ്പ) |
5 | മുകേഷ് | (കമറുവിന്റെ അളിയൻ) |
6 | ലാലു അലക്സ് | റസാക്ക് |
7 | സുധ ചന്ദ്രൻ | ആരിഫ (റസാക്കിന്റെ ഭാര്യ) |
8 | സുകുമാരി | ഉമ്മുവിന്റെ ഉമ്മ |
9 | രാഗിണി | താഹിറ (കമറുവിന്റെ പെങ്ങൾ) |
10 | മാള അരവിന്ദൻ | കോയ (ഹമീദിന്റെ സപ്ലയർ) |
11 | അടൂർ ഭാസി | മുസ്തഫ (റസാക്കിന്റെ ഉപ്പ) |
12 | ശങ്കരാടി | സുലൈമാൻ (തറവാട്ടിലെ ജോലിക്കാരൻ) |
13 | ശാന്തകുമാരി | റസാക്കിന്റെഉമ്മ |
14 | മാമുക്കോയ | ബ്രോക്കർ |
15 | വത്സല മേനോൻ | (കമറുവിന്റെ ഉമ്മ) |
16 | ടി പി മാധവൻ | വായ്പക്കാരൻ |
പാട്ടുകൾ[5] തിരുത്തുക
- വരികൾ:പി. ഭാസ്കരൻ
- ഈണം: എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാലം മാറി കഥ മാറി | കെ ജെ യേശുദാസ്, കെ എസ് ചിത്ര,കോറസ് | |
2 | കല്യാണ രാത്രിയിൽ | പി ജയചന്ദ്രൻ, കെ എസ് ചിത്ര | |
3 | മധുര സ്വപ്നം | കെ എസ് ചിത്ര | |
4 | പടച്ചവനെ | പി ജയചന്ദ്രൻ | |
3 | മധുര സ്വപ്നം | കെ ജെ യേശുദാസ് |
അവലംബം തിരുത്തുക
- ↑ കാലം മാറി കഥ മാറി (1987)-www.malayalachalachithram.com|accessdate=2021-04-01
- ↑ കാലം മാറി കഥ മാറി (1987)-malayalasangeetham|accessdate=2021-04-01
- ↑ "കാലം മാറി കഥ മാറി (1987)]". spicyonion.com. മൂലതാളിൽ നിന്നും 2013-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-04-01.
{{cite web}}
: Check|url=
value (help) - ↑ "കാലം മാറി കഥ മാറി (1987)]". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2021-04-01.
- ↑ "കാലം മാറി കഥ മാറി (1987)]". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2021-04-01.
കുറിപ്പ് തിരുത്തുക
- ൧ ^ ലളിത - പദ്മിനി - രാഗിണിമാരിലെ രാഗിണിയല്ല.