ഇനിയും കുരുക്ഷേത്രം
മലയാള ചലച്ചിത്രം
എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതി ശശികുമാർ സംവിധാനം ചെയ്ത 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇനിയും കുരുക്ഷേത്രം. മോഹൻലാൽ, ശോഭന, സോമൻ, കെ.പി. ഉമ്മർ, അടൂർ ഭാസി, ലിസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഇനിയും കുരുക്ഷേത്രം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ജോഷി മാത്യു, തോമസ് നിധീരി, അച്ചാച്ചി |
കഥ | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | മോഹൻലാൽ, ശോഭന |
സംഗീതം | എം.കെ. അർജ്ജുനൻ |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | റോയൽ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 128 മിനിറ്റ് |
യേശുദാസും ലതികയുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കെ. ജയകുമാറാണ് ഈ ചലചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – ഇൻസ്പെക്റ്റർ സുരേഷ്
- ശോഭന – രേഖ, സുരേഷിന്റെ മുറപ്പെണ്ൺ
- സോമൻ – സുരേഷിന്റെ സഹോദരൻ
- കെ.പി. ഉമ്മർ - സുരേഷിന്റെ അമ്മാവൻ, രേഖയുടെ അച്ഛൻ
- സി.ഐ. പോൾ - ബാലഗംഗാധരൻ, അബ്കാരി കോണ്ട്രാക്ടർ
- അടൂർ ഭാസി – ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദ പിള്ള
- ജഗതി ശ്രീകുമാർ - നീരേറ്റുപുരം നാരായണൻകുട്ടി
- ലിസി - അമ്മിണി, ഗോവിന്ദപിള്ളയുടെ മകൾ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇനിയും കുരുക്ഷേത്രം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഇനിയും കുരുക്ഷേത്രം