ഏപ്രിൽ 18 (ചലച്ചിത്രം)
ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത, അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ച് 1984ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഏപ്രിൽ 18. ബാലചന്ദ്രമേനോൻ, ശോഭന, അടൂർ ഭാസി, ഭരത് ഗോപി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ സംഗീതം എ.ടി. ഉമ്മർ കൈകാര്യം ചെയ്യുന്നു. ശോഭന ആദ്യമായി അഭിനയിച്ച സിനിമ എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.[1][2][3]
ഏപ്രിൽ 18 | |
---|---|
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | അഗസ്റ്റിൻ പ്രകാശ് |
രചന | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | ബാലചന്ദ്രമേനോൻ ശോഭന അടൂർ ഭാസി ഭരത് ഗോപി |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | സന്തോഷ് ഫിലിംസ് |
വിതരണം | സന്തോഷ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കഥാസാരം
തിരുത്തുകഎത്ര സ്നേഹമുള്ളവർക്കിടയിലും രഹസ്യം ഒരു പ്രശ്നമാണെന്ന് ഈ ചിത്രം പറയുന്നു. എസ് ഐ രവികുമാറും ഭാര്യ ശോഭനയും കൊച്ചുപിണക്കങ്ങളൂം ഇണക്കങ്ങളൂമായി ജീവിക്കുന്നു. അവരുടെ വീടിനടുത്ത് താമസിക്കുന്ന അഡ്വ. തോമാച്ചനും പത്നിയും അവർക്ക് നല്ല കൂട്ടുമാണ്. ശോഭനയുടെ അച്ഛൻ നാരായണപിള്ള അഭിമാനിയും കോണ്ട്രാക്റ്റരും ആണ്. ഇവരുടെ പ്രേമവിവാഹത്തിന്റെ ചെറിയ ചൊരുക്ക് അദ്ദേഹത്തിനുണ്ട്. അത്കൊണ്ട് തന്നെ പരസ്പരം കൊച്ചാക്കുന്നതിൽ മത്സരിക്കുന്നു. ഒരു ദിവസം തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ പത്നി ഒറ്റക്കാണെന്ന് കേട്ട് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നു. ഇതൊന്നും ഭാര്യ അറിയേണ്ടെന്നും വെറുതെ സംശയിക്കുമെന്നും ഹെഡ്കോൺസ്റ്റബിൾ ഗോപിപിള്ള പറയുന്നു. പക്ഷേ രമേശിന്റെ വിവാഹവാർഷികത്തിന് വാങ്ങിയ സാരി അവരുടെ ഇടയിൽ പ്രശ്നം സൃഷ്ടിക്കുന്നു. ശോഭന പിണങ്ങിപോകുന്നു. അത് വിവാഹമോചനംവരെ യെത്തുന്നു. നാടകീയ രംഗങ്ങൾക്ക് ശേഷം തോമാച്ചൻ വക്കീലിന്റെ സഹായത്തോടെ അവർ ഒന്നിക്കുന്നു.
താരനിര
തിരുത്തുകക്ര.നം. | താരം | കഥാപാത്രം |
---|---|---|
1 | ബാലചന്ദ്രമേനോൻ | എസ് ഐ ഹരികുമാർ |
2 | ഭരത് ഗോപി | ഗോപിപ്പിള്ള |
3 | ശോഭന | ശോഭന |
4 | അടൂർ ഭാസി | അഴിമതി നാറാപിള്ള |
5 | ഉണ്ണിമേരി | രാജമ്മ ചേച്ചി |
6 | വേണു നാഗവള്ളി | അഡ്വ, ജോയ് തോമസ് (തോമാച്ചൻ) |
7 | മണിയൻപിള്ള രാജു | പരസഹായം |
8 | അടൂർ ഭവാനി | നാണീയമ്മ |
9 | ശങ്കരാടി | പെട്ടിക്കടക്കാരൻ |
10 | സുകുമാരി | ജഡ്ജി |
11 | ജോസ് പ്രകാശ് | മാർക്കോസ് മുതലാളീ |
12 | ശ്രീനാഥ് | രമേശ്- ഹരിയുടെ സുഹൃത്ത് |
13 | സുമിത്ര | എൽസി രമേശിന്റെ ഭാര്യ |
14 | കെ.പി.എ.സി. സണ്ണി | ഡി.ഐ.ജി |
പാട്ടരങ്ങ്
തിരുത്തുകഈ ചിത്രത്തിലെ പാട്ടുകൾ ബിച്ചു തിരുമലയുടെ വരികൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകിയവയാണ്
ക്ര.നം. | പാട്ട് | പാട്ടുകാർ |
---|---|---|
1 | ആടിവരൂ അഴകേ | കെ ജെ യേശുദാസ് ,എസ്. ജാനകി |
2 | അഴിമതി നാറാപിള്ള | കെ ജെ യേശുദാസ് |
3 | കാളിന്ദീ തീരം തന്നിൽ | കെ ജെ യേശുദാസ് ,എസ്. ജാനകി |
അവലംബം
തിരുത്തുക- ↑ "April 18". filmibeat.com. Retrieved 2014-09-22.
- ↑ "April 18". .malayalachalachithram.com. Retrieved 2014-09-22.
- ↑ "April 18". .apunkachoice.com. Archived from the original on 1 November 2014. Retrieved 2014-09-22.
പുറം കണ്ണികൾ
തിരുത്തുകപടം കാണുക
തിരുത്തുകഏപ്രിൽ 18 1984