ധ്വനി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
എ.ടി. അബുവിന്റെ സംവിധാനത്തിൽ പ്രേംനസീർ, ജയറാം, നെടുമുടി വേണു, ജയഭാരതി, ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1988 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധ്വനി. പ്രശസ്ത ഉത്തരേന്ത്യൻ സംഗീതസംവിധായകൻ നൗഷാദ് സംഗീതസംവിധാനം ചെയ്ത ഈ ചിത്രമാണ് പ്രേം നസീറിന്റെ അവസാനചിത്രം[1][2] [അവലംബം ആവശ്യമാണ്]. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ അംജത് അലി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാക് പ്രൊഡക്ഷൻസ് ആണ്.[3]
ധ്വനി | |
---|---|
സംവിധാനം | എ.ടി. അബു |
നിർമ്മാണം | അംജത് അലി |
കഥ | പി.ആർ. നാഥൻ |
തിരക്കഥ | പി.ആർ. നാഥൻ |
അഭിനേതാക്കൾ | പ്രേംനസീർ, ജയറാം, നെടുമുടി വേണു, ജയഭാരതി, ശോഭന |
സംഗീതം | നൗഷാദ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | വേണു, സി.ഇ. ബാബു |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | മാക് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1988 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രചന
തിരുത്തുകകഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി.ആർ. നാഥൻ ആണ്.
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
പ്രേംനസീർ | രാജശേഖരൻ നായർ |
ജയറാം | ശബരി നാഥ് |
നെടുമുടി വേണു | ശേഖരൻ |
തിലകൻ | വെട്ടുകുഴി |
കെ.പി. ഉമ്മർ | ഓങ്ങല്ലൂർ സദാശിവൻ |
സുരേഷ് ഗോപി | ഡോ. ദിനേശ് |
ബാലൻ കെ. നായർ | ബാഹുലേയൻ |
വി.കെ. ശ്രീരാമൻ | തമ്പി |
ഒടുവിൽ ഉണ്ണികൃഷ്ണൻ | കുറുപ്പ് |
ഇന്നസെന്റ് | റപ്പായി |
ജഗതി ശ്രീകുമാർ | മണികണ്ഠപിള്ള |
കരമന ജനാർദ്ദനൻ നായർ | കുട്ടിശങ്കരൻ |
കെ.പി.എ.സി. സണ്ണി | പോലീസ് ഓഫീസർ |
മാമുക്കോയ | മാമു |
മോഹൻ ജോസ് | തോമസ് കുട്ടി |
വൈക്കം മുഹമ്മദ് ബഷീർ | വൈക്കം മുഹമ്മദ് ബഷീർ |
ജയഭാരതി | മാലതി |
ശോഭന | ദേവി |
സുകുമാരി | തങ്കമണി |
രോഹിണി | സുനിത |
സബിത ആനന്ദ് | കനകം |
പാട്ടരങ്ങ്
തിരുത്തുകയൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് നൗഷാദ് ഈണം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. പുറത്തിറങ്ങാത്ത "ഹബ്ബ ഖാത്തൂൻ" എന്ന ഹിന്ദി ചലച്ചിത്രത്തിനു വേണ്ടി നിർവ്വഹിച്ച സംഗീതം ഈ ചിത്രത്തിലും ഉപയോഗിക്കുകയായിരുന്നു[4].
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | അനുരാഗലോലഗാത്രി | കെ.ജെ. യേശുദാസ്, പി. സുശീല | പൂവച്ചൽ ഖാദർ | നൗഷാദ് |
2 | മാനസനിളയിൽ | കെ.ജെ. യേശുദാസ് | യൂസഫലി കേച്ചേരി | നൗഷാദ് |
3 | ഒരു രാഗമാല കോർത്തു | കെ.ജെ. യേശുദാസ് | യൂസഫലി കേച്ചേരി | നൗഷാദ് |
4 | ജാനകീ ജാനേ രാമാ | കെ.ജെ. യേശുദാസ് | യൂസഫലി കേച്ചേരി | നൗഷാദ് |
5 | രതിസുഖസാരമായി | കെ.ജെ. യേശുദാസ് | യൂസഫലി കേച്ചേരി | നൗഷാദ് |
6 | ആൺ കുയിലേ | കെ.ജെ. യേശുദാസ് | യൂസഫലി കേച്ചേരി | നൗഷാദ് |
7 | ജാനകീ ജാനേ | പി. സുശീല | യൂസഫലി കേച്ചേരി | നൗഷാദ് |
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വേണു, സി.ഇ. ബാബു |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
കല | എസ്. കോന്നനാട് |
നൃത്തം | പുലിയൂർ സരോജ |
പരസ്യകല | പി.എൻ. മേനോൻ |
ശബ്ദലേഖനം | ബി.എൻ. ശർമ്മ |
അസോസിയേറ്റ് ഡയറൿടർ | ഗാന്ധിക്കുട്ടൻ |
അവലംബം
തിരുത്തുക- ↑ "A stalwart on the Malayalam screen" (PDF). The Hindu. 5 ഫെബ്രുവരി 1989. Archived from the original (PDF) on 25 ജൂലൈ 2011. Retrieved 29 ഏപ്രിൽ 2011.
- ↑ India Today. Vol. Volume 14. Living Media India Pvt. Ltd. 1989. pp. 45–48.
{{cite book}}
:|volume=
has extra text (help); Cite has empty unknown parameter:|part=
(help) - ↑ Renuka Narayanan. (9 April 2011). "The song of songs for this Tuesday". The Hindustan Times. Retrieved 28 April 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-15. Retrieved 2013-02-27.