ഭൂമദ്ധ്യരേഖ
ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽപിക രേഖയാണ് ഭൂമദ്ധ്യരേഖ (ഇംഗ്ലീഷിൽ: Equator (ഇക്വേറ്റർ)). 00 അക്ഷാംശ രേഖയാണ് ഭൂമദ്ധ്യരേഖ. ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു. മറ്റു ഗ്രഹങ്ങളുടെയും ആകാശവസ്തുക്കളുടെയും മദ്ധ്യരേഖകൾ സമാനമായ രീതിയിലാണ് നിർവചിക്കുന്നത്.40,075 കിലോമീറ്ററാണ് (24,901 മൈൽ) ഭൂമദ്ധ്യരേഖയുടെ ആകെ ദൈർഘ്യം. ഇതിന്റെ 78.7% കടലിലൂടെയും 21.3% കരയിലൂടെയും കടന്നുപോകുന്നു.
ഇക്വഡോർ എന്ന രാജ്യത്തിന് ആ പേര് വന്നത് ഭൂമദ്ധ്യരേഖ അതിലൂടെ കടന്നു പോകുന്നതിനാലാണ്. ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ് ഇക്വഡോർ എന്നത്.
അക്ഷാംശം
തിരുത്തുകഭൂമദ്ധ്യരേഖക്ക് സമാന്തരമായി ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും രേഖപ്പെടുത്താവുന്ന രേഖകളെയാണ് അക്ഷാംശം എന്നു പറയുന്നത്.
ഭൂമദ്ധ്യരേഖ കടന്നുപോകുന്ന രാജ്യങ്ങൾ
തിരുത്തുക14 രാജ്യങ്ങളിലൂടെ ഭൂമദ്ധ്യരേഖ കടന്നുപോകുന്നുണ്ട്. ഗ്രെനിച്ച് രേഖയിൽ നിന്നുതുടങ്ങി കിഴക്കോട്ട് എന്ന ക്രമത്തിലാണ് ഈ പട്ടികയിൽ രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്.