തുലാം (നക്ഷത്രരാശി)
ഭാരതത്തിൽ തുലാസായി കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. സൂര്യൻ മലയാള മാസം തുലാത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂൺ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഇതിൽ തിളക്കം കുറഞ്ഞ നക്ഷത്രങ്ങൾ മാത്രമേയുള്ളു. കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം.
നക്ഷത്രങ്ങൾ
തിരുത്തുകമൊത്തത്തിൽ, നക്ഷത്രസമൂഹത്തിൻ്റെ അതിരുകൾക്കുള്ളിൽ 6.5-നേക്കാൾ തെളിച്ചമുള്ളതോ അതിന് തുല്യമോ ആയ 83 നക്ഷത്രങ്ങളുണ്ട് .[1]
തുലാം രാശിയിലെ ഏറ്റവും തിളക്കമുള്ള നാലു നക്ഷത്രങ്ങൾ ചേർന്ന് ഒരു ചതുർഭുജം ഉണ്ടാക്കുന്നു. ആൽഫയും ബീറ്റ ചേർന്ന് തുലാസിന്റെ തണ്ടിനെ പ്രതിനിധീകരിക്കുന്നു. ഗാമയും സിഗ്മയുമാണ് രണ്ട് തട്ടുകൾ.
സുബെനെൽജെനുബി എന്ന് വിളിക്കപ്പെടുന്ന ആൽഫ ലിബ്ര ഒരു ബഹുനക്ഷത്ര വ്യവസ്ഥയാണ്. ബൈനോക്കുലർ ഉപയോഗിച്ച് ഇതിലെ രണ്ടു നക്ഷത്രങ്ങളെയും വേർതിരിച്ചു കാണാനാവും. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 2.7 ആണ്. ദ്വിദീയ നക്ഷത്രത്തിന്റെ കാന്തിമാനം 5.2 ആണ്. ഭൂമിയിൽ നിന്ന് 74.9 ± 0.7 പ്രകാശവർഷം അകലെയുള്ള ഇതിന്റെ സ്പെക്ട്രൽ തരം F3V ആണ്. സുബെനെൽജെനുബി എന്ന പേരിന്റെ അർത്ഥം "തെക്കൻ നഖം" എന്നാണ്. ബീറ്റ ലിബ്രേക്ക് നൽകിയ സുബെനെസ്ചമാലി എന്ന പേരിന്റെ അർത്ഥം "വടക്കൻ നഖം" എന്നും. തുലാം രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ബീറ്റ ലിബ്രേ. ഭൂമിയിൽ നിന്ന് 160 പ്രകാശവർഷം അകലെയുള്ള ഈ പച്ച നക്ഷത്രത്തിന്റെ കാന്തിമാനം 2.6 ആണ്. ഗാമാ ലിബ്രയെ സുബെനെലക്രാബ് എന്ന് വിളിക്കുന്നു. അതിനർത്ഥം "തേളിൻ്റെ നഖം" എന്നാണ്. ഭൂമിയിൽ നിന്ന് 152 പ്രകാശവർഷം അകലെയുള്ള ഈ ഓറഞ്ച് ഭീമന്റെ കാന്തിമാനം 3.9 ആണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഭൂമിയിൽ നിന്ന് 377 പ്രകാശവർഷം അകലെയുള്ള അയോട്ട ലിബ്രെ ഒരു ബഹുനക്ഷത്രവ്യവസ്ഥയാണ്. കാന്തിമാനം 6.1 ഉള്ള 25 ലിബ്രെ ഭൂമിയിൽ നിന്ന് 219 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഭൂമിയിൽ നിന്ന് 235 പ്രകാശവർഷം അകലെയുള്ള മ്യൂ ലിബ്രെ ഇടത്തരം അമേച്വർ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് വേർതിരിച്ചു കാണാൻ കഴിയുന്ന ഒരു ദ്വന്ദനക്ഷത്രമാണ്. പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 5.7 ഉം രണ്ടാമത്തേതിന്റേത് 6.8 ഉം ആണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഭൂമിയിൽ നിന്ന് 377 പ്രകാശവർഷം അകലെയുള്ള അയോട്ട ലിബ്ര ഒരു ബഹുനക്ഷത്രവ്യവസ്ഥയാണ്. കാന്തിമാനം 6.1 ഉള്ള 25 ലിബ്രെ ഭൂമിയിൽ നിന്ന് 219 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഭൂമിയിൽ നിന്ന് 235 പ്രകാശവർഷം അകലെയുള്ള മ്യൂ ലിബ്ര ഇടത്തരം അമേച്വർ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് വേർതിരിച്ചു കാണാൻ കഴിയുന്ന ഒരു ദ്വന്ദനക്ഷത്രമാണ്. പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 5.7 ഉം രണ്ടാമത്തേതിന്റേത് 6.8 ഉം ആണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഭൂമിയിൽ നിന്ന് 304 പ്രകാശവർഷം അകലെയുള്ള ഒരു ഗ്രഹണ വേരിയബിൾ നക്ഷത്രമാണ് ഡെൽറ്റ ലിബ്രെ. അതിൻ്റെ ഏറ്റവും കുറഞ്ഞ കാന്തിമാനം 5.9 ഉം കൂടിയ കാന്തിമാനം 4.9 ഉം ആണ്. ഇതിന് 2 ദിവസം, 8 മണിക്കൂർ ആണ് ഇതിനെടുക്കുന്ന സമയം. 4.9 കാന്തിമാനമുള്ള 48 ലിബ്രെ ഒരു ഷെൽ നക്ഷത്രമാണ്. ഷെൽ നക്ഷത്രങ്ങൾ അസാധാരണമാംവിധം ഉയർന്ന ഭ്രമണവേഗം മൂലമുണ്ടാകുന്ന ക്രമരഹിതമായ വ്യതിയാനങ്ങളുള്ള നീല അതിഭീമൻ നക്ഷത്രങ്ങളാണ്. ഇത് നക്ഷത്രത്തിൻ്റെ മധ്യരേഖയിൽ നിന്ന് വാതകം പുറന്തള്ളുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സ്ഥാനവും മറ്റും
തിരുത്തുകസർപ്പമണ്ഡലം (വടക്ക്), കന്നി (വടക്ക് പടിഞ്ഞാറ്)]], ആയില്യൻ, മഹിഷാസുരൻ (തെക്ക് പടിഞ്ഞാറ്), വൃകം (തെക്ക്), വൃശ്ചികം (കിഴക്ക്), സർപ്പധരൻ (വടക്കുകിഴക്ക്) എന്നിവയാണ് തുലാം രാശിയുടെ അതിർത്തികൾ. ആകാശത്തിന്റെ 538.1 ചതുരശ്ര ഡിഗ്രിയും അഥവാ 1.304 ശതമാനം സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്.[1] 1922-ൽ "Lib" എന്ന ചുരുക്കെഴുത്ത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചു. [2] 1930-ൽ യൂജിൻ ഡെൽപോർട്ട് 12 വശങ്ങളോടു കൂടിയ അതിരുകൾ നിർവചിച്ചു. ഇക്വറ്റോറിയൽ കോർഡിനേറ്റ് സിസ്റ്റത്തിൽ ഈ അതിരുകളുടെ ഖഗോളരേഖാംശം 14മ. 22മി 08.08സെ.നും 16മ, 02മി. 17.23സെ.നും ഇടയിലും അവനമനം -0.47°ക്കും −30.00°ക്കും ഇടയിലും ആണ്.[3]
ഗ്രഹങ്ങൾ
തിരുത്തുകതുലാം രാശിയിലെ Gliese 581 എന്ന നക്ഷത്രത്തിന് മൂന്നു ഗ്രഹങ്ങളുടെണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2000-ങ്ങളുടെ അവസാനത്തിലും 2010-കളുടെ തുടക്കത്തിലും ഈ ഗ്രഹവ്യവസ്ഥ കൂടുതൽ പഠനത്തിനു വിധേയമാവുകയുണ്ടായി. ആദ്യകാലങ്ങളിൽ വാസയോഗ്യമായേക്കാവുന്ന സൗരയൂഥേതര ഗ്രഹങ്ങൾ കണ്ടേക്കാമെന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ഗ്രഹങ്ങൾ ഇല്ല എന്ന നിഗമനത്തിലാണ് ജ്യോതിശാസ്ത്രജ്ഞർ. ഗ്ലീസ് 581c വളരെ ചൂടുള്ളതാണെന്ന് ഇപ്പോൾ അറിയാം. കൂടാതെ ഗ്രഹ സ്ഥാനാർത്ഥികളായിരുന്ന Gliese 581d , g എന്നിവ നിലവിലില്ല എന്നും വ്യക്തമായിട്ടുണ്ട്.[4] 2009-ൽ കണ്ടെത്തിയ സമയത്ത് ഗ്ലീസ് 581e ഒരു സാധാരണ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഏറ്റവും ചെറിയ സൗരയൂഥേതര ഗ്രമായിരുന്നു.
വിദൂരാകാശവസ്തുക്കൾ
തിരുത്തുകNGC 5897 എന്ന ഒരു ഗോളീയ താരവ്യൂഹം തുലാം രാശിയിലുണ്ട് . ഭൂമിയിൽ നിന്ന് 50,000 പ്രകാശവർഷം അകലെയുള്ള ഈ താരവ്യൂഹത്തിന്റെ കാന്തിമാനം 9 ആണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) IC 1059 തുലാം രാശിയിലെ ഒരു താരാപഥം ആണ്.[5]
ചരിത്രവും ഐതിഹ്യവും
തിരുത്തുകബാബിലോണിയൻ ജ്യോതിശാസ്ത്രത്തിൽ മുൽ സിബാനു (തുലാസ്) എന്ന പേരിലും ചിലയിടങ്ങളിൽ തേളിന്റെ നഖങ്ങൾ (മുൽ സുബാന) എന്ന പേരിലും തുലാം രാശി അറിയപ്പെടുന്നു അറിയപ്പെട്ടിരുന്നു.സത്യത്തിൻ്റെയും നീതിയുടെയും രക്ഷാധികാരി കൂടിയായ സൂര്യദേവനായ ഷമാഷിൻ്റെ തുലാസ് ആണ് ഇത് എന്നായിരുന്നു വിശ്വാസം.[6]
പുരാതന ഗ്രീസിൽ ഇത് തേളിൻ്റെ നഖങ്ങൾ എന്നാണ് അറിയപ്പെട്ടത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ കാലത്തു തന്നെ തുലാം രാശിയെ നിയമം, നീതി, നാഗരികത എന്നിവയുമായി ബന്ധപ്പെടുത്തിയിരിന്നു. അറബിയിൽ zubānā എന്നാൽ "തേളിൻ്റെ നഖങ്ങൾ" എന്നാണ് അർത്ഥമാക്കുന്നത്. മറ്റ് സെമിറ്റിക് ഭാഷകളിലും സമാനമായിരിക്കാം. ഈ വാക്കുകളുടെ സാമ്യം (zubānā, zubānu) തേളിൻ്റെ നഖങ്ങൾ തുലാസായി മാറിയതിന് കാരണമാകാം. ഈ രാശിയിലെ രണ്ട് പ്രധാന നക്ഷത്രങ്ങളുടെ പേരുകൾ അറബിയിൽ യഥാക്രമം "തെക്കൻ നഖം" (Zubenelgenubi), എന്നും "വടക്കൻ നഖം" (ശ്ശുബെനെസ്ചമലി) എന്നും ആണ്. ശരത് വിഷുവം (രാത്രിയും പകലും തുല്യമായ ദിവസം) ഈ രാശിയിലായതു കൊണ്ടാണ് തുലാം(Libra) എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്.[7] ബി.സി.ഇ 8-ാം നൂറ്റാണ്ടു വരെ ശരത് വിഷുവം തുലാം രാശിയിലായിരുന്നു. അതുകൊണ്ട് ഇത് തുലാവിഷുവം എന്നും അറിയപ്പെട്ടു. പിന്നീട് ഭൂമിയുടെ പുരസരണം മൂലം വിഷുവസ്ഥാനം കന്നിയിലേക്ക് മാറി.
പുരാതന ഈജിപ്തിൽ തുലാം രാശിയിലെ തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങളെ ചേർത്ത് ഒരു തോണിയുടെ രൂപം നൽകി.[8] ടോളമിയുടെ 48 നക്ഷത്രരാശികളിൽ തുലാം രാശിയും ഉൾപ്പെടുന്നുണ്ട്. ടോളമി 17 നക്ഷത്രങ്ങളെ പട്ടികപ്പെടുത്തി. ടൈക്കോ ബ്രാഹെ 10ഉം ജൊഹാനസ് ഹെവെലിയസ് 20ഉം പട്ടികപ്പെടുത്തി.[7] പുരാതന ഗ്രീസിൽ നീതിദേവതയായ ആസ്ട്രേയയുടെ കൈവശമുള്ള തുലാസിനെ പ്രതിനിധീകരിക്കുന്നതായി തുലാം നക്ഷത്രരാശി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അവലംബം
തിരുത്തുക- ↑ 1.0 1.1 Ridpath, Ian. "Constellations: Lacerta–Vulpecula". Star Tales. Self-published. Retrieved 3 April 2016.
- ↑ Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
- ↑ "Libra, Constellation Boundary". The Constellations. International Astronomical Union. Retrieved 3 April 2016.
- ↑ Robertson, Paul; Mahadevan, Suvrath; Endl, Michael; Roy, Arpita (3 July 2014). "Stellar activity masquerading as planets in the habitable zone of the M dwarf Gliese 581". Science. 345 (6195): 440–444. arXiv:1407.1049. Bibcode:2014Sci...345..440R. CiteSeerX 10.1.1.767.2071. doi:10.1126/science.1253253. PMID 24993348. S2CID 206556796.
- ↑ csligman.com
- ↑ Babylonian Star-lore by Gavin White, Solaria Pubs, 2008, page 175
- ↑ 7.0 7.1 This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Libra". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
{{cite encyclopedia}}
: Invalid|ref=harv
(help) - ↑ Priskin, Gyula. "The Astral Myth of Osiris: the Decans of Taurus and Libra". ENiM 9 (2016), 79-111. Retrieved 22 September 2016.
ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം | ||||||||||||
മേടം | ഇടവം | മിഥുനം | കർക്കടകം | ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | |
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |