വെട്ടക്കൽ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
വെട്ടക്കൽ

വെട്ടക്കൽ
9°43′40″N 76°18′01″E / 9.727708888889°N 76.300286111111°E / 9.727708888889; 76.300286111111
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനം(ങ്ങൾ) പട്ടണക്കാട് വില്ലേജ് ഓഫീസ്, വെട്ടക്കൽ പോസ്റ്റ് ഓഫീസ്
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
688529
+91478
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കരിനിലങ്ങൾ(കോൾപ്പാടം), കടൽത്തീരം (beach), കയർ ഉൽപ്പന്നങ്ങൾ

ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്തുള്ള തീരദേശഗ്രാമമാണ് വെട്ടക്കൽ. പട്ടണക്കാട് പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ്, ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പട്ടണക്കാട് പഞ്ചായത്തിലെ വെട്ടക്കൽ, കോനാട്ടുശ്ശേരി വടക്ക്‌, കോനാട്ടുശ്ശേരി തെക്ക്‌, അരാശുപുരം, ആറാട്ടുവഴി, വെട്ടക്കൽ പടിഞ്ഞാറ് എന്നീ വാർഡുകൾ വെട്ടക്കൽ ഗ്രാമത്തിലുൾപ്പെടുന്നു.

ചരിത്രം

തിരുത്തുക

ഇന്നു ചേർത്തല എന്നറിയപ്പെടുന്ന കരപ്പുറംപ്രദേശം കൊച്ചിരാജാവിന്റെ ഭരണത്തിൻകീഴിലായിരുന്നു.[1] കൊച്ചിയുടെ ഭരണത്തിലിരിക്കവേ, കരപ്പുറത്തെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശം, ജൂതവംശജനായ കോച്ചായ്ക്കു കൊച്ചിരാജാവു പാരിതോഷികമായി പതിച്ചുകൊടുത്തു. കോച്ചായ്ക്കു പതിച്ചുകൊടുത്ത ഈ പ്രദേശമാണ്, വെട്ടക്കൽ എന്നപേരിൽ അറിയപ്പെടുന്നത്. അക്കാലത്ത്, ഈ പ്രദേശത്തു വെട്ടംപകർന്നുനിന്നിരുന്ന വലിയൊരു കൽവിളക്കുണ്ടായിരുന്നുവെന്നും അതിൽനിന്നാണു വെട്ടക്കലെന്ന പേരുണ്ടായതെന്നും പഴമക്കാർ പറയുന്നു.

മാർത്താണ്ഡവർമ്മ മഹാരാജാവ് കൊച്ചിരാജ്യമാക്രമിക്കുകയും തിരുവിതാംകൂറും കൊച്ചിയുംതമ്മിലുള്ള സന്ധിയുടെയടിസ്ഥാനത്തിൽ, കൊച്ചിയുടെ ഭാഗമായിരുന്ന കരപ്പുറം തിരുവിതാംകൂർരാജാവിനു വിട്ടുകൊടുക്കുകയുമുണ്ടായി. 1760 ആഗസ്റ്റ് 15ന് (കൊല്ലവർഷം 936 ചിങ്ങം മൂന്നിന്) ശുചീന്ദ്രത്തുവച്ചാണ്, തിരുവിതാംകൂർ - കൊച്ചി രാജാക്കന്മാർ ഈ കരാർ ഒപ്പിട്ടത്.[2] തിരുവിതാംകൂർ - കൊച്ചി കരാർപ്രകാരം കരപ്പുറം (ഇന്നത്തെ ചേർത്തല) തിരുവിതാംകൂറിനു കീഴിലായെങ്കിലും വെട്ടക്കൽപ്രദേശം കോച്ചായുടെ ജന്മിത്തത്തിൻകീഴിൽത്തന്നെ തുടർന്നു.

അക്കാലത്ത്, ജോലിക്കു ന്യായമായ കൂലിയോ മാന്യമായിജീവിക്കാനുള്ള അവകാശമോ നൽകാതെ, ജന്മികൾ കീഴാളരെ അടിച്ചമർത്തിയിരുന്നു. നവോത്ഥാനപ്രസ്ഥാനംവഴിയും നിവർത്തന പ്രക്ഷോഭങ്ങൾവഴിയും ക്രമേണ ഇതിനെതിരെയുള്ള പോരാട്ടമാരംഭിച്ചു. ശ്രീനാരായണഗുരുവിൻ്റെ നേതൃത്വത്തിലുള്ള സാമൂഹ്യപരിഷ്ക്കരണ - നവോത്ഥാനപ്രസ്ഥാനമാണ് ഈ പോരാട്ടങ്ങളെ ത്വരിതപ്പെടുത്തിയത്. ഇസ്രായേലിൻ്റെ രൂപീകരണത്തെത്തുടർന്ന്, കോച്ചായുടെ കൊട്ടാരം കേരളസർക്കാരിനു വിട്ടുകൊടുത്തുകൊണ്ട്, ജൂതർ വെട്ടക്കൽനിന്ന്, തങ്ങളുടെ മാതൃരാജ്യമായ ഇസ്രയേലിലേക്കു മടങ്ങിപ്പോയി. കോച്ചായുടെ കൊട്ടാരമാണ് ഇന്നു നിലവിലുള്ള വെട്ടക്കൽ സർക്കാർ ആശുപത്രിയുടെ പ്രധാനകെട്ടിടം.

അതിരുകൾ

തിരുത്തുക

കിഴക്കു പട്ടണക്കാട്, പടിഞ്ഞാറ് അറബിക്കടൽ, തെക്കു കടക്കരപ്പള്ളി, വടക്ക് അഴീക്കൽ ഗ്രാമം എന്നിവയാണ് ഈ ഗ്രാമത്തിന്റെ അതിരുകൾ.

തൊഴിലുകൾ

തിരുത്തുക

കൃഷി, മത്സ്യബന്ധനം, കയർ - കയറുൽപന്നനിർമ്മാണം തുടങ്ങിയവയാണ്, ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാനതൊഴിലുകൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക

കോനാട്ടുശ്ശേരി ഗവണ്മെൻ്റ് ലോവർ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലെ ഏകവിദ്യാലയം.

സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക

വെട്ടക്കൽ ഗവ: ആശുപത്രി, പട്ടണക്കാട് വില്ലേജ് ഓഫീസ്, വെട്ടക്കൽ പോസ്റ്റ് ഓഫീസ് തുടങ്ങിയവയാണ് പ്രധാന സർക്കാർ സ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ

തിരുത്തുക

മൂർത്തിക്കൽ ക്ഷേത്രം, ആരാശുപുരം സെൻറ് ജോർജ്ജ് പള്ളി,ആറാട്ടുവഴി ശ്രീരാമ ക്ഷേത്രം, വെട്ടക്കൽ ജുമാ മസ്ജിദ്, ആറാട്ടുവഴി അവർ ലേഡി ഓഫ് അസംപ്ഷൻ പള്ളി, ശ്രീ ഘണ്ഠാകർണ്ണ ക്ഷേത്രം, വെട്ടക്കൽ (ബീച്ച്)സെൻറ് ആന്റണീസ് പള്ളി എന്നിവയാണ് ഇവിടെയുള്ള പ്രധാന ആരാധനാലയങ്ങൾ.

പ്രമുഖവ്യക്തികൾ

തിരുത്തുക

മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാനസർക്കാരിന്റേയും കേന്ദ്രസർക്കാരിൻ്റെയും പുരസ്കാരങ്ങൾനേടിയ വിജയമ്മ ടീച്ചർ കോനാട്ടുശ്ശേരി ഗവണ്മെൻ്റ് എൽ.പി. സ്കൂളിലെ പ്രധാനാദ്ധ്യാപികയായിരുന്നു.[3]. മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാനസർക്കാർപുരസ്കാരം നേടിയ താഹിറബീവി ടീച്ചറും കോനാട്ടുശ്ശേരി ഗവണ്മെൻ്റ് എൽ. പി. സ്കൂളിലെ പ്രധാനാദ്ധ്യാപികയാണ്.[4]

മികച്ച സാമൂഹികപ്രവർത്തകനുള്ള പുരസ്കാരജേതാവായ വെട്ടക്കൽ മജീദ് ഈ ഗ്രാമത്തിൽനിന്നുള്ളയാളാണ്.

അവലംബങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-14. Retrieved 2013-03-02.
  2. https://www.mathrubhumi.com/mobile/ernakulam/nagaram/article-1.4498272#aoh=16363800114721&referrer=https%3A%2F%2Fwww.google.com&amp_tf=From%20%251%24s[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.mathrubhumi.com/alappuzha/news/2160935-local_news-pattanakkadu-%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D.html[പ്രവർത്തിക്കാത്ത കണ്ണി]
  4. https://malayalam.samayam.com/local-news/alappuzha/video-report-on-vayalar-native-thahira-beevi-gets-state-teacher-award-2021/videoshow/85959934.cms
"https://ml.wikipedia.org/w/index.php?title=വെട്ടക്കൽ&oldid=3808588" എന്ന താളിൽനിന്ന് ശേഖരിച്ചത്