ഉപയോക്താവിന്റെ സംവാദം:Sidharthan/പഴയവ 2
സംവാദം: 1 | 2 | 3 | നിലവിലെ സംവാദം
വർഗ്ഗം പദ്ധതി
സുഹൃത്തേ.. ഞാൻ വർഗ്ഗം പദ്ധതിയിൽ അംഗമായിട്ടുണ്ട് താങ്കൾ പറഞ്ഞപോലെ ചലച്ചിത്രം തന്നെ തിരഞ്ഞെടുക്കാം. പക്ഷെ എങ്ങനെ തുടങ്ങണം, എവിടെ നിന്ന് തുടങ്ങണം, എന്നൊന്നും അറിയില്ല. വർഗ്ഗം പദ്ധതി താൾ വായിച്ചു എങ്കിലും, കാറ്റഗറി ചേർക്കുന്നതിൻറെ മാർഗനിർദ്ദേശം താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. --Subeesh| സുഭീഷ് 10:05, 16 ഒക്ടോബർ 2008 (UTC)
- ഒരു പ്രശ്നമുണ്ട് അതായത് ഞാൻ തിരുത്തലുകൾ നടത്തുന്നത് എൻറെ ഓഫീസിൽ വച്ചാണ്. (എൻറെ യൂസർ പേജ് ശ്രദ്ധിക്കുക) പക്ഷെ ഓഫീസിൽ ചാറ്റിംഗ് പോലുള്ള എല്ലാവിധ സംവിധാനങ്ങളും നിരോധിച്ചു വച്ചിരിക്കുകയാണ്. അതുകൊണ്ട് ജി ടോക്കും, തത്സമയ സംവാദവും എന്നെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. വേറെ എന്തെങ്കിലും വഴിയുണ്ടോ ????..--Subeesh| സുഭീഷ് 11:39, 16 ഒക്ടോബർ 2008 (UTC)
- സുഹൃത്തേ... വിശദീകരണങ്ങൾക്ക് നന്ദി.
- ഇതൊന്ന് നോക്കൂ ഞാൻ മോഹൻലാൽ എന്ന താളിൽ കാറ്റഗറി ചേർക്കുകയാണെങ്കിൽ ഇങ്ങനെയാണോ ഉദ്ധേശിക്കുന്നത്.
Categroy:ജീവചരിത്രം, Categroy:1960-ൽ ജനിച്ചവർ, Categroy:മേയ് 21-ന് ജനിച്ചവർ, Categroy:അഭിനേതാക്കൾ, Categroy:ഏഷ്യയിലെ അഭിനേതാക്കൾ, Categroy:ഇന്ത്യയിലെ അഭിനേതാക്കൾ, Categroy:ചലച്ചിത്ര അഭിനേതാക്കൾ, Categroy:മലയാളചലച്ചിത്ര അഭിനേതാക്കൾ, Categroy:മലയാളചലച്ചിത്ര നടന്മാർ, Categroy:മലയാളനാടക നടന്മാർ, Categroy:മലയാളചലച്ചിത്ര നിർമ്മാതാക്കൾ, Categroy:കേരളത്തിൽ നിന്നുള്ള ബിസിനസുകാർ,
- ഇനി ഇങ്ങനെയല്ലെങ്കിൽ മോഹൻലാൽ എന്ന ഒരൊറ്റതാൾ കാറ്റഗറി തിരിച്ച് കാണിച്ചു തരാമോ.?? — ഈ തിരുത്തൽ നടത്തിയത് Subeesh Balan (സംവാദം • സംഭാവനകൾ)
- ബാലൻ കെ. നായർ എന്ന ലേഖനത്തിൽ ചേർത്ത കാറ്റഗറികൾ ഒന്നു പരിശോധിക്കാമോ ??--Subeesh| സുഭീഷ് 13:51, 16 ഒക്ടോബർ 2008 (UTC)
- അവസാനമായി അംരീഷ് പുരി എന്ന താളിൽ ഞാൻ ചേർത്ത കാറ്റഗറികൾ ദയവായി പരിശോധിക്കണേ...--Subeesh| സുഭീഷ് 14:22, 16 ഒക്ടോബർ 2008 (UTC)
- എനിക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ല. PHP ഫയലായതിനാൽ പറ്റുന്നില്ല. എന്നെ സഹായിക്കൂ.--Leo 21:57, 16 ഒക്ടോബർ 2008 (UTC)
ആധികാരികത
പ്രിയ സിത്ഥാർത്ഥാ, താങ്കൾ എന്നെക്കാളും വളരെയധികം കാലം വിക്കിയിൽ പ്രവർത്തിച്ച അനുഭവമ്പത്ത് ഉള്ള ആളാണ്. എങ്കിലും എനിക്കൊരു സംശയം താങ്കൾ ഈ താളലും ഫലകം പതിച്ചിരിക്കുന്നത് ശ്രദ്ധിച്ചു. കാരണം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ? സസ്നേഹം, --സുഗീഷ് 13:44, 18 ഒക്ടോബർ 2008 (UTC)
Sidnbot
ഉപയോക്താവ്:Sidnbot-നു യന്ത്രപദവി നൽകിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 09:13, 20 ഒക്ടോബർ 2008 (UTC)
അവലംബം ചേർക്കൽ
ഞാൻ എഴുതിയ എഡിരിങ് എന്നലേഖനത്തിൽ അവൽംബം ചേർക്കേണ്ടതുണ്ട് എന്നെഴുതിക്കണ്ടു. എന്റെ ലേഖനങ്ങൾ മലയാളം വിഞ്ജാനകോശത്തിൽ നിന്നുള്ളവയാണ്. അതാണ് എന്റെ റെഫെറൻസ് ഗ്രന്ഥം. ഭാഷയിൽ മാത്രമേ ചെറിയ വ്യത്യാസം വരുത്താറുള്ളു. അവിടെക്കാണുന്ന ചില ലേഖനങ്ങൾ നല്ലതാണെന്നു തോന്നിയാൽ മാത്രമേ വിക്കിയിൽ പ്രസിദ്ധീകരിക്കാറുള്ളു. ഗ്രന്ഥസൂചി വിഞ്ജാനകോശത്തിൽ ഉള്ളതു തന്നെ. ഞാൻ ഇനി എന്താണു ചെയ്യേണ്ടത്. ബാബു.ജി --Babu G. 12:24, 20 ഒക്ടോബർ 2008 (UTC)
അവലംബം ചേർക്കുന്ന് വിധം മൻസ്സിലായി. അതുമനസിലാക്കി തന്നതിന് ഞാൻ കടപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറിൽ എനിക്കുള്ള അറിവ് തുലോം പരിമിതമാണ്. അതുകൊണ്ടുതന്നെ സിദ്ധാർത്ഥൻ എനിക്കു വളരെ പ്രിയപ്പെട്ടവൻ ആയിക്കഴിഞ്ഞു. സസ്നേഹം --Babu G. 16:44, 21 ഒക്ടോബർ 2008 (UTC)
വികിവൽകരനതിനെപ്പറ്റി ഒന്നു പൂർണമായി വിശദീകരിക്കാമോ?വിക്കിവൽക്കരിക്കപ്പെട്ട ചില ലേഖനങ്ങൾ ഇപ്പോഴും വിക്കിവൽക്കരിക്കപ്പെടെണ്ട ലേഖനങ്ങളുടെ പട്ടികയിൽ കാണുന്നുണ്ട് . എങ്ങനെയാണ് വിക്കിവൽക്കരിക്കപെടെണ്ട ലേഖനങ്ങളുടെ പട്ടികയിൽ നിന്നും അവ നീക്കം ചെയ്യുന്നത്? Sudev.k 08:03, 22 ഒക്ടോബർ 2008 (UTC)
സൗരവ് ഗാംഗുലി എന്ന ലേഖനം വിക്കിവൽക്കരിക്കേണ്ട ലേഖനഗ്നളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്തു കൂടെ ?ദയവായി ഒന്നു പരിശോധിക്കാമോ ? Sudev.k 11:27, 23 ഒക്ടോബർ 2008 (UTC)
- ദൈനിക് ജാഗരൺ - അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ആധികാരികത നീക്കം ചെയ്യുകയാണ്. --Vssun 23:27, 24 ഒക്ടോബർ 2008 (UTC)
അന്തർവാഹിനി
ഞാൻ എഴുതിയ അന്തർവാഹിനി എന്ന ലേഖനത്തിന് അവലംബം കൊടുത്ത വിധം ശരിയായില്ല എന്ന് തോനുന്നു. ഒന്നു നോക്കി വേണ്ടതു ചെയ്യുമല്ലോ സസ്നേഹം --Babu G. 05:47, 25 ഒക്ടോബർ 2008 (UTC)
വർഗ്ഗം പദ്ധതി
സാറേ താരകത്തിനു നന്ദി. വിഭാഗം:രാജ്യങ്ങൾ തീർന്നു. വിഭാഗം:കേരളത്തിലെ ക്ഷേത്രങ്ങൾ തുടങ്ങട്ടോ? ജില്ലയനുസരിച്ച് വർഗ്ഗീകരിച്ചാൽ പോരെ?--അഭി 11:00, 1 നവംബർ 2008 (UTC) താരകത്തിനു നന്ദി..--ശ്രുതി 11:42, 1 നവംബർ 2008 (UTC)
സിദ്ധാർത്ഥൻ, താരകത്തിനു നന്ദി - --ഷാജി 21:16, 1 നവംബർ 2008 (UTC)
- മാഷേ.. താരകത്തിനു നന്ദി. ഈയിടെയായി ഓഫീസിൽ കുറച്ചു തിരക്കുള്ളതുകാരണം എൻറെ വിക്കിപ്രവർത്തനം ശരിയായി നടക്കുന്നില്ല! എന്നാലും സമയം കിട്ടുന്നതിനനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുന്നതാണ്. സ്നേഹാശംസകളോടെ....--Subeesh|സുഭീഷ് - സംവാദങ്ങൾ 10:26, 3 നവംബർ 2008 (UTC)
കൺട്രോൾ
കൺട്രോൾ , കൺട്രോൾ... എന്താണെന്ന് മനസിലായില്ല. എനിക്ക് രണ്ടും ഒരു പോലെയാണ് കാണുന്നത് --സാദിക്ക് ഖാലിദ് 14:52, 12 നവംബർ 2008 (UTC)
അസുരൻ
ചെയ്തു കഴിഞ്ഞു --Vssun 04:37, 13 നവംബർ 2008 (UTC)
ലെഖനത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു
ഏകാധിപത്യം എന്ന ലേഖനത്തിൽ മൂന്നാമത്തെ വിഭാഗത്തിൽ രണ്ടാമത്തെ പാര ശ്രമിച്ചിട്ടു നേരേ ആവുന്നില്ല. അതു പോലെ അവലംബം ചേർത്തതിൽ ഡ്യൂപ്ലിക്കസി വന്നിട്ടുണ്ട്. ഇത് രണ്ടും ഒന്നു ത്തിരുത്തുകയും, മൊത്തത്തിൽ ലേഖനത്തെ ഒന്നു ശരിയാക്കുകയും ചെയ്യുമല്ലോ സസ്നേഹം --Babu G. 07:37, 13 നവംബർ 2008 (UTC)
ഒപ്പ്
സോറി, എപ്പോഴും മറന്നു പോകും :) --Jobinbasani 10:32, 13 നവംബർ 2008 (UTC)
വർഗ്ഗം
ഫലകം വഴിയുള്ള വർഗം സോളിഡ് വർഗ്ഗമായി കണക്കാക്കില്ല എന്ന ചിന്തയിലാണ് ഞാൻ എല്ലാത്തിലും നേരിട്ട് കൊടുത്തത്. ടെമ്പ്ലറ്റ് വഴിയുള്ള ഒരു കാറ്റഗറി മാത്രമുള്ള ലേഖനങ്ങൾ വർഗ്ഗീകരിക്കാത്ത ലേഖനങ്ങളിൽ ഉൾപ്പെടില്ലേ? അങ്ങനെയല്ലെങ്കിൽ കുഴപ്പമില്ല. പിന്നെ ടെമ്പ്ലറ്റ് രീതിയിൽ ഇതുപോലത്തെ പേജുകളും വർഗ്ഗത്തിൽ ഉൾപ്പെട്ടുവെന്നും വരാം.--അഭി 10:14, 16 നവംബർ 2008 (UTC)
കവാടം
കവാടം എങ്ങനെ മെച്ചപ്പെടുത്താം? ഞാൻ കുറച്ച് കവാടങ്ങൾ നിർമ്മിച്ചു. കവാടം:ലിനക്സ്.--Leo 17:30, 20 നവംബർ 2008 (UTC)
ചെറിയ മറ്റം
അന്തർവാഹിനി
ഈ ലേഖനത്തിന് കിട്ടാവുന്ന അവലംബങ്ങൾ എല്ലാം ചേർത്തിട്ടുണ്ട്. ഇനിയും അതിനെ മതിയായ അവലംബം ഇല്ലാത്തവയുടെ കൂട്ടത്തിൽനിന്നു മാറ്റിക്കൂടെ. സസ്നേഹം --Babu G. 16:24, 23 നവംബർ 2008 (UTC)
Lifetime
ഫലകം:Lifetime എന്ന ഫലകം ഉപയോഗിക്കുന്നതെങ്ങനെയെന്ന് ആ ഫലകത്തിൽ തന്നെ ഒരു ഡോക് പേജുണ്ടാക്കി വിശദീകരിക്കണം. ശരിക്കും ഉപയോഗിക്കാനാറിയാത്തതിനാൽ വിൽ ഡുറാന്റ് എന്ന താളിൽ എനിക്ക് ചേർക്കാൻ കഴിഞ്ഞില്ല--Anoopan| അനൂപൻ 18:04, 9 ഡിസംബർ 2008 (UTC)
ണിം
[1] --സാദിക്ക് ഖാലിദ് 14:51, 15 ഡിസംബർ 2008 (UTC)
സൌ -> സൗ
ഈ “സൗ” എന്ന് ടൈപ്പ് ചെയ്യുന്നത് എങ്ങിനേയാ? ഞാൻ കീമാൻ ഉപയോഗിക്കുമ്പോൾ സൌ എന്നേ വരുന്നുള്ളൂ. --ശ്രീജിത്ത് കെ 07:19, 22 ഡിസംബർ 2008 (UTC)
ജനനത്തിന്റെ വിഭാഗം
ആ ടെമ്പ്ലേറ്റ് ഇതിനു മുൻപ് കണ്ടിട്ടില്ലായിരുന്നു. ഇനി ശ്രദ്ധിച്ചോളാം. ചൂണ്ടിക്കാണിച്ചതിനു നന്ദി. -- ശ്രീജിത്ത് കെ 18:42, 24 ഡിസംബർ 2008 (UTC)
ഫലകങ്ങളിലെ ഇംഗ്ലീഷ്
Category, births, Commons cat എന്നിങ്ങനെ പല ഇംഗ്ലീഷ് വാക്കുകൾ കാണുന്നു ഫലകങ്ങളിൽ. ഇതിനൊക്കെ മലയാളം ഉപയോഗിക്കുന്നതല്ലേ ഉത്തമം? അവയുടെ [വിവരണം താൾ] പോലും മുഴുവൻ ഇംഗ്ലീഷിൽ ആയതുകൊണ്ട് ഒരു സംശയം. -- ശ്രീജിത്ത് കെ 16:31, 26 ഡിസംബർ 2008 (UTC)
തെറ്റായ താൾ
ഈ രണ്ട് വിഭാഗങ്ങൾ നോക്കൂ.
ആദ്യത്തേത് മായ്ച്ച് കളയാമോ?— ഈ തിരുത്തൽ നടത്തിയത് Sreejithk2000 (സംവാദം • സംഭാവനകൾ)
ആദ്യത്തെ താൾ മായ്ച്ച് കളഞ്ഞതിനു നന്ദി. ഇതുപോലെ മറ്റൊന്നും കണ്ടു.
ഇതിലെ ആദ്യത്തേത് ഉപയോഗശൂന്യമായതുകൊണ്ട് ഒഴിവാക്കാവുന്നതാണ്. ശ്രദ്ധിക്കുമല്ലോ. -- ശ്രീജിത്ത് കെ 21:15, 1 ജനുവരി 2009 (UTC)
നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടത്.
അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നടിപ്പുകാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിനേക്കാൾ നല്ലത്, ലേഖനങ്ങളെ രക്ഷിക്കാനുള്ള ഒരു ശ്രമം വേണമെന്ന് പൊതുവായി അഭിപ്രായം പറയുന്നു. തെറ്റായ സ്ഥലമെങ്കിൽ ക്ഷമിക്കണം. 200 പ്രാവശ്യം ഓട്ട പ്രദക്ഷിണം നടത്തിയതിൽ വെറും 16 പേജാണ് സിനിമ സംബന്ധിയായി വന്നത്. കഷ്ടം.. -- Rameshng | Talk 17:44, 14 ജനുവരി 2009 (UTC)
നമസ്കാരം
എനിക്ക് ഈ വിവരം അറിയില്ലയിരുന്നു. അതുകോണ്ടാണു അങ്ങനെ സംച്ച്ചത്.--suneesh 15:01, 20 ജനുവരി 2009 (UTC)
രാജാ രാമണ്ണ എന്ന ലേഖനത്തിൽ ഇംഗ്ലീഷ് വിലാസം കൊടുത്തിട്ടുവരുനില്ല കാരണം എന്താണു?--suneesh 15:23, 20 ജനുവരി 2009 (UTC)
ജോൺ ഡാൽട്ടൺ
ചങ്ങാതി!.. ഞാൻ ആണ് ജോൺ ഡാൽട്ടൺ എന്ന ലേഖനം എഴുതിയത്. ഇപ്പോൾ ഈ ലേഖനത്തിൽ അതിന്റെ പുറത്തുനിന്നുള്ള വിവരങ്ങൾ എഴുതി ചേർത്തിട്ടുണ്ട്. ഇതു എഴുതുന്ന വേളയിൽ ഞാൻ സൈൻ ഇൻ ആകുവാൻ മറന്നു പോയി. --suneesh 12:34, 22 ജനുവരി 2009 (UTC)
സർവരാജ്യസഖ്യം
അത് ചെയ്തുകൊണ്ടിരിക്കുകയാണ്.. :)..--Vssun 17:49, 24 ജനുവരി 2009 (UTC)
ചൂടൻ പൂച്ച
ഹോട്ട് ക്യാറ്റ് പണിമുടക്കിയോ? --Vssun 09:01, 4 ഫെബ്രുവരി 2009 (UTC)
എന്റെ ഫയർഫോക്സ് ഇപ്പോൾ അപ്‌ഡേറ്റ് ചെയ്തേയുള്ളൂ.. ഞാൻ കരുതി അതിന്റെ കുഴപ്പമാണെന്ന്.. --Vssun 09:18, 4 ഫെബ്രുവരി 2009 (UTC)
നന്ദി
നക്ഷത്രത്തിന് നന്ദി സിദ്ധാർത്ഥൻ..സ്നേഹത്തോടെ --Vssun 05:43, 13 ഫെബ്രുവരി 2009 (UTC)
വാടാനപ്പള്ളി
വാടാനപ്പള്ളി എന്നതു വാടാനപ്പിള്ളിയായി താങ്കൾ തിരുത്തിയത് കണ്ടു.ഞാൻ{പി പി ജോയി}ഒരു വാടാനപ്പള്ളിക്കാരൻ (ജനിച്ചു വളർന്നത്) ആകുന്നു. വയസ് 50. തൃശ്ശൂരാണു താമസമെങ്കിലും ജോലി ചെയ്യുന്നത് ഇപ്പോൾ ഡൽഹിക്കടുത്ത് ഫരീദാബാദിൽ. വാടാനപ്പള്ളി എന്നതാണു ശരി പക്ഷേ ഞാൻ താങ്കളുടെ അനുവാദം ഇല്ലാതെ തിരുത്തുന്നത് ശരിയല്ല(തലക്കെട്ട്).പണ്ടു കാലത്ത് ഇംഗ്ലീഷുകാരുടെ പോസ്റ്റാഫീസിലെ സീൽ വാടാനപ്പിള്ളി എന്നു കണ്ട്(ഇപ്പോൾ അവരും പകുതി തിരുത്തി) ജനങ്ങൾ ചിലരൊക്കെ എഴുതുമ്പോൾ വാടാനപ്പിള്ളി എന്നു ഇംഗ്ലീഷിൽ എഴുതാറുണ്ടെങ്കിലും വാടാനപ്പള്ളി എന്നതുതന്നെയാണു ശരി. താങ്കൾക്ക് നന്ദി. പി പി ജോയി.pp.pp238gmail.com.
വർഗ്ഗം താൾ
വർഗ്ഗം താൾ ചേർക്കുമ്പോൾ അന്തര്‌വിക്കി കണ്ണിയും ചേർക്കാൻ മറക്കല്ലേ.. --ജേക്കബ് 01:17, 2 ഏപ്രിൽ 2009 (UTC)
ജനന-മരണ വർഗ്ഗങ്ങൾ
ഞാനത് കണ്ടിരുന്നില്ല..നന്ദി..--ml@beeb 14:30, 7 ഏപ്രിൽ 2009 (UTC)
നന്ദി
സിദ്ധാർത്ഥേട്ടാ, പുതിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുതന്നതിന് വളരെ നന്ദി. സത്യം പറഞ്ഞാൽ, അതും ഒരു പരീക്ഷണമായിരുന്നു !! ഓരോ മാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം !! ഇനിയും സഹായങ്ങൾ പ്രതീക്ഷിക്കുന്നു. --Ershad 14:18, 13 ഏപ്രിൽ 2009 (UTC)
പ്രിയ സുഹൃത്തേ, താങ്കൾ ചൂണ്ടിക്കാട്ടിയ വിഷയം അംഗീകരിക്കുന്നു. ഇന്നാണ് വിക്കിയിൽ റജിസ്റ്റർ ചെയ്യുന്നത്. സാധാരണ മെയിൽ അക്കൌണ്ട് പോലെയുള്ളവ ആരംഭിക്കുമ്പോൾ ഒരു പ്രൊഫൈൽ എണ്ട്രി ഉണ്ടാവുമല്ലോ. ഇവിടെ അത്തരത്തിൽ ഒന്നും ശ്രദ്ധയിൽ പെട്ടതുമില്ല. വിക്കി ഉപയോഗിക്കുന്നതിനോ, ലേഖനങ്ങൾ എഴുതുന്നതിനോ ഇത്തരത്തിൽ ഒരു പ്രൊഫൈൽ പേജിൻറെ ആവശ്യമുണ്ടോ? അല്ലാത്തവ തള്ളിക്കളയുമോ എന്നു സംശയം തോന്നിയതിനാലാണ് അപ്രകാരം ചെയ്തത്. വിലയേറിയ മാർഗ്ഗനിർദ്ദേശത്തിന് നന്ദി അറിയിക്കുന്നു.
സ്നേഹപൂർവം— ഈ തിരുത്തൽ നടത്തിയത് Jaikavalam (സംവാദം • സംഭാവനകൾ)
വളരെ നന്ദി സുഹൃത്തേ. ഇതിൽ ലേഖനങ്ങൾ എഴുതുവാൻ, സ്വന്തമായി ഒരു പ്രൊഫൈൽ പേജ് ഉണ്ടായിരിക്കേണ്ടതിൻറെ ആവശ്യം ഉണ്ടോ? അല്ലാത്തവ നീക്കം ചെയ്യപ്പെടുമോ?--Jaikavalam 12:19, 2 മേയ് 2009 (UTC)
സ്വന്തം പകർപ്പവകാശത്തോടെ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളിലെ പരാമർശങ്ങൾ, വസ്തുതകൾ എന്നിവ വിക്കിക്ക് സംഭാവന നൽകുന്നത്, വിക്കിയുടെ നയരേഖകൾക്ക് വിരുദ്ധമാണോ? ഇക്കാര്യത്തേക്കുറിച്ച് എവിടെയെങ്കിലും സംവാദങ്ങളോ, ലേഖനങ്ങളോ ഉണ്ടെങ്കിൽ ഒന്നു ചൂണ്ടിക്കാട്ടാമോ?--Jaikavalam 13:00, 2 മേയ് 2009 (UTC)
ആ പ്രശനം അനൂപേട്ടൻ പരിഹരിച്ചു. ദയവായ് ഇത് കാണുക --ഇർഷാദ് 13:46, 15 മേയ് 2009 (UTC)
നന്ദി
പേരിന്റെ പ്രശ്നം
തോമസ് മാർ അത്താനാസിയോസ് എന്ന പേരിൽ ഇക്കാലത്തു് ഒരേസമയം രണ്ടു് മെത്രാപ്പോലീത്തമാർ മലങ്കര സഭയിലുള്ളതുകൊണ്ടു് ഒരാളെ തോമസ് മാർ അത്താനാസിയോസ് എന്നും മറ്റേയാളെ ഡോ.തോമസ് മാർ അത്താനാസിയോസ് എന്നുമാണു് പത്രങ്ങളിലും പുറത്തും പൊതുവേ പരാമർശിക്കാറു് എന്ന വസ്തുത ദയവായി ശ്രദ്ധിയ്ക്കക.--എബി ജോൻ വൻനിലം 08:55, 22 മേയ് 2009 (UTC)
തലവൂർ - സംവാദം; പിന്നെ ചില സംശയങ്ങളും
തലവൂർ താളിന്റെ സംവാദം താളിൽ എന്റെ വ്യക്തിപരമായ താളിൽ വരേണ്ട ചില വാദങ്ങളും പ്രതിവാദങ്ങളും കടന്നുകൂടിയതിനാലാണ് അങ്ങനെ ചെയ്തത്. അവയെല്ലാം ശരിയായ സ്ഥലങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തലവൂർ എന്ന താളിനെ സംബന്ധിക്കുന്ന പ്രസക്തമായ കാര്യങ്ങൾ സംവാദത്താളിൽ നിലനിർത്തുകയും ചെയ്തു. വിക്കിനയങ്ങൾക്ക് എതിരാണോ അത്?..
പിന്നെ.. വിക്കിയിലെ ശീർഷകങ്ങളിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി ഒരു സംശയം. ചുരുക്കിയെഴുതുന്ന (അബ്രീവിയേറ്റ് ചെയ്യുന്ന) വാക്കുകൾക്ക് ശേഷം ഒരു കുത്തും ഒരു സ്പേസും ഇടണം എന്നാണ് ടൈപ് റൈറ്റിംഗിലെ നിയമം. എന്നാൽ വിക്കി നയം വ്യത്യസ്തമാണ്. കുത്ത് കഴിഞ്ഞ് സ്പേസ് വേണ്ടത്രേ. ആരൊക്കെച്ചേർന്നാണോ എന്തോ ഈ നയങ്ങളൊക്കെ ഉണ്ടാക്കിയത്. ഒരു കാര്യം പറയട്ടെ. അംഗീകൃത സർവകലാശാലകളൊക്കെ ഞാൻ ആദ്യം പറഞ്ഞ രീതിയാണ് പിന്തുടരുന്നത്. ഉദാഹരണത്തിന് പാറക്കൽ അശോകൻ എന്നത് പി. അശോകൻ എന്ന് ചുരുക്കാം. അല്ലാതെ പി.അശോകൻ എന്നല്ല. രണ്ട് ഇനിഷ്യലുകളുണ്ടെങ്കിലും ഇതാണ് രീതി. പി. കെ. കൃഷ്ണമേനോൻ എന്നെഴുതണം. പി.കെ. കൃഷ്ണമേനോൻ എന്നല്ല. കാണാനുള്ള ഭംഗിനോക്കി വിക്കി നയം രൂപീകരിച്ചതാണെങ്കിൽ പലരുടെയും ഔദ്യോഗിക നാമത്തിലുള്ള ചിഹ്നനരീതി ആകില്ല വിക്കിപീഡിയയിൽ ഉണ്ടാവുക. ഒരു വിജ്ഞാനകോശത്തെ സംബന്ധിച്ച് ഇത് തീരെ ശോഭനീയവുമല്ല. മറുപടി എന്റെ സംവാദം താളിൽ തരുക. നന്ദി. --Naveen Sankar 06:24, 26 മേയ് 2009 (UTC)
- പ്രത്യുത്തരത്തിന് നന്ദി. കാലിക പ്രസക്തിയുള്ള ഭാഗം തലവൂർ - സംവാദം താളിൽ നിലനിർത്തിയിട്ടുണ്ട്. അതിൽ സംവാദം (?) നടക്കട്ടെ. (വാദം- പ്രതിവാദം അല്ല. ചർചയാണ് ഞാൻ ഉദ്ദേശിക്കുന്നത്.). ആദ്യത്തെ ഖണ്ഡിക ഇനി ഒരുകാലത്തും ആവശ്യം വരുമെന്ന് തോന്നുന്നില്ല. അത് പൊയ്ക്കോട്ടെ.
ഞാൻമാത്രം പ്രതികരിച്ചാൽ വിക്കി-നയം മാറുമോ സിദ്ധാർഥാ? എന്തായാലും ഇതേ അഭിപ്രായം ഞാൻ എല്ലായിടത്തും ഒന്ന് പകർത്തിയേക്കാം. ഇവിടെ പ്രത്യേകിച്ചൊന്നും നടക്കുമെന്ന് തോന്നുന്നില്ല. എന്നാലും.. --Naveen Sankar 07:18, 26 മേയ് 2009 (UTC)
മലയാള ലിപിയോ മലയാളലിപിയോ?
എങ്ങനെയാണ് സിദ്ധാർഥാ മലയാള ലിപി ഒറ്റവാക്കാണെന്ന് നിശ്ചയിച്ചത്? ഒരു ചർച്ചപോലുമില്ലാതെ നാമം മാറ്റിയല്ലോ?--Naveen Sankar 13:21, 26 മേയ് 2009 (UTC)
നന്ദി
നക്ഷത്രപുരസ്കാരത്തിന് നന്ദി. വളരെ സന്തോഷമുണ്ട് -- റസിമാൻ ടി വി 06:44, 1 ജൂൺ 2009 (UTC)
വർഗ്ഗം, വിഭാഗം എന്നിവയിലും ചൂടൻപൂച്ച പ്രവർത്തിക്കുവാൻ
ഈ രണ്ട് മാറ്റങ്ങൾ നടത്തിയപ്പോൾ Category കൂടാതെ വർഗ്ഗം, വിഭാഗം എന്നിവയിലും ചൂടൻപൂച്ച പ്രവർത്തിക്കുന്നുണ്ട്. ഇത് ചാനലിൽ ആരോ സൂചിപ്പിച്ചിരുന്നു. --സാദിക്ക് ഖാലിദ് 09:28, 4 ജൂൺ 2009 (UTC)
ചൂടൻ പൂച്ച
മാതൃകാ ഉപയോക്താവ്/വർഗ്ഗം.js വച്ച് ചൂടൻ പൂച്ച ഉപയോഗിക്കുമ്പോൾ വർഗ്ഗം, വിഭാഗം എന്നിവ ഉണ്ടെങ്കിലും ലേഖനത്തിനകത്ത് നിന്നും വർഗ്ഗം നീക്കം ചെയ്യാൻ പറ്റുന്നുണ്ട്. -- Rameshng | Talk 11:17, 7 ജൂൺ 2009 (UTC)
ലോഗിൻ
യ്യോ ഇത് ഞാനാണേ ലിജോ. ലോഗിൻ ചെയ്യാൻ മറന്നു. ഓർമ്മിപ്പിച്ചതിന് വളരെ നന്ദി. --Lijo 11:57, 9 ജൂൺ 2009 (UTC)
സൈറ്റുകളുടെ പ്രവാഹം
വീണ്ടും വിക്കിയിലേക്ക് വെബ് സൈറ്റുകളുടെ പ്രവാഹം. മൂന്നാം കക്ഷി അവലംബമില്ല. ഒഴിവാക്കാം. അവലമ്പം ചോദിച്ചാലല്ലെ കൊടുക്കാൻ പറ്റൂ? മലയാളം ന്യൂസ് പേപ്പറിൽ വന്നിരിന്നു --212.138.113.10 10:00, 10 ജൂൺ 2009 (UTC)
വർഗ്ഗം:മേയ് 12-ന് ജനിച്ചവർ
ഈ താളുകൾക്ക് അന്തർവികക്ി കണ്ണി കൂടെ ഉണ്ടായിരുന്നെനങ്ിൽ നന്നായിരുന്നു.. --ജേക്കബ് 06:35, 11 ജൂൺ 2009 (UTC)
ശൈലി കാട്ടിത്തന്നതിന് നന്ദി. ഒരു സംശയം,[[Category:നവംബറിൽ മരിച്ചവർ|02]] എന്നതിലെ '|02' എന്തിനാണ്?--ശ്രുതി 13:08, 24 ജൂൺ 2009 (UTC)
ഇപ്പോ മനസിലായി :) --ശ്രുതി 13:22, 24 ജൂൺ 2009 (UTC)
ബൃഹത് സംഹിത
സിദ്ധാർത്ഥൻ ! ബൃഹത് സംഹിത എന്ന താൾ പെട്ടന്നു മായ്കേണ്ടതില്ലായിരുന്നു. ഒരു പക്ഷെ, എഴുതിയ ആൾക്ക് വിക്കിസമ്പ്രദായം എന്താണെന്ന് അറിയില്ലായിരിക്കാം. അവരോട് വിക്കി രീതികൾ നമുക്കു പറഞ്ഞു നൽകാം. പെട്ടന്നു മായ്ക്കുന്നത് പുതിയ ലേഖകരെ നിരുത്സാഹപ്പെടുത്തിയേക്കും. മാത്രവുമല്ല മറ്റുള്ളവർക്കും തിരുത്താൻ താത്പര്യം കാണും. ഇത്തരം താളുകൾ ആവശ്യമില്ലെങ്കിൽ കുറച്ചു നാൾ കഴിഞ്ഞ് മായ്ക്കുന്നതാണ് നല്ലത്. - --ബിപിൻ 08:00, 27 ജൂൺ 2009 (UTC)
>>> രണ്ടാമത് എഴുതിയ താൾ ("വാസ്തവ് ജ്യൊതിഷം")നീക്കം ചെയ്യേണ്ടതു തന്നെ. പഴയ ബൃഹത് സംഹിത പുനസ്ഥാപിക്കേണ്ട. പിന്നീട് പുതുതായി തുടങ്ങാം.ഇപ്പോഴത്തെ ജോലി തീർക്കട്ടെ.. നന്ദി. --ബിപിൻ 08:51, 27 ജൂൺ 2009 (UTC)
നന്ദി
താരകത്തിനു നന്ദി :) --ജുനൈദ് (സംവാദം) 09:07, 15 ജൂലൈ 2009 (UTC)
ചെയ്തു --ജുനൈദ് (സംവാദം) 10:47, 15 ജൂലൈ 2009 (UTC)
നന്ദി. ഒത്തു പിടിച്ചാൽ മലയും പോരും എന്ന് ഇപ്പളാ ശരിക്കും മനസ്സിലായത് -- റസിമാൻ ടി വി 15:05, 15 ജൂലൈ 2009 (UTC)
വർഗ്ഗം
നന്ദി. അതുശരിയാണ്. ചിലയിടങ്ങളിൽ കൺഫ്യൂഷൻ ആവാറുണ്ട് :). ഇനി വർഗ്ഗം പദ്ധതിയിൽ കുറിപ്പിടാം. --ജുനൈദ് (സംവാദം) 11:29, 16 ജൂലൈ 2009 (UTC)
ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. {{അപൂർണ്ണം}} എന്ന ഫലകത്തിലൊഴികെ ബാക്കിയെല്ലായിടത്തും അപൂർണ്ണലേഖനം എന്നുപയോഗിക്കുന്ന ശൈലി പിന്തുടരാമെന്നു തോന്നുന്നു ( അല്ലെങ്കിൽ {{അപൂർണ്ണം}} ഈ ഫലകത്തിലും വേണമെങ്കിൽ അപൂർണ്ണലേഖനം എന്നുപയോഗിക്കാം അങ്ങിനെയെങ്കിൽ എല്ലായിടത്തും ഒരു പോലെയാകും) --ജുനൈദ് (സംവാദം) 11:40, 16 ജൂലൈ 2009 (UTC)
ഈ താൾ ഒന്ന് ശ്രദ്ധിക്കുമോ അതിലെ വുമായി ബന്ധപ്പെട്ട അപൂർണ്ണലേഖനങ്ങൾ എന്നതിനെ എന്തെങ്കിലും വിധത്തിൽ മാറ്റാൻ പറ്റുമോ. ജീവശാസ്ത്ര അപൂർണ്ണലേഖനങ്ങൾ ഈ രീതിയിൽ ആയിരുന്നു മുൻപ്. പോരാ എന്ന് തോന്നിയതിനാൽ മാറ്റിയതായിരുന്നു --ജുനൈദ് (സംവാദം) 11:54, 16 ജൂലൈ 2009 (UTC)
ഇവിടെ --ജുനൈദ് (സംവാദം) 13:26, 16 ജൂലൈ 2009 (UTC)
ഒരു വർഗ്ഗത്തിലും പെടാതെ കിടക്കുന്ന പ്രത്യേകം:UncategorizedPages എന്നതിലെ ലേഖനങ്ങളെ വർഗ്ഗീകരിക്കാമെന്നു ചിന്തിച്ച്. ചൂടൻപൂച്ചയിൽ ടൈപ്പ് ചെയ്തപ്പോൾ വന്നത് ചേർത്തതായിരുന്നു. --ജുനൈദ് (സംവാദം) 06:55, 18 ജൂലൈ 2009 (UTC)
ഇന്ദ്രകീലം, ഇന്ദ്രധ്വജം
ഈ ലേഖനങ്ങൾ ഇതിഹാസങ്ങൾ അഥവാ പുരാണകഥകൾ എന്നു വർഗ്ഗീകരിക്കാം എന്നു തോനുന്നു.--babug** 08:46, 18 ജൂലൈ 2009 (UTC)
ജനന/മരണ വർഗ്ഗങ്ങൾ
തങ്കളുടെ കമന്റിൽ ചെറിയ ആശയകുഴപ്പം, എന്റെ താളിൽ താങ്കൾ ചേർത്ത കമന്റ് വായിച്ചു നോക്കൂ :( ഉദ്ദേശിച്ചത് തിയ്യതിയിൽ 09 എന്ന് വേണ്ട 9 മതി എന്നാണോ? (ജനിച്ച ദിവസം മരിച്ച ദിവസം ആക്കാനോ, ദൈവമേ ;) --ജുനൈദ് (സംവാദം) 10:28, 19 ജൂലൈ 2009 (UTC)
ഉത്തരം
എനിക്കു സന്തോഷമേയുള്ളൂ :) അതുവഴി വിക്കിയെ കൂടുതൽ മെച്ചപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയും എന്ന് വിശ്വസിക്കുന്നു. --ജുനൈദ് (സംവാദം) 06:11, 20 ജൂലൈ 2009 (UTC)
ലേഖനസംരക്ഷണ സംഘം
ലേഖനസംരക്ഷണ സംഘം താളിൽ ചില തെറ്റുകൾ തിരുത്തിയതിനു നന്ദി. ചില സംശയങ്ങൾ ചോദിക്കണമെന്നുണ്ട്. ഇത് വിക്കി പ്രധാന നെയിം സ്പേസിൽ തന്നെ നിലനിർത്തണോ, അതോ വിക്കിപീഡിയ:വിക്കിപദ്ധതി/ലേഖനസംരക്ഷണ സംഘം എന്നാക്കണോ? എന്റെ രണ്ട് അഭിപ്രായങ്ങൾ
- ഇത് യഥാർഥത്തിൽ ഒരു പദ്ധതി അല്ല. ഒരു പദ്ധതി ആവുമ്പോൾ ഒരു തുടക്കവും, ഒടുക്കവും വേണം. പക്ഷേ, ഇത് തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ, നീക്കം ചെയ്യാൻ സാധ്യത ഉള്ള ലേഖനങ്ങൾ പോലെ ഒരു സ്ഥിരം സംഭവം ആണ്. അത് കൊണ്ട് ഇത് വിക്കിപീഡിയ:ലേഖനസംരക്ഷണ സംഘം എന്ന് തന്നെ നിലനിർത്തുന്നതിനാണ് നല്ലത് എന്ന് തോന്നുന്നു.
- രണ്ടാമത്തെ കാര്യം ഇപ്പോൾ സൃഷ്ടിച്ച ഫലകങ്ങൾ അനുബന്ധ ലിങ്കുകൾ എല്ലാം മാറ്റേണ്ടി വരും (അത് സാങ്കേതികം മാത്രം).
നല്ല അഭിപ്രായങ്ങൾ തരൂ.--Rameshng:::Buzz me :) 10:32, 20 ജൂലൈ 2009 (UTC)
- അതിൽ ലിങ്ക് കൊടുത്തിരിക്കുന്ന മറ്റ് ഫലകങ്ങൾ, പേജ് ഇവ മാറ്റണമോ ന്ന് ഒരു സംശയം . അത്ര തന്നെ. വല്യ പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്തായാലും വിക്കിപദ്ധതി തന്നെ ആക്കാം. പണി തീരട്ടെ. രണ്ട് മൂന്ന് പേജുകൾ കൂടി ശരിയാക്കാനുണ്ട്. എന്നിട്ട് പദ്ധതിയിലോ, പഞ്ചായത്തിലോ ഇടാം. --Rameshng:::Buzz me :) 11:35, 20 ജൂലൈ 2009 (UTC)
ലേഖന രക്ഷാസംഘം
നമസ്കാരം, Sidharthan. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം. |
സ്വാഗതം
|
നന്ദി
താങ്കളുടെ പിന്തുണയ്ക്കും അഭിനന്ദനങ്ങൾക്കും നന്ദി :) സന്തോഷത്തിന് ഇതാ അല്പം മധുരം. --ജുനൈദ് (സംവാദം) 03:20, 29 ജൂലൈ 2009 (UTC)
- 10000 ഗ്രൂപ്പിലേക്ക് സ്വാഗതം ;) — ഈ തിരുത്തൽ നടത്തിയത് Abhishek Jacob (സംവാദം • സംഭാവനകൾ)
നഗരങ്ങൾ
അതെ കോഴിക്കോടിനെ മാറ്റിയ പോലെ ബാക്കിയെല്ലാറ്റിനേയും മാറ്റേണ്ടതുണ്ട് --ജുനൈദ് (സംവാദം) 15:39, 27 ഓഗസ്റ്റ് 2009 (UTC)
ഇൻസ്ക്രിപ്റ്റ് സഹായം
ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുന്നതിൽ ഈ ഉപയോക്താവിന്റെ സംശയം ദുരീകരിക്കാൻ ശ്രമിക്കുമല്ലോ. സസ്നേഹം --Vssun 04:57, 4 സെപ്റ്റംബർ 2009 (UTC)
“ | വിന്റോസ് എക്സ്പി ഇൻസ്ക്രിപ്റ്റിൽ ഞാൻ ടൈപ്പു ചെയ്യുമ്പോൾ 5.1തലമുറ ചില്ലു് വരുമോ ആവോ. | ” |
മുകളിലുള്ളത് അദ്ദേഹം എന്റെ സംവാദത്താളിൽ നൽകിയ കുറിപ്പാണ്. --Vssun 04:59, 4 സെപ്റ്റംബർ 2009 (UTC)
ഓസ്ട്രേലിയ
ഓസ്ട്രേലിയയെക്കുറിച്ചുള്ള വിക്കിപീഡിയ ശൈലി ശ്രദ്ധിക്കുക ഇതും --Vssun 10:51, 10 ഒക്ടോബർ 2009 (UTC)
അഴകിയ രാവണൻ
അഴകിയ രാവണൻ എന്ന താളിന്റെ തലക്കെട്ട് അഴകിയ രാവണൻ (മലയാളചലച്ചിത്രം) എന്നാക്കി മാറ്റിയതു കണ്ടു. ഇങ്ങനെ വേണോ? ഒരേ പേരിൽ ഒന്നിലധികം ലേഖനങ്ങളുണ്ടാകുമ്പോൾ മാത്രം പോരേ വലയപ്രയോഗം? (അഴകിയ രാവണൻ എന്ന ശൈലി മലയാളത്തിലുണ്ട്. എന്നാൽ അതിനെപ്പറ്റി ലേഖനം മലയാളം വിക്കിയിൽ വരില്ലല്ലോ) -- റസിമാൻ ടി വി 13:25, 13 ഒക്ടോബർ 2009 (UTC)
വൈദികർ
@ഈ തിരുത്ത്. വി:വൈദികർ എന്ന ഒരു വർഗ്ഗം നേരത്തേ നിലവിലുണ്ട്. --Vssun 16:30, 16 ഒക്ടോബർ 2009 (UTC)
ഒരു കൈ
മറ്റുഭാഷകളുടെ ആക്രമണം കൊണ്ട് മലയാളത്തിലെ സന്ധികൾ കൈമോശം വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ തിരുത്തിന് ഒരു --Vssun 09:11, 21 ഒക്ടോബർ 2009 (UTC)
സൂഫിയ മദനി
സൂഫിയ മാദനിയിൽ എഴുതിയ വിവരങ്ങൾ എങ്ങനെ തെറ്റായി. വസ്തുതയല്ലെ അത് പത്രത്തിൽ വന്നത് തെറ്റാണെന്നാണോ താങ്കൾ പറഞ്ഞത്.— ഈ തിരുത്തൽ നടത്തിയത് Mallumon (സംവാദം • സംഭാവനകൾ)
പേജുകളിൽ കണ്ട കാര്യങ്ങൾ
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സേ ഒരു പഴയ ആർ.എസ്സ്.എസ്സ് പ്രവർത്തകനായിരുന്നതിനാൽ ആർ.എസ്സ്.എസ്സ് എന്ന സംഘടനയ്ക്ക് ഗാന്ധി വധവുമായി ബന്ധമുണ്ടെന്ന് പലരും ആരോപിയ്ക്കുന്നു. പക്ഷേ ഗാന്ധി വധത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്ക് ഇതിനെ സാധൂകരിയ്ക്കാനായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അർ.എസ്.എസ് എന്ന ഒരു പേജിൽ ക്ണ്ടതാ. ഇതിൽ തെറ്റില്ലേ, വെറുതേ ആരാ ആരോപിക്കുന്നത്, on what grounds ?
രാജനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടിരിക്കുന്നത്. ഒരു ആളിനെ മലർത്തി കിടത്തി നെഞ്ച് മുതൽ പാദം വരെ ഉലക്ക ഉരുട്ടും, നെഞ്ച് മുതൽ പാദം വരെ. ഇങ്ങനെ ഉരുട്ടുമ്പോൾ ധമനികളിലുണ്ടാകുന്ന അധിക രക്തസമ്മർദ്ദം മൂലം രക്തക്കുഴലുകൾ പൊട്ടുകയും, തുടർന്നുണ്ടാകുന്ന ആന്തരിക രക്തസ്രാവത്താൽ ആൾ മരണപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രാജൻ മരണപ്പെട്ട ശേഷം വയർ കീറി പുഴയിൽ ഒഴുക്കി എന്നും പറയപ്പെടുന്നു. അതിനാൽ ശരീരം ഒരിക്കലും പൊങ്ങി വന്നില്ല.
രാജൻ കേസ് എന്ന പേജിലേതാ, ഇങ്ങനെ ഉത്തരവാദിത്ത്വമില്ലാതെ വയറുകീറി പുഴയിലൊഴുക്കി എന്നൊക്കെ കാച്ചിവിടുന്നത് ശരിയാണോ, സൂഫിയേടെ കാര്യത്തിൽ പത്രത്തിലുവന്ന വാർത്ത ക്രിത്യ തെളിവ് കൂട്ടിയല്ലേ ഇട്ടത്, പിന്നെന്താ താങ്കൾ എടുത്ത് കളഞ്ഞത്Mallumon 13:25, 20 ഡിസംബർ 2009 (UTC)
താങ്കളെ കുറ്റ്ം ചുമത്തിയതല്ല, മറ്റ് പേജുകളിൽ കണ്ട കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ട്വന്നു എന്നതേയുള്ളു, സൂഫിയ പേജില് തിരുത്തിയപ്പോ താകൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാലു ആയ് ആൾ ആണെന്ന് കരുതി. എഡിറ്റിങ്ങ് പുതുതായി ചെയ്തു തുടങ്ങിയത് കൊണ്ട്, കാര്യങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ പരിചയമുള്ള ആളുകൾ എന്തു ചെയ്യും എന്ന് അറിയാൻ ചെയ്തതാണ്. വ്യക്തിഹത്യ ഒന്നും ചെയ്യാൻ ആഗ്രഹമില്ല. Mallumon 15:27, 20 ഡിസംബർ 2009 (UTC)
ശ്രദ്ധിക്കുക
വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/വർഗ്ഗം --ജുനൈദ് | Junaid (സംവാദം) 08:07, 29 ഡിസംബർ 2009 (UTC)
ആറന്മുള പൊന്നമ്മ
ആറന്മുള പൊന്നമ്മ എന്ന ലേഖനത്തിൽ DEFAULTSORT ആയി പൊന്നമ്മ, ആറന്മുള എന്ന് താങ്കൾ കൊടുത്തുകണ്ടു. ആറന്മുള പൊന്നമ്മയെ പ എന്ന വാക്കിൽ തുടങ്ങുന്ന ലേഖനങ്ങളുടെ കൂടെ തിരയുന്നത് ബുദ്ധിമുട്ടല്ലേ? 'ആ'-യിൽ തന്നെ തുടങ്ങുന്നതല്ലേ നല്ലത്? --ശ്രീജിത്ത് കെ 23:14, 29 ഡിസംബർ 2009 (UTC)
ക്ഷണം
നമസ്കാരം,
വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്.
നന്ദി.തിരച്ചിൽ ഫലം
ഞാൻ ശരത് കുമാർ എന്ന ഒരു ലേഖനം എഴുതി. പക്ഷെ തിരയൂ എന്നതിൽ പേരു ടൈപ്പ് ചെയ്യുമ്പോൽ ആ ലേഖനം കാണുന്നില്ല.. എന്താണ് കാരണം? എന്റെ സംഭാവനകളിൽ ലേഖനം കാണുന്നുണ്ട് ചിത്രം അപ് ലോഡ് ചെയ്യാനായി ഇടത് വശത്തെ അപ് ലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അപ് ലോഡ് പേജ് വരുമല്ലോ.. അത് കഴിഞ്ഞ് ചിത്രം ബ്രൗസ് ചെയിതിട്ട് അപ് ലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ചിത്രവും അനുമതി പത്രവും അടക്കം പേജ് വന്ന് കഴിഞ്ഞു എന്താണ് ചെഇക? ലേഖനം നോക്കുമ്പോൾ പ്രമാണം;ശരത്കുമാർ.jpg എന്നാണ് കാണുന്നത്. അത് എനിക്കു അറിയാത്തത് മൂലം ശരത് കുമാർ ലേഖനത്തിൽ ചിത്രം അപ് ലോഡ് ചെഇതില്ല.. സഹായം താളിൽ കാണുന്നില്ല.. ഹെല്പ്പ്....--റിജോ 07:49, 20 ജനുവരി 2010 (UTC)
പ്രമാണം:Tsvangiraim.jpg
പ്രമാണം:Tsvangiraim.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:05, 26 ജനുവരി 2010 (UTC)
പ്രമാണം:Swahamposter.jpg
പ്രമാണം:Swahamposter.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 17:11, 14 ഫെബ്രുവരി 2010 (UTC)
പ്രമാണം:Vanaprastham.jpg
പ്രമാണം:Vanaprastham.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 07:50, 1 മാർച്ച് 2010 (UTC)