ഒരു ദ്രാവകം ചൂടാക്കുമ്പോൾ അതിന്റെ വാതകത്തിന്റെ മർദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മർദ്ദത്തിന്‌ തുല്യമാവുന്ന താപനിലയാണ്‌ ക്വഥനാങ്കം അഥവാ തിളനില. മർദ്ദം വർദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വർദ്ധിക്കുന്നു. അന്തരീക്ഷമർദ്ദം കുറവായ മലമുകളിൽ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയിൽ) തിളയ്ക്കാൻ കാരണം ഇതാണ്‌.[1][2][3]

തിളയ്ക്കുന്ന ജലം

ദ്രാവകത്തിനു പുറത്തുള്ള മർദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമർദ്ദത്തിന്‌ (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ സാധാരണ ക്വഥനാങ്കം (Normal boiling point) എന്നു പറയുന്നു.

  1. Goldberg, David E. (1988). 3,000 Solved Problems in Chemistry (1st ed.). McGraw-Hill. section 17.43, p. 321. ISBN 0-07-023684-4.
  2. Theodore, Louis; Dupont, R. Ryan; Ganesan, Kumar, eds. (1999). Pollution Prevention: The Waste Management Approach to the 21st Century. CRC Press. section 27, p. 15. ISBN 1-56670-495-2.
  3. "Boiling Point of Water and Altitude". www.engineeringtoolbox.com.
"https://ml.wikipedia.org/w/index.php?title=ക്വഥനാങ്കം&oldid=3590605" എന്ന താളിൽനിന്ന് ശേഖരിച്ചത്