കീടങ്ങളെ (insects) വിവിധ ജീവിതദശകളിൽ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കൾ കീടനാശിനി (Pesticide) എന്നറിയപ്പെടുന്നു. കീടനാശിനി ഉൾപ്പെടെ കുമിൾ വർഗത്തെ നശിപ്പിക്കുന്ന ഫൻജിസൈഡുകൾ (fungicides), എലിവർഗ്ഗങ്ങളെ നശിപ്പിക്കുന്ന റോഡന്റിസൈഡ്സ് (rodenticides), പാഴ്ചെടികളെ/കളകളെ നശിപ്പിക്കുന്ന ഹെർബിസൈഡ്സ്(herbicides), ഒച്ച്‌ നാശിനികൾ (molluscides) ബാക്ടീരിയനാശിനികൾ (bactericide), വിരനാശിനികൾ( nematicide), അണുനാശിനികൾ(disinfectants), ടിക്ക് / ഉണ്ണി നാശിനി (acaricide), അകറ്റുന്നവ (repellents) തുടങ്ങി ജൈവവും അജൈവവും ആയ നിരവധി കീടനാശിനികളുണ്ട്. കൃഷി, ആരോഗ്യം, മൃഗ സംരക്ഷണം തുടങ്ങി വിവധ മേഖലകളിൽ ഇവയുടെ ഉപയോഗം സർവ സാധാരണമാണ്. കാർഷീകോല്പാദന വർധനയുടെ പ്രധാന കാരണം ഇവയുടെ ഉപയോഗമാണ്. [1]

ചില വസ്തുതകൾ തിരുത്തുക

ലോകത്താകമാനം 1600 കീടനാശിനികൾ ഉപയോഗിക്കുന്നു. 20 ബില്യൻ ഡോളറിലേറെയാണ് കീടനാശിനികളുടെ ആഗോള വ്യാപാരം. ഇന്ത്യയിൽ 150 ലേറെ കീടനാശിനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപയോഗിക്കുന്ന കീടനാശിനികളിൽ 50 ശതമാനവും പരുത്തികൃഷിയിലാണ് ഉപയോഗിക്കുന്നത്. 17% നെൽകൃഷിയിലും 13% പഴം-പച്ചക്കറി കൃഷിയിലും ഉപയോഗിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ (12000 മെട്രിക് ടൺ) എൻഡോസൾഫാൻ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. കേരളത്തിൽ ഒരു വർഷം 656.5 ടൺ കീടനാശിനികൾ ഉപയോഗിക്കുന്നു. 15 ഇനം കീടനാശിനികൾ പാവൽകൃഷിയിൽ മാത്രം ഉപയോഗിക്കുന്നു. കേരളത്തിൽ വ്യാപകമായി ഡൈയൂറോൺ, മാൻകോസെബ്, പാരക്വാറ്റ് എന്നീ PAN Bad Actor chemicals ഉപയോഗിക്കുന്നു. 1500 ടൺ രാസവളങ്ങളും 500 ടൺ കീടനാശിനികളും 50 ടൺ കുമിൾ നാശിനികളും കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ മാത്രം ഉപയോഗിക്കുന്നു.കൂടാതെ നിരോധിക്കപ്പെട്ട എൻഡോസൾഫാൻ, ഉപയോഗനിയന്ത്രണമുള്ള ലിൻഡേൻ, ക്ലോർപൈറിഫോസ്, മീഥൈൽ പാരാതയോൺ എന്നിവയും ഉപയോഗിക്കുന്നു. ലോകത്ത് 250 ലക്ഷം തൊഴിലാളികൾ പ്രതിവർഷം കീടനാശിനികൾ കൊണ്ടുള്ള വിഷബാധയ്ക്ക് വിധേയമാകുന്നു. പ്രതിവർഷം 2 ലക്ഷത്തോളം പേരാണ് കീടനാശിനി ദൂഷ്യഫലങ്ങൾ മൂലം മരണപ്പെടുന്നത്. നിത്യവും 68000 തൊഴിലാളികൾക്ക് കീടനാശിനി വിഷബാധയേൽക്കുന്നുമുണ്ട്.

കീടനാശിനികളുടെ നിരോധിക്കൽ തിരുത്തുക

ആൽഡ്രിൻ, ഡയൽഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലോർ, എൻഡ്രിൻ എന്നിവ 2001 ലെ സ്റ്റോക്ഹോം കൺവെൻഷന്റെ തീരുമാനപ്രകാരം അന്തരാഷ്ട്രതലത്തിൽ നിരോധിച്ചു.

ചരിത്രം തിരുത്തുക

തരംതിരിവ്‌ തിരുത്തുക

വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവ് അഥവാ വിഷത്വം (toxicity) അനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യസംഘടന തരംതിരിച്ചിരിക്കുന്നത്. എലികളിൽ, ഈ രാസവസ്തുക്കൾ ഉപയോഗിച്ചു നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഒരു നിശ്ചിതഡോസ് കീടനാശിനി പരീക്ഷണ എലികളിൽ കുത്തിവെയ്ക്കുന്നു. അതിൽ അമ്പതുശതമാനം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ മരണമടഞ്ഞാൽ ആ കീടനാശിനി എൽ.ഡി. 50 (LD 50 : lethal dose 50 )എന്ന ലേബലിലായിരിക്കും അറിയപ്പെടുന്നത്. വെറും 0 മുതൽ 50 മില്ലിഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോൾത്തന്നെ എൽ.ഡി. 50 ഫലം കാണിച്ചാൽ അവയെ ചുവപ്പുഗണത്തിൽ (Red label ) ഉൾപ്പെടുത്തുന്നു. 50 മുതൽ 500 മില്ലിഗ്രാം കീടനാശിനി ഉപയോഗിച്ചാൽ മാത്രമേ എലികൾ കൊല്ലപ്പെടുന്നുവെങ്കിൽ അവയെ മഞ്ഞഗണത്തില് (yellow label ) ഉൾപ്പെടുത്തും. ( LD 50 -500 ). എൻഡോസൾഫാൻ ഈ ഗണത്തിലാണ്. ഏറ്റവും തീവ്ര വിഷാംശമടങ്ങിയവയെ ചുവപ്പ്, തൊട്ടു താഴെ കൂടുതൽ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പരീക്ഷണ- ഗവേഷണ-ഉപയോഗ രംഗങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണതഫലങ്ങൾ നിലനിൽക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് കടന്ന് അപകടം ഉണ്ടാക്കുന്നതെന്നോ, ഏതൊക്കെ ജീവികൾക്കിതിനെ അതിജീവിക്കാൻ കഴിയുമെന്നോ അറിയുന്നുമില്ല. അറിയുമെങ്കിൽത്തന്നെ വ്യാപാര ലക്ഷ്യങ്ങൾ ഹനിക്കുമെന്നുള്ളതിനാൽ അറിവ് വേണ്ടരീതിയിൽ പങ്കുവെക്കുന്നുമില്ല.

വിഷതീവ്രത തിരുത്തുക

വിഷതീവ്രതയുടെ അടിസ്‌ഥാനത്തിൽ, ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും പെട്ടെന്ന് തിരിച്ചറിയുന്നതിലേക്കായി ഇവ സൂക്ഷിക്കുന്ന പാത്രങ്ങൾക്ക് പുറത്ത് ഉപയോഗിക്കുന്ന ലേബലുകൾക്കുള്ളിൽ , തീവ്രതയുടെ അവരോഹണ ക്രമമനുസ്സരിച്ചു ചുവപ്പ്‌, മഞ്ഞ, നീല പച്ച നിറങ്ങളിലുള്ള ചതുര അടയാളം പ്രാമുഖ്യമായി അച്ചടിക്കണമെന്ന് നിയമം നിഷ്ക്കർഷിക്കുന്നു. ചിത്രത്തിൽ, തലയോട്ടിയും അസ്ഥികളും ഉണ്ടായിരിക്കണം. സമചതുരത്തിന്റെ ഒരു കൂർത്ത അഗ്രം താഴേക്കായിരിക്കണം . നടുവിൽ കുറുകെ ഉള്ള വരയുടെ മുകൾ വശം വെള്ള നിറമായിരിക്കണം. അതിൽ വിഷം എന്ന് പ്രാദേശിക ഭാഷ ഉൾപ്പെടെ വിവിധ ഭാഷകളിൽ വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കണം. കുറുകെ ഉള്ള വരയ്ക്കു താഴെ, വിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ അതതിനു ബാധകമായ ( ചുവപ്പ്‌, മഞ്ഞ, നീല, പച്ച) നിറത്തിലുള്ള പ്രതലം പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കണം.

ചില ‌ചുവന്ന ലേബലിലുളള കീടനാശിനികൾ തിരുത്തുക

ഏറ്റവും തീവ്ര വിഷത്വം (Extremely toxic) ഇവ മിക്കതും കാർബമൈട് (Carbamate)ഇനത്തിൽ പെട്ടവയാണ്

 • ആൽടികാര്ബ് (Aldicarb)
 • ബെന്ദിയോകാര്ബ് (Bendiocarb)
 • കാർബോഫൂറാൻ അഥവാ ഫ്യുറഡാൻ (Carbofuran)
 • കാർബാറിൽ (Carbaryl)
 • ഡിഒക്സോകാര്ബ് (Dioxacarb)
 • ഫിനോബൂകര്ബ് (phenobukarb)
 • ഫെനോക്സി കാര്ബ് (Phenoxycarb)
 • ഐസോപ്രൊകാര്ബ് ((isoprocarb)
 • മെതോമയിൽ (Methomyle)

ചില മഞ്ഞ ലേബൽ കീടനാശിനികൾ തിരുത്തുക

തീവ്ര വിഷത്വം ( Highly toxic )

 • എൻഡോസൾഫാൻ ( endosulfan )
 • പ്രോസിനോഫോസ് (prosenophos )
 • ട്രിയസോഫോസ് (triasophos )

ചില നീല ലേബൽ കീടനാശിനികൾ തിരുത്തുക

മിത വിഷത്വം (Relatively toxic )

 • ബികസോൾ (bicosol )
 • സെവിഡോൾ (sevidol )
 • സെവിമോൾ (sevimol )

പച്ച ലേബൽ കീടനാശിനികൾ തിരുത്തുക

വിഷത്വം കുറഞ്ഞവ.( Lightly toxic)

പെസ്ടിസൈടെസ് ലേബലുകൾ തിരുത്തുക

കീടനാശിനികൾക്ക് ഉപയോഗിക്കുന്ന അതേ ലേബൽ രീതി തന്നെയാണ് വിഷത്വമുള്ള എല്ലാ പെസ്ടിസൈഡ്സ് പാക്കിങ്ങിന്റെ പുറത്തും പതിക്കുന്നത്. hufigiiuf നിരോധനം == മുകളിൽ പേര് പറഞ്ഞിട്ടുള്ള എല്ലാ കീടനാശിനികളുടെയും വിപണനവും ഉപയോഗവും, കേരള കാർഷികസർവ്വകലാശാലയുടെ ഉപദേശമനുസരിച്ചു് കേരള സർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇതേ ലേബലുകൾ ഉള്ള ചില കുമിൾ നാശിനികളും, കളനാശിനികളും കൂടി ഇതോടൊപ്പം നിരോധിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

കീടനാശിനി ദുരന്തം തിരുത്തുക

ഇന്ത്യയിലെ ആദ്യദുരന്തം തിരുത്തുക

1958 ലാണ് ഇന്ത്യയിലാദ്യമായി കീടനാശിനി ദുരന്തം ഉണ്ടാകുന്നത്, അതും കേരളത്തിൽ. ഗോതമ്പും പഞ്ചസാരയും ബിസ്കറ്റും കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തിൽ ഫോളിഡോൾ എന്ന കീടനാശിനി പാക്കറ്റ് പൊട്ടി ഭക്ഷ്യവസ്തുക്കളുമായി കൂടിക്കലർന്നു. 102 ഓളം പേർ തൽക്ഷണം മരിക്കുകയും 828 പേർക്ക് വിഷബാധയേൽക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാർ സെൻട്രൽ ഇൻസെക്ടിസൈഡ് ആക്ട് കൊണ്ടുവരുവാൻ നിർബന്ധിക്കപ്പെട്ടത് ഈ സംഭവത്താലാണ്.[3]

ഭോപ്പാൽ ദുരന്തം തിരുത്തുക

1976 ൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാസവ്യവസായ ഭീമൻ യൂണിയൻ കാർബൈഡ് ഇന്ത്യയിൽ ഭോപ്പാലിൽ മീഥൈൽ ഐസോസയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന കീടനാശിനി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. [4]പ്രതിവർഷം 5000 ടൺ സെവിൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. 2010 ജൂൺ 7 നാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ വിഷവാതകച്ചോർച്ചയുടെ വിധി നടക്കുന്നത്. യൂണിയൻ കാർബൈഡ് ഇന്ത്യാ കമ്പനി മുൻചെയർമാൻ കേശബ് മഹീന്ദ്ര ഉൾപ്പെടെ 7 പേർക്ക് 1 ലക്ഷം രൂപ പിഴയും 2 വർഷം തടവും കമ്പനിയ്ക്ക് 5 ലക്ഷം രൂപ പിഴയുമാണ് ഭോപ്പാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധിച്ചത്. യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു.

അവലംബം തിരുത്തുക

 1. van Emden HF, Pealall DB (1996) Beyond Silent Spring, Chapman & Hall, London, 322pp.
 2. കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 11
 3. കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 11
 4. കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 10
 • Parks Textbook of Preventive and Social Medicine, 2007, Bhanot, Jabalpur,19th ed.
 • മലയാള മനോരമ - ‎2011, മേയ് 5‎
"https://ml.wikipedia.org/w/index.php?title=കീടനാശിനി&oldid=2299510" എന്ന താളിൽനിന്ന് ശേഖരിച്ചത്