രസം (മൂലകം)

(രസം (രസതന്ത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രസം (വിവക്ഷകൾ) എന്ന താൾ കാണുക. രസം (വിവക്ഷകൾ)
മെർക്കുറി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മെർക്കുറി (വിവക്ഷകൾ) എന്ന താൾ കാണുക. മെർക്കുറി (വിവക്ഷകൾ)


80 goldmercurythallium
Cd

Hg

Cn
വിവരണം
പേര്, പ്രതീകം, അണുസംഖ്യ mercury, Hg, 80
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 12, 6, d
Appearance silvery
സാധാരണ ആറ്റോമിക ഭാരം 200.59(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d10 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 2
ഭൗതികസ്വഭാവങ്ങൾ
Phase liquid
സാന്ദ്രത (near r.t.) (liquid) 13.534  g·cm−3
ദ്രവണാങ്കം 234.32 K
(-38.83 °C, -37.89 °F)
ക്വഥനാങ്കം 629.88 K
(356.73 °C, 674.11 °F)
Critical point 1750 K, 172.00 MPa
ദ്രവീകരണ ലീനതാപം 2.29  kJ·mol−1
ബാഷ്പീകരണ ലീനതാപം 59.11  kJ·mol−1
Heat capacity (25 °C) 27.983  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 315 350 393 449 523 629
Atomic properties
ക്രിസ്റ്റൽ ഘടന rhombohedral
ഓക്സീകരണാവസ്ഥകൾ 4, 2 (mercuric), 1 (mercurous)
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.00 (Pauling scale)
Ionization energies 1st: 1007.1 kJ/mol
2nd: 1810 kJ/mol
3rd: 3300 kJ/mol
Atomic radius 150  pm
Atomic radius (calc.) 171  pm
Covalent radius 149  pm
Van der Waals radius 155 pm
Miscellaneous
Magnetic ordering diamagnetic
വൈദ്യുത പ്രതിരോധം (25 °C) 961 nΩ·m
താപ ചാലകത (300 K) 8.30  W·m−1·K−1
Thermal expansion (25 °C) 60.4  µm·m−1·K−1
Speed of sound (liquid, 20 °C) 1451.4 m/s
CAS registry number 7439-97-6
Selected isotopes
Main article: Isotopes of രസം (മൂലകം)
iso NA half-life DM DE (MeV) DP
194Hg syn 444 y ε 0.040 194Au
195Hg syn 9.9 h ε 1.510 195Au
196Hg 0.15% stable
197Hg syn 64.14 h ε 0.600 197Au
198Hg 9.97% stable
199Hg 16.87% stable
200Hg 23.1% stable
201Hg 13.18% stable
202Hg 29.86% stable
203Hg syn 46.612 d β- 0.492 203Tl
204Hg 6.87% stable
അവലംബങ്ങൾ

അണുസംഖ്യ 80 ആയ മൂലകമാണ് രസം അഥവാ മെർക്കുറി. Hg ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളിനിറമുള്ള ഒരു ഡി-ബ്ലോക്ക് മൂലകമാണിത്. റൂം താപനിലയിലോ അതിനടുത്തോ ദ്രാവകാവസ്ഥയിലാവുന്ന ആറ് മൂലകങ്ങളിൽ ഒന്നാണ് രസം. സീസിയം, ഫ്രാൻസിയം, ഗാലിയം, റൂബിഡിയം എന്നീ ലോഹങ്ങളും ബ്രോമിൻ എന്ന അലോഹവുമാണ് മറ്റുള്ളവ. ഇവയിൽ മെർക്കുറിയും, ബ്രോമിനും മാത്രമാണ് എസ്ടിപിയിൽ ദ്രാവകമായവ.ക്വിക് സിൽ‌വർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതും മെർ‌ക്യുറിയാണ്‌.

തെർമോമീറ്റർ, ബാരോമീറ്റർ, മാനോമീറ്റർ, സ്ഫിഗ്മോമാനോമീയറ്റർ, ഫ്ലോട്ട് വാൽ‌വ് തുടങ്ങിയ ശാസ്ത്രോപകരണങ്ങളിൽ രസം ഉപയോഗിക്കുന്നു. എന്നാൽ ഒരു വിഷവസ്തുവായതിനാൽ ചികിത്സാവശ്യങ്ങളിൽ രസം ഉപയോഗിക്കുന്ന തെർമോമീറ്ററും സ്ഫിഗ്മോമാനോമീറ്ററും ഉപയോഗിക്കുന്നത് വ്യാപകമായി നിർത്തലാക്കിയിട്ടുണ്ട്. ദന്തവൈദ്യത്തിൽ ഉപയോഗിക്കുന്ന അമാൽഗം മെർക്കുറിയുടെ ഒരു മറ്റ് ലോഹങ്ങളുടെയും സങ്കരമാണ്. സിന്നബാർ എന്ന ധാതുവിന്റെ നിരോക്സീകരണത്തിലൂടെയാണ് രസം സാധാരണയായി ഉൽപാദിപ്പിക്കപ്പേടുന്നത്.

ലോകമെമ്പാടും മെർക്കുറിയുടെ നിക്ഷേപങ്ങൾ കാണപ്പെടുന്നു. മെർക്കുറിക് സൾഫൈഡ്പോലെയുള്ള ലേയത്വം കുറഞ്ഞ രൂപങ്ങളിൽ ഇത് അപകടകാരിയല്ല. എന്നാൽ ലേയത്വം കൂടിയ മെർക്കുറിക് ക്ലോറൈഡ്, ഡൈമീഥൈൽ ‍മെർക്കുറി എന്നിവ വളരെ വിഷാംശമുള്ളവയാണ്.

ചരിത്രം

തിരുത്തുക

പുരാതന ഇന്ത്യക്കാർക്കും ചൈനക്കാർക്കും രസത്തേക്കുറിച്ച് അറിവുണ്ടായിരുന്നു. 1500 ബിസിയിൽ നിർമ്മിക്കപ്പെട്ട ഈജിപ്ഷ്യൻ ശവകുടീരത്തിൽനിന്ന് മെർക്കുറി കണ്ടെടുത്തിട്ടുണ്ട്. മെർക്കുറിയുടെ ഉപയോഗം ആയുസ് വർദ്ധിപ്പിക്കുമെന്നും ഒടിവുകൾ സുഖപ്പെടുത്തുമെന്നും നല്ല ആരോഗ്യം തരുമെന്നും പുരാതന ചൈനക്കാരും ടിബറ്റുകാരും വിശ്വസിച്ചിരുന്നു. ചൈനയുടെ ആദ്യ ചക്രവർത്തിയായ ക്വിൻ ഷി ഹ്വാങ് ഡി മെർക്കുറി ഗുളികകൾ കഴിച്ചാണ് മരണമടഞ്ഞത്. അവ കഴിക്കുന്നതില്ലൂടെ തനിക്ക് നിത്യജീവൻ ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പുരാതന ഗ്രീക്കുകാർ ലേപനങ്ങളിൽ മെർക്കുറി ഉപയോഗിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാരും റോമാക്കാരും ഇത് സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ഉപയോഗിച്ചിരുന്നു. ബിസി 500ഓടെ മറ്റ് ലോഹങ്ങളുമായി മെർക്കുറി ചേർത്ത് അമാൽഗം നിർമ്മിക്കുവാനാരംഭിച്ചു. ഇന്ത്യയിലെ ആൽക്കമിയുടെ പേര് രസവാതം എന്നായിരുന്നു. രസത്തിന്റെ വഴി എന്നാണ് ആ വാക്കിന്റെ അർത്ഥം.

ഏറ്റവും ആദ്യം ഉണ്ടായ ദ്രവ്യം മെർക്കുറിയാണെന്നും അതിൽനിന്നാണ് മറ്റ് ലോഹങ്ങൾ ഉദ്ഭവിച്ചതെന്നും ആൽക്കമിസ്റ്റുകൾ വിശ്വസിച്ചിരുന്നു. മെർക്കുറിയിലെ ഗന്ധകംത്തിന്റെ അളവ് വ്യതിയാനപ്പെടുത്തി മറ്റ് ലോഹങ്ങൾ നിർമ്മിക്കാനാഅവുമെന്നും അവർ വിശ്വസിച്ചു. അതിൽ ഏറ്റവും ശുദ്ധമായത് സ്വർണമാണെന്നും അശുദ്ധ ലോഹങ്ങൾ സ്വർണമാക്കി മാറ്റണമെങ്കിൽ മെർക്കുറി ആവശ്യമാണെന്നും അവർ കരുതി.

മെർക്കുറിയുടെ ആധുനിക മൂലക പ്രതീകം Hg ആണ്. ഗ്രീക്ക് വാക്കായ `Υδραργυρος (ഹൈഡ്രാജെറോസ്) ന്റെ ലാറ്റിനീകൃത രൂപമായ ഹൈഡ്രാജെറത്തിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. "ജലം" എന്നും "വെള്ളി" എന്നുമാണ് ഈ വാക്കിന്റെ അർത്ഥം. ജലത്തേപ്പോലെ ദ്രാവകമായതിനാലും അതോടൊപ്പം വെള്ളി നിറമുള്ളതിനാലുമാണിത്. വേഗതക്കും ചലനക്ഷമതക്കും അറിയപ്പെടുന്ന റോമൻ ദൈവമായ മെർക്കുറിയുടെ പേരാണ് മൂലകത്തിന് നൽകിയിരിക്കുന്നത്. മെർക്കുറി ഗ്രഹവുമായും (ബുധൻ) ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രഹത്തിന്റെ ജ്യോതിശാസ്ത്ര പ്രതീകം മൂലകത്തിന്റെ ആൽക്കമിയിലെ ഒരു പ്രതീകമായിരുന്നു.

രസതന്ത്രം

തിരുത്തുക

ഐസോട്ടോപ്പുകൾ

തിരുത്തുക

സ്ഥിരതയുള്ള ഏഴ് ഐസോട്ടോപ്പുകളാണ് മെർക്കുറിക്കുള്ളത്. അവയിൽ Hg-202 ആണ് ഏറ്റവും കൂടുതലായുള്ളത് (29.86%). 444 വർഷം അർദ്ധായുസുള്ള sup>194Hg 444 ഉം 46.612 ദിവസം അർദ്ധായുസുള്ള 203Hg മാണ് അവയിലേറ്റവുമധികം കാലം നിലനിൽക്കുന്നവ. മറ്റുള്ളവയുടെയെല്ലാം അർദ്ധായുസ് ഒരു ദിവസത്തിലും കുറവാണ്.

ക്രിയാശീലതയും സം‌യുക്തങ്ങളും

തിരുത്തുക

സിങ്ക്, സ്വർണം തുടങ്ങിയ പല ലോഹങ്ങൾ മെർക്കുറിയിൽ ലയിക്കുകയും അമാൽഗം ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഇരുമ്പ് മെർക്കുറിയിൽ ലയിക്കുന്നില്ല. ചൂടാക്കിയാൽ മെർക്കുറി ഓക്സിജനുമായി പ്രവർത്തിച്ച് മെർക്കുറിക് ഓക്സൈഡ് ഉണ്ടാവുന്നു.

ലോഹങ്ങളുടെ ക്രിയാശീലതാ പട്ടികയിൽ ഹൈഡ്രജന് താഴെയായതിനാൽ മെർക്കുറി, നേർപ്പിച്ച സൾഫ്യൂറിക് അമ്ലം തുടങ്ങിയ പല അമ്ലങ്ങളോടും പ്രവർത്തിക്കുന്നില്ല. എന്നാൽ ഓക്സീകരിക്കുന്ന അമ്ലങ്ങളായ ഗാഢ സൾഫ്യൂരിക് അമ്ലം, നൈട്രിക് അമ്ലം രാജദ്രാവകം എന്നിവയിൽ മെർക്കുറി ലയിക്കുകയും യഥാക്രമം അതിന്റെ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ് എന്നിവ ഉണ്ടാവുകയും ചെയ്യുന്നു. വെള്ളിക്ക് സമാനമായ രീതിയിൽ അന്തരീക്ഷത്തിലെ ഹൈഡ്രജൻ സൾഫൈഡുമായി മെർക്കുറി പ്രവർത്തിക്കുന്നു. മെർക്കുറിയുടെ ചില പ്രധാന സംയുക്തങ്ങൾ:

"https://ml.wikipedia.org/w/index.php?title=രസം_(മൂലകം)&oldid=2351787" എന്ന താളിൽനിന്ന് ശേഖരിച്ചത്