ചാർലി
2015 ൽ പുറത്തിങ്ങിയ മലയാള ചലച്ചിത്രമാണ് ചാർലി. മാർട്ടിൻ പ്രക്കാട്ട്[1] സംവിധാനവും സഹ നിർമ്മാണവും ചെയ്യുന്ന ഈ സിനിമയിൽ ദുൽഖർ സൽമാൻ,പാർവ്വതി മേനോൻ,അപർണ ഗോപിനാഥ്[2],[3] എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഫൈന്റിങ് സിനിമയുടെ ബാനറിൽ ഷെബിൻ ബക്കർ, ജോജു ജോർജ് എന്നിവർ നിർമ്മിക്കുന്ന ഈ സിനിമയിൽ സംഗീതം സംവിധാനം ചെയ്തത് ഗോപി സുന്ദറും വരികളെഴുതിയത് റഫീക്ക് അഹമ്മദും ആണ്. ജോമോൻ ടി ജോൺ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. 2015 ഡിസംബർ 24ന് ചാർലി പ്രദർശനത്തിനെത്തി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ഈ ചലച്ചിത്രത്തിനു ലഭിച്ചത്. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 അവാർഡുകൾ ചാർലി സ്വന്തമാക്കി[4].
ചാർലി | |
---|---|
സംവിധാനം | മാർട്ടിൻ പ്രക്കാട്ട് |
നിർമ്മാണം | ഷെബിൻ ബക്കർ ജോജു ജോർജ് മാർട്ടിൻ പ്രക്കാട്ട് |
രചന | ഉണ്ണി ആർ. മാർട്ടിൻ പ്രക്കാട്ട് |
അഭിനേതാക്കൾ | ദുൽഖർ സൽമാൻ പാർവ്വതി മേനോൻ അപർണ ഗോപിനാഥ് |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ജോമോൻ ടി ജോൺ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | ഫൈന്റിങ് സിനിമ |
വിതരണം | പ്ലേയ് ഹൗസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 129 മിനിറ്റ് |
കഥാതന്തു
തിരുത്തുകതന്നിഷ്ടപ്രകാരം ജീവിക്കണമെന്നാഗ്രഹിക്കുന്ന പെൺകുട്ടിയാണ് ടെസ്സ (പാർവതി). വീട്ടുകാർ അവളെ കല്യാണം കഴിച്ച് അയക്കാൻ ശ്രമിക്കുമ്പോൾ അതിന് വകവെക്കാതെ അവൾ വീട് വിട്ടിറങ്ങുന്നു. അവളുടെ സുഹൃത്തിൻറെ സഹായത്തോടെ നഗരത്തിൽ ഒരു മുറി വാടകക്കെടുക്കുന്നു. ആ മുറി നേരത്തെ ചാർളി (ദുൽഖർ സൽമാൻ) ഉപയോഗിച്ചതായിരുന്നു. നാടകീയമായി ഊരുചുറ്റുന്നയാളാണയാൾ. തുടക്കത്തിൽ ആ റൂം ടെസ്സക്ക് ഇഷ്ടമായില്ലെങ്കിൽ ആ മുറി വൃത്തിയാക്കുന്നതിനിടെ ചാർളിയുടെ ഒരു ചിത്രം അവിടെ നിന്ന് ലഭിക്കുന്നു. അതവളുടെ ഉത്കണ്ഠ വർദ്ദിപ്പിക്കുന്നു. ന്യൂ ഇയറിൻറെ രാത്രിയിൽ ചാർളിയുടെ മുറിയിൽ മോഷ്ടാവ് കയറിയതുമായ വരകളും ആ ചിത്രത്തിലുണ്ട്.പിന്നീട് ആ കള്ളനെ പിന്തുടർന്ന ചാർളി ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു. അതിനിടെ ആ വീട്ടിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീയെയാണ് ഓടിളക്കി കിടക്കാൻ നോക്കുമ്പോൾ അവർ കാണുന്നത്. പിന്നീട് ചാർളിയെ അന്വേഷിച്ചുള്ള യാത്രകളാണ് ടെസ്സ നടത്തുന്നത്. ഒടുവിൽ തൃശ്ശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ ചാർളിയെ ടെസ്സ കാണുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.
കഥാപാത്രങ്ങൾ
തിരുത്തുക- ദുൽഖർ സൽമാൻ-ചാർലി
- പാർവ്വതി ടി.കെ. - ടെസ്സ
- അപർണ ഗോപിനാഥ് - കനി
- ചെമ്പൻ വിനോദ് ജോസ്- മത്തായി
- നെടുമുടി വേണു - കുഞ്ഞപ്പൻ
- കൽപ്പന - മറിയ
- ടൊവിനോ തോമസ്
- രമേഷ് പിഷാരടി (അതിഥി വേഷം)
- ജോയ് മാത്യു (അതിഥി വേഷം)
- നീരജ് മാധവ്
- ജേക്കബ് ഗ്രിഗറി
- സുനിൽ സുഖദ
- സീത
- രഞ്ജി പണിക്കർ (അതിഥി വേഷം)
- പി. ബാലചന്ദ്രൻ - ഉസ്മാൻ ഇക്ക
- സൗബിൻ സാഹിർ -സുനിക്കുട്ടൻ
- സുർജിത്ത് ഗോപിനാഥ് - ആട് അബൂട്ടി
- റോബിൻ വിൽസൻ
- നാസ്സർ (അതിഥി വേഷം)
നിർമ്മാണം
തിരുത്തുക2015 മെയ് മാസം 25-ന് ഇടുക്കിയിൽ വച്ച് ചാർലിയുടെ ചിത്രീകരണം ആരംഭിച്ചു. ഈ സിനിമയിലെ നായകന്റെ രൂപം ഒരു പുതിയ പരീക്ഷണം ആണെന്നാണ് സംവിധായകൻ അഭിപ്രായപ്പെട്ടത്. കൊച്ചി, മൂന്നാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ വച്ച് ചിത്രീകരിച്ച ചാർലി 2015 സെപ്റ്റംബറിൽ പൂർത്തിയായി.[1][5] 2015 ജൂൺ 15-ന് സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.
സംഗീതം
തിരുത്തുകചാർലി | ||||
---|---|---|---|---|
ഗാനം by ഗോപി സുന്ദർ | ||||
Released | 7 ഡിസംബർ 2015 | |||
Recorded | 2015 | |||
Genre | സംഗീതം | |||
Length | 27:37 | |||
Label | Muzik 247 | |||
ഗോപി സുന്ദർ chronology | ||||
|
റഫീക്ക് അഹമ്മദ് എഴുതിയ ആറു പാട്ടുകൾക്ക് ഗോപി സുന്ദറാണ് ഈണം നൽകിയത്. 2015 ഡിസംബർ 7-ന് പാട്ടുകൾ റിലീസ് ചെയ്തു.[6]
ഗാനം | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | പാടിയവർ) | ദൈർഘ്യം | |||||||
1. | "അകലെ..." | മാൽഗുഡി ശുഭ | 3:59 | |||||||
2. | "പുലരികളോ..." | ശക്തിശ്രീ ഗോപാലൻ,മുഹമ്മദ് മക്ക്ബൂൽ മൻസൂർ | 5:46 | |||||||
3. | "പുതുമഴയായി..." | ശ്രേയ ഘോഷാൽ | 4:33 | |||||||
4. | "ഒരു കരി മുകിലിന്..." | വിജയ് പ്രകാശ് | 4:41 | |||||||
5. | "സ്നേഹം നീ നാഥാ..." | രാജലക്ഷ്മി | 4:05 | |||||||
6. | "പുതുമഴയായി..." | ദിവ്യ എസ് മേനോൻ | 4:33 | |||||||
ആകെ ദൈർഘ്യം: |
27:37 |
റീമേക്ക്
തിരുത്തുക2017-ൽ ഈ ചിത്രം മറാത്തിയിൽ ദേവ എന്ന പേരിലും 2021-ൽ തമിഴിൽ മാര എന്ന പേരിലും റീമേക്ക് ചെയ്തു.
സ്പിൻ-ഓഫ്
തിരുത്തുകജിത്തു കെ ജയൻ സംവിധാനം ചെയ്ത് കള്ളൻ ഡിസൂസ എന്ന പേരിൽ ഒരു സ്പിൻ-ഓഫ് ജനുവരി 21, 2022 ന് പുറത്തിറങ്ങി. സൗബിൻ ഷാഹിർ കള്ളൻ ഡിസൂസയായി വീണ്ടും അഭിനയിക്കുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച സംവിധായകൻ - മാർട്ടിൻ പ്രക്കാട്ട്
- മികച്ച നടൻ - ദുൽഖർ സൽമാൻ
- മികച്ച നടി - പാർവതി
- മികച്ച തിരക്കഥ - ഉണ്ണി.ആർ,മാർട്ടിൻ പ്രക്കാട്ട്
- മികച്ച ഛായാഗ്രഹണം - ജോമോൻ.ടി.ജോൺ
- മികച്ച കലാസംവിധാനം - ജയശ്രീ ലക്ഷ്മി നാരായൺ
- മികച്ച ശബ്ദമിശ്രണം - എം.ആർ.രാജകൃഷ്ണൻ
- മികച്ച ലാബ് - പ്രസാദ്കളർ ലാബ്, മുംബൈ
- ഏഷ്യാവിഷൻ അവാർഡ്സ്[7]
- മികച്ച നടി -പാർവതി
- മികച്ച ഛായാഗ്രഹണം- ജോമോൻ.ടി.ജോൺ
- ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്
- മികച്ച നടി -പാർവതി
- മികച്ച സഹനടി- കൽപ്പന (മരണാനന്തര ബഹുമതി)
- മികച്ച ഛായാഗ്രഹണം- ജോമോൻ.ടി.ജോൺ
- വനിത ഫിലിം അവാർഡ്സ്[7]
- മികച്ച നടി -പാർവതി
- മികച്ച സഹനടൻ - ചെമ്പൻ വിനോദ് ജോസ്
- മികച്ച ഛായാഗ്രഹണം- ജോമോൻ.ടി.ജോൺ
അവലംബം
തിരുത്തുക- ↑ 1.0 1.1 "'Charlie' First Poster: Dulquer Salmaan Spotted in Trendy New Look". International Business Times. 15 June 2015.
- ↑ "Dulquer starts shooting for 'Charlie'". Sify. 15 June 2015. Archived from the original on 2015-06-15. Retrieved 2015-12-09.
- ↑ "Dulquer Salmaan As Charlie". Oneindia.in. 20 June 2015.
- ↑ 4.0 4.1 "Kerala State Film Awards 2015". Anu James. International Business Times. 1 March 2016. Retrieved 1 March 2016.
- ↑ "Dulquer Salmaan wraps up 'Charlie', starts shooting for Rajeev Ravi's next". International Business Times. 25 September 2015.
- ↑ "Charlie: Listen to songs of Dulquer Salmaan-Parvathy starrer". International Business Times. 8 December 2015.
- ↑ 7.0 7.1 James, Anu (2016, ഫെബ്രു 16). "Vanitha Film Awards 2016: Prithviraj, best actor; Parvathy bags best actress award [Full winners list]". International Business Times, India Edition.
{{cite web}}
: Check date values in:|date=
(help)